Slider

ഭൈമീകാണ്ഡം

0
ഭൈമീകാണ്ഡം
..............................
രാവിലെ ഇല്ലാത്തസമയം ഒണ്ടാക്കി ഒരിറക്കു ചായ വലിച്ചു കുടിക്കുകയാണ് ഞാൻ.. ഇനി കടേൽ പോണം.. എന്റേം മോൾടേം തുണികൾ തേയ്ക്കണം (ഇതൊക്കെ ഞാൻ സ്വയം ഏറ്റെടുത്തതാണ് എന്ന് കരുതരുത് , എന്നിൽ അടിച്ചേല്പിക്കപ്പെട്ട ക്രൂരകൃത്യങ്ങൾ ആണ്) .. ഒരിറക്കു ചായ.. ഒരു ന്യൂസ്‌.. അങ്ങനാ പതിവ്.. എന്തൊക്കെ അസംബന്ധങ്ങൾ ഉണ്ടേലും ഞാൻ മഞ്ഞരമയെ വാങ്ങിക്കൂ.. വായിക്കൂ.. (അത് എന്റെ ഒരു ഇതാണ്) അതിന്റെ അച്ചടി അക്ഷരങ്ങൾ മനസ്സിലങ്ങുടക്കി കിടക്കുവാന്നേ . പിന്നെ .. ഇത്രേം പരസ്യങ്ങൾ ഇന്ത്യയിൽ ഏതുപത്രത്തിൽ വായിക്കാൻകിട്ടും.. കൂടാതെ കുറെ അധികം ബഡായികളും.. ഹ ഹ ഹ ...
എടാ .... (ഒന്നും കരുതരുത്.. അടുത്തിരുന്നു ചായ കുടിക്കുന്ന ഭൈമിയാണ് ... സ്നേഹം കൂടുമ്പോൾ അങ്ങനേ വിളിക്കൂ.. എനിക്കും അതാ ഇഷ്ടം.. അപ്പൊ നമ്മള് കുറെ പ്രായം ഒക്കെ കുറഞ്ഞു.. അവളുടെ ഒപ്പമെത്തിന്നൊരു തോന്നലും വരും.. ) ... എനിക്ക് ഒന്നുമൂളി കേള്ക്കാൻ പോലും മനസ്സില്ല.. കാരണം.. സ്നേഹം കൂടിയാൽ എന്റെ പോക്കെറ്റിന്റെ കനം കുറയും.. ഇന്നെന്തു കുന്തമാണോ ആവോ?
എന്താ.. പറയു.. ഞാൻ അല്പം ഗൌരവം മുഖത്തെടുത്തിട്ടു..
"ഓ.. ദേഷ്യമാണേ .. പറയുന്നില്ല.. പോ..."
അവൾ കൊഞ്ചിപ്പറഞ്ഞതല്ല . അവളിലെ ചുടലയക്ഷി രൂപം പുറത്തു വരാൻ ഇനി അധികസമയം ഇല്ല.. എല്ലാ ഭാര്യമാരും ഇങ്ങിനെയൊക്കെ തന്നെ.. സ്നേഹിച്ചാൽ നക്കിക്കൊല്ലും.. പിണങ്ങിയാലോ.. ?രക്തം ഊറ്റികുടിക്കും..
"ഓ. അല്ല.. ദേഷ്യമല്ല.. . ഞാൻ ദേ.. ഈ തമാശ വായിക്കുവാരുന്നു.. 'ഉടനേ എല്ലാം ശരിയാകുമെന്ന് . " മുഖ്യമന്ത്രി
"നിങ്ങള്ക്ക് വേറെ പണിയൊന്നുമില്ലേ... ഒലക്കേടെ മൂട്.... "
"അത് വിട്.. നീ കാര്യം പറ.."
"എടാ ദേ നോക്കിക്കേ.. സ്വർണ്ണത്തിനു വില കുറയുന്നു.. ഇനീം താഴും.. എനിക്കെന്റെ കൊലുസ് ഒന്നുമാറണം.. പിന്നെ പറ്റിയാൽ ഒരു കൈചെയിൻ മേടിക്കണം.".
(എന്റെ ഭകോതീീ ... ഈ അത്താഴപ്പട്ടിണിക്കാരനനോട് തന്നെവേണോ.. ?)
"ഇന്നത്തെ പത്രം കണ്ടോ.. ,മഴക്കിഴിവാ.. എല്ലാടത്തും.. ചാലുക്കാസിൽ സ്വർണ്ണവേട്ട.. പല്ല്യാണിൽ സ്വർണ്ണകൊടിമരം.. എല്ലായിടത്തും പണിക്കൂലി പണിക്കുറവു ഒക്കെ വെട്ടിച്ചുരുക്കി.. എന്തൊരു ലാഭം.. "
ബുക്കിങ്ങും ഉണ്ട്.. ഇന്ന് മോള് സ്കൂളി പോവുമ്പം നമ്മുക്കൊന്ന് പോയാലോ.. ?.. പിന്നെ ഓരോ പർച്ചേയ്‌സിനും ഒരു പട്ടുസാരി ഫ്രീ.. ഹോ.. എനിക്ക് കുളിര് കോരിയിടുന്നു.. "
(രോമം എന്റെയും എഴുന്നുനില്ക്കുന്നുണ്ട്.. ഭയന്നിട്ടാണെന്നുമാത്രം )
7 മണി ആയാലും ഉണരാത്തമോൾ ഒരു ഞരക്കം പുറപ്പെടുവിച്ചു.. പിന്നെ വെടിപൊട്ടുന്ന ശബ്ദത്തിൽ ഒരു അറിയിപ്പും..
"ഞാനിന്നു സ്കൂളീ പോണില്ല.. സിസ്റ്റർ ഇന്നലെ പറഞ്ഞാരുന്നു.. ഇന്ന് പോർഷൻ ഒന്നും എടുക്കില്ല.. വന്നില്ലേലും കുഴപ്പമില്ല എന്ന്.." (അമ്മേടെ മോള് തന്നെ )
ഈ ഇടിത്തീയിൽ നിന്ന് എങ്ങിനെ ഒന്ന് രക്ഷപ്പെടുമെന്ന് ഞാൻ ആലോചിച്ചു.. ഒന്നാമതു ഈ വർഗ്ഗത്തിന് സ്വർണ്ണത്തിനോടും തുണികളോടും പണ്ടേ അലർജിയാ.. രണ്ടും കണ്ടാ അപ്പോഴേ ചൊറിയാൻ തുടങ്ങും.. (നമ്മുടെ പുറം ആണന്നു മാത്രം)
ഞാൻ ആ പരസ്യത്തിന്റെ കളിപ്പിക്കൽ പ്രസ്ഥാനത്തെ കുറിച്ച് വിവരിക്കാൻ തുടങ്ങി..
" ഒരു കാര്യം ആദ്യമേ മനസ്സിലാക്കുക.. ആർക്കും ഒന്നും ഫ്രീ ആയിട്ട് തരാൻ കഴിയില്ല.. അങ്ങനെ തന്നിരുന്നേൽ അവര്ക്ക് ഓരോ ആഴ്ചയിലും ഓരോ ഷോറൂം കേരളത്തിന്റെ ഓരോ മൂലയിലും തുറക്കാൻ കഴിയില്ല.. തുണിക്കടക്കാരും..സ്വർണ്ണക്കടക്കാരും സ്ത്രീകളുടെ ബലഹീനതയിലാണ് കയറിപ്പിടിക്കുന്നത്‌.. പണ്ടേ ദുര്ബ്ബല.. പിന്നെ ഗര്ഭിണീം .. അപ്പോൾ അവർ ആക്രാന്തരാവും.." ഞാൻ ഒന്നുനിറുത്തി ഒരിറക്കു ചായ കുടിച്ചു..
"പിന്നെ നീ നോക്ക്.. ഓരോ ഷോറൂമിനും കുറഞഞത്‌ 5 ലക്ഷം രൂപ എങ്കിലും വാടക കൊടുക്കണം.. പിന്നെ അവിടെ ചെറുതും വലുതുമായ 20-30 സ്റ്റാഫുകൾ .. അത് 50000 തൊട്ടു താഴോട്ടു.. കൌണ്ടർ ഗേൾസിന് 15-20000 വരെ ശമ്പളം. ഒന്നാലോചിക്കൂ.. ഇത്രയും ആള്കാര്ക്കും കൂടി കുറഞ്ഞത്‌ 5 ലക്ഷം രൂപ ശമ്പളം ഒരു മാസം വേണം.. പിന്നെ ലൈറ്റുകളുടെ ആഘോഷമല്ലേ.. കടകളിൽ .. കറന്റ് ചാർജ് എത്രയാകുമെന്നാ ... ? അതും കുറഞ്ഞത്‌ 3 ലക്ഷം രൂപ വേണം ഒരുമാസം.. പിന്നെ അലുക്കുലുത്ത് ചെലവ്.. വണ്ടിവാടക.. എല്ലാംകൂടെ കുറഞ്ഞത്‌ ഒരു 3 ലക്ഷം.. ഇപ്പൊത്തന്നെ നോക്കിക്കേ.. 16-20 ലക്ഷം രൂപ ഒരു മാസം ഈ ഇനത്തിൽ വേണം.. ഇനിയാണ് മെയിൻ.. നീകണ്ട ഈ പരസ്യം.. മഞ്ഞരമയിൽ ഇതുപോലൊരു പരസ്യം കൊടുക്കണേൽ 2 മുതൽ 4 ലക്ഷം രൂപ വരെ ആകും.. പിന്നെ നിങ്ങളുടെ അവിഹിത കരച്ചിൽ സീരിയലിന്റെ ഇടയ്ക്ക് പരസ്യം ഇടണേലോ .. ?.. നേരം വെളുക്കുമ്പോ തൊട്ടു.. പാതിരാത്രിവരെ ടി വി പരസ്യം.. എത്ര ലക്ഷമാ പൊട്ടുന്നേ .. ഒരു 10 സെക്കണ്ടിനു.. 1 ലക്ഷം മുതൽ മുകളിലോട്ടാ അതിന്റെ ചാർജ്.. ഇനി.. ലാഭം വേണ്ടേ.. അതും കുറച്ചുവല്ലതും മതിയോ.. ? അതും ഒരു ഷോറൂമിൽ നിന്ന് ഒരു മാസം 30 ലക്ഷം രൂപ എങ്കിലും വേണം.." എന്റെ ബാറ്ററി തീർന്നുകൊണ്ടിരുന്നു
"അപ്പൊ.. ഒരു ലാഭവും ഇല്ലാതെ.. പണിക്കൂലിയും പണി ക്കുറവും ഒന്നും ഇല്ലാതെ.. എങ്ങനെ സ്വർണ്ണം തരും.. പിന്നെ ഒരുകാര്യം. മിക്കകടക്കാരും ടാക്സ് എന്നു കേട്ടിട്ടേ ഇല്ല.. എല്ലാം എസ്റ്റിമേറ്റാണ് .. പിന്നെ വല്യകടക്കാർ ബില്ല് തരും കേട്ടോ.. തന്നില്ലേൽ അവൻ പണിമേടിക്കുന്നത് എപ്പോഴാണെന്ന് അവനുപോലും അറിയില്ല.."
എന്റെ ഭൈമിയും മോളും വട്ടടിച്ചിരിക്കുവാ ....ഒന്നില്ലേ ഇവന് വട്ട് .. ഇല്ലേൽ.. ? ഒഴിവാക്കാൻ പറയുന്ന കഥ..
"ഇനി തുണിക്കട.. സൂറത്തിലും അഹെമ്മെദാബാദിലും ഒക്കെപോയി.. ഓൾഡ്‌ ഫാഷൻ ആയതുണികൾ തപ്പിയെടുക്കും.. അങ്ങ് ഡെൽഹീലും ബോംബേലും ഒക്കെ 7-8 കൊല്ലം മുമ്പ് വന്ന ഫാഷനാ ഇവിടെ ഇപ്പൊ ഫാഷൻ..(ലെഗിന്സ് ഡല്ഹി മുംബൈ യിൽ 2008-2009 കാലയളവിലെ ഫാഷൻ.. ) അവിടെ കിലോയ്ക്ക് തൂക്കികിട്ടുന്ന ഉടുപ്പുകൾ ( ഉടുപ്പൊന്നിനു വില 50-70) ഇവിടെ 600 -900 എന്നാ റേറ്റിൽ വില്ക്കുമ്പോൾ ഒരു ലാഭവും ഇല്ല.. ഇനിയും ഒരു 30% വില കൂട്ടിയിട്ടിട്ടു.. മഴക്കിഴിവല്ല ഏതു കിഴിവ് വേണേലും തരാം. ഇനിയുമുണ്ട് തട്ടിപ്പുകൾ.. ചൈനയിൽ കിട്ടുന്ന പട്ടു സാരികൾ ബൾക്ക് ആയിട്ട് വാങ്ങി.. (നമ്മുടെ ഡിസൈൻ കൊടുത്താൽ അവർ അതുപോലെ ചെയ്തുതരും.. ) ഇവിടെ കൊണ്ടുവന്ന് . ലോകം മുഴുവൻ കറങ്ങി.... പട്ടു നൂൽ പുഴുക്കളെ പിടിച്ചു തൂറ്റിച്ചു പട്ടു ഉണ്ടാക്കിയതന്നു പരസ്യം കൊടുക്കുമ്പോൾ .. നിങ്ങൾ ത്രില്ലടിക്കും....ഓരോ വണ്ടികളിൽ വന്നിറങ്ങുന്ന കൊച്ചമ്മമാരേയും കൊച്ചാപ്പന്മാരേയും കാണുമ്പോൾ സങ്കടംതോന്നും.. ഇത്രയ്ക്ക് വിവരമില്ലാത്ത ആൾകാർ ആയിപോയല്ലോ.. ഇവിടുത്തുകാർ എന്ന്.. എല്ലാം നിങ്ങൾ വിശ്വസിക്കുന്നു.. അവർ തന്നെ നിങ്ങളെ കളിയാക്കുന്നുണ്ടല്ലോ പരസ്യത്തിൽ " വിശ്വാസം .. അതല്ലേ എല്ലാം"
ശ്വാസം കിട്ടുന്നില്ല..
"ഇന്ത്യയിൽ പട്ടുനൂൽ പുഴുക്കൾ എവിടെയെല്ലാം..? എത്ര ഉല്പാദനം..?? എന്നൊക്കെ ശ്രദ്ധിച്ചാൽ തീരാവുന്ന സംശയമേ ഉള്ളു ഇതൊക്കെ.. ഇനി ഇത് അവകാശപ്പെടുന്നവരുടെ ഷോറൂമുകളിൽ എത്ര പട്ടുസാരികൾ ഒരുമാസം വിലക്കുന്നു എന്ന കണക്കു കൂടെയാകുമ്പോൾ..എല്ലാം ശുഭം.." (ഹോ.. എന്നെ സമ്മതിക്കണം.. )
"ഒറ്റ കാര്യം മനസ്സിലാക്കുക. ചൈന എന്നൊരു രാജ്യം ഉണ്ടെങ്കിൽ.. അവിടെനിന്ന് ഇന്ത്യക്കാരന് സാധനം മേടിക്കാൻപറ്റുമെങ്കിൽ.. ഇവിടെ എല്ലാം കിട്ടും.. നീ നിന്റെ അച്ഛന്റെ ഒരു ഫോട്ടോ കൊടുക്കൂ.. അവർ അതെ മോഡലിൽ ഒരെണ്ണം ഉണ്ടാക്കി തരും.."
"പിന്നെ അവിടെ തറവിലയ്ക്ക് കിട്ടുന്നസാധനങ്ങൾ .. ഇവിടെ കൊണ്ടുവന്നു 400-500% ലാഭത്തിൽ വിൽക്കുന്നു.. 500% ലാഭത്തിൽനിന്ന് ഒരു 5 മുതൽ50% വരെ നിങ്ങൾക്ക് തന്നാൽ അവർക്കെന്തു ചേതം . ?"
(എന്റമ്മോ.. മതി.. )
"പിന്നെ അവിടെ തറവിലയ്ക്ക് കിട്ടുന്നസാധനങ്ങൾ .. ഇവിടെ കൊണ്ടുവന്നു 400-500% ലാഭത്തിൽ വിൽക്കുന്നു.. 500% ലാഭത്തിൽനിന്ന് ഒരു 5 മുതൽ50% വരെ നിങ്ങൾക്ക് തന്നാൽ അവർക്കെന്തു ചേതം . ?"
(എന്റമ്മോ.. മതി.. )
'ഹോ... 8 മണി ആയി.. പെട്ടെന്നു ബ്രേക്ക് ഫാസ്റ്റ് റെഡിയാക്കൂ.... മോളേ .. 8.30 ആകുമ്പോ റെഡി ആയിക്കോണം കേട്ടല്ലോ ."
" പോടാ.. നീ സമ്മതിച്ചുമില്ല.. എന്റെ സമയോം പോയീ.." ഭൈമി ഒരുവഴക്കിനു വട്ടംകൂട്ടുന്നു..
"എന്റെ എത്ര ആരോഗ്യം പോയീ.. സംസാരിച്ച് സംസാരിച്ച്.. അതിനിവിടെ ആർക്കും ഒരു പ്രശ്നോമില്ല "
(എത്ര പറഞ്ഞാലും മനസ്സിലാവാത്ത കഴുതകൾ ആണല്ലോ ഭഗോതീ ഈ ഭാര്യമാർ)
ഞാൻ സ്ഥലം വിട്ടു.. അവൾ ബ്രേക്ക്‌ ഫാസ്റ്റിന് ഇനി ചൈനാക്കാരെ കറിവയ്ക്കാതിരുന്നാൽ ഭാഗ്യം..!
എന്റെ ഭഗോതീ . നീ രക്ഷിച്ചു.. അവളിപ്പോ ചൈനയ്ക്ക് പോയിരിക്കുവാ .. ഹ ഹ ഹ
ഭൈമീ കാണ്ഡം സമാപ്തം
വേണു 'നൈമിഷിക'
(ഈ കഥയ്ക്ക്‌ കഥാകൃത്തുമായി യാതൊരുവിധ സംബന്ധവുമില്ല.. കഥ കേവലം ഭാവനയിൽ മെനഞ്ഞെടുത്തതാണെന്ന് കഥാകൃത്ത്‌ ഇതിനാൽ സാക്ഷ്യം പറയുന്നു.. കൂടാതെ ആരെങ്കിലും ഇത് കഥാകൃത്തിന്റെ ജീവിതത്തിൽനിന്ന് അടർത്തിയെടുത്ത ഒരേടാണ് എന്ന് കമെന്റ് ചെയ്‌താൽ അവരെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് കഥാകൃത്തിനു അവകാശം ഉണ്ടായിരിക്കുന്നതാണ്.. ഒരു കുടുംബകലഹം ഉണ്ടാക്കാനും ആരെങ്കിലും ശ്രമിച്ചാൽ തിരിച്ചു പാര വെക്കുന്നതാണ്.. )

venu
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo