ഒരു കുറ്റാന്വേഷണ കഥ
കഥ
കഥ
മൂല്ലത്തറക്കപ്പുറത്തെ തെങ്ങിൻ ചുവട്ടിൽ കണ്ട പഴത്തൊലി ഒരു ചർച്ചാവിഷയമായെങ്കിലും രണ്ടാഴ്ച്ചക്കു ശേഷം കുളവക്കത്തെ പഞ്ചാരമാവിന്റെ താഴെ രണ്ടു പഴത്തൊലികൾ വീണ്ടും കണ്ടപ്പോഴാണ് ഗൗരവമുള്ള വിഷയമായി വീട്ടുകാർ ചർച്ചക്കെടുത്തത്. ഓണത്തിനു ശേഷം വീട്ടിൽ അന്നോളം പഴം വാങ്ങിയിട്ടില്ല. മക്കളെ അമേരിക്കയിലേക്ക് അയച്ച് വാതിൽ കൊട്ടിയിടച്ച് വീട്ടിലൊതുങ്ങിക്കഴിയുന്ന അയൽപക്കക്കാരായ കൊച്ചുവർക്കിയും അന്നമ്മയും പഴത്തൊലിയിടാൻ വേണ്ടി വേലി ചാടിക്കടക്കാൻ സാഹസപ്പെടില്ല. പഴംകഞ്ഞി കുടിച്ച് ജീവൻ നിർത്തുന്ന പണിക്കാരി കൗസല്യക്കോ , കപ്പയും മീനും ഭക്ഷണമായ തെങ്ങിൻ കട കിളക്കുന്ന ജോണിക്കോ പഴം തിന്നുന്ന ശീലമില്ല.
ഒരു കുറ്റാന്വേഷണ കഥക്കു വിഷയം കിട്ടിയതുപോലെ കുട്ടികൾ ഉത്സാഹഭരിതരായി. രണ്ടാഴ്ച്ച ഇടവേളക്കു ശേഷം കുളത്തിൽ നീന്തിക്കളിക്കുന്നതിനിടയിൽ വെള്ളത്തിലേക്കൂ ചാഞ്ഞുനിൽക്കുന്ന ചെടിപ്പടർപ്പിൽ തൂങ്ങിനിന്നുകൊണ്ട് പഴത്തൊലി മൂന്ശാം വട്ടവും പ്രത്യക്ഷപ്പെട്ടു കണ്ടപ്പോൾ കുട്ടികൾ അപസർപ്പക വീരരുടെ തയ്യാറെടുപ്പോടെ അന്വേഷണത്തിനൊരുമ്പെട്ടു പുറപ്പെട്ടു.
വീട്ടിലെ കാരണവരൂം കൈകാര്യകർത്താവുമായ മുത്തപ്പൻ വീഷയം അത്ര ഗൗരവമുള്ളതായി പ്രതികരിക്കാതിരുന്നത് നിരുത്സാഹപ്പെടുത്തിയെങ്കിലും അവർ പഴത്തൊലി പ്രത്യക്ഷപ്പെടുന്ന മറ്റൊരവസരത്തിനു വേണ്ടി കാത്തിരുന്നു.
പതിനാലു ദിസത്തെ ഇടവേളയിലാണ് പഴത്തൊലി പ്രത്യക്ഷപ്പെടുന്നതെന്ന നിഗമനം തങ്ങളുടെ അന്വേഷണം ശാസ്ത്രീയമാണെന്ന് തെളിയിക്കുന്നതായിരുന്നു. അതുകൊണ്ടുതന്നെ കൂളത്തിൽ പഴത്തൊലി കണ്ടതിന്റെ പതിനാലാം ദിവസം കുട്ടികൾ ക്രിക്കറ്റുകളിയിലെ ഫീൽഡർമാരെപ്പോലെ പറമ്പിൽ അവിടവിടെ സ്ഥിനമുറപ്പിച്ചു നിന്നു. പഴത്തൊലി പറന്നുവരുമ്പോൾ കിട്ടുന്ന കാച്ചിന്റെ രസം ഓരോരുത്തരേയും ഉന്മേഷഭരിതരാക്കി.
സ്കൂളിൽ പോകാതെ പറമ്പിൽ കാടുകാട്ടുന്ന അവരോട് മുത്തപ്പൻ കയർത്തത് മാത്രം അവരെ അത്ഭുതപ്പെടുത്തി. കാടുകാട്ടി നടക്കുന്ന കുട്ടികളോടൊപ്പം കാടുകാട്ടാൻ ഇഷാടമായിട്ടും അയാൾ അവരെ പറമ്പിലിട്ടോടിച്ചത് എന്തിനെന്ന് അവർക്ക് മനസ്സിലായില്ല.
" മുത്തപ്പനിന്ന് ഏകാദശി ഉപവാസമല്ലേ?" അമ്മ സമാനാനിപ്പിച്ചു. "പച്ചവെള്ളവും കൂടി കുടി്ച്ചിട്ടില്ല. ഇനി നാളെ കുളിച്ച് തീർത്ഥം സേവിച്ചിട്ടുവേണ്ടേ എന്തെങ്കിലും കഴിക്കാൻ? നിങ്ങടെ ലഹള കേട്ട് ദേഷ്യം പിടിച്ചിട്ടുണ്ടാവും"
" മുത്തപ്പനിന്ന് ഏകാദശി ഉപവാസമല്ലേ?" അമ്മ സമാനാനിപ്പിച്ചു. "പച്ചവെള്ളവും കൂടി കുടി്ച്ചിട്ടില്ല. ഇനി നാളെ കുളിച്ച് തീർത്ഥം സേവിച്ചിട്ടുവേണ്ടേ എന്തെങ്കിലും കഴിക്കാൻ? നിങ്ങടെ ലഹള കേട്ട് ദേഷ്യം പിടിച്ചിട്ടുണ്ടാവും"
,അന്വേഷണത്തിന്റെ വഴിയിലെ വലിയൊരു വഴിത്തിരിവായിരുന്നു അമ്മയുടെ നാവിൽ നിന്ന് വീണുകിട്ടിയത്. മുത്തപ്പന്റെ ഏകാദശി ഉപവാസ ദിവസമാണ് പഴത്തൊലി പ്രത്യക്ഷപ്പെടുന്നത്. കള്ളൻ കപ്പലിൽ തന്നെ എന്ന് അവർ സ്വകാര്യം പറഞ്ഞു. കൊച്ചുവർക്കിയുടെ വേലിക്കരികൽ മുത്തപ്പൻ പരുങ്ങുന്നതും ഒരു ബൗളറുടെ കൈവഴക്കത്തോടെ അപ്പുറത്തേക്ക് എന്തോ എറിയുന്നതും കണ്ടപ്പോൾ അവർക്ക് എല്ലാം വ്യക്തമായി.
അടുത്ത ഏകാദശി ദിവസം മുത്തപ്പൻ പതിവില്ലാത്തവിഥം അസ്വസ്ഥനായിരുന്നു. ചിരിച്ചും ചിരിപ്പിച്ചും മാത്രം കണ്ടിട്ടുള്ള അയാളുടെ മുഖം സംഘർഷം കൊണ്ട് വലിഞ്ഞു മുറുകി ചുവന്നുതുടുത്തിരുന്നു. കൈകൾ പുറകിൽ കെട്ടി കിടപ്പുമുറിയിൽ നിന്നു പുറത്തേക്കും വീണ്ടൂം അകത്തേക്കും സംഭ്രമിച്ചു നടക്കുകയും ആരോടെന്നില്ലാതെ എന്തൊക്കയോ പിറുപിറുക്കുകയും ചെയ്യുന്ന തന്നെ നോക്കി കുട്ടികൾ ഒളിഞ്ഞു നോക്കി ചിരിച്ചിരുന്നത് പെട്ടന്നാണ് അയാളുടെ ശ്രദ്ധയിൽ പെട്ടത്.
" സാധനങ്ങള് വെച്ചാ വെച്ചേടത്ത് കാണില്യെങ്കിൽ എനിക്ക് ഐകാശീല്യ, ഉപവാസോല്യ" കോപം സ്മൃതിവിഭ്രമാവസ്ഥയിലെത്തിയ അയാൾ കുട്ടികളുടെ നേരെ ആക്രോശിച്ചു.
തങ്ങളുടെ ദൗത്യം വിജയിച്ച സന്തോഷം ആഘോഷിക്കാൻ അവർ പറമ്പിലെവിടെയോ ഓടി മറഞ്ഞു
Paduthol

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക