ചില നേരത്തു ആകാശത്തിന് ആരെയും മോഹിപ്പിക്കുന്ന
നീലനിറമാണ് .സ്വർഗത്തിലിരിക്കുന്ന ആത്മാക്കൾ പ്രിയപെട്ടവരെ കാണാൻ കൊതിക്കുന്ന നിമിഷങ്ങളിലാണത്രേ ആകാശത്തിനു നിറഭേദം ഉണ്ടാവുന്നത്. ഉച്ചയൂണിനു ശേഷമുള്ള വിശ്രമ സമയം .കസേരയിൽ ചാരികിടന്നു പത്രം വായിക്കുന്ന ഭർത്താവിനെയും വാക്ക്മാൻ കാതിൽചേർത്തു കേൾക്കുന്ന പാട്ടിനൊത്തു കണ്ണടച്ചു തലകുലുക്കുന്ന മോളെയും ഞാൻ കൗതുകത്തോടെ നോക്കി.മറ്റൊന്നും ചെയ്യാനില്ലാതെ ഞാൻ സോഫയിൽ ചാരികിടന്നു.ഗ്രിൽസിലൂടെ വീണ്ടും ആകാശത്തു നോക്കി.നീല നിറമുള്ള ആകാശത്തു വെള്ളിനിറമുള്ള മേഘങ്ങൾ പതുകെ നീങ്ങുന്നു.ആ മേഘങ്ങൾക്ക് പല രൂപങ്ങളായിരുന്നു.ആ കാഴ്ച്ച കണ്ടു നിൽക്കെ വെള്ളിച്ചിറകുള്ള ഒരു കുഞ്ഞുമേഘം താഴേക്കു താഴേക്കു പറന്നു വന്നു.എന്റെ മുന്നിൽ പറന്നിറങ്ങി.അതു എന്നോട് പുഞ്ചിരിച്ചു കൊണ്ടു ചോദിച്ചു.'എന്തുപറ്റി ഒരു വിഷാദഭാവം'.ഞാൻ ഉത്തരം പറയാൻ തുടങ്ങവേ അതു വീണ്ടും ചോദിച്ചു .'നിനക്കു എവിടെയെങ്കിലും യാത്ര പോണോ ?ഒരു കുഞ്ഞുയാത്ര എന്റെ പുറത്തു കയറിക്കോളൂ ഞാൻ കൊണ്ടുപോകാം '.എന്റെ സംശയ ഭാവം കണ്ടിട്ടാവണം .അതു വീണ്ടും പറഞ്ഞു .'എന്റെ പുറത്തു കയറിക്കോളൂ അരമണിക്കൂർ കൊണ്ടു നിന്നേ ഞാൻ ലോകം മുഴുവൻ കാണിക്കാം .താജ്മഹൽ ,ചുവന്ന കോട്ട ,ശ്രീപദ്മനാഭ സ്വാമിക്ഷേത്രം ,കുഞ്ഞു മേഘം എന്റെ മുന്നിലിരുന്നു വിരലുകൾ മടക്കി എണ്ണി തുടങ്ങി .ഞാൻ പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു 'നീ ഈ പറഞ്ഞ സ്ഥലത്തൊന്നും എനിക്കു പോവാൻ ആഗ്രഹമില്ല .പിന്നെ ?'പറയു' അതു തിടുക്കം കാട്ടി . 'നീ ആഗ്രഹിക്കുന്ന സ്ഥലത്തു നിന്നെ ഞാൻ കൊണ്ടുപോകാം .'ഞാൻ മടിച്ചു മടിച്ചു ചോദിച്ചു.'നിന്റെ ഈ ചിറകുകളിലേറ്റി ആകാശതിഞ്ഞപുറത്തു സ്വർഗത്തിൽ നീ എന്നെ കൊണ്ടുപോകുമോ ?'.എന്റെ ചോദ്യം കേട്ടതും കുഞ്ഞുമേഘം ഒരു നിമിഷം മൂകയായി .എന്നിട്ടു എന്നോട് പതുകെ ചോദിച്ചു .'നിന്റെ ആരെങ്കിലും സ്വർഗ്ഗത്തിലുണ്ടോ?ആരെങ്കിലും ഉണ്ടെന്നു ഉറപ്പുണ്ടായാൽ മാത്രമേ അവിടെ പ്രവേശിക്കാൻ സാധിക്കൂ.വേഗം പറയൂ .സമയം കളയരുത് .നിന്റെ ആരാണ് അവിടെ ഉള്ളത് ?എനിക്കു ഒരു നിമിഷം പോലും ആലോചിക്കേണ്ടിവന്നില്ല.'അവിടെ എന്റെ അമ്മയുണ്ട് .എന്റെ അമ്മയെ കാണാൻ'നീ എന്നെ കൊണ്ടുപോകുമോ ?ഞാൻ കുഞ്ഞുമേഘത്തിനോട് ചോദിച്ചു .ഒരു നിമിഷം അതു എന്നെ നോക്കി നിന്നു .പിന്നെ അതിൻ്റെ കുഞ്ഞുചിറകുകൾ എന്റെ മുന്നിൽ വിടർത്തി.എന്നിട്ടു പതുക്കെ പറഞ്ഞു .'കയറിക്കോളൂ '.മരങ്ങളെ തൊട്ടു ഇലകളെ തൊട്ടു നീലാകാശത്തിൽ കൂടി ഞങ്ങൾ പറന്നു .പറവകളും ചിത്രശലഭങ്ങളും നിറഞ്ഞ വഴിത്താര താരപ്രഭയാൽ തിളങ്ങി നിന്നിരുന്നു.ശ്ലോകങ്ങളും ഹോമമന്ത്രങ്ങളും നിറഞ്ഞ അന്തരീക്ഷത്തിലൂടെ ഞങ്ങൾ സുഗന്ധം പ്രസരിക്കുന്ന ഒരിടത്തെത്തി.'ഇതാ ഇറങ്ങികോളൂ' എന്നു പറഞ്ഞു കുഞ്ഞുമേഘം അതിന്റെ ചിറകുകൾ താഴ്ത്തി.

ആ ദൈവീക അന്തരീക്ഷത്തിൽ നിന്നു ഞാൻ ചുറ്റും നോക്കി.'എവിടെ നിൻെറ അമ്മ എവിടെ .വേഗം കണ്ടുപിടിക്കു '.കുഞ്ഞുമേഘം തിടുക്കം കാട്ടി .നിറഞ്ഞ പരിഭ്രമത്തോടെ എന്റെ കണ്ണുകൾ അമ്മയെ പരതി നടന്നു .ഒരു നിമിഷം .എനിക്കു എന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല .നീല നിറം പ്രസരിക്കുന്ന ഒരു പ്രകാശവലയത്തിൽ വെള്ളവസ്ത്രം ധരിച്ചു രുദ്രാക്ഷമാല കയ്യിൽ പിടിച്ചു കണ്ണടച്ചു ഇരിക്കുന്ന ഒരാൾ.അതു എന്റെ അമ്മ ആയിരുന്നു.'അതാ '.ഞാൻ വിരൽചൂണ്ടിയ ഭാഗത്തേക്കു കുഞ്ഞുമേഘം നോക്കി .എന്നിട്ടു പറഞ്ഞു.'വേഗം അടുത്തേക് ചെല്ലൂ .നേരം വൈകുന്നു.'ഞാൻ പതുകെ നടന്നു അമ്മയുടെ അടുത്തെത്തി.തൊടാനായി കൈവിരൽ നീട്ടി.അമ്മ കണ്ണുകൾ തുറന്നു .എന്റെ മുഖത്തേക്കു നോക്കി .ഒരു നേർത്ത പുഞ്ചിരിയോടെ എന്നെ ചേർത്തു പിടിച്ചു .ഒരു നിമിഷം എന്റെ നെറ്റിയിൽ ചുണ്ടുകൾ അമർത്തി.എന്നിട്ടു പതുകെ വിളിച്ചു.'മോളെ'. വളരെ കാലം ഞാൻ കേട്ടതും വളരെ കാലം ഞാൻ കേൾക്കാനാഗ്രഹിച്ചതും ആയ ആ വിളി.എനിക്കു പലതും പറയണമെന്ന് ഉണ്ടായിരുന്നു .കൊടുത്തതിഞ്ഞു പകരമായി പലരും നൽകിയ കപട സ്നേഹത്തിന്റെ കഥ .ബന്ധുക്കളുടെയും ചുറ്റുമുള്ളവരുടെയും നന്മനിറഞ്ഞ വാക്കുകൾ.പക്ഷെ ഞാൻ ഒന്നും പറഞ്ഞില്ല.അമ്മ എന്നെ ഒന്നുകൂടെ ചേർത്തുപിടിച്ചു.കവിളിൽ മുഖം അമർത്തി.എന്നിട്ട് പതുക്കെ കണ്ണുകൾ അടച്ചു.വീണ്ടും ധ്യാനത്തിലേക്കു.'വരു '.കുഞ്ഞുമേഘം തിടുക്കം കൂട്ടി .'സമയം കഴിയാറായി '.ഞാൻ മടക്കയാത്രക്കായി കുഞ്ഞുമേഘത്തിന്റെ ചിറകിലേറി .സംതൃപ്തിയോടെ സന്തോഷത്തോടെ .ഇലകളെ തൊട്ടു താരപ്രഭയേറ്റു ഞങ്ങൾ ഭൂമിയിലേക്കു.'ഇറങ്ങിക്കോളൂ '.കുഞ്ഞുമേഘം ചിറകുകൾ താഴ്ത്തി .ഞാനിറങ്ങി.നന്ദിയോടെ പുഞ്ചിരിച്ചപ്പോൾ കുഞ്ഞുമേഘം പറഞ്ഞു .'ഞാൻ വീണ്ടും വരാം '.ഞാൻ നോക്കി നിൽക്കേ അതു ആകാശത്തേക്കു പറന്നുയർന്നു.
ഇന്നെന്താ ചായ ഒന്നുമില്ലേ അമ്മേ.നാലു മണി കഴിഞ്ഞല്ലോ.മോള് വന്നു കെട്ടിപിടിച്ചപ്പോഴാണ് ഞാൻ ഞെട്ടിയുണർന്നത്.'അമ്മ നല്ല ഉറക്കമായിരുന്നു എന്നു തോന്നുന്നു മോളെ'.അദ്ദേഹത്തിന്റെ ശബ്ദം.
സോഫയിൽ നിന്നു എഴുന്നേറ്റു അടുക്കളയിലേക്കു നടക്കുമ്പോൾ എന്റെ മനസ്സിൽ വെള്ളിച്ചിറകുള്ള കുഞ്ഞുമേഘവും അതു സമ്മാനിച്ച അത്ഭുദകാഴ്ചയുമായിരുന്നു.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക