എസ്തർ
എസ്തർ... Your food is ready....
മമ്മ വിളിക്കുന്നു... ഫുഡ് കഴിച്ചിട്ട് വരാവേ ...
ടാബിലെ ടോം ക്യാറ്റിനോട് ഇപ്പോ വരാമെന്നു പറഞ്ഞിട്ട് ഞാൻ സെറ്റിയിൽ നിന്നും എഴുന്നേറ്റു....
മമ്മ വിളിക്കുന്നു... ഫുഡ് കഴിച്ചിട്ട് വരാവേ ...
ടാബിലെ ടോം ക്യാറ്റിനോട് ഇപ്പോ വരാമെന്നു പറഞ്ഞിട്ട് ഞാൻ സെറ്റിയിൽ നിന്നും എഴുന്നേറ്റു....
ഡൈന്നിങ് റൂമിലേക്ക് എത്തും മുൻപേ കേൾക്കാം അപ്പയുടെ മുറുമുറുപ്പ്... എന്തിനാ ഈ അപ്പേം മമ്മേം എന്നും വഴക്കുണ്ടാക്കുന്നത്...മമ്മ ചിരിച്ച് ഞാൻ കണ്ടിട്ടേ ഇല്ല...അപ്പയാണെങ്കിൽ എന്നും ഡ്രിങ്ക്സ് കഴിച്ചിട്ട് ഉറക്കെ ഉറക്കെ ചിരിക്കുന്നതും കേൾക്കാം... രണ്ടാളും സ്നേഹത്തോടെ സംസാരിക്കാറേ ഇല്ല...
മമ്മ രാവിലെ ജോലിക്ക് പോയാൽ ഇവനിങ് ആവും മടങ്ങി വരുമ്പോൾ... അത് വരെ വീട്ടിലെ കാര്യങ്ങൾ നോക്കാൻ ഒരു മേഡ് വരും... അവർക്കെന്നെ ഇപ്പൊ ഇഷ്ടമേ അല്ല... നേരത്തേ ഇഷ്ടാരുന്നു കേട്ടോ... അപ്പയുടെ മുറിയിൽ വച്ച് അപ്പയും അവരും ഹഗ് ചെയ്യുന്നത് ഞാൻ കണ്ടപ്പോൾ മുതൽ ആണ് അവർക്ക് എന്നോട് ദേഷ്യം..
Don't tell this to your Mamma... എന്ന് പറഞ്ഞ് അപ്പ എന്നെ കണ്ണുരുട്ടി പേടിപ്പിക്കുവേം ചെയ്തു..
ഹഗ് ചെയ്യുന്നത് നല്ല കാര്യം അല്ലേ... അതിപ്പോ മമ്മയോട് പറഞ്ഞാൽ എന്താ??... ഗ്രാൻമാ ഉണ്ടാരുന്നപ്പോ പറയുവരുന്നല്ലോ ഹഗ് ചെയ്യുന്നത് സ്നേഹം ഉള്ളൊരാണെന്നു... അപ്പയോട് അങ്ങനെ ചോദിക്കണം എന്നുണ്ടാരുന്നു.. പക്ഷേ... എനിക്കപ്പയെ പേടിയാ... എപ്പോ എന്നെ കണ്ടാലും കണ്ണുരുട്ടിയേ നോക്കൂ.. ഒന്നും മിണ്ടാറും ഇല്ലാ എന്നോട്...സൂസൻ എന്നാ അവരുടെ പേര്... സൂസൻ ഉള്ളപ്പോ അപ്പ ഭയങ്കര ഹാപ്പി ആണ്.. ഇടക്ക് സുസനെ പിയാനോ വായിച്ചു കേൾപിക്കും...പാട്ട് പാടും... രണ്ടാളും എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നതും കേൾക്കാം... എന്നോടോ മമ്മയോടോ അപ്പ അങ്ങനെ ഹാപ്പി ആയി സംസാരിച്ചിട്ടേ ഇല്ല...
ഹഗ് ചെയ്യുന്നത് നല്ല കാര്യം അല്ലേ... അതിപ്പോ മമ്മയോട് പറഞ്ഞാൽ എന്താ??... ഗ്രാൻമാ ഉണ്ടാരുന്നപ്പോ പറയുവരുന്നല്ലോ ഹഗ് ചെയ്യുന്നത് സ്നേഹം ഉള്ളൊരാണെന്നു... അപ്പയോട് അങ്ങനെ ചോദിക്കണം എന്നുണ്ടാരുന്നു.. പക്ഷേ... എനിക്കപ്പയെ പേടിയാ... എപ്പോ എന്നെ കണ്ടാലും കണ്ണുരുട്ടിയേ നോക്കൂ.. ഒന്നും മിണ്ടാറും ഇല്ലാ എന്നോട്...സൂസൻ എന്നാ അവരുടെ പേര്... സൂസൻ ഉള്ളപ്പോ അപ്പ ഭയങ്കര ഹാപ്പി ആണ്.. ഇടക്ക് സുസനെ പിയാനോ വായിച്ചു കേൾപിക്കും...പാട്ട് പാടും... രണ്ടാളും എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നതും കേൾക്കാം... എന്നോടോ മമ്മയോടോ അപ്പ അങ്ങനെ ഹാപ്പി ആയി സംസാരിച്ചിട്ടേ ഇല്ല...
മമ്മയും അതേ.. എത്ര നാളായി എന്നോട് ഒന്ന് മിണ്ടീട്ടു....പക്ഷേ.. മമ്മക്ക് എന്നോട് സ്നേഹാണ് കേട്ടോ ... ഉറങ്ങാൻ കിടക്കുമ്പോൾ എന്റെ മുടിയിൽ വിരലോടിച്ചുകൊണ്ടേ ഇരിക്കും മമ്മ... പണ്ട് ഗ്രാൻമാ ചെയ്യും പോലെ... എന്ത് രസാന്നോ അത്... ഞാൻ ടോം ക്യാറ്റിനും അങ്ങനെ ചെയ്തു കൊടുക്കും ഇടയ്ക്കിടെ.. അവനും അത് ഒരുപാട് ഇഷ്ടാ...
അയ്യോ.. ടോമിനെ കുറിച് പറഞ്ഞപ്പോളാ ഓർത്തെ.. ഇപ്പൊ വരാമെന്നും പറഞ്ഞാ ഞാൻ ഇങ്ങോട്ട് പോന്നേ...അപ്പേടേം അമ്മേടേം വഴക്കിനെ കുറിച് ഓർത്തു നിന്നുപോയി... അപ്പ ഇപ്പോളും എന്തൊക്കെയോ പറയുന്നുണ്ട്... പണ്ടും ഇതൊക്കെ തന്നെയല്ലേ അപ്പ പറയാറ്.... എന്തൊക്കെയോ ചീത്ത വാക്കുകൾ.... ബിച്ച്...ബാസ്റ്റഡ്...എന്നൊക്കെ... പണ്ട് ആ വാക്കൊക്കെ ഞാൻ പറഞ്ഞു നടന്നപ്പോളാ ഗ്രാൻമാ പറഞ്ഞു തന്നത് അതൊക്ക ചീത്ത വാക്കുകൾ ആണെന്ന്...
ഇടയ്ക്ക് മമ്മ എന്നെ നോക്കിയിട്ട് എന്തോ പറഞ്ഞപ്പോൾ ... അവൾ എന്റെ മോളല്ല... ആരാടി അവളുടെ തന്ത.... മന്ദബുദ്ധിയായ ഒരുത്തിയെ എന്റെ മോളെന്ന് പറയരുതെന്ന് എത്ര തവണ പറയോണോടീ...എന്ന് പറഞ്ഞു മമ്മയുടെ ദേഹത്തേക്ക് കഴിച്ചോണ്ടിരുന്ന ഫുഡ് വലിച്ചെറിഞ്ഞിട്ട് അപ്പ എഴുന്നേറ്റ് പോയി...
മമ്മ ഒന്നും മിണ്ടാതെ കുറച്ചു നേരം അവിടെ നിന്നു... എന്നിട്ട് പൊട്ടിയ പ്ലേറ്റും.. ഫുഡും ഒക്കെ മാറ്റി ഫ്ലോർ ക്ലീൻ ചെയ്തു... പണ്ടൊക്കെ അപ്പ ഇങ്ങനെ വഴക്കുണ്ടാക്കുമ്പോൾ മമ്മ കരയുവരുന്നു... ഗ്രാൻമാ പറയും നല്ല ആളുകൾകാ പെട്ടന്ന് കരച്ചിൽ വരുകാന്നു.... ഇപ്പൊ എന്റെ മമ്മ നല്ലതല്ലേ?? ഗ്രാൻമാ ഉണ്ടാരുന്നേൽ ചോദിക്കാരുന്നു... മമ്മയോട് എങ്ങനാ ചോദിക്കുക... മമ്മക്ക് വിഷമം ആയാലോ..
ജെന്നിഫർ ഉണ്ടാരുന്നേലും ചോദിക്കാരുന്നു... അതേ.. ജെന്നിഫർ എന്റെ പഴയ മേഡ് ആണ് കേട്ടോ.. ഞങ്ങൾ നല്ല ഫ്രണ്ട്സ് ആരുന്നു... ഒത്തിരി പാവം ആരുന്നു ജെന്നിഫർ.. എന്നോട് ഒരുപാട് മിണ്ടും.. കൂടെ കളിക്കും.. ഇഷ്ടമുള്ളതെല്ലാം ഉണ്ടാക്കിം തരുവാരുന്നു... ഒരിക്കൽ അപ്പ ജെന്നിഫർ ക്ലീൻ ചെയ്തോണ്ടിരുന്ന റൂമിൽ കേറിയത്തിന് അപ്പയോട് കുറേ ദേഷ്യപ്പെട്ട് കരഞ്ഞോണ്ട് ഇറങ്ങി പോയി വീട്ടിൽ നിന്നും...
Be careful always... don't trust anybody... even your father...പോകും മുന്നേ എന്നെ കെട്ടിപിടിച്ചോണ്ട് ജെന്നിഫർ പറഞ്ഞതാ ഇത്... എന്തിനാ ജെന്നിഫർ കാരഞ്ഞോണ്ട് പോയേ.. ഇനി വരില്ലേ.. എന്ന് ചോദിച്ചപ്പോ ജെന്നിഫറും നല്ല ആളായോണ്ടാ കരഞ്ഞേ എന്നാ മമ്മ പറഞ്ഞത്... രണ്ട് തവണ റൂം ക്ലീൻ ചെയ്യുന്നതിന്റെ ദേഷ്യം കൊണ്ടാവാം ജെന്നിഫർ പിന്നെ വന്നേ ഇല്ല...
അതേ....അപ്പ എന്നെ ഇടയ്ക്കിടെ ബുദ്ധി ഇല്ലാത്തവൾ എന്ന് വിളിക്കും... പക്ഷേ ജെന്നിഫർ പറഞ്ഞിട്ടുണ്ടല്ലോ ഞാൻ ബുദ്ധി ഉള്ള മിടുക്കി കുട്ടിയാണ് എന്ന്... അത് കുറച്ചു നാൾ മുൻപാണേ... ഞാൻ ഗാർഡനിൽ ചെടിയുടെ ഇല വെട്ടി കളിക്കുമ്പോൾ ഞങ്ങൾടെ ഗാർഡ്നർ എന്റെ നെഞ്ചിൽ ഞെക്കി വേദനിപ്പിച്ചു.... അപ്പോ ഞാൻ എന്റെ കൈയ്യിൽ ഇരുന്ന കത്രിക വച്ച് അയാൾടെ കൈക്കിട്ട് ഒരു കുത്തും വച്ച് കൊടുത്തു.... എന്നെ വേദനിപ്പിച്ചാൽ തിരിച്ചും കൊടുക്കേണ്ടേ?? പക്ഷേ അയാൾടെ കൈയ്യിൽ ചോര കണ്ടപ്പോ എനിക്ക് പേടിയായി... ഞാൻ ഓടി ജെന്നിഫെർനോട് കാര്യം പറഞ്ഞപ്പോ ജെന്നിഫെറാ പറഞ്ഞെ... മിടുക്കി കുട്ടിയാ ഞാൻ ... ബുദ്ധിയുള്ള കുട്ടിയാ എന്നൊക്കെ... ഇനിയും ആരേലും അങ്ങനെ വേദനിപ്പിച്ചാൽ തിരിച്ചും വേദനിപ്പിച്ചോളാൻ... ചോര വന്നാലും പേടിക്കേണ്ടാന്ന്...
ചോര എനിക്ക് പേടിയാരുന്നു...അന്നൊക്കെ... പിന്നെ ഇടയ്ക്കിടയ്ക്ക് എന്റെ പാന്റീസിലും ചോര വന്നിരുന്നു... ആദ്യമൊക്കെ അത് കാണുമ്പോൾ ഞാൻ പേടിച്ചു കരയുമായിരുന്നു.. മമ്മയും ജെന്നിഫറും ആണ്.. അത് പേടിക്കേണ്ട എന്ന് പറഞ്ഞു തന്നത്.. ടി വി യിൽ കാണുന്ന ഒരു കൂട്ടം എനിക്ക് മേടിച്ചും തന്നു.. ചോര പാന്റീസിൽ പറ്റാതിരിക്കാൻ.. ഇടയ്ക്കിടയ്ക്ക് അത് മാറണംന്നും പറഞ്ഞു... ഉടുപ്പിൽ എങ്ങാനും ചോര പറ്റിയാൽ ഉടുപ്പും വേഗം മാറി ബാത്റൂമിലെ ബക്കറ്റിൽ ഇട്ട് വെള്ളം ഒഴിച്ച് വെക്കണം എന്നും പറഞ്ഞു തന്നു രണ്ടാളും... പിന്നെ പിന്നെ എനിക്ക് ചോര കണ്ടാൽ അത്ര പേടിയൊന്നും ഇല്ലാ കേട്ടോ...
ഫുഡ് കഴിച്ച് ഞാൻ ചെല്ലുമ്പോൾ ടോം ക്യാറ്റ് എന്നോട് പിണങ്ങി കിടക്കുവാരുന്നു...എങ്ങനെ പിണങ്ങാതിരിക്കും.. കുറെ നേരമായില്ലേ ഇപ്പൊ വരാം എന്ന് പറഞ്ഞു ഞാൻ പോന്നിട്ട്... അവന് കുറച്ചു ഫുഡ് കൊടുത്തു കിടത്തി ഉറക്കിയേക്കാം.. പാവം.. നാളെ പിണക്കം മാറ്റം... ടോമിനെ ഉറക്കിയിട്ട് ഞാൻ റൂമിൽ ചെല്ലുമ്പോൾ മമ്മ കട്ടിലിൽ കിടപ്പുണ്ട്.. നെറ്റിയിൽ ഒരു തുണി വലിച്ചു കെട്ടിയിട്ടുണ്ട്.. തലവേദന ആവും.. പാവം മമ്മ... ഞാൻ കുറച്ച് ബാം മമ്മയുടെ നെറ്റിയിൽ തടവി കൊടുത്തിട്ട് മമ്മയോട് ചേർന്ന് കിടന്നുറങ്ങി...
രാവിലെ ഞാൻ ഉണർന്നപ്പോൾ മമ്മ തിരക്കിട്ട് കിച്ചനിൽ പണി ചെയ്യുവാരുന്നു.. ഇന്ന് സൂസൻ ലീവ് ആണത്രേ.. ഫുഡ് എല്ലാം റെഡി ആക്കി വച്ചിട്ട് വേണം മമ്മക്ക് ജോബിനു പോവാൻ...ഞാൻ മമ്മയെ ശല്യം ചെയ്യാതെ എന്റെ ടോം ക്യാറ്റിന്റെ അടുത്തേക്ക് പോയി...അവനെ കുളിപ്പിക്കണം ഫുഡ് കൊടുക്കണം..ഞാൻ അല്ലാതെ അതൊക്കെ ചെയ്യാൻ ആരാ ഇവിടുള്ളത്....
സൂസൻ ഇല്ലാത്തപ്പോ മമ്മ ഉച്ച ആകുമ്പോളേ തിരിച്ചു വരും.. മമ്മ വന്നു കഴിഞ്ഞാണ് ഞാൻ ഫുഡ് കഴിക്കാറ്... ഇന്നെന്തോ മമ്മ വരും മുന്നേ എനിക്ക് വിശന്നു തുടങ്ങി.. ആരും ഇല്ലാത്തപ്പോ കിച്ചനിൽ കയററുതെന്നു മമ്മ പറഞ്ഞിട്ടുണ്ട്... അപ്പയോട് ഫുഡ് എടുത്തു തരാമോന്ന് ചോദിക്കാന്ന് വച്ചാൽ അപ്പ രാവിലെ മുതൽ ഡ്രിങ്ക്സ് കഴിച്ച് പിയാനോ വായിച്ച് ഇരിപ്പാണ്.. ഇപ്പൊ ചെന്നാൽ വഴക്ക് ഉറപ്പാ...
സാരമില്ല.. ഡൈനിങ്ങ് ടേബിളിൽ ആപ്പിൾ ഇരിപ്പുണ്ട്... അത് കട്ട് ചെയ്ത് കഴിക്കാനായി ഞാൻ ചെന്നപ്പോളാണ് അപ്പ എന്നെ പിറകിൽ നിന്ന് ഹഗ് ചെയ്തത്.. കഴുത്തിൽ കിസ്സും ചെയ്തു... അപ്പക്കു എന്നോട് ഇത്ര സ്നേഹം ഉണ്ടോ? സ്നേഹം ഉള്ളവർ അല്ലേ ഹഗ് ചെയ്യുന്നതും കിസ്സ് ചെയ്യുന്നതും.. അതേ.. ഗ്രാൻമാ പറഞ്ഞിട്ടുണ്ടല്ലോ...ഞാനും അപ്പയേ ഹഗ് ചെയ്തു... ഒരുപാട് സന്തോഷത്തോടെ...
ആ ഗാർഡനർനെ പോലെ അപ്പ എന്റെ ദേഹത്ത് ഞെക്കി വേദനിപ്പിക്കാൻ തുടങ്ങിയപ്പോ ഞാൻ കുതറി മാറാൻ നോക്കി.. പക്ഷേ... അപ്പ എന്റെ ഫ്രോക്ക് ഒക്കെ വലിച്ചു കീറി എന്നെ വീണ്ടും വേദനിപ്പിക്കാൻ ശ്രമിച്ചുകൊണ്ടേ ഇരുന്നു... പുതിയ ഫ്രോക്ക് ആരുന്നു.. എന്റെ മമ്മ വാങ്ങി തന്നത്.. എന്ത് ദുഷ്ടനാ ഈ അപ്പ.. ഒരു ഉടുപ്പ് പോലും വാങ്ങി തന്നിട്ടില്ല എനിക്ക്.. എന്നിട്ട് എന്റെ മമ്മ വാങ്ങി തന്ന ഫ്രോക്ക് കീറുകയും ചെയ്‌തു....
ഫ്രോക്ക് കീറിയത് സാരമില്ല...എന്റെ മുഖത്തും ദേഹത്തും ഒക്കെ അപ്പയുടെ നഖം കൊണ്ട് മുറിവും ഉണ്ടായി... എന്നെ ഇങ്ങനെ വേദനിപ്പിക്കാവോ... വേദനിപ്പിച്ചാൽ തിരിച്ചും വേദനിപ്പിക്കണം.. ജെന്നിഫർ പറഞ്ഞു തന്നിട്ടുള്ളതാണ്.. പിന്നൊന്നും നോക്കിയില്ലആപ്പിൾ കണ്ടിക്കാൻ വച്ച കത്തി വച്ച് അപ്പയുടെ കൈക്കിട്ട് ഒരു വെട്ടു വച്ച് കൊടുത്തു... പക്ഷേ.. കഴുതിനിട്ടാ കൊണ്ടേന്നു തോന്നുന്നു.. കഴുത്തിൽ അമർത്തി പിടിച്ചു അപ്പ ഉറക്കെ കരഞ്ഞു.. ചോര കൈയ്യിൽ കൂടെ പുറത്തേക്ക് കുറെ ചീറ്റി... എന്റെ ഫ്രോക്കിലും മുഖത്തും ഒക്കെ വീണു..
അപ്പ എന്റെ നേരെ കൈ നീട്ടി എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ടാരുന്നു.. പക്ഷേ ചോര ഫ്രോക്കിൽ പറ്റിയാൽ അത് വേഗം ഊരി കഴുകാൻ ഇടണം എന്ന് മമ്മ പറഞ്ഞിട്ടുള്ളതുകൊണ്ട് ഞാൻ വേഗം ബാത്റൂമിലേക്ക് ഓടി.. മുഖവും ദേഹവും കഴുകി ഡ്രസ്സ് മാറി ഞാൻ വന്നപ്പോളും അപ്പ ചോര പറ്റിയ ഡ്രെസ്സും ഇട്ട് അവിടെ തന്നെ കിടപ്പുണ്ടാരുന്നു...അപ്പ ചീത്ത കുട്ടി... അല്ലേ... ചോര പറ്റിയാൽ ഡ്രസ്സ് മാറേണ്ടേ?? മമ്മ ഇതൊന്നും അപ്പക്ക് പറഞ്ഞു കൊടുത്തിട്ടില്ലേ?? എന്തായാലും ഞാൻ ഒന്നും പറയാൻ പോണില്ല..ഇനിം എന്നെ വേദനിപ്പിച്ചാലോ...
കത്തിയിൽ ചോര ഉള്ളകൊണ്ടു ഒരു ആപ്പിൾ എടുത്ത് കടിച്ചു കൊണ്ട് ഞാൻ എന്റെ ടോം ക്യാറ്റിന്റെ അടുത്തേക്ക് പോയി... ഇത്തിരി കഴിഞ്ഞപ്പോൾ മമ്മ വന്നു... അപ്പ കിടക്കുന്നത് കണ്ട് ...അയ്യോ...എന്ന് നിലവിളിച്ചു കൊണ്ട് അപ്പയെ കുലുക്കി വിളിക്കുന്നത് കണ്ടു.. ഈ മമ്മക്ക് ഇതെന്താ.. ഉറക്കം കളഞ്ഞാൽ അപ്പക്ക് ദേഷ്യം വരില്ലേ...
മമ്മ ഓടി എന്റെ അരികിൽ വന്നു..മുഖത്തും കഴുത്തിലും ഉള്ള മുറിവുകളിൽ വിരലോടിച്ച് എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു...ഹോ..ഇപ്പോളാ സന്തോഷം ആയത് എനിക്ക്... എന്താന്നോ... എന്റെ മമ്മ ചീത്തയല്ല.. നല്ലതാ... അതല്ലേ മമ്മ വീണ്ടും കരഞ്ഞത്...കുറെ നാളുകൾക്ക് ശേഷം.... ഇനി ഗ്രാൻമായോടോ ജെന്നിഫർനോടോ ചോദിക്കേണ്ട കാര്യം ഇല്ലല്ലോ അത്... ഞാൻ മിടുക്കി കുട്ടി അല്ലേ... നല്ല ബുദ്ധി ഉള്ള കുട്ടി...
ഞാൻ മമ്മയെ കെട്ടിപിടിച്ച് ഒരു ഉമ്മയും കൊടുത്തിട്ട് എന്റെ ടോം ക്യാറ്റിന് ഫുഡ് കൊടുക്കാനും അവനെ കളിപ്പിക്കാനും പോയി...അവന്റെ ഇന്നലത്തെ പിണക്കം മാറ്റണ്ടേ.....
നിഷ ബിബിൻ
24/05/2017
24/05/2017

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക