അവൾ.....
വെറും നിലത്തു മായ തണുത്തുവിറച്ചു കിടന്നു.ഉറക്കം നഷ്ടപ്പെട്ടിട്ട് നാളെറെയായി തലയ്ക്കകത്ത് ആയിരം വണ്ടുകൾ ഒരുമിച്ചു മൂളുന്ന പോലെ അവൾ രണ്ടു കൈ കൊണ്ടും മുടിയിൽ പിടിച്ചു വലിച്ചു ഉറക്കെ കരഞ്ഞു. ഈ മനോരോഗ ആശുപത്രിയിൽ എത്തിയിട്ട് വർഷം എത്രയായി അറിയില്ല. പുറംലോകവുമായി യാതൊരു ബന്ധവുമില്ല കാണാൻ ആരും വരാറില്ല. തന്റെ മണികുട്ടൻ ഇപ്പൊ എവിടായിരിക്കും.നാളെ ഇവിടുന്നു പോകണം പക്ഷെ എങ്ങോട്ട് പോകും. താൻ ഈ ലോകത്ത് തനിച്ചാണ് സ്വന്തമായി എല്ലാരും ഉണ്ടായിട്ടും ആരോരുമില്ലാത്തവളായി ഞാൻ.
മായയും ദിനേശും സ്നേഹിച്ചു വിവാഹം കഴിച്ചതാണ് എല്ലാർക്കും അസൂയ തോന്നുന്ന ജീവിതം. ആ സന്തോഷത്തിനിടയിൽ അവര്ക്ക് മണികുട്ടൻ പിറന്നു. പുതിയ വീട് വെച്ചു കുറച്ചു കടം വന്നപ്പോൾ ഗൾഫിൽ കൂട്ടുകാരന്റെ കമ്പനിയിൽ ജോലി കിട്ടി പോയി. എന്നാലും ദിവസവും 3പ്രാവശ്യം എങ്കിലും വിളിക്കും. അങ്ങനെ വർഷങ്ങൾ 2കഴിഞ്ഞു ആദ്യത്തെ അവധിക്കു വരാനുള്ള ഒരുക്കങ്ങൾ തുടങ്ങവേ അവന്റെ അടുത്ത സുഹൃത്തിന്റെ ഒരു കാൾ വന്നു. പക്ഷെ അവൻ പറഞ്ഞത് കേള്ക്കാനുള്ള ശക്തി അവനുണ്ടായില്ല. തന്റെ മായ അവൾ മറ്റൊരാളുടെ കാമുകിയാണു. തകർന്ന മനസോടെയാണു അവൻ നാടിലേക്ക് എത്തിയത്. മായയുടെ മുഖത്ത് നോകുമ്പോൾ അവനു അവനോടു തന്നെ വെറുപ്പ് തോന്നി. ഒരിക്കലും അങ്ങനൊരു സംശയം തോന്നിയിട്ടില്ല. പക്ഷെ നാട്ടിൽ വന്നപ്പോൾ എല്ലാ തെളിവും കിട്ടി. അവന്റെ കൂടെയുള്ള ഫോട്ടോസ് അത് അവനെ വല്ലാതെ വേദനിപ്പിച്ചു. എല്ലാം അറിഞ്ഞിട്ടും അറിയാത്ത പോലെ അവൻ അഭിനയിച്ചു അന്ന് രാത്രി മകൻ ചോറ് വാരി കൊടുക്കുമ്പോൾ അവന്റെ കൈ വിറച്ചു കണ്ണുകൾ നിറഞ്ഞു. എന്തിനാ അച്ഛാ കരയുന്നെ മണികുട്ടൻ ചോദിച്ചു. ഏയ് ഒന്നുല സന്തോഷം കൊണ്ടാണ്. നിങ്ങളെയൊക്കെ വിട്ടിട്ടു പോയതല്ലേ ഇനിം പോകണ്ടേ അതാ.
നിങ്ങളെന്തിനാ ഇത്ര സെന്റി ആകുന്നെ. ഞങ്ങൾ നിര്ബന്ധിച്ചു പറഞ്ഞു വിട്ടതല്ലല്ലോ ദിനേശേട്ടൻ പോയതല്ലേ. നീയെന്താ മായേ ഇങ്ങനെ പറയുന്നേ എന്നോട് നിനകെന്തെലും ദേഷ്യമുണ്ടോ ?? ഞാനെന്തിനാ ദേഷ്യപെടുന്നേ കരയുന്നത് കണ്ടപ്പോ പറഞ്ഞതാ.ഉം അവൻ മൂളി. അന്ന് രാത്രി അവൻ അവളോട് പറഞ്ഞു ഞാൻ നിനക്കൊരു ബാധ്യത ആണെങ്കിൽ ഒഴിവായി തരാം എന്നെ ഇങ്ങനെ പറ്റികണ്ടാരുന്നു അതും പറഞ്ഞു മുറിയിൽ നിന്നിറങ്ങിപ്പോയി. അവളാകെ ഷോക്കായി എന്താ ദിനേശേട്ടൻ പറഞ്ഞതിന്റെ അർത്ഥം അന്ന് രാത്രി അവൾക്കു ഉറങ്ങാൻ കഴിഞ്ഞില്ല. പിറ്റേദിവസം അവളുണർന്നത് അമ്മയുടെ നിലവിളി കേട്ടാണ്. അവളോടി വന്നു നോക്കിയപ്പോൾകണ്ടത് അടുകള മുറ്റത്തെ മാവിൽ തൂങ്ങിക്കിടക്കുന്ന ദിനേശേട്ടനെയാണ്.ആ മരണം അതിന്റെ പൂര്ണ ഉത്തരവാദി ഞാൻ മാത്രമാണ് ശരീരം കുഴഞ്ഞവൾ നിലത്തു വീണു. അവളുടെ തലയ്ക്കുള്ളിൽ ആയിരം വണ്ടുകൾ മൂളിപറന്നു. ഭ്രാന്തിയെ പോലെ അവളലറിവിളിച്ചു. അന്ന് ആരോകെയോ ചേർന്ന് എത്തിച്ചതാ ഇവിടെ ഇപ്പൊ നോര്മലായെന്ന് ഡോക്ടർ പറഞ്ഞു. ഇനി ഇവിടെ നിൽകാൻ പറ്റില്ല അത്കൊണ്ട് രാവിലെ ഇറങ്ങണം. പക്ഷെ എങ്ങോട്ട് ???
രാവിലെ നേഴ്സ് വന്നു മായയെ വിളിച്ചു പോകാൻ സമയമായി വരും മായ. പക്ഷെ അവൾ വിളി കേട്ടില്ല. ഇനി ഒരിക്കലും വിളി കേൾകാത്ത ദൂരത്തു അവൾ പോയി..
Chethana

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക