ഭ്രാന്തി
-----------
-----------
അവള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം അടുക്കളയായിരുന്നു..
എപ്പോളും അതിന്‍റെ നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കൂടാന്‍ അവള്‍ ആഗ്രഹിച്ചു..
അടുക്കളയില്‍ നിന്ന് പുറത്തേക്കിറങ്ങാന്‍ മടിയായിരുന്നു അവള്‍ക്ക്..
എപ്പോളും അതിന്‍റെ നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കൂടാന്‍ അവള്‍ ആഗ്രഹിച്ചു..
അടുക്കളയില്‍ നിന്ന് പുറത്തേക്കിറങ്ങാന്‍ മടിയായിരുന്നു അവള്‍ക്ക്..
സ്വപ്നങ്ങളില്‍ അവളൊരു രാജ്ഞിയായി.. അടുക്കള സാമ്രാജ്യത്തിലെ രാജ്ഞി..
അവളുടെ അധികാരത്തില്‍ കെെകടത്താന്‍ ഒരാളും വന്നില്ല..
അതുകൊണ്ട് തന്നെ അവള്‍ക്ക് ഒറ്റയ്ക്ക് ആ സാമ്രാജ്യം ഭരിക്കാന്‍ സാധിച്ചു..
അവളുടെ അധികാരത്തില്‍ കെെകടത്താന്‍ ഒരാളും വന്നില്ല..
അതുകൊണ്ട് തന്നെ അവള്‍ക്ക് ഒറ്റയ്ക്ക് ആ സാമ്രാജ്യം ഭരിക്കാന്‍ സാധിച്ചു..
സങ്കടങ്ങളുണ്ടാകുമ്പോള്‍ പലതരം വിഭവങ്ങളൊരുക്കി തീന്‍ മേശ നിറച്ചു..
അപ്പോഴൊക്കെയും അവളുടെ സങ്കടങ്ങളൊക്കെ എങ്ങോ ഒാടിയൊളിച്ചു..
അപ്പോഴൊക്കെയും അവളുടെ സങ്കടങ്ങളൊക്കെ എങ്ങോ ഒാടിയൊളിച്ചു..
പതിയെ പതിയെ അടുക്കളയ്ക്ക് പുറത്തുള്ള ലോകത്തെ അവള്‍ വെറുത്തു..
അടുക്കളയും തീന്‍ മേശയും തമ്മിലുള്ള അകലം പോലും അവളെ അലോസരപ്പെടുത്താന്‍ തുടങ്ങി..
ഉറങ്ങാന്‍ നേരം അടുക്കള വിട്ടു പോകേണ്ടി വരുന്നത് അവള്‍ക്ക് സഹിക്കാനായില്ല..
അടുക്കളയും തീന്‍ മേശയും തമ്മിലുള്ള അകലം പോലും അവളെ അലോസരപ്പെടുത്താന്‍ തുടങ്ങി..
ഉറങ്ങാന്‍ നേരം അടുക്കള വിട്ടു പോകേണ്ടി വരുന്നത് അവള്‍ക്ക് സഹിക്കാനായില്ല..
''ഉറക്കം കൂടി അടുക്കളയില്‍ ആക്കിയാലെന്താ?''
അവള്‍ ആലോചിച്ചു..
പിറ്റേന്നു മുതല്‍ അങ്ങനെയാക്കാന്‍ അവള്‍ തീരുമാനിച്ചു..
''നല്ല കാര്യം''..
എല്ലാവരും അവളെ അഭിനന്ദിച്ചു..
അങ്ങനെ അവള്‍ ഉറങ്ങാന്‍ കിടന്നു..
ഉറക്കം കണ്ണുകളെ തലോടി വന്നപ്പോള്‍ എങ്ങു നിന്നോ കുറേ കടലാസുകള്‍ അവളുടെ മുഖത്തേക്ക് പാറി വീണു..
അവ തട്ടി മാറ്റി വീണ്ടും കിടക്കാന്‍ നോക്കിയപ്പോള്‍ ആ കടലാസുകളില്‍ നിന്ന് കുറേ ചോദ്യ ചിഹ്നങ്ങള്‍ ഊര്‍ന്നിറങ്ങി അവളുടെ മുന്നില്‍ നിരന്നു നിന്നു..

ഉറങ്ങാനാവാതെ അവള്‍ ആ കടലാസുകള്‍ ഓരോന്നായി എടുത്തു നോക്കി..
സര്‍ട്ടിഫിക്കറ്റുകളായിരുന്നു അവയൊക്കെ.. അവള്‍ നേടിയ ബിരുദങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍..
അവള്‍ പെട്ടെന്ന് അവയെല്ലാം വാരിയെടുത്ത് പൊട്ടിച്ചിരിച്ചുകൊണ്ട് പുറത്തേക്കോടി..
പുറത്തേക്കുള്ള വാതിലിനടുത്തെത്തിയപ്പോള്‍ ആരൊക്കെയോ ചേര്‍ന്നു അവളെ പിടിച്ചു നിര്‍ത്തി..
അവര്‍ അവള്‍ക്കൊരു പേരു നല്‍കി..
അവര്‍ അവള്‍ക്കൊരു പേരു നല്‍കി..
''ഭ്രാന്തി''
എന്നിട്ടവര്‍ അവളെ ഒരു ഇരുട്ടറയിലിട്ട് പൂട്ടി...
അജിന സന്തോഷ്

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക