Slider

മാനത്തിന് വേണ്ടി

0
മാനത്തിന് വേണ്ടി
-----------====----------------
പലതും വായിച്ചും കേട്ടും ഒരു കഥയെഴുതണും എന്ന് ആര്യ ചിന്തിക്കുവാൻ തുടങ്ങിയിട്ട് കുറച്ചു നാൾ ആകുന്നു ഇന്നാണ് ഒരു മൂട് വന്നത് സ്വന്തം ജീവിതം തന്നെ എഴുതുവാൻ അവൾ തീരുമാനിച്ചു...... അവൾ മൊബൈലിൽ ടൈപ്പ് ചെയ്തു തുടങ്ങി...
എന്റെ പേര് നീതു... ഞാൻ ഇപ്പൊ പത്താംക്ലാസ്സിൽ പഠിക്കുന്നു... ഒരു സമ്പന്ന കുടുംബമാണ് എന്റേത്... വീട്ടിൽ പപ്പയും, മമ്മിയും, പിന്നെ വേലക്കാരിയും ആണ് ഉള്ളത്......
കോളനിയിലെ ഏറ്റവും വലിയ പണക്കാരാണ് ഞങ്ങൾ... ചുറ്റും ഉള്ളവരെല്ലാം സാധാരണക്കാരായിട്ടുള്ളവർ ആണ്.. എന്റെ സ്കൂൾ വണ്ടി വരുമ്പോഴും ഞാൻ അതിൽ കയറി പോകുമ്പോഴും എല്ലാം ... അവിടത്തെ സർക്കാർ സ്കൂളിൽ പഠിക്കുന്ന കുട്ടികൾ അത്ഭുതത്തോടെ നോക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്...
സ്കൂളിൽ നിന്നും വന്നു കഴിഞ്ഞാൽ പിന്നെ എനിക്ക് വീട്ടിൽ നിന്നും പുറത്തിറങ്ങുവാൻ സ്വാതന്ത്രമില്ല... അതുപോലെ തന്നെ പപ്പയ്‌ക്കോ മമ്മിയ്ക്കോ അയൽക്കാരുമായി ഒരു സഹകരണവും ഇല്ല... തികച്ചും ഒറ്റപെട്ട ഒരു അവസ്ഥയായിരുന്നു എന്റേത്..
എനിക്കറിയാം അടുത്തുള്ളവർ എല്ലാം ഞങ്ങളുടെ വീടിനെയും ഞങ്ങളുടെ ജീവിതത്തെയും മറ്റും നോക്കി അസൂയ കൊള്ളുന്നവർ ആണെന്ന്.. പക്ഷെ എന്റെ വീട്ടിനുളിലെ അവസ്ഥ എനിക്കല്ലേ അറിയുവാൻ കഴിയുന്നത്‌..
ഒരു വീട്ടിനുള്ളിൽ ആണെങ്കിലും രണ്ടു റൂമുകളിൽ താമസിക്കുന്ന പപ്പയും.. മമ്മിയും.... അവരാകട്ടെ പരസ്പരം സംസാരിക്കാറുകൂടിയില്ല... ഓഫീസിൽ നിന്നും വന്നു കഴിഞ്ഞാൽ പപ്പ പിന്നെ... റൂമിൽ കയറിയിരുന്നു മദ്യപിക്കുകയാണ് പതിവ്...
മമ്മിയാകട്ടെ..... ക്ലബ്ബിലും പാർട്ടികളിലും പങ്കെടുത്തിട്ടു മിക്കവാറും ദിവസങ്ങളിലും പാതിരായ്ക്ക് ആണ് വരുന്നത്... എന്റെ ഓർമയിൽ മമ്മി പിറ്റേന്ന് വന്ന ദിവസങ്ങൾ വരെ ഉണ്ട്....
എനിക്ക് ആ വീട്ടിൽ അകെയുള്ള ഒരു ആശ്രയം... ഞാൻ കുഞ്ഞും നാളിലെ കണ്ട്‌ തുടങ്ങിയ... ഞാൻ അപ്പേച്ചി എന്ന് വിളിക്കുന്ന വേലക്കാരിയാണ്.... എന്റെ ദുഃഖങ്ങളും സങ്കടങ്ങളും അവരോടാണ് പങ്ക് വച്ചിരുന്നത്
ഇതൊക്കെയാണു വീട്ടിനുളിലെ അവസ്ഥയെങ്കിലും... ഞാൻ കൂടുതൽ ഭയപ്പെടുന്നത്... എന്റെ പപ്പയെ ഓർത്താണ്... പപ്പയുടെ നോട്ടവും.... മറ്റും ഒരു അച്ഛൻ മോളെ നോക്കുന്ന രീതിയിൽ ആയിരുന്നില്ല....
ഒരു ഞായറാഴ്ച ദിവസം TV... കണ്ട്‌ കൊണ്ട് ഇരുന്ന ഞാൻ അറിയാതെ സോഫയിൽ കിടന്നുറങ്ങിപോയി..... ഇടയ്ക്കെപ്പോഴോ എന്റെ ശരീരത്തിലൂടെ എന്തോ ഇഴയും പോലെ തോന്നി ഞാൻ ഞെട്ടിയുണർന്നപ്പോൾ കണ്ടത് പപ്പയുടെ കൈകൾ ആയിരുന്നു.....
കരഞ്ഞു കൊണ്ട് മമ്മിയുടെ റൂമിലേക്ക്‌ ചെന്നപ്പോൾ ഫോണിൽ ആരോടോ സംസാരിച്ചുകൊണ്ടിരുന്ന മമ്മി..... ഞാൻ പറയുന്നത് ഒന്നു മൈൻഡ് പോലും ചെയ്തില്ല....അല്ലെങ്കിൽ തന്നെ മമ്മി എന്നെ ഒരു മോളായി കണ്ടിട്ടില്ല..
അടുക്കളയിൽ പോയി അപ്പേച്ചിയെ കെട്ടിപിടിച്ചു കാര്യം പറഞ്ഞു.......അന്ന് മമ്മിയെകുറിച്ചും പപ്പയെക്കുറിച്ചും ഓർത്തു കുറെ നേരം കരഞ്ഞു ഞാൻ.... തിരികെ പോകാൻ നേരം മോളെ സ്വയരക്ഷയ്ക്ക് ഇത് വച്ചോ എന്നും പറഞ്ഞു അപ്പേച്ചി ഒരു കത്തി എന്റെ കൈയിൽ വച്ചു തന്നു....
ഇത്രയും ടൈപ്പ് ചെയ്തു കഴിഞ്ഞപ്പോൾ ആര്യയ്ക്ക് എന്തോ മടുപ്പ് തോന്നി തുടങ്ങി ഡിലീറ്റ് ചെയ്യാൻ ചിന്തിച്ചെങ്കിലും അവൾ ഡിലീറ്റ് ആക്കാതെ സേവ് ചെയ്തു വച്ചു......
************-***********************************
ദിവസങ്ങൾ നീണ്ടു പോയി ഇന്ന് ആ പാതിരാത്രിയിൽ അവൾക്കു ആ കഥ പൂർത്തിയാക്കണുമെന്ന് തോന്നി മൊബൈൽ എടുത്തു ബാക്കി ടൈപ്പ് ചെയ്തു തുടങ്ങി....
പിന്നീടുള്ള ദിവസങ്ങളിൽ.... വളരെ സൂക്ഷിച്ചാണ് ഞാൻ ഓരോ കാര്യങ്ങളും ചെയ്തിരുന്നത്.... കഴിവതും പപ്പയെ ഫേസ് ചെയ്യാതിരിക്കാൻ ശ്രമിച്ചിരുന്നു
പക്ഷെ ഒരു രാത്രിയിൽ പപ്പ എന്റെ റൂമിലേക്ക്‌ കടന്നു വന്നു..... ഇരുട്ടിൽ ഒരു ഇരയെ കിട്ടിയ വേട്ട മൃഗത്തെ പോലെ എന്നെ കയറി പിടിച്ചു.... കുതറി മാറാൻ ശ്രമിക്കുന്നതിനിടയിൽ എങ്ങനയോ തലയിണയുടെ അടിയിൽ ഉണ്ടായിരുന്ന കത്തി എന്റെ കൈകളിൽ കിട്ടി....
സ്വന്തം ജീവനെ പോലെ സ്നേഹിക്കേണ്ട മകളെ കാമക്കണ്ണുകൾ കൊണ്ട് കണ്ടിരുന്ന പപ്പയെ ഞാൻ കുത്തി കൊല്ലുകയായിരുന്നു..... എന്റെ മാനം രക്ഷിക്കുവാൻ വേണ്ടി എനിക്കത് ചെയ്യേണ്ടി വന്നു.... ജയിലിൽ കിടക്കുംമ്പോൾ ഒരിക്കൽ പോലും ഒരു തെറ്റ് ചെയ്തല്ലോ എന്നോർത്ത് എന്റെ മനസ്സിൽ കുറ്റബോധം ഉണ്ടായതെ ഇല്ല....
(ഇ കഥയ്ക്ക് എന്റെ ജീവിതവുമായി ഒരു ബന്ധവും ഇല്ല ഇത് വെറും ഒരു കഥമാത്രമാണ്)...
രചന.... ആര്യ vs
.കഥ സേവ് ആക്കിയതിനു ശേഷം മൊബൈൽ ഓഫ്‌ ചെയ്തു കട്ടിലിൽ വച്ചിട്ട്........ലൈറ്റിന്റെ സ്വിച്ചിൽ വിരലമർത്തി.... റൂമിനുളളിൽ പരന്നു കിടന്ന ചോരയിലും....തന്നെ പീഡിപ്പിക്കുവാൻ ശ്രമിച്ച സ്വന്തം അച്ഛന്റെ ജീവനില്ലാത്ത ശരീരത്തിലും ചവിട്ടാതെ അപ്പോഴും ചോരയുണങ്ങി കഴിയാത്ത കത്തിയുമായി ആര്യ പുറത്തേക്കിറങ്ങി പ്രതികാരദാഹത്തോടു കൂടി....... ക്ലബിലോ മറ്റോ പോയിട്ട് പാതിരയായിട്ടും വീട്ടിൽ എത്താതിരുന്ന മമ്മിയുടെ വരവും നോക്കി കൈകളിൽ കത്തിയും മുറുകെ പിടിച്ചു കൊണ്ട് വാതിൽക്കൽ കാത്തു നിന്നു.....
ദിനു മുനിതൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo