പതിമൂന്ന് വർഷം മുൻപ് 'ഒരു രണ്ടാം ശനിയാഴ്ച, ഞാനും ഭാര്യയും കോട്ടയം വരെ പോയി.
ഞാൻ അവളെ, അവളുടെ വീട്ടിൽ നിന്നും അടിച്ചോണ്ട് വന്ന് വാടകക്ക് താമസിക്കാൻ തുടങ്ങിയ ശേഷമുള്ള ആദ്യ യാത്രയാണ്.
സത്യം പറയാമല്ലോ,, ഒരുമിച്ചു താമസമാണെങ്കിലും നാട്ടുകാരെ കണ്ടാൽ അപ്പോൾ പേടിയാ, അയ്യോ, അവർ ചെന്നു വീട്ടിൽ പറയുമോ എന്ന്. പിന്നീടാ ചിന്തിക്കുന്നേ ഞങ്ങൾ ഒരുമിച്ചു ജീവിയ്ക്കുവാൻ തുടങ്ങിയല്ലോയെന്ന്. അപ്പോൾ ഭയമെല്ലാം മാറും.
ഇത് അടിച്ചോണ്ടു വന്ന എല്ലാവർക്കും ഉണ്ടായിരുന്നതായി പിന്നീട് അറിയുവാൻ കഴിഞ്ഞു.
എന്തായാലും കോട്ടയത്ത് എത്തി.
അല്പദൂരം നടന്നു. ഭയങ്കര ദാഹം .വെളളം വേണോ എന്നു ചോദിച്ചപ്പോൾ അവൾക്കും വെളളം വേണം.
അതു പിന്നെ ഇന്നുംഅങ്ങനെയാ, വീട്ടിൽ നിന്ന് ഇറങ്ങിയാൽ, ഒരു ഹോട്ടൽ കണ്ടാൽ അവൾക്ക് വിശക്കും,ബേക്കറി കണ്ടാൽ ദാഹിക്കും'
അടുത്തു കണ്ട ബേക്കറിയിൽ കയറി. ഒരു പയ്യൻ വന്നു ചോദിച്ചു. എന്താ ചേട്ടാ വേണ്ടത്.
ഞാൻ അവളെ നോക്കി. " ഒരു സോഡാ നാരങ്ങാവെളളം മതി." അവൾ പറഞ്ഞു.
ഞാൻ മെനു കാർഡ് നോക്കി.
ഷാർജാ ഷെയ്ക്ക്. നന്മുടെ നാട്ടിൽ അത്ര പ്രചാരമായിട്ടില്ല. ഞാൻ ഒരിക്കൽ എറണാകുളത്തു വച്ച് ഒരു പ്രാവശ്യം കുടിച്ചതുകൊണ്ട് എനിക്കറിയാം. ഞാൻ പറഞ്ഞു. '
ഒരു ഷാർജ ''പയ്യൻ പോയി. അല്പ സമയം കഴിഞ്ഞ്, നാരങ്ങാവെളളം അവളുടെ മുന്നിൽ എത്തി.അവൾ കഴിക്കുന്നില്ല.
"തണുപ്പു പോകുന്നതിന് മുൻപേ, കുടിയ്ക്ക് '
ഞാൻ പറഞ്ഞു. " ഇല്ല മാഷിനും കൊണ്ടുവരട്ടെ." അവൾ എന്നെ മാഷെന്നാണ് വിളിയ്ക്കുക.
വേഗം തന്നെ ഷാർജ എത്തി ഒരു നാരങ്ങാവെള്ളത്തിന്റെ ഗ്ലാസിൽ.ഒ രു സ്ട്രോ ഇട്ട്.
ഞാൻ അവളെ ഒന്നു നോക്കി. അവൾ, എന്നെ നോക്കി, പിന്നെ എന്റെ മുന്നിൽ ഇരിയ്ക്കുന്ന ഷാർജയുടെ ഗ്ലാസിലേക്കും അവൾക്ക് അതു പോലെ ഒരു പറ്റ് പറ്റാനില്ല.
ഇതുപോലെ പല പറ്റീരിന്റെയും ബാക്കിപത്രമായാണെല്ലോ, അവൾ എന്റെ ഭാര്യയായി മുന്നിൽ ഇരിയ്ക്കുന്നത്.
കൊതി, അത് സഹിക്കാൻ പറ്റില്ലല്ലോ.
പെട്ടന്ന് ഒരു മജീഷ്യനെപ്പോലെ, അവൾ രണ്ടു ഗ്ലാസുകളും തിരിച്ചു വച്ചു. എന്റെ മുന്നിൽ നാരങ്ങാവെള്ളം, അവരുടെ മുന്നിൽ ഷാർജാ ഷെയ്ക്ക്.
ഞാൻ ഒന്നും മിണ്ടിയില്ല. കുടിച്ചു കഴിഞ്ഞവൾ പറഞ്ഞു. " മാഷേ നല്ല രുചി.അതിന്റെ പേര്, എന്താ ?"
പറയാൻ വന്നപേര്, പറയാതെ കാശ് കൊടുത്ത് ഇറങ്ങി ഒരു സിനിമയും കണ്ട് തിരികെ പോന്നു.

ഒരു മാസത്തിനു ശേഷം ഒരു യാത്ര, അത് എറണാകുളത്തിന്, നല്ല വെയിലുള്ള സമയം, ബേക്കറി കണ്ടതും, അവൾക്ക് ദാഹിച്ചു.
ബേക്കറിയിൽ കയറി.
സംഭവം പഴയത് തന്നെ, "എന്തു വേണം ?'ഞാനവളോട്, ചോദിച്ചു. പഴയ അനുഭവം കൊണ്ടാവണം, അവൾ പറഞ്ഞു, "എനിക്കൊരു ഷാർജാ '
ഞാൻ മെനു കാർഡിൽ നോക്കി. എനിയ്ക്കൊളളത് ഓർഡർ ചെയ്തു.
പയ്യൻ, ആദ്യം ഷാർജയുമായി വന്നു. അവളുടെ മുന്നിൽ വച്ചു ,അവൾ കഴിയ്ക്കുന്നില്ല. എന്നെ നോക്കി.
ഞാൻ അവളെ നോക്കിയില്ല. ചുമ്മാതെ പുറത്തേയ്ക്ക് നോക്കിയിരുന്നു. അലപം കഴിഞ്ഞപ്പോൾ എനിയ്ക്കു ള്ളത് എത്തി.മനോഹരമായ ഗ്ലാസ്സിൽ, കളറൊക്കെപൂശി, മുകളിൽ ഐസ് ക്രീം, അതിനു മുകളിൽ ചെറിപ്പഴമൊക്കെ വച്ച് അലങ്കരിച്ച് ഒരു സാധനം
ഞാനത് എടുത്തു മുന്നിൽ വച്ച്, അവളെ നോക്കി.
അവൾ അവളുടെ ഷാർജാ നോക്കി, വെറും സാദാ,
എന്റെ ഷാർജയിൽ നോക്കി.
കൊതി,
വേഗം അവൾ അൽഭുതം കാട്ടി, അവളുടെ മുന്നിൽ ഇരുന്നവരും ഷാർജാ എന്റെ മുന്നിൽ, എന്റെ ഷാർജാ അവൾക്ക്.ഞാൻ വീണ്ടും ശശിയായി.

വീണ്ടും ഒരു യാത്ര, അത് ആലപ്പുഴ ബീച്ചിൽ,
അവിടെച്ചെന്നപ്പോൾ എനിക്ക് ദാഹിച്ചു. അടുത്ത ബേക്കറിയിൽ കയറി,
എല്ലാം പഴയപോലെ,
എന്തു വേണം" ഞാൻ ചോദിച്ചു. " മാഷ് കഴിക്കുന്നതു മതി."
അവിടെയും പയ്യൻ വന്ന്, ഓർഡർ എടുത്തു. അല്പസമയത്തിനു ശേഷം അവൻ രണ്ടുനാരങ്ങാവെള്ളവുമായി വന്നു. ചുറ്റും ഉള്ളവർ
ഷാർജായും മറ്റും തട്ടുന്നു.
അവൾ എന്നെ ഒന്നു നോക്കി. ഞാൻ ഒന്നും അറിയാത്ത ഭാവത്തിൽ ഒരു ന്നു.
ഇപ്രാവശ്യം മാജിക്ക് കിട്ടിയില്ല. വെള്ളം കുടിച്ച് ഇറങ്ങി വരുമ്പോൾ പറഞ്ഞു. " ഞാനൊരു ഷാർജ എങ്കിലും പ്രതീക്ഷിച്ചു "
ഞാൻ വേഗം കടൽതീരത്തേക്ക് നടന്നു.

കാലം വേഗം കടന്നു പോയി. അവളെ പറ്റിച്ചും കളിപ്പിച്ചും, ഞാനും
ഒരു ഞായർ,
എന്റെ തുണി അന്നാണ് അലക്കുന്നത്. അതും ഞാൻ തന്നെ, അതുകൊണ്ട്, രാവിലെ തുണികൾ പെറുക്കിയിട്ട് മനസിൽ ശപിച്ച്, സോപ്പെടുക്കാൻ, അടുക്കളയിൽ ചെന്നപ്പോൾ, നന്ദനത്തിലെ ബാലമണിയെപ്പോലെ തന്നെ നിന്നു അവൾ സംസാരിയ്ക്കുന്നു. കാര്യം മനസിലായി
പതിവ് മീൻകാരൻ വന്നില്ല. രാവിലെ കറി വയ്ക്കാൻ ഒന്നും ഇല്ല. ഞാൻ അടുക്കള വാതിലിൽ ചാരിനിന്ന്, പുറത്തേക്ക് നോക്കി. അതിരിൽ വേലിയായി വളർന്നു നിലക്കുന്ന സുക്കൂർ മണിയൻ ചീര, (പച്ച ചീര ) ''ഈ ചീര ഒടിച്ച് തോരൻ വയ്ക്കടി''
:അതൊടിച്ച് തോരൻ വച്ച്, നിങ്ങൾ മിനിഞ്ഞാന്ന് കൂട്ടിയില്ലേ " അവൾ ചൂടായി തുടങ്ങി.
ചീരയുടെ വെളള നിറമുള്ള കായ്, അത് മുത്തു പോലെ തൂങ്ങിക്കിടക്കുന്നു 'എന്റെ തലയിൽ ലഡു പൊട്ടി.
"ഈ ചീരയുടെ വെള്ള നിറമുള്ളകായ് കണ്ടോ, അത് കൊണ്ട് എന്റെ അമ്മ ഞങ്ങൾക്ക്, മെഴുക്കു വരട്ടി, ഉണ്ടാക്കി തരുമായിരുന്നു.കിഴങ്ങ് മെഴുക്കു വരട്ടി വയ്ക്കുന്ന രുചിയാ"
ഞാൻ അവൾ കേൾക്കേ അതു പറഞ്ഞ് തുണിയുമെടുത്ത് അലക്കാൻ പോയി.
രണ്ടു മണിക്കൂർ കഴിഞ്ഞ് തിരിച്ചു വന്നു. തുണി അവിടെ വച്ച്, അല്പം വെള്ളം കുടിക്കാൻ അടുക്കളയിലേക്ക് ചെന്നു. നല്ല മെഴുക്കു വരട്ടിയുടെ മണം. ഗ്യാസിന്റെ ചൂടിൽ, ചീനച്ചട്ടിയിൽ കിടന്നു
നമ്മുടെ സുക്കൂർ മണിയൻ ചീരയുടെ വെള്ള നിറമുള്ള കാ കിടന്ന് മൊരിയുന്നു.
" ഇത് ,എന്താ " ഒന്നും അറിയാത്ത ഭാവത്തിൽ ഞാൻ ചോദിച്ചു. " ചീരയുടെ കായ്''
അവർ നിഷ്കളങ്കമായി പറഞ്ഞു.
"അയ്യോ, ഞാൻ ചുമ്മാതെ നിന്നെ കളിപ്പിക്കാൻ പറഞ്ഞതാ, ഇതു കഴിച്ചാൽ ചത്തുപോകും"
ഞാൻ ഉള്ള കാര്യം പറഞ്ഞു. അവൾ ദഹിപ്പിക്കുന്ന ഒരു നോട്ടം.
വേഗം ഞാൻ പുറത്തു കടന്നു.പിന്നെ തുണിക് വിരിച്ചു ഉണക്കാൻ ഇട്ടു.
വിശന്നപ്പോൾ സ യ റ ൻ മുഴക്കി. "എനിക്ക് വിശക്കുന്നു."
മേശപ്പുറത്ത് ചോറും വെള്ളവും റെഡി. ചോറുണ്ണാൻ ഇരുന്നു. അവൾ അടുത്തു നില്പുണ്ട്. കയ്യിൽ തവിയും തവിയിൽ നോക്കി, ഞാൻ ചോദിച്ചു. "കറി ഒന്നും ഇല്ലേ?" ഒരു നോട്ടം" എന്നെക്കൊണ്ട് ഒന്നും പറയിപ്പിയ്ക്കല്ല്'' എന്നൊരു ഓർമപ്പെടുത്തലും
ഞാൻ തലയറഞ്ഞു ചിരിച്ചു.
പിന്നെ ബൈക്കിന്റെ ചാവിഎടുത്ത് പുറത്തേയ്ക്കിറങ്ങി - വല്ലതും വാeങ്ങണ്ടേ രണ്ടു പേർക്കും വിശപ്പടക്കാൻ.
രാജൻ വളഞ്ഞവട്ടം

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക