Slider

ഇതിപ്പൊ എന്താ പറയാ..

0
പാലു അടുപ്പത്തു വെച്ചു നോക്കിക്കൊണ്ടിരുന്നാൽ അതു തിളക്കാതിരിക്കുകയും അതേസമയം വല്ല തവിയോ സ്പൂണൊ താഴെവീണു അതെടുക്കാൻ കുനിയുന്ന സമയത്തോ അല്ലെങ്കിൽ മൊബൈൽ /കാളിംഗ് ബെൽ അടിക്കുന്നതു ചെന്നു നോക്കാൻ പോവുന്ന സമയത്തു തന്നെ തിളച്ചു തൂവുകയും ചെയ്യുന്ന പ്രതിഭാസത്തിനു പുതിയ പേരുകണ്ടു പിടിച്ചിട്ടുണ്ടത്രെ...
എന്താണെന്നോർമ്മയില്ല..
മലയാളിയായ ഒരു ഗവേഷകനാണത്രെ അതുകണ്ടുപിടിച്ചതു..
അതെന്തു തന്നെ ആവട്ടേ..
അതിലെന്തൊക്കെയോ സത്യമുണ്ട്..
അല്ലെങ്കിൽ അയേൺ ചെയ്യാൻ നോക്കുമ്പൊ മാത്രമെന്താ കറണ്ട് പോവുന്നതു..
അത്യാവശ്യമായി ആർക്കേലും വിളിക്കാൻ നോക്കുമ്പൊ മാത്രമെന്താ ഫോണിൽ ബാലൻസില്ലാത്തതു..
വീട്ടിൽ ഉണ്ടാക്കാൻ ഒരുവസ്തുവും ഇല്ലാത്തപ്പോ മാത്രമെന്താ വിരുന്നുകാര് കേറിവരുന്നത്..
ജോലിയുള്ള ദിവസം അലാറം വച്ചാലും ഉറക്കമുണരാത്ത നമ്മളെങ്ങിനാ ഞായറാഴ്ചകളിൽ അലാറമില്ലാഞ്ഞിട്ടു പോലും കൃത്യ സമയത്തുണരുന്നത്..
കുട്ടികളെ നേരത്തെ റെഡിയാക്കി നിർത്തിയ ദിവസങ്ങളിൽ വൈകിവരുന്ന സ്‌കൂൾബസ്സ് എങ്ങിനാ റെഡിയാവാൻ വൈകിയ ദിവസം കറക്ട് സമയത്തെത്തുന്നത്..
കുടയെടുക്കാൻ മറന്ന ദിവസം കൃത്യമായെങ്ങിനാ മഴ പെയ്യുന്നതു..
എല്ലായ്പ്പോഴും കൺവെട്ടത്തുണ്ടാവുന്ന നഖം വെട്ടിയെങ്ങിനാ ആവശ്യം വരുമ്പൊ അപ്രത്യക്ഷമാവുന്നത്..
അവധിയായതു കൊണ്ടു പാർക്കിലോ ബീച്ചിലോ കറങ്ങാമെന്നോ ഭക്ഷണം ഇന്നു പുറത്തൂന്നാക്കാമെന്നോ പ്ലാനിട്ട ദിവസം തന്നെ ബന്ധുക്കളാരെങ്കിലും രണ്ടു ദിവസത്തേക്ക് താമസിക്കാൻ വരുന്നതു..
ഹോംവർക് കൃത്യമായി ചെയ്ത ദിവസങ്ങളിൽ നോട്ട് നോക്കാത്ത ക്‌ളാസ്സ് ടീച്ചറെങ്ങിനാ ചെയ്യാത്ത ദിവസം മാത്രം നോട്ട് ചോദിക്കുന്നതു..
നമുക്കറിയാവുന്ന ഉത്തരങ്ങളുടെ ചോദ്യങ്ങളെല്ലാം കൂട്ടുകാരോട് ചോദിക്കുകയും നമ്മൾ പഠിച്ചു വെക്കാത്ത ചോദ്യം തന്നെ കറക്ടായി നമുക്കു കിട്ടുകയും ചെയ്യുന്നത്..
ഇങ്ങനെയൊത്തിരി കാര്യങ്ങളില്ലേ ആരൊ നമുക്കിട്ടു മനഃപൂർവം പണിതരുന്നത് പോലേ വന്നു ഭവിക്കുന്നത്..
ഇതിനൊക്കെ പേരിടാന്ന് വെച്ചാ വല്ലോം നടക്കുന്ന കാര്യമാണോ..
അതോണ്ടല്ലെ പഴമക്കാര് എല്ലാറ്റിനും കൂടെ 'വിധി'യെന്നൊരു ഒറ്റപ്പേരു കൊടുത്തേ..
ഇതിപ്പൊ എന്താ പറയാ..
എന്നെയിങ്ങനെ സഹിക്കുന്നതും നിങ്ങളുടെയൊക്കെ വിധിയാണെന്ന് കരുതിക്കോളൂ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo