കണക്കുകൂട്ടലുകൾ പിഴയ്ക്കുമ്പോൾ (ഭാഗം 6 )
.........................................................................
ഈരാത്രികൊണ്ട് അന്വേഷണം അവസാനിപ്പിക്കണം.നാളെവൈകുന്നേരത്തിനുള്ളിൽ പ്രതികളെ അറസ്റ്റ് ചെയ്യാൻ സാധിച്ചില്ലെങ്കിൽ താനുണ്ടാവില്ല ഈ അന്വേഷണത്തിന്.. ഇത്രയൊക്കെയായിട്ട് ഇട്ടിട്ടുപോയാൽ അതിന്റെ ക്ഷീണം പോലീസ്‌സേനയ്ക്ക് മൊത്തത്തിലാണ്...
മോളി ഒരു ചെയറിൽ ചാരിയിരുന്നു മയങ്ങുന്നു.. സമയം രാത്രി പന്ത്രണ്ടര.. ഒരു ചായപോലും കുടിച്ചില്ല ഇതിനിടെ.ഇന്നിനി വീട്ടിൽപോകാൻ തോന്നുന്നില്ല.. മോളി.. വേണമെങ്കിൽ വീട്ടിൽകൊണ്ടുചെന്നാക്കാം.. രണ്ടുപേരെ ഡ്യൂട്ടിക്കിട്ടാൽ മതി.. അതുവേണ്ടാ.. അവരാരും നമ്മുടെ വേലക്കാരല്ലല്ലോ? സഹയാത്രികർ.. സഹപ്രവർത്തകർ.. അവർക്കും കുടുംബവും കുട്ടികളുമൊക്കെയുണ്ട്.. ഡിക്രൂസിനെയും വിളിച്ച് ഒരു ചായകുടിക്കാനായി പുറത്തെ തട്ടുകടയിലേക്ക് പോയി..
അല്പം തിരക്കുള്ള ജംക്ഷനായതുകൊണ്ട് പങ്കജാക്ഷന്റെ തട്ടുകട ഒരുമണിവരെയൊക്കെ തുറന്നുപ്രവർത്തിക്കും.. പത്തുമണികഴിഞ്ഞാൽ അടയ്ക്കണം എന്നൊക്കെ അയാളോട് പറഞ്ഞിട്ടുണ്ടെങ്കിലും.. പാവമല്ലേ.. ജീവിച്ചുപോട്ടേന്നു കരുതും
സ്ട്രോങ്ങായിട്ടൊരു ചായകുടിച്ചപ്പോൾത്തന്നെ ഒരുന്മേഷംതോന്നി.. ഡിക്രൂസ് വല്ലതും കഴിച്ചോന്നുള്ള ചോദ്യത്തിന് ഒരു പുഞ്ചിരി സമ്മാനം.. സുകുമാരൻ വീട്ടിൽപോയിരുന്നു.. അയാളുടെ മകൾ പ്രസവത്തിനു വന്നിട്ടുണ്ട്.. ഡേറ്റ് അടുത്തുവരുന്നു.. എന്തെങ്കിലും അത്യാവശ്യം വന്നാൽ......
വീണ്ടും ഡിക്രൂസുമായി ഇരുന്നപ്പോൾ അൻവർ പറഞ്ഞതായിരുന്നു മനസ്സുമുഴുവൻ.. അയാൾ കള്ളം പറയുകയാണോ? അരമണിക്കൂർ നീണ്ട ചർച്ചക്കൊടുവിൽ മുഖ്യപ്രതിയെ തീരുമാനിച്ചു.. ഇനി ഓപ്പറേഷൻ.. അയാളുടെ മൊബൈൽഫോൺ ട്രാക്‌ചെയ്യുന്നുണ്ട്.. അത് ഒരേയിടത്ത് സ്ഥിരമാണ്.. അവിടെനിന്നുമനങ്ങിയാൽ സൈബർസെൽ വിവരമറിയിക്കും.. വെളുപ്പിന് നാലിനാണ് ഓപ്പറേഷൻ പ്ലാൻ ചെയ്തത്.കാരണം ആ സമയം സുഖസുഷുപ്തിയുടേതാണ്. എന്തെങ്കിലും ചെറിയ ശബ്ദങ്ങൾ ആരും ശ്രദ്ധിക്കില്ല.. സുകുമാരനെ വിവരം അറിയിക്കണം.. ഫോണെടുക്കാൻ തുനിഞ്ഞപ്പോൾ സുകുമാരന്റെ ഫോൺ..
'സർ.. ഒരു സന്തോഷവാർത്തയുണ്ട്.. മകൾ പ്രസവിച്ചു.. പെൺകുട്ടി.. ഒരുമണിക്കൂർ മുമ്പാണ് പെയിൻ തുടങ്ങിയത്.. ഏതായാലും ഭാഗ്യത്തിന് ഉടനെത്തന്നെ ഹോസ്പിറ്റലിൽ എത്തിക്കാൻപറ്റി.. നന്ദി സർ.. '
'ഉം.. ആശംസകൾ.. പക്ഷേ സുകുമാരന് ഒരു മൂന്നരയ്ക്ക് ഇവിടെയെത്താൻ പറ്റുമോ? ' ചോദ്യം അസ്ഥാനത്താണ്.. ബട്ട് ഡ്യൂട്ടി ഫസ്റ്റ്..
'ഓ യെസ്... മരുമകനും കുടുംബവും ഇങ്ങോട്ടുപോന്നിട്ടുണ്ട് സർ.. ഐ വിൽ ബി ദെയ്ർ'
'താങ്ക്സ്.. '
സ്റ്റേഷനിൽനിന്ന് ആറുകിലോമീറ്റർ അകലെയാണ് സ്പോട്ട്.. ഡിക്രൂസ്, സോമൻ, രവി ഒരുമിച്ച്.. സുകുമാരന്റെകൂടെ അജയനും, പോളും... യെസ് അതുമതി.. ഓടിച്ചിട്ടുപിടിക്കേണ്ടിവന്നാൽ പോൾ മിടുക്കനാണ്... മറ്റുള്ളവരും മോശമല്ല..
മൂന്നര..
അഞ്ചുമിനിറ്റുകൊണ്ടൊരു വിശദീകരണം.. ടീമിൽ ഉള്ളവർക്കല്ലാതെ ആർക്കും എന്താണ് കാര്യമെന്നറിയില്ല.. കാരണവുമുണ്ട്.. വേറൊരു കേസിലെ പ്രതികൾ നാലരയ്ക്ക് റെയിൽവേ സ്റ്റേഷനിൽ വരുമെന്ന് ഒരു ഫേക്ക് കാൾ ചെയ്യിപ്പിച്ചിരുന്നു... ഓപ്പറേഷൻ അൺ ഒഫീഷ്യൽ ആക്കിവെക്കാനാണ് മനസ്സ് പറയുന്നത്.. ഒരു പിഴവുവന്നാൽ അതിനും നിരവധി ഉത്തരങ്ങൾ കൊടുക്കേണ്ടിവരും
'മോളി.. ഞാനുടനെയെത്തും.. ഇനി അഥവാ താമസിച്ചാൽ നേരംവെളുക്കുമ്പോൾ നീയൊരു ഓട്ടോ പിടിച്ചു വീട്ടിൽപോയ്ക്കോ.. ' ഉറക്കത്തിലാണോ എന്തോ.. അവളൊന്നു മൂളി.
പലപ്പോഴും നിഗമനങ്ങളിലെത്താൻ പെടാപ്പാടുപെടണം.. ശരിയാകണമെന്നുമില്ല...
പക്ഷേ.. ഇവിടെയത് നൂറുശതമാനം ശരിയായിരിക്കും.. അൻവറിന്റെ മൊഴികളിൽ വൈരുദ്ധ്യം കാണാഞ്ഞപ്പോഴാണ് പെട്ടെന്നൊരാശയം തലയിൽ ഇടിത്തീപോലെ വന്നുവീണത്..
സൈബർ സെല്ലുകാരുടെ സഹായവുംകൂടിയായപ്പോൾ എല്ലാം ഭംഗിയായി.. അല്പം താമസിച്ചു.. കുഴപ്പമില്ല.
നാല് പത്ത്...
മൂന്നുടീമുകളും പലവഴിക്കു പിരിഞ്ഞു.. നഗരത്തിലെ സമ്പന്നർ താമസിക്കുന്ന കോളനിയാണ്.. ഒരു ചെറിയ പിശകുപോലും അപകടം വരുത്തിവെക്കും.. ചീത്തപ്പേരും.. സൈബർ സെൽ അയാളുടെ ഫോൺ നിരീക്ഷിച്ചുകൊണ്ടേയിരുന്നു.. ഇതുവരെ സെയിം ലൊക്കേഷൻ..
നാല് ഇരുപത്തിമൂന്ന്....
മൂന്നുടീമുകളും ലൊക്കേഷൻ സ്കെച്ച് ചെയ്തു.. അന്യോന്യം മെസ്സേജുകൾ കൈമാറി... എല്ലാം ഓക്കേ.. മറ്റു മൂന്നുപേരേയും വിട്ടയച്ചിരുന്നെങ്കിലും അവരുടെ മൊബൈൽഫോണുകൾ സൂക്ഷിച്ചിരുന്നത് കാര്യമായി.. ഇപ്പോൾ ആ സിം കാർഡുകളാണ് മൂന്നുടീമുകളും ഉപയോഗിക്കുന്നത്.. ഓപ്പറേഷനിനി ഏഴുമിനുട്ടുകൾ.. സുകുമാരൻ സൈബർസെല്ലിനിന്ന് വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരുന്നു...
നാല് ഇരുപത്തിയെട്ട്..
മൂന്നു ടീമുകളും സ്കെച്ച് ചെയ്ത വീടിന്റെ മൂന്നുവശങ്ങളിലായി നിലയുറപ്പിച്ചു.. എവിടെനിന്നോ ഒരു ചാവാലിപ്പട്ടി നിരന്തരം മോങ്ങിക്കൊണ്ടിരുന്നു.. അതിന്റെ കുര കേട്ടിട്ടെന്നവണ്ണം ദൂരെയെവിടെയോ പട്ടികൾ മോങ്ങുന്നു.. രാത്രിയിൽ പട്ടികൾ മോങ്ങുന്നത് പിശാചിനെ കണ്ടിട്ടാണെന്നു പണ്ടുള്ളവർ പറയുമായിരുന്നു.. തരകൻ ചുറ്റുംനോക്കി.. ഇനി വല്ല പിശാചും പുറകേയുണ്ടോ? എന്നിട്ടയാൾ സ്വയം ആ ഫലിതം ആസ്വദിക്കുകയും ചെയ്തു.. കൈ റിവോൾവറിൽ.. മറ്റുള്ളവരും ആയുധധാരികളായിരുന്നു.. പ്രതിയോഗി എങ്ങനെ പ്രതികരിക്കുമെന്ന് പറയുവാൻ കഴിയില്ലല്ലോ..
അകത്തേതോ റൂമിൽ വെളിച്ചമുണ്ട്.. അതെവിടെയാണെന്നു കണ്ടുപിടിക്കുക അസാദ്ധ്യം
യെസ്... ഹാളിലാണെന്നുതോന്നുന്നു ഒരു ലൈറ്റ് കത്തി.. ഇനി.... മറ്റുള്ളവരെ അലർട്ട് ചെയ്തു... എല്ലാവരും ഓക്കേ..
പെട്ടെന്നാണ് മുൻവാതിൽ തുറന്നത്.. പുറത്തെ ലൈറ്റ് തെളിഞ്ഞു.. ഇപ്പോൾ പരിസരം വ്യക്തമായിക്കാണാം... പുറത്തൊരു കാർ കിടപ്പുണ്ട് മോഡൽ മനസ്സിലാകുന്നില്ല.. മൂന്നുപേർ പുറത്തിറങ്ങി..
തന്റെ കരിംപൂച്ചകൾ ഇപ്പോൾ മതിലിനുള്ളിൽ എത്തിക്കാണുമെന്ന് ഊഹിച്ചു.. ഇനി സംസാരമില്ല പ്രവൃത്തിമാത്രം
ഗേറ്റിനുമുന്നിൽ നിറതോക്കുമായി താനും.. ഒരാൾ നേരെവന്നു ഗേറ്റ് തുറന്നു..
'മച്ചാ.. ചെന്നിട്ട് വിവരം ഉടനെ പറയണേ.. '
'ഉം.. ' അയാൾ ഒരു സിഗരറ്റിനു തീകൊളുത്തി.. പുക ആസ്വദിച്ച് ഊതിവിട്ടു..
'അപ്പൊ ഓക്കേടാ..' ഒരാൾ അകത്തോട്ടു കയറിപ്പോയി..
ഗേറ്റ് തുറന്നയാൾ ഡ്രൈവിംഗ് സീറ്റിലേക്ക് കയറുന്ന ആളിന്റെ അടുത്തെത്തി..
അയാൾ ഒരു ഫോൺ കൈമാറി...'ഇവിടിരുന്നോട്ടെ.. എന്റെ കൈയിൽ മറ്റേ നമ്പർ ഉണ്ടല്ലോ?'
അയാൾ ഫോൺ വാങ്ങി..
നൊടിയിടകൊണ്ടാണ് ഇത്രയും സംഭവങ്ങൾ നടന്നത്.. മറ്റുള്ളവർ ഇതൊക്കെ കാണുന്നുണ്ടോ? അവർക്ക് രണ്ടുപേരെയും അറ്റാക്ക് ചെയ്യാൻ കഴിയുമോ? പിടിവിട്ടുപോയാൽ ഒരുത്തനേം പിന്നെക്കിട്ടില്ല.. തരകൻ മതിലിനുവെളിയിൽ വച്ചിരിക്കുന്ന ബുള്ളറ്റിന്റെ പിന്നിൽ ഒളിച്ചു.
കാർ സ്റ്റാർട്ട് ആയി.. ഇപ്പോഴും ആളിന്റെ മുഖം വ്യക്തമല്ല.. കർത്താവേ എല്ലാം വെള്ളത്തിലാകുമോ?
കർത്താവ് സത്യത്തിൽ വിളികേട്ടുവെന്ന് തരകനു തോന്നി.. കാറിനുള്ളിലെ ലൈറ്റ് തെളിഞ്ഞു..
'ജിബീ... ഇതോഫിസിൽ എത്തിക്കണം.. അമ്മയ്ക്ക് കാൻസർ ആണ്.. ഉടനെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യണം എന്നാണ് കാരണം എഴുതിയിരിക്കുന്നത്.. അവന്മാരെക്കൂടെ പറഞ്ഞുപഠിപ്പിച്ചേക്കണം.. ഒരു നല്ലകാര്യത്തിനല്ലേടാ ....'
'ഓക്കേ അളിയാ.. നീ ചെല്ല് തിരിച്ചുവരുമ്പോൾ നിന്റെ പ്രണയിനി കൂടെയുണ്ടായിരിക്കണം.. ഓക്കേ.. '
ആ ഒരൊറ്റ മിനിറ്റിൽ തരകൻ ആളിനെ തിരിച്ചറിഞ്ഞു.. കർത്താവ് കാത്തു.. തന്റെ ടീമുകൾക്ക് അയാളെ മതിലിനകത്തുവെച്ച് കീഴടക്കാൻ കഴിഞ്ഞില്ലെങ്കിൽ എന്തുചെയ്യണമെന്ന് ധാരണയുണ്ടായിരുന്നു..
കാർ ഗേറ്റ് കടന്നു പുറത്തേയ്ക്കിറങ്ങി.. ഒന്നു നിറുത്തി.. സീറ്റ് ബെൽറ്റിട്ടു..അപ്പോഴേക്കും അയാളുടെ കൂട്ടുകാരൻ ഗേറ്റ് പൂട്ടി അകത്തുകയറിയിരുന്നു.. അയാൾ അങ്ങോട്ടൊന്നു തിരിഞ്ഞുനോക്കി.. വണ്ടി മുന്നോട്ടെടുത്തു..
പെട്ടെന്നായിരുന്നു അത് സംഭവിച്ചത്.. മെയിൻ റോഡിലേക്കുള്ള വഴിയിൽ ഒരാൾ ബൈക്കിൽ ...അകത്തേക്ക് വെട്ടിച്ചതാണ്.. ഒരു സെക്കന്റ് പാളിയിരുന്നെങ്കിൽ ബൈക്ക് ഇടിച്ചുതെറിപ്പിച്ചേനേ
'യൂ ബാസ്റ്റാർഡ്... ' അയാൾ കാറിൽനിന്ന് ചാടിയിറങ്ങി ബൈക്കുകാരന്റെ നേരേ ചീറിയടുക്കാൻ തുനിഞ്ഞതും.. രണ്ടു ബലിഷ്ഠകരങ്ങൾ അയാളെ തടഞ്ഞിരുന്നു..
'ഞാൻ.. തരകൻ.. സർക്കിൾ ഇൻസ്‌പെക്ടർ ഓഫ് പോലീസ്.. മര്യാദക്ക് കീഴടങ്ങുക.. ഇല്ലെങ്കിൽ എന്റെ കൈയിലിരിക്കുന്നത് സൈലന്സർ ഘടിപ്പിച്ച റിവോൾവർ ആണ്.. ഒരു കുഞ്ഞുപോലുമറിയാതെ നീയിവിടെ മരിച്ചുവീഴും.. റിവോൾവറിന്റെ തണുപ്പ് അയാളുടെ ചെവിപ്പുറകിൽ...
'ബട്ട് വൈ.. ? ' അയാളിലെ വീര്യം നഷ്ടപ്പെട്ടു തുടങ്ങിയിരുന്നു..
പെട്ടെന്നാണ് സുകുമാരനും കൂട്ടരും എത്തിയത്..
'എ വൺ.. ഇയാളെക്കൊണ്ട് മറ്റവന്മാരെ വിളിപ്പിക്ക് എന്നിട്ട് കാറിൽ കയറ്റ്...' സുകുമാരനുള്ള നിർദ്ദേശമായിരുന്നു, തരകൻ വീണ്ടും സ്വന്തം ബൈക്കിനടുത്തേക്ക് പോയി.. ഡിക്രൂസ് ക്രോസ്സ് വച്ചിരുന്ന ബൈക്ക് അടുത്ത ഗലിയിൽ ഒളിപ്പിച്ചു.
'മച്ചാ... വണ്ടി സ്ട്രക്ക് ആയെടാ... അല്ല.. നമ്മുടെ വീടിന്റെ പുറത്തുതന്നെ... ഇങ്ങോട്ടുവാ.. അവനേം വിളിച്ചോ.. ' അയാൾ ധൃതിയിൽ പറഞ്ഞു ഫോൺ കട്ട് ചെയ്തു.
'ക്വിക്ക്.' പെട്ടെന്ന് ഡിക്രൂസ് അവന്റെ വായ ഒരു ടേപ്പ് കൊണ്ടൊട്ടിച്ചു......എന്നിട്ട് അവന്റെ തലയിലൂടെ തുണിയുടെ ഒരു മുഴുനീള കവർ ഇട്ടു.
ഇത്രയും നടന്നത് നിമിഷനേരംകൊണ്ടായിരുന്നു.. അവനെ അടുത്തവണ്ടിയിൽ കയറ്റി സുകുമാരനും കൂട്ടരും ഓടിച്ചുപോയി.
കതകുതുറന്നു രണ്ടുപേർ പുറത്തിറങ്ങി.. പെട്ടെന്ന് കതക് ചാരിയിട്ടതിനുശേഷം ഗേറ്റിലേക്കോടി.. ഈ സമയം തരകൻ വീട്ടിനുള്ളിൽ കയറിപ്പറ്റി..
ഡ്രൈവിംഗ് സീറ്റിൽ അയാൾ ഇരിപ്പുണ്ടായിരുന്നു.
'മച്ചാ.. എന്തുപറ്റി.. ഇനീപ്പോ നിന്റെ യാത്ര... '
രണ്ടുപേരെയും ഒരുമിച്ചാണ് കീഴടക്കിയത്.. 'പറയുന്നത് അനുസരിക്കുക. നിങ്ങളുടെ സുഹൃത്തിനെ ഞങ്ങൾ കിഡ്നാപ് ചെയ്തിരിക്കുന്നു... നിങ്ങളേയും...' ഡ്രൈവിംഗ് സീറ്റിലിരുന്നയാൾ മുരണ്ടു.. എന്നിട്ട് ടോർച്ചുതെളിച്ചു തടിയുടെ അടിയിൽ മുകളിലോട്ട് കുത്തനേ പിടിച്ചു.. വസൂരിക്കലയുള്ള ഡിക്രൂസിന്റെ മുഖം കൂടുതൽ ഭയാനകമായിത്തോന്നി.. മറ്റുപൊലീസുകാർ വളരെപ്പെട്ടെന്ന് ഉണർന്നുപ്രവർത്തിച്ചു.
'ഇനി നിങ്ങൾ പൊയ്ക്കൊള്ളൂ.. ഞാൻ സാറിന്റെകൂടെ വന്നോളാം..' ഡിക്രൂസിന് തരകന്റെകൂടെ വർക്ക് ചെയ്യുന്നത് ഒരു ത്രില്ലാണ്..
അയാളുടെ കാർ തിരികെ ഓടിച്ചു പോർച്ചിൽകൊണ്ടിട്ടു.. പിന്നെ തരകന്റെയടുത്തേക്ക്... അദ്ദേഹം അവരുടെ ബെഡ്‌റൂമിൽനിന്ന് ഒരു മരുന്നിന്റെ കുറെ നിറഞ്ഞതും കാലിയായതുമായ പാക്കറ്റുകളും കൊണ്ടാണ് പുറത്തേക്കുവന്നത്..
'നമ്മൾക്ക് തെറ്റിയില്ല ഡിക്രൂസ്.. ഈ കാപാലികന്മാർ തന്നെയാണ്.. ആ കടുംകൈ ചെയ്തത്.. ' അയാളുടെ കണ്ണിൽ കനലുകളെരിയുന്നത് ഡിക്രൂസ് കണ്ടു..
;അതേ സർ... '
'ഡിക്രൂസ് തനിക്കുമില്ലേ രണ്ടു പെൺകുഞ്ഞുങ്ങൾ.. പിന്നെ എന്റെ മോൾ.. അവരൊക്കെ ഇവിടെ സുരക്ഷിതരായിരിക്കുമെന്ന് നമുക്കെങ്ങനെ കരുതി സമാധാനിക്കാൻ പറ്റും....' ഒരുറച്ച തീരുമാനം ആ കണ്ണുകളിൽ ഡിക്രൂസ് വായിച്ചെടുത്തു.
'എല്ലാം പണ്ടത്തെപോലെതന്നെ പൂട്ടിയേക്കു.. അവന്റെ മൊബൈൽ.. ഗ്ലൗസിട്ടാണല്ലോ പിടിച്ചത് അല്ലേ ? അതവിടെ വയ്ക്കൂ. ഓക്കേ പൂട്ടിക്കൊള്ളു.. ഗുഡ്.. ' അയാൾ ഹിസ്റ്റീരിയ ബാധിച്ചവനെപ്പോലെ പുലമ്പിക്കൊണ്ടിരുന്നു..
'ഡിക്രൂസ് അവരുടെ വണ്ടി സ്റ്റേഷനിലെത്തിയോന്നു ചോദിക്കൂ.. ഇല്ലെങ്കിൽ തിരികെവരാൻപറയൂ.. ഓക്കേ.. ഗുഡ്.. അതുവരെ നമ്മൾ ഇവിടെയിരിക്കും.. ' തരകൻ പതിവിലുംകൂടുതൽ സന്തോഷവാനായി കാണപ്പെട്ടു.
;ഡിക്രൂസ്.. ദാ ഇതാ ഷൂവിന്റെ താഴെ ഒട്ടിച്ചോളൂ.. ഡിസൈൻ മാറും. ചില ഓപ്പറേഷൻസിൽ ഇത് അത്യാവശ്യമായി വരാറുണ്ട്.. അവർ വരുമ്പോൾ ഗേറ്റ് കടക്കുന്നതിനുമുന്പ് അവർക്കും കൊടുക്കണം'
തരകന്റെ ഉത്സാഹം കണ്ട് ഡിക്രൂസിന് അസൂയതോന്നി... പ്രായത്തിൽ തന്നെക്കാൾ എത്രയോ മൂത്തത്.. പക്ഷേ ചുറുചുറുക്ക്.. ആഹാ ! പറയാൻ വാക്കുകൾപോരാ..
'അരികിൽ നീയുണ്ടായിരുന്നെങ്കിലെന്നു ഞാൻ
ഒരുമാത്ര വെറുതേ നിനച്ചുപോയി.. ഒരുമാത്ര.. '
മോളിച്ചേച്ചിയെ ഓർത്തല്ലെന്നു വ്യക്തം.. കുറ്റവാളികൾ.. അയാളുദ്ദേശിച്ചരീതിയിൽ കാര്യങ്ങൾ നടന്നാൽ ഈ മൂളിപ്പാട്ടൊക്കെ കേൾക്കാം..'
സുകുമാരന്റെ സിഗ്നൽ.. വണ്ടി ദൂരെ നിറുത്തിയിട്ടിട്ട് അവരെ നടത്തിച്ചുകൊണ്ടുവരാൻ നേരത്തേ പറഞ്ഞിരുന്നു.. ഡിക്രൂസ് ഗേറ്റിലെത്തി
ഒരു പരുവത്തിലാണ് മൂന്നുപേരെയും അകത്തെത്തിച്ചത്.. അതിനുമുൻപ് പോലീസുകാരുടെ ഷൂവിന്റെ പാഡിൽ പുതിയ ഡിസൈൻ ഒട്ടിക്കാൻ ഡിക്രൂസ് മറന്നില്ല.. സാറിന്റെ മനസ്സിലെന്തായിരിക്കും? ഇവിടെത്തന്നെ ചോദ്യംചെയ്ത് എല്ലാം പുറത്തെടുക്കുവാനുള്ള പുറപ്പാടാണ്.. സ്റ്റേഷനിൽ മൂന്നാംമുറയ്‌ക്കൊക്കെ ഒരു പരിധിയുണ്ടല്ലോ.. ?എന്തിനാണ് ഓപ്പറേഷന് പോരുമ്പോൾത്തന്നെ ഗ്ലൗസുകൾ ധരിക്കണമെന്നു നിർദ്ദേശിച്ചത്? ആ..
ബെഡ്റൂമിലെ അരണ്ടപ്രകാശത്തിൽ തരകൻ അവരെ ഓരോരുത്തരെയായി നോക്കി.. എല്ലാവരും മുഖംമൂടികൾ.. ഇനി മുഖമൂടി അഴിക്കേണ്ട സമയമായിരിക്കുന്നു.. പെട്ടെന്നാണയാൾ ഒരുകാര്യം ഓർത്തത്.. സുകുമാരനെ അല്പം അകലേക്കുകൂട്ടിക്കൊണ്ടുപോയി ആ കാര്യത്തിന് വ്യക്തത വരുത്തി.. സുകുമാരൻ
'ഇല്ല'... 'കുഴപ്പമില്ല' എന്നൊക്കെ അർത്ഥംവരുന്നപോലെ തലയനക്കുന്നുണ്ടായിരുന്നു ഡിക്രൂസ് ആദ്യം പിടിയിലായ ആളെയൊഴിച്ച് മറ്റുള്ളവരെ അവിടെനിന്നും മാറ്റി വേറൊരു റൂമിലിട്ടുപൂട്ടി..
'സുകുമാരൻ .. ഞെട്ടാൻ തയ്യാറായി ഇരുന്നോ.. .. സോമാ അവന്റെ ആ തലയിലെ തൊപ്പി ഒന്നൂരിക്കേ..'
'ന്ഹ ഹേ... ' സുകുമാരൻ ഞെട്ടി.. കാരണം അൻവറിന്റെ ബാക്കി മൊഴിയെടുക്കുന്ന സമയത്ത് സുകുമാരൻ വീട്ടിൽ പോയിരുന്നു.. ഒരു സർപ്രൈസ് ആയിക്കോട്ടേന്നുകരുതി തരകൻ പറഞ്ഞതുമില്ല..
'യെസ്... സുദീപ്.. ഞാൻ ആദ്യദിവസം ഇയാളെ വിടുവാൻ സമ്മതിച്ചപ്പോഴേ മനസ്സിലാക്കിയിരുന്നു.. ഇയാൾക്ക് റോൾ ഉണ്ടെന്ന്..
ഡിക്രൂസിന് ദേഷ്യം അടക്കാൻ കഴിഞ്ഞില്ല.. ഗ്ലൗസിട്ട കൈകൊണ്ട് അവിടിരുന്ന പേപ്പർ വെയിറ്റ് എടുത്തു ചുരുട്ടിപിടിച്ചിട്ട് അവന്റെ നെഞ്ചുംകൂടുനോക്കി ഒറ്റയിടി .. സുദീപ് കുനിഞ്ഞുപോയി.തരകൻ അവന്റെ വായിലെ ടേപ്പ് വലിച്ചുപറിച്ചു എന്നിട്ട്
റോഹിപ്നോൾ കലക്കിയ വെള്ളത്തിന്റെ ബോട്ടിൽ അവനു കുടിക്കാൻ കൊടുത്തു.
'ഡിക്രൂസ്. താൻ അയാളെ കൊല്ലുമോ ? നാളെ പത്രക്കാരുടെമുന്നിൽ കാണിക്കേണ്ടതാണ്.. അവൻ അല്ലാതെതന്നെ പറയും.. പറ സുദീപ്.. അന്നെന്താണ് സംഭവിച്ചത്? അൻവറിന്റെ മൊഴി എടുത്തുകഴിഞ്ഞു.. തനിക്കിനി രക്ഷയില്ല സുദീപ്.. ഡിക്രൂസ് തണുത്ത വെള്ളംഅവർക്കുകൂടെ കൊടുക്കൂ'
'സർ... പറ്റിപ്പോയി.. അവളെ കണ്ടനാൾമുതൽ ആ ശരീരം എന്നെ കൊതിപ്പിച്ചിരുന്നു...അവളെ ഒരുതവണയെങ്കിലും സ്വന്തമാക്കണം.. പക്ഷേ യാഥാസ്ഥിതികകുടുംബത്തിൽ പിറന്ന അവളെ സ്വന്തമാക്കുക അത്ര എളുപ്പമുള്ളകാര്യമല്ലെന്നു മനസ്സിലായി.. അങ്ങനെയിരിക്കേ റൂംമേറ്റ് മുനീറാണ് റേപ്പ് ഡ്രഗ്ഗിനെക്കുറിച്ചു പറയുന്നത്.. അതിനെക്കുറിച്ചു വിശദമായി പഠിച്ചപ്പോൾ അതാണ് നല്ലതെന്നുതോന്നി.. അവളൊന്നും അറിയുകയുമില്ല.. എന്റെ ആഗ്രഹം സാധിക്കുകയും ചെയ്യും.. അങ്ങനെയാണ് ഡേ ഡ്രീമേഴ്സിന്റെ മീറ്റിങ് അനൗൺസ് ചെയ്തത്.. അൻവർ അവളെ കൂട്ടിക്കൊണ്ടുവരാമെന്നേറ്റു.. പിന്നെ കാര്യങ്ങൾ എളുപ്പമായി.. '
'അന്നവൾ എത്തിക്കഴിഞ്ഞുള്ള കാര്യങ്ങൾ പറയൂ.. '
'മീറ്റിങ്ങിൽ അവർ ആറുപേരുണ്ടായിരുന്നു.. മുനീർ അവൾക്കുള്ള ഡ്രിങ്ക്സിൽ റോഹിപ്നോൾ ചേർത്തിരുന്നു.. അരമണിക്കൂറിൽ കൂടുതൽ സമയം എടുക്കും അത് ശരീരത്തിൽ പ്രവർത്തിക്കാനെന്നു ഞങ്ങൾ മനസ്സിലാക്കിയിരുന്നു.. മീറ്റിങ് പെട്ടെന്നു തീർത്തിട്ട് മറ്റുമൂന്നുപേരെ മുനീർ ഒഴിവാക്കിയിരുന്നു.. ഞാനപ്പോൾ അവിടെ എത്തിയിരുന്നില്ല.. അവൾ എവിടെയോ പോകുന്നകാര്യം മുനീർ എന്നെവിളിച്ചുപറഞ്ഞു.. കൂടാതെ അൻവറിനെ ബോസ് വിളിച്ചകാര്യവും.. അവൾ പോയി അൻവറും പുറത്തിറങ്ങിയ സമയത്താണ് ഞാൻ എത്തിയത്.. കാരണം തിരികെവരുമ്പോൾ അവളിൽ മരുന്നിന്റെ പ്രവർത്തനം തുടങ്ങിയിരിക്കും.. എന്നെ തിരിച്ചറിയുകയുമില്ല.. '
'അവൾ തിരികെ വന്നിരുന്നില്ലെങ്കിൽ.. ? '
'അത് മുനീറിനെ ഏല്പിച്ചിരുന്നു.. അവൻ അതിലൊക്കെ മിടുക്കനാ ....'
'എന്നിട്ട്.. ?' തരകന്റെ ക്ഷമ നശിച്ചുതുടങ്ങിയിരുന്നു.
'അവൾ വന്നു.. എന്നെകണ്ടവൾ ഒന്നു ഞെട്ടി.. ഒരിക്കലും എന്നെയവിടെ പ്രതീക്ഷിച്ചിരുന്നില്ല .. പിന്നെ അല്പം കുശലാന്വേഷണം.. അവളുടെ വാക്കുകൾ അസ്പഷ്ടമായിത്തുടങ്ങിയിരുന്നു.. അവളൊന്നുമറിഞ്ഞില്ല.. ഞങ്ങൾ മൂന്നുപേരും മാറിമാറി അവളെ കശക്കിയെറിഞ്ഞിട്ടും അവൾ പ്രതികരിച്ചില്ല.. '
ഇത്തവണ സുകുമാരന്റെ കൈയാണ് അവന്റെ മുഖത്തുവീണത്..അവനൊന്നു പുളഞ്ഞു..
'ഓക്കേ.. പിന്നെ.. അൻവർ തിരിച്ചുവന്നില്ലേ ?... '
'വന്നു.. ബോസിന്റെ കാര്യങ്ങൾ നിറവേറ്റി അവൻ ഒരുമണിക്കൂറിനുള്ളിൽ തിരികെയെത്തി..
'ആദ്യം അവനൊന്നു ഞെട്ടി.. പെണ്ണിന്റെ നഗ്നമായ ഉടൽ കണ്ടപ്പോൾ... അവനും... '
'ഡിക്രൂസ്.. ' തരകൻ വിളിച്ചു.
ഡിക്രൂസിന് കാര്യം പിടികിട്ടി.. അയാൾ രവിയെ സ്റ്റേഷനിലേക്ക് പറഞ്ഞുവിട്ടു..
'ഇവരുടെ ഫോണുകളും എടുത്തോളാൻ പറയ്.. '
'സർ'
തരകൻ അടുക്കളഭാഗത്തേക്ക് പോയി.. തിരികെവന്നത് കൈയിൽ മൂർച്ചയുള്ള ഒരു കത്തിയുമായാണ്..
സുദീപിന്റെ ശരീരം കുഴയുന്നത് തരകൻ മനസ്സിലാക്കി.
'ഡിക്രൂസ്.. ഞാനൊരു വിധി നടപ്പിലാക്കുകയാണ്.. ഇവനെയൊക്കെ നിയമത്തിനുമുന്പിൽ എറിഞ്ഞുകൊടുത്തിട്ട് നോക്കുകുത്തികളായി ഇരിക്കേണ്ടിവരും... പണവും ആൾബലവും ഉണ്ടെങ്കിൽ ദിവസങ്ങൾക്കുള്ളിൽ ഇവനൊക്കെ പുറത്തുവരും.. പിന്നെ പണത്തിനുവേണ്ടി ഏതുകേസും വാദിച്ചുജയിക്കാൻ കഴിയുന്ന കുറെ മുന്തിയ വക്കീലന്മാരും ഉണ്ടെങ്കിൽ എല്ലാം ശുഭം.. '
'സത്യമാണ് സാറേ.. ' സുകുമാരനായിരുന്നു..
'ഇന്നലെ എന്റെ മകൾക്ക് ഒരു മകളുണ്ടായപ്പോൾ ഞാൻ സന്തോഷിക്കുന്നതിനുപകരം സങ്കടപ്പെടുകയാണ് ചെയ്തത്.. സാറിനും ഡിക്രൂസിനുമൊക്കെ പെണ്മക്കളുണ്ട്.. അവരുടെ സുരക്ഷ പൊലീസുകാരായ നമ്മൾക്കുപോലും ശങ്കയുണ്ടാക്കുന്നെങ്കിൽ പിന്നെ പാവം പൊതുജനങ്ങളുടെ കാര്യം... 'അയാൾ നിന്നുകിതച്ചു.
'ശരിയാണ് സർ.. പലപ്പോഴും ഇതുപോലുള്ളവന്മാരെ ജീവന്മരണപോരാട്ടത്തിലൂടെ പിടിച്ചിട്ട്.... പിന്നവനൊക്കെ ഒരു ഊ............ ചിരിയും പാസ്സാക്കി നമ്മളുടെ മുൻപിൽ ഞെളിഞ്ഞുനിൽക്കുമ്പോൾ സത്യത്തിൽ ലജ്ജ തോന്നാറുണ്ട്.. ഈ കാക്കിയോട്... ' ഡിക്രൂസിന്റെ മുഖം ചുവന്നിരുന്നു.
'സോ... വി ആർ ഡൂയിങ് ഇറ്റ്... സോമൻ... '
സോമൻ അവന്റെ പാന്റ് വലിച്ചൂരി.
ഒറ്റവെട്ട്... ! സുദീപ് ഒന്നുപുളഞ്ഞു
മറ്റുരണ്ടുപേർക്കുമുള്ള നീതി നടപ്പിലാക്കിക്കഴിഞ്ഞപ്പോഴേക്കും രവിയും പോളും അൻവറിനെ കൊണ്ടുവന്നിരുന്നു..
അവനെ വേറൊരു റൂമിലേക്ക് ഇരുത്തി.. ചില കാര്യങ്ങൾ അവനോട് അറിയാനുണ്ട്.. പഠിച്ചകള്ളനാ അവൻ..
അൻവറിന്റെ മുഖം വിളറിവെളുത്തിരുന്നു.. പോലീസ് ആ വീട്ടിലെത്തി.. അതിനർത്ഥം.. പിടിച്ചുനില്ക്കണം... രക്ഷയില്ലാതെവന്നാൽ അവന്മാരുടെ പേരുപറഞ്ഞു രക്ഷപ്പെടണം..
'യെസ് അൻവർ... ഞങ്ങളെല്ലാം അറിഞ്ഞിരിക്കുന്നു.. നിന്റെ കൂട്ടാളികൾ എല്ലാം പറഞ്ഞു.. നിന്റെ പേരും.. ഇനി പറ.. അവളുടെ സിം കാർഡ് എവിടെ?..ആരാണ് അവളെ അവിടെക്കൊണ്ടുതള്ളിയത് ?' തരകന്റെ ശബ്ദത്തിലെ കാഠിന്യം അവൻ തിരിച്ചറിഞ്ഞിരുന്നു.. അവന്റെ ചുണ്ടുകൾ വരണ്ടിരുന്നു. ഡിക്രൂസ് കൊടുത്ത വെള്ളം അവൻ ആർത്തിയോടെ കുടിച്ചു.
' ഞാനും സുദീപും.. അവളുടെ ഫോണിലെ കോണ്ടാക്ട്സും വാട്ട്സാപ്പും ഒക്കെ ഡിലീറ്റ് ചെയ്തിരുന്നു.. സിം കാർഡ് ഒടിച്ചുകളഞ്ഞു.. സുദീപ് അവളെ കാറിൽ അവിടെയെത്തിച്ചു..ഞാൻ അവളുടെ സ്‌കൂട്ടിയും '
'നിങ്ങൾ കണക്കുകൂട്ടി.. സിം കാർഡ് ഒടിച്ചുകളഞ്ഞാൽ നിങ്ങൾ രക്ഷപ്പെടുമെന്ന്.. കാരണം വേറേ യാതൊരു തെളിവുകളും അവശേഷിപ്പിച്ചിരുന്നില്ലല്ലോ.. ? ഗുഡ്.. പക്ഷേ അൻവർ.. പടച്ചതമ്പുരാൻ എല്ലാം കാണുന്നുണ്ട്.. അത് നിനക്ക് മനസ്സിലായില്ല.. എവിടെയെങ്കിലും എന്തെങ്കിലും ഒരു തുമ്പ്.. അത് ബാക്കിവെച്ചിരിക്കും.. സോ ഗുഡ് ബൈ..
നിന്നെയാണ് ഞങ്ങൾ ടാർഗെറ്റ് ചെയ്തിരുന്നത്.. പക്ഷേ സുദീപിന്റെ ഓവർ കോൺഫിഡൻസ്.. അതവനെ വീഴ്ത്തി... അവൾ മരിച്ചു എന്നകാര്യം കസ്റ്റഡിയിലുള്ള നിങ്ങൾ അറിഞ്ഞിരുന്നില്ല എന്നുഞങ്ങൾ പ്രതീക്ഷിച്ചു.. പക്ഷേ അവളുടെ മരണവിവരം അവന്റെ വായിൽനിന്നു അറിയാതെ വീണപ്പോൾ എനിക്ക് മനസ്സിലായി.. കൂടുതൽ പേടിക്കുന്നത് അവനാണെന്ന്... നിന്റെ വാച്ചിൽ ഫോണുണ്ടെന്നു പറഞ്ഞത് കളവാണെന്നുകൂടി തെളിഞ്ഞപ്പോൾ.. കൂടാതെ റാഷിദ് ആണ് നിന്നോട് മരണംവിവരം വിളിച്ചുപറഞ്ഞത് എന്നവൻ പറഞ്ഞപ്പോൾ.. ഞങ്ങൾ റാഷിദിനെ പൊക്കിയിരുന്നു.. പക്ഷേ കടുംപിടുത്തക്കാരനാണെങ്കിലും അയാൾക്കിതിൽ യാതൊരുപങ്കുമില്ലെന്നു മനസ്സിലായി.. അയാൾ മരണവിവരം അറിഞ്ഞിരുന്നുകൂടെയില്ല.. ചുളുവിൽ അയാളോടുള്ള എന്തോ വൈരാഗ്യം തീർക്കാമെന്നവൻ കരുതി.. ' തരകൻ ഒന്നുനിറുത്തി.
അൻവറിന്റെ മുഖത്തുകൂടെ വിയർപ്പുചാലൊഴുകി.. ഇനി രക്ഷയില്ല.. ഒരുപക്ഷേ... സുദീപിനെ പിടികൂടിയെന്നത് കളവാണെങ്കിലോ ? അൻവറിന്റെ ശരീരം തളർന്നുതുടങ്ങിയിരുന്നു.
'ഡിക്രൂസ്.. പോളിനെയും രവിയേയും സോമനെയും വിളിക്കൂ.. അവർക്കും അവസരംവേണം.. '
നിമിഷനേരത്തിനുള്ളിൽ അൻവറിന്റെ ചടങ്ങും കഴിഞ്ഞു..
വീടുപൂട്ടി.. ഗേറ്റും പൂട്ടി താക്കോൽ തുറന്നിട്ടിരുന്ന ജനൽപാളിയുടെ ഇടയിലൂടെ അകത്തേക്കിട്ടിട്ട് ഡിക്രൂസും മടങ്ങിവന്നു..
തരകൻ ക്രൂശിതന് കുരിശുവരച്ചു.
സമയം ആറുമണി..
'ആഹാ.. മോളിയേ.. നീ എണീറ്റില്ലേ? ' തരകന്റെ ശബ്ദംകേട്ടാണ് മോളി ഞെട്ടിയുണർന്നത്.
അപ്പോഴാണ് വീട്ടിൽ കയറി മോളിയെ ആക്രമിച്ചത് ആരാണെന്നു അവരോട് ചോദിച്ചില്ലല്ലോയെന്നകാര്യം തരകൻ ഓർത്തത്.. ഇനിയെന്തൊന്നു ചോദിക്കാൻ..
ഉറക്കം കണ്ണുകളെ തഴുകുന്നു..
സുകുമാരനും ഡിക്രൂസും കൂട്ടരും പോയിരുന്നു.. ബുള്ളറ്റ് ഫട് ഫട് സ്വരത്തോടെ സ്റ്റേഷന്റെ പുറത്തേക്ക്..
മോളിയുടെ ഒരായിരം സംശയങ്ങൾക്ക് കാതോർത്ത് തരകൻ വണ്ടിയോടിച്ചുകൊണ്ടിരുന്നു.
-ശുഭം-
വേണു 'നൈമിഷിക'

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക