കൂട്ടുകാരെ നിങ്ങളറിഞ്ഞോ..
എന്റെ പുതിയ വീടിന്റെ പാലുകാച്ചലാണ് നാളെ..
എന്റെ പുതിയ വീടിന്റെ പാലുകാച്ചലാണ് നാളെ..
എന്തൊക്കെയാണ് വീടിന്റെ വിശേഷങ്ങളെന്നറിയണ്ടേ..
താമസിക്കാനുള്ളത് ഞാനും എന്റെ ഭാര്യയും ഒരു മോനുമാണ്..
എന്നുവച്ചു വീടിന്റെ വലുപ്പം കുറക്കാനൊക്കുമോ..
എന്നുവച്ചു വീടിന്റെ വലുപ്പം കുറക്കാനൊക്കുമോ..
രണ്ടുനില വീടുതന്നെ ഉണ്ടാക്കി ..
അതും വലുപ്പത്തിൽ തന്നെ..
അതും വലുപ്പത്തിൽ തന്നെ..
ഒരുമിച്ചു കിടക്കാൻ ഒരു ബെഡ് മതിയാവുമാരുന്നിട്ടും നാലു ബെഡ്‌റൂമും അതിലൊക്കേം ബെഡുകളുമൊരുക്കിവെച്ചു..
അടുക്കള ഒന്നല്ല മൂന്നെണ്ണമാ..
ഒരണ്ണം ചുമ്മാ കാണിക്കാൻ..
ഒരണ്ണം ജോലിചെയ്യാൻ..
മറ്റൊരെണ്ണം ആ മറന്നു അവളോടു ചോയിച്ചിട്ടു പറയാട്ടാ..
ഒരണ്ണം ചുമ്മാ കാണിക്കാൻ..
ഒരണ്ണം ജോലിചെയ്യാൻ..
മറ്റൊരെണ്ണം ആ മറന്നു അവളോടു ചോയിച്ചിട്ടു പറയാട്ടാ..
അടുപ്പും അങ്ങനെതന്നെ..
ഒരു വിറകടുപ്പ്..
നാളത്തെ പാലുകാച്ചലോടെ അതിന്റെ ജോലികഴിയും..
പിന്നെയൊരു ഗ്യാസ് അടുപ്പ്..
അതുംപോരാഞ്ഞു ഇൻഡക്ഷൻ കുക്കർ..
ഇതൊക്കെ ഉണ്ടായിട്ടെന്നാ ഭക്ഷണം മിക്കപ്പൊഴും പുറത്തൂന്നാവും..
ഒരു വിറകടുപ്പ്..
നാളത്തെ പാലുകാച്ചലോടെ അതിന്റെ ജോലികഴിയും..
പിന്നെയൊരു ഗ്യാസ് അടുപ്പ്..
അതുംപോരാഞ്ഞു ഇൻഡക്ഷൻ കുക്കർ..
ഇതൊക്കെ ഉണ്ടായിട്ടെന്നാ ഭക്ഷണം മിക്കപ്പൊഴും പുറത്തൂന്നാവും..
പിന്നെ അതിഥി മുറിയുണ്ട്..
പതിനഞ്ചു പേർക്കിരിക്കാൻ വലുപ്പത്തിലുള്ള ഡൈനിംഗ് റൂമുമുണ്ട്..
ഇക്കാലത്തൊക്കെ അതിഥികൾ വരുന്നതു തന്നെ ചതുർത്ഥിയാ..
എന്നാലും ഇരിക്കട്ടെ...
പതിനഞ്ചു പേർക്കിരിക്കാൻ വലുപ്പത്തിലുള്ള ഡൈനിംഗ് റൂമുമുണ്ട്..
ഇക്കാലത്തൊക്കെ അതിഥികൾ വരുന്നതു തന്നെ ചതുർത്ഥിയാ..
എന്നാലും ഇരിക്കട്ടെ...
ഡ്രൈവിങ് അറിയാൻ മേലാത്തോണ്ടു കാറൊന്നും വാങ്ങിച്ചില്ല ട്ടാ..
എന്നാലും കാർപോർച്ചു ഒരണ്ണം പണികഴിപ്പിച്ചു..
എന്നാലും കാർപോർച്ചു ഒരണ്ണം പണികഴിപ്പിച്ചു..
അയല്പക്കത്തു കൊറേ ശല്യക്കൂട്ടങ്ങളുണ്ട്..
അവറ്റകളെ കാണാതിരിക്കാൻ വലിയൊരു മതിലുമുണ്ടാക്കി..
അവറ്റകളെ കാണാതിരിക്കാൻ വലിയൊരു മതിലുമുണ്ടാക്കി..
ചുരുക്കിപ്പറഞ്ഞാൽ ഒരുഗ്രൻ വീടു..
ഇത്രയൊക്കെയാണീ വീട്ടുവിശേഷങ്ങൾ..
ഇത്രയൊക്കെയാണീ വീട്ടുവിശേഷങ്ങൾ..
ഒരു സ്വകാര്യം കേക്കണോ..
ഇതെന്റെ മാത്രം വിശേഷമല്ലാ ട്ടാ..
മലയാളമണ്ണിലെ ഒട്ടുമിക്കവരുടെയും വിശേഷമാ..
അവരൊന്നും തുറന്നു പറയൂല്ലന്നു മാത്രം..
ഹിഹി ...
😜
😜
ഇതെന്റെ മാത്രം വിശേഷമല്ലാ ട്ടാ..
മലയാളമണ്ണിലെ ഒട്ടുമിക്കവരുടെയും വിശേഷമാ..
അവരൊന്നും തുറന്നു പറയൂല്ലന്നു മാത്രം..
ഹിഹി ...

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക