"നിനക്ക് എന്നെ വേണോ അതോ ഇവനെ വേണോ.. ഇന്ന് തീരുമാനിക്കണം... "
രാഹുലിന്റെ വിരൽ ചൂണ്ടിപിടിച്ചുള്ള മൂർച്ചയേറിയ വാക്കുകൾക്ക് മുന്നിൽ എന്ത് ചെയ്യണം എന്ന് അറിയാതെ അവൾ നിന്ന് പൊട്ടി കരയുകയായിരുന്നു... എന്ത് ചെയ്യാനാണ് അവൾ. പാവം ഒരു പൊട്ടി പെണ്ണ്...
സ്വാർത്ഥത എന്ന മനോരോഗം അതിന്റെ എല്ലാ അതിർവരമ്പുകളും ഭേദിച്ചു ഇന്ന് ഒരു സഹോദരി സഹോദരൻ ബന്ധത്തെ വരെ തകർത്തെറിഞ്ഞിരിക്കുന്നു... വല്ലാത്തൊരു കാലമാണ് ഇത്...
ശരീരത്തിലാണ് രോഗമെങ്കിൽ ചികിൽസിക്കാം.. പക്ഷെ മനസ്സിൽ ആണെങ്കിലോ.. അത് എങ്ങനെ മാറ്റാനാണ്... അവനു എത്ര പറഞ്ഞാലും മനസ്സിലാകുകയും ഇല്ല...
കലാലയ ജീവിതത്തിന്റെ ഏതൊ ഒരു വേളയിൽ ആണ് ധന്യ എന്ന പെൺകുട്ടിയെ അയലത്തുകാരിയായി കിട്ടുന്നത്.. ആദ്യമൊക്കെ വെറും ഒരു അയലത്തുകാരി.. പിന്നെയെപ്പോഴോ ഒരു സുഹൃതു ആയി... കാലങ്ങൾ കുറച്ചു സഞ്ചരിച്ചപ്പോൾ അവൾ എന്റെ കുഞ്ഞു സഹോദരിയായി.. പെങ്ങളാവാൻ ഒരമ്മയുടെ വയറ്റിൽ തന്നെ പിറക്കണമെന്നില്ലല്ലോ...
ഏക മകനായത് കൊണ്ട് ഒറ്റപ്പെട്ടുപോയ ജീവിതത്തിൽ എല്ല സുഖങ്ങളും ദുഃഖങ്ങളും പങ്കുവെക്കാൻ അവൾ ഒരു കുഞ്ഞു സഹോദരിയായി കൂടെ ഉണ്ടായിരുന്നു . അവളെ ഞാൻ പരിധിയില്ലാതെ സ്നേഹിച്ചു.. സ്വന്തം വീട്ടിൽ നിക്കുന്നതിലും കൂടുതൽ സമയവും അവൾ ഈ ചേട്ടനോടൊപ്പം ഉണ്ടായിരുന്നു.. എന്നെപോലെ തന്നെ എന്റെ അച്ഛനും അമ്മയ്ക്കും ഏറെ പ്രിയപ്പെട്ട മകൾ..
ബൈക്കിനു പിന്നിൽ ഇരുന്നു സിനിമ കാണാൻ പോവാനും കപ്പലണ്ടി കൊറിക്കാനും ചെയ്യുന്ന കുറുമ്പുകൾക്കൊക്കെ കൂട്ടുനിൽക്കാനും കിട്ടുന്ന വഴക്കിന്റെ പാതി വാങ്ങാനും ഒക്കെ ഒരു കുഞ്ഞനുജത്തിയെ ആരാണ് ആഗ്രഹിക്കാത്തത്..
പക്ഷെ അതെല്ലാം ഒരു വലിയ തെറ്റായി പോയി എന്ന് ഞാൻ ഇന്നാണ് അറിയുന്നത്.രണ്ടു മാസം മുന്പാണ് ബാംഗ്ലൂർ ബിസ്സിനസ്കാരനായ രാഹുലിന്റെ കല്യാണ ആലോചന ധന്യക്കു വരുന്നത്...
സാമാന്യം ഭേദപ്പെട്ട കുടുംബം. പെണ്ണ് കാണൽ ചടങ്ങിന് ശേഷം എന്റെ സാന്നിധ്യത്തിലാണ് അവർ ആ ബന്ധം ഉറപ്പിക്കുന്നത്.. അങ്ങനെ ഒരു കുഴപ്പവും ഇല്ലാതെ അത് മുന്നോട്ട് പോയി..
പക്ഷെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ധന്യയെ ഞാൻ ശ്രദ്ധിക്കുന്നു.. ഇതുവരെ ഇല്ലാത്തൊരു മൗനം . രാഹുലുമായി ഉള്ള വെറും സൗന്ദര്യ പിണക്കം ആണെന്ന് കരുതി ആദ്യം ഒന്നും ചോദിച്ചില്ലങ്കിലും ചെറുതായി കാര്യം എന്താണെന്നു ഒന്ന് തിരക്കി.. നിർബന്ധിച്ചപ്പോൾ അവൾ ഓരോന്നായി പറയാൻ തുടങ്ങി..
രാഹുൽ ഒരു സ്വാർത്ഥൻ ആണെന്നും രാഹുലിൽ അവൾക്കു ഒരു സ്വതന്ത്രവും ഇല്ലന്ന് അറിഞ്ഞപ്പോൾ പ്രായത്തിന്റെ വെറും പക്വത കുറവാണെന്നാണ് തോന്നിയത്.. അതുകൊണ്ട് എല്ലാം ഒന്ന് സംസാരിച്ചു അവസാനിപ്പിക്കാൻ ആണ് ധന്യയേയും കൂട്ടി ഞാൻ രാഹുലിന്റെ വീട്ടിൽ വന്നത്...
ഞാൻ ചിന്തിക്കുന്നതിലും അപ്പുറമാണ് കാര്യങ്ങളുടെ സ്ഥിതി എന്ന് ഇവിടെ വന്നപ്പോഴാണു എനിക്ക് മനസ്സിലാക്കുന്നത്.. സ്വാർത്ഥത എന്ന രോഗം രാഹുലിന്റെ മനസ്സിനെ വല്ലാതെ പൊതിഞ്ഞിരിക്കുന്നു... എന്നോടൊപ്പം ഉള്ള ധന്യയുടെ ചങ്ങാത്തം ആണ് അവരുടെ ഇടയിലെ കുഴപ്പങ്ങൾക്കു കാരണം എന്നറിഞ്ഞപ്പോൾ ഒന്നും മിണ്ടാനവാതെ നിശ്ച്ചലമായി നിന്നുപോയി ഞാൻ.. നിശബ്ദമായ ആ വീട്ടിൽ രാഹുലിന്റെ ശബ്‌ദം പിന്നെയും പിന്നെയും മുഴങ്ങി.. എരിഞ്ഞു തീരാത്ത കനൽ പോലെ അവൻ നിന്ന് കാത്തുകയായിരുന്നു..
"നിനക്ക് ഇവനെ വേണോ എന്നെ വേണോ."
ചേട്ടനിൽ നിന്നും രാഹുലിന് ഞാൻ വെറും ഒരു അന്യൻ ആയി മാറിയിരിക്കുന്നു... ഇനി അവനോട് ഒന്നും സംസാരിച്ചിട്ട് കാര്യമില്ല.. അവനു മനസ്സിലാകുകയുമില്ല.. എല്ലാം അവന്റെ സ്നേഹകൂടുതൽ കൊണ്ടാണ് എന്നുപറഞ്ഞു ഞാൻ പിന്മാറാൻ ശ്രമിച്ചെങ്കിലും അവൾ സമ്മതിച്ചില്ല.
നിറഞ്ഞു നിന്ന കണ്ണുകൾ തുടച്ചുമാറ്റി അത്രയും കേട്ടുനിന്നവൾ രാഹുലിനെ നേരെ തിരിഞ്ഞു..
"രാഹുൽ നിങ്ങളെ കണ്ടപ്പോഴോ ഇഷ്ടപ്പെട്ടു തുടങ്ങിയപ്പോഴോ മനസ്സിൽ ഇങ്ങനൊരു രോഗം ഉണ്ടന്ന് ഞാൻ അറിഞ്ഞില്ല.. സ്നേഹിച്ചു തുടങ്ങുന്നതിനു മുൻപ് തന്നെ നിങ്ങളെ ഞാൻ വെറുത്തു തുടങ്ങിയിരുക്കുന്നു.. ഇന്നല്ലെങ്കിൽ നാളെ നിങ്ങളെക്കാൾ ഉള്ളു ശുദ്ധമായൊരു പയ്യനെ എനിക്ക് കിട്ടിയേക്കാം.. പക്ഷെ ഇനി എത്ര ജന്മം കഴിഞ്ഞാലും ഇതുപോലൊരു ചേട്ടനെ എനിക്ക് കിട്ടില്ല.. "
ഹൃദയം തുളുമ്പുന്ന സന്തോഷവുമായി അവളുടെ കൈ പിടിച്ചു ഞാൻ വീട്ടിൽ നിന്നും ഇറങ്ങി.. രാഹുലിനൊപ്പം അവൾ സുരക്ഷിത അല്ല എന്ന ബോധത്തോടെ.. അവൾ പറഞ്ഞ ആ വാക്കുകൾ .. അത് തന്നെയാണ് ഒരു സഹോദരന് കിട്ടേണ്ട ഏറ്റവും വില കൂടിയ സമ്മാനം...
സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും എല്ലാവർക്കും തുല്ല്യ അവകാശമാണ് ഉള്ളത്.. ആരും ആർക്കും സ്വന്തമല്ല. അത് മനസ്സിനെ പറഞ്ഞു പഠിപ്പിക്കുക.. അങ്ങനെ ഹൃദയത്തെ ശുദ്ധമാക്കുക.. അവളെ ഇഷ്ടപ്പെടുമ്പോൾ അല്ലങ്കിൽ സ്വന്തമാക്കുമ്പോൾ അവളുടെ അച്ഛനെയും അമ്മയെയും അനിയനേയും ചേട്ടനെയും അങ്ങനെ അവൾ മനസ്സുകൊണ്ട് ആഗ്രഹിക്കുന്ന എല്ലാവരെയും അവളുടെ കൂടെ ജീവിക്കുന്നവനും സ്നേഹിച്ചു തുടങ്ങണം.. അത് തിരിച്ചും അങ്ങനെ തന്നെ ആയിരിക്കണം.. അപ്പോഴേ അവർ സ്നേഹിച്ചു തുടങ്ങുകയുള്ളു.. മറ്റൊരു ഭാഷയിൽ പറഞ്ഞാൽ ജീവിച്ചു തുടങ്ങുകയുള്ളു....
Midhun

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക