"സിംകാര്‍ഡുകളും പാവം ഞാനും"
അവധിക്ക് നാട്ടിലെത്തിയപ്പോള്‍,അതുവരെ ഉപയോഗിച്ച ഒമാന്‍ട്ടെല്ലിന്റെ സിം കാര്‍ഡിനെ തല്ക്കാലത്തേക്ക് മൊഴിചൊല്ലി,അംബാനിയുടെ സുന്ദരിയായ ജിയോയോടു ചങ്ങാത്തം കൂടി ,അതോടെ അത്രയും നാള്‍ രാജകിയമായി വിലസിയ പാവം ഒമാന്‍ട്ടെല്‍ സിം പേഴ്സിന്‍റെ ഒരു ചെറിയ അറയ്ക്കുള്ളിലേക്ക് വലിച്ചെറിയപ്പെട്ടു..........................
അവധിക്കാലം അവസാനിച്ചു മടക്കയാത്രക്കായി എയര്‍പോര്‍ട്ട് ടെര്‍മിനലില്‍ വിമാനവും കാത്ത് നില്ക്കവെ വിദേശരാജ്യങ്ങളിലെ സിംകാര്‍ഡുകള്‍ ഫ്രീ ആയി വില്ക്കുന്ന കൂടാരം കണ്ണില്‍പെട്ടതോടെയാണ്,
വൈഷുവുമൊത്തുള്ള ഒരു എറണാകുളം യാത്രക്കിടയില്‍ പോക്കറ്റടിക്ക് വിധേയനായപ്പോള്‍ നഷ്ട്ട്ടമായ പേഴ്സിനകത്തായിരുന്നു ഏകദേശം അഞ്ചു വര്‍ഷത്തോളമായി തനിക്കൊപ്പമുണ്ടായിരുന്ന ,പഴയ ഒമാന്‍ട്ടെല്ലിന്‍റെ സിം എന്ന ചിന്ത എന്നിലുണ്ടായത്.......
പിന്നെ മറ്റൊന്നും ആലോചിക്കാതെ സൌജന്യമായി സിം കൊടുക്കുന്ന കൂടാരം ലക്ഷ്യമാക്കിയായി എന്‍റെ നടത്തം........................
" ഫ്രീ സിം " എന്നത് ആലങ്കാരികമായ പ്രയോഗം മാത്രമാണ് ,സിം വേണേല്‍ രണ്ടര ഒമാന്‍ റിയാലും പാസ്സ്പോര്‍ട്ടിന്‍റെ കോപ്പിയും കൊടുക്കണമെന്ന് ഏറെ കഴിയുമുന്നെ മനസ്സിലായി ,(റേഷന്‍ കാര്‍ഡും ,കുടുംബ ഫോട്ടോയും ഒന്നും ചോദിക്കാഞ്ഞത് ഭാഗ്യം ) എന്നിരുന്നാലും ഒരു റിയാല്‍ കാള്‍ ചെയ്യാനും ഒന്നര ജിബി നെറ്റും കിട്ടുമെന്ന് കേട്ടതോടെ ഞാനും ഡബിള്‍ ഹാപ്പി ................
കൊച്ചിയില്‍ നിന്ന് വിമാനം നീങ്ങാനുള്ള മുന്നറിയിപ്പ് എന്നോണം "ആകാശസുന്ദരിമാര്‍" കഥകളി മുദ്രകള്‍ കാട്ടിതുടങ്ങുകയും ,റേഡിയോയിലെ സംസ്കൃതം വാര്‍ത്തയെ ഓര്‍മ്മിപ്പിക്കും വിധം വിമാനത്തിനുള്ളില്‍ നിന്ന് കലപില ശബ്ദങ്ങള്‍ ഉയരുകയും ചെയ്യുന്ന അതെ സമയത്ത് തന്നെ ,ദയയേതുമില്ലാതെ ജിയോ സുന്ദരിയെ ഏടുത്ത് പുറത്തിട്ട് ,പകരം ആ സ്ഥാനത്ത് പുത്തന്‍ ഒമാന്‍ട്ടെല്‍ സുന്ദരിയെ പ്രതിഷ്ട്ടിക്കുകയും ചെയ്തു..............................
അങ്ങനെ മസ്കറ്റില്‍ തിരികെയെത്തി ഒന്ന്‍ രണ്ടു ദിവസങ്ങള്‍ക്ക് ശേഷമുള്ള ഒരു വൈകുന്നേരം ,നാട്ടിലെ ജിയോ സിമ്മില്‍ സേവ് ചെയ്തിരുന്ന ഒരു നമ്പര്‍ കണ്ടെത്താനായി ,ഒമാന്‍ടെല്‍ സുന്ദരിയെ തല്ക്കാലത്തേക്ക് ഒന്ന്‍ കുടിയൊഴിപ്പിച്ചു തല്‍സ്ഥാനത്ത് ജിയോയെ ഇരുത്തെണ്ട അവസ്ഥ സംജാതമായി.....................
മൊബൈലിന്റെ സിം സ്ലോട്ട് വലിച്ചു പുറത്തെടുക്കാനുള്ള പിന്‍ കയ്യില്‍ ഇല്ലാത്തതിനാല്‍ ,മൊട്ടുസൂചിയുപയോഗിച്ച് പൊതുവേ കൂടെ പ്പിറപ്പായ വെപ്രാളത്തോടെ സ്ലിംസ്ലോട്ടില്‍ ആഞ്ഞൊരു വലി ,സ്ലിം സ്ലോട്ട് ടേബിളിനു പുറത്തേക്കും ,ഒമാന്‍ട്ടെല്‍ സിം തെറിച്ചു അവള്‍ക്ക് തോന്നിയിടത്തെക്കും വീണു ,
മണിക്കുറുകള്‍ തിരച്ചില്‍ നടത്തിയെങ്കിലും അവളെ കണ്ടെത്താനായില്ല ,രണ്ടു മൂന്നു ദിവസം കൊണ്ട് തന്നെ എന്‍റെ പരാക്രമം മടുത്തു അവള്‍ കിട്ടിയ അവസരം മുതലെടുത്ത് ഓടി രക്ഷപെട്ടു കാണും .....
രണ്ടു ദിവസം നീണ്ടു നിന്ന അവളുമായുള്ള ബന്ധം അതോടെ അവസാനിച്ചു...................
അന്ന് രാത്രി തന്നെ വീണ്ടും അടുത്ത പെണ്ണ് കാണാന്‍ സിം കാര്‍ഡ് വില്ക്കുന്ന കടയിലേക്ക്.........
വീണ്ടും മറ്റൊരു ഒമാന്‍ ടെല്‍ സുന്ദരിയുമായി സംബന്ധം ഉറപ്പിച്ചു , ഒരു മണിക്കുറിനുള്ളില്‍ ആക്റ്റിവേറ്റ് ആകുമെന്നാണ് ഷോപ്പില്‍ നിന്നുള്ള അറിയിപ്പ്...................
തിരികെ വന്നു മണിക്കൂറുകള്‍ പലതു കഴിഞ്ഞു നേരം വെളുത്തിട്ടും പുത്തന്‍ പെണ്ണിന് ജീവന്‍ വെക്കുന്നില്ല ,ഇതിനിടയില്‍ പലതവണ പെണ്ണിന്റെ തറവാടായ കസ്റ്റമര്‍കെയറിലേക്ക് വിളിച്ചു പരാതി ബോധിപ്പിക്കുമ്പോള്‍ ,ഉടന്‍ ശരിയാകുമെന്ന മറുപടി വന്നു കൊണ്ടേയിരുന്നു ,
കരയില്‍ പിടിച്ചിട്ട മീനെപോലെയാണ് നെറ്റ് ഇല്ലാത്ത മ്മടെ അവസ്ഥയെന്ന് അവര്‍ക്കറിയില്ലല്ലോ ............................
തൊട്ടടുത്ത ദിവസം ഉച്ചആയിട്ടും സംഗതി തഥൈവ,
തറവാട്ടില്‍ വിളിക്കുമ്പോള്‍ പഴയ മറുപടി തന്നെ ,
തറവാട്ടില്‍ വിളിക്കുമ്പോള്‍ പഴയ മറുപടി തന്നെ ,
ഇനി നിന്റെയൊക്കെ തറവാട്ടില്‍ നിന്നും ഒരു സംബന്ധവുമില്ല മറ്റവനെ ,മറിച്ചവനെ എന്ന് വിളിച്ചു ,രണ്ട് സംസ്കൃത ശ്ലോകവും ചൊല്ലി (കസ്റ്റമര്‍ കെയറില്‍ ഇരിക്കുന്നവര്‍ക്ക് അറബി ,ഇംഗ്ലീഷ് ഇത്യാദി ഭാഷകള്‍ മാത്രമേ അറിയാവു എന്നുള്ളത് നമ്മുടെ ധൈര്യം ) നേരെ പുതിയ നവരസ്സ്തറവാട്ടിലേക്ക് .....
അക്കങ്ങള്‍ നോക്കി കൂട്ടത്തില്‍ ഇഷ്ട്ട്ടപെട്ട നവരസ്സ് സുന്ദരിയെ വേളി കഴിച്ചു റൂമിലേക്ക് മടങ്ങുമ്പോഴേക്കും , തലേന്ന്‍ രാത്രിയില്‍ എടുത്ത ഒമാന്‍ ട്ടെല്‍ സുന്ദരി പതുക്കെ ജീവന്‍വെച്ച് എന്നെ നോക്കി കളിയാക്കി ചിരിക്കുന്നു............................
ചുരുക്കത്തില്‍ ബന്ധശത്രുക്കളായ രണ്ടു തറവാടുകളില്‍ നിന്ന് ഒരേ സമയം പെണ്ണ്‍ കെട്ടിയവന്‍റെ അവസ്ഥയില്‍ ഞാനും
ചുരുക്കത്തില്‍ ബന്ധശത്രുക്കളായ രണ്ടു തറവാടുകളില്‍ നിന്ന് ഒരേ സമയം പെണ്ണ്‍ കെട്ടിയവന്‍റെ അവസ്ഥയില്‍ ഞാനും
അഞ്ചുവര്‍ഷം എന്നോടൊപ്പം ജീവിച്ച ആദ്യത്തെ ഒമാന്‍ട്ടെല്‍ സുന്ദരിയുടെ ശാപമാകാം,ഇത്തവണ മടങ്ങിയെത്തി ആഴ്ച്ച ഒന്ന് മാത്രം പിന്നിടുന്നതിനിടയില്‍ മൂന്ന് സിം മാറേണ്ടിവന്നത്
😍
😍
😍
😛
😛
😛
😛
😛......................................................
കെ.ആര്‍.രാജേഷ്

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക