വെളിച്ചം വരുന്ന വഴികൾ
കഥ
കഥ
ഇനി കരണ്ട് വരാൻ സാദ്ധ്യതയില്ലെന്നുറപ്പേയപ്പോൾ കുഞ്ഞിരാമനൂം സീതയും പണ്ടെന്നോ ഉപേക്ഷിച്ച മണ്ണെണ്ണ വിളക്ക് തെരയാൻ തുടങ്ങി. കിടപ്പുമുറിയിലെ കട്ടിലിൻ ചുവട്ടിലൂം അടുക്കളത്തിണ്ണയുടെ താഴെ തൂപ്പും തുരുമ്പും മുഷിഞ്ഞതും കീറിയതും കൂട്ടിയിട്ട കൂമ്പാരത്തിലും അവർ തപ്പി നോക്കി. ബാറ്ററി ദുർബ്ബലമായ തന്റെ മൊബെയിൽടോർച്ച് പിടിച്ചു നിൽക്കാനാവാതെ കണ്ണടച്ചപ്പോൾ അവർ തീപ്പെട്ടിയുരച്ചു വിരലുകൾ പൊള്ളിച്ചു കൊണ്ട് തെരച്ചിൽ തുടർന്നു. കോലായ കോലെല്ലാം കത്തിയും ഒടിഞ്ഞൂം തീർന്നപ്പോൾ നിരാശരായ അവർ മുട്ടിയുരുമ്മി കോലായിലിരുന്നു.
പാടത്തിന്റെ കിഴക്കെ കര മുഴൂവൻ ഇരുട്ടു പരന്നിരിക്കുന്നു. അവിടവിടെ വീടുകളിലെ ജനാലകൾക്കിടയിലൂടെ അരിച്ചുവരുന്ന തിരിവെട്ടം ആരൊക്കെയോ അത്താഴമൊരുക്കൂന്നതിന്റേയോ കുട്ടികൾ ഗൃഹപാഠം ചൊല്ലുന്നതിന്റേയോ അടയാളം കാണിച്ചു.
പടിഞ്ഞാറെ കരയിൽ മരപ്പടർപ്പുകൾക്കുള്ളിലൂടെ കാവിലെ വേലയുടെ വെളിച്ചവും ആരവവും കുഞ്ഞിരാമന്റെ ശ്രദ്ധ പിടിച്ചു പറ്റി. ഇരുട്ടിൽ വെറുതെയിരുന്ന് മുഷിയുന്നതിനു പകരം വേലപ്പറമ്പിലെ വെളിച്ചത്തിൽ ഒന്നു കറങ്ങിവരാം .സീതക്കും ഇഷ്ടമാവാതിരിക്കില്ല.
"നമുക്ക് അമ്പലത്തിൽ പോകാം" ഇറയത്ത് അന്തിത്തിരി വെക്കുന്നതു പോലും ഇഷ്ടമല്ലാത്ത കുഞ്ഞിരാമന്റെ നിർദ്ദേശം സീതക്ക് ഉൾക്കൊള്ളാനായില്ല. " ,അയ്യയ്യേ കമ്മൂണിസ്റ്റ്കാര് അമ്പലത്തിൽ പൊവ്വേ!" എന്ന അവളുടെ കളിവാക്ക് പക്ഷെ കുഞ്ഞിരാമൻ കണക്കിലെടുത്തില്ല.
" നീ വാടി പെണ്ണേ, പണിയുണ്ട്" എന്ന കുഞ്ഞിരാമ വാക്യത്തിന് മറുവാക്കു ചൊല്ലാനരുതാതെ സീത അയാളെ അനുഗമിച്ചു. അയ്യപ്പൻ കാവിൽ വേലയാണ്.കിഴക്കുമ്മുറിക്കാരുടെ കാവടിക്ക് പിരിവിന് വന്നവരെ കൂഞ്ഞിരാമേട്ടൻ ഇറക്കി വിട്ടത് അവർ മറക്കില്ല. വഴക്കും വക്കാണവുമില്ലാതെ തീരിച്ചത്തിക്കണേ ഏന്ന് പ്രാർത്ഥിച്ചുകൊണ്ട് അവൾ കുഞ്ഞിരാമനെ മൂട്ടിയുരുമ്മിക്കൊണ്ട് അനൂഗമിച്ചു.
മതീൽക്കെട്ടിനകത്തോ പുറത്തെ പൂരപ്പറമ്പിലോ ആരും അവരെ ശ്രദ്ധിക്കാതിരുന്നത് അവൾക്ക് ആശ്വാസമായി. അതുകൊണ്ട് മാലവിളക്കുകളും വർണ്ണമാലകളും കണ്ണഞ്ചിക്കുന്ന അലങ്കാരങ്ങളും ആവോളം ആസ്വദിച്ച് അവൾ കുഞ്ഞിരാമന്റെയൊപ്പം ചുറ്റി നടന്നു.
കുഞ്ഞിരാമനും നല്ല ആഹ്ലാദവനായിരുന്നു. കുപ്പിവളകളും മുടിയൊതുക്കുന്ന ക്ലിപ്പുകളും വാങ്ങിക്കൊടുക്കുന്നതിനിടയിൽ കടലാസു കോളാമ്പികളിൽ കിട്ടുന്ന ചൂടുള്ള കപ്പലണ്ടി അവളുമായി അയാൾ പങ്കുവെച്ചു.
പ്രസാദ ഊട്ട് ഒരു സംഭവമായിരുന്നു. ചൂടുള്ള ചോറും, വെണ്ടക്കാ സാമ്പാറും, മെഴുക്കു പൂരട്ടിയും പപ്പടവും അവർ ആസ്വദിച്ചുണ്ടു.
"ഈ ദൈവംന്ന് പറയണ സംഗതി ഒരു രസമുള്ള പരിപാടിയാണ്. " തിരിച്ചു നടക്കൂമ്പോൾ കുഞ്ഞിരാമൻ വാചാലനായി."വീടുകളിൽ വെളിച്ചമില്ലെങ്കിലും അമ്പലം വെളിച്ചത്തിൽ കുളിച്ചു നിൽക്കും. പിന്നെ പട്ടിണിക്കാർക്ക് വയറു നിറച്ചു ചോറും കിട്ടും..നമക്കൂം വീട്ടൂമുറ്റത്ത് ഒരു പ്രതിഷ്ഠ ചെയ്യണം വെളക്കിനു വെളക്കുമായി, ഊണിന് ഊണുമായി."
"അപ്പോ, നാളെ അന്തിത്തിരി കത്തിക്കാം, അല്ലേ?" സീതക്ക് ഉത്സാഹമായി.
"ധൈര്യായിട്ട് കത്തിക്കെടീ. വരണേടത്ത് വെച്ചു കാണാം." സീതയുടെ അരക്കെട്ടിൽ കൈയ് ചുറ്റിക്കൊണ്ട് പാടവരമ്പിലൂടെ തെന്നിതെന്നി നീങ്ങവേ അക്കരെ വീട്ടിലെ കോലായിലെ ബൾബ് അയാളുടെ ഇംഗിതത്തിന് അടയാളം കാണിച്ച് ചിരിച്ചു.
"ധൈര്യായിട്ട് കത്തിക്കെടീ. വരണേടത്ത് വെച്ചു കാണാം." സീതയുടെ അരക്കെട്ടിൽ കൈയ് ചുറ്റിക്കൊണ്ട് പാടവരമ്പിലൂടെ തെന്നിതെന്നി നീങ്ങവേ അക്കരെ വീട്ടിലെ കോലായിലെ ബൾബ് അയാളുടെ ഇംഗിതത്തിന് അടയാളം കാണിച്ച് ചിരിച്ചു.
Paduthol

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക