ബന്ധങ്ങള്‍
----------------------
----------------------
ഹിമ ഫോണെടുത്ത് അരുണിന്‍റെ നമ്പര്‍ ഡയല്‍ ചെയ്തു..
''ഹിമാ.. ഞാന്‍ കുറച്ച് തിരക്കിലാണ്.. പിന്നെ വിളിക്കാം''..
അരുണ്‍ ഫോണ്‍ കട്ടു ചെയ്യാനൊരുങ്ങി..
'' പറ്റില്ല .. എനിക്ക് സംസാരിക്കണം.. ഞാന്‍ പറയുന്നത് മുഴുവന്‍ കേട്ടിട്ട് ഫോണ്‍ വെച്ചാല്‍ മതി''..
ഹിമ വാശി പിടിച്ചു..
''ഞാന്‍ പറഞ്ഞല്ലോ തിരക്കിലാണെന്ന്.. തിരക്ക് കഴിഞ്ഞ് ഞാന്‍ അങ്ങോട്ട് വിളിക്കാം''..
''വിളിക്കില്ല എന്ന് എനിക്കറിയാം.. അതുകൊണ്ടാണ് പറയുന്നത് എനിക്ക് പറയാനുള്ളത് മുഴുവന്‍ കേള്‍ക്കാന്‍ ''..
''ഹിമാ.. നീയിങ്ങനെ കൊച്ചു കുട്ടിയെ പോലെ പെരുമാറരുത്..ഒരു പത്തു മിനിറ്റ് കഴിഞ്ഞ് നിന്നെ ഞാന്‍ വിളിക്കും.. നിനക്ക് പറയാനുള്ളത് മുഴുവന്‍ കേള്‍ക്കാം.. ദയവു ചെയ്ത് മഹാഭാരതം പോലെ മെസ്സേജ് ടെെപ്പ് ചെയ്ത് വാട്ട്സാപ്പ് ചെയ്യരുത്.. എനിക്ക് വായിക്കാന്‍ താല്പര്യമില്ല.. അതുകൊണ്ടാ''..
അരുണ്‍ കോള്‍ കട്ടു ചെയ്തു..
ഓര്‍മ്മകള്‍ ഹിമയുടെ കണ്ണുകളില്‍ കണ്ണുനീര്‍ നിറച്ചു..
മണിക്കൂറുകളോളം വാട്ട്സാപ്പില്‍ യാതൊരു മടുപ്പുമില്ലാതെ ചാറ്റ് ചെയ്യുമായിരുന്നു അരുണ്‍.. അവനാണ് ഇപ്പോള്‍ പറഞ്ഞത് മെസ്സേജ് വായിക്കാന്‍ താല്പര്യമില്ലെന്ന്..
അവള്‍ക്ക് സങ്കടം അടക്കാനായില്ല..
പത്ത് മിനിറ്റ് കഴിയാനായി അവള്‍ കാത്തു നിന്നു ..അവന്‍റെ വിളിക്കായ്..
അല്‍പ്പ സമയം കഴിഞ്ഞപ്പോള്‍ അവന്‍ വിളിച്ചു..
''എന്താ നിനക്ക് പറയാനുള്ളത്.. പെട്ടെന്ന് പറയണം.. ''
''എന്താ അരുണ്‍ നീ ഇങ്ങനെ?.. നിനക്കും എനിക്കുമിടയില്‍ മൗനത്തിന്‍റെ മഞ്ഞു മല രൂപം കൊണ്ടതു പോലെ എനിക്ക് തോന്നുന്നു.. അത് തണുത്തുറഞ്ഞു കഴിഞ്ഞാല്‍ പിന്നെ ഏതു കൊടിയ ചൂടിനും ഉരുക്കാന്‍ കഴിയില്ല''..
''നീ ഒന്നു നിര്‍ത്തുന്നുണ്ടോ.. ഒരു സാഹിത്യം.. മനുഷ്യന് മനസ്സിലാകുന്ന ഭാഷയില്‍ കാര്യം പറ''..
അരുണ്‍ ചൂടായി..
''എന്തിനാ അരുണ്‍ എന്നോടീ അകല്‍ച്ച... അവഗണനയുടെ തീ ജ്വാലകള്‍ ശ്വാസം മുട്ടിച്ചപ്പോളാണ് ഞാന്‍ നിന്നിലേക്ക് ചേക്കേറിയത്.. നീയും അത് തുടര്‍ന്നാല്‍ പിന്നെ എനിക്ക് പിടിച്ചു നില്‍ക്കാനാവില്ല..''
അവള്‍ പൊട്ടിക്കരഞ്ഞു പോയി..
'' നീയിങ്ങനെ കരയരുത് .. പ്രാക്റ്റിക്കലായി ചിന്തിക്കൂ.. എനിക്ക് നിന്നെ ഇപ്പോഴും ഇഷ്ടമാണ്.. പക്ഷേ പഴയതുപോലെ എപ്പോളും വിളിക്കാനും ചാറ്റ് ചെയ്യാനും നിന്നോടൊത്ത് ചുറ്റിയടിക്കാനുമൊന്നും എനിക്ക് പറ്റില്ല.. എനിക്കൊരു കുടുംബമുണ്ട്.. അത് നീ മനസ്സിലാക്കണം.. ഇപ്പോള്‍ത്തന്നെ വെെഫിന് ചില സംശയങ്ങള്‍ തോന്നിത്തുടങ്ങിയിട്ടുണ്ട്.''..
''ഇപ്പോള്‍ ഉണ്ടായതല്ലല്ലോ നിന്‍റെ കുടുംബം.. നമ്മള്‍ പരിചയപ്പെടുന്ന കാലത്ത് തന്നെ അതുണ്ടായിരുന്നല്ലോ..
വെറും സൗഹൃദം മാത്രമായിരുന്ന നമ്മുടെ ബന്ധത്തെ പ്രണയമാക്കിത്തീര്‍ത്തത് നീ തന്നെയാണ്.. എന്നിട്ടിപ്പോള്‍ എന്തിനാ ഈ പിന്‍മാറ്റം..''
വെറും സൗഹൃദം മാത്രമായിരുന്ന നമ്മുടെ ബന്ധത്തെ പ്രണയമാക്കിത്തീര്‍ത്തത് നീ തന്നെയാണ്.. എന്നിട്ടിപ്പോള്‍ എന്തിനാ ഈ പിന്‍മാറ്റം..''
ഹിമ ഏങ്ങലടിച്ചു..
''തെറ്റ് എന്‍റേതാണ്.. അത് ഞാന്‍ സമ്മതിക്കുന്നു.. നമ്മള്‍ പരിചയപ്പെടുന്ന സമയത്ത് വെെഫ് നാട്ടിലായിരുന്നു.. ഞങ്ങള്‍ തമ്മില്‍ മാനസികമായി അകല്‍ച്ചയിലുമായിരുന്നു.. പക്ഷേ എനിക്കിപ്പോള്‍ കുടുംബമാണ് എല്ലാറ്റിലും വലുത്.. ''
''നീ വിഷമിക്കരുത്.. എന്‍റെ മനസ്സില്‍ എപ്പോളും നീയുണ്ടാവും.. സമയവും സന്ദര്‍ഭവും ഒത്തുവരുമ്പോള്‍ നിന്നെ ഞാന്‍ വിളിക്കും.. നിനക്ക് എന്താവശ്യമുണ്ടെങ്കിലും അപ്പോള്‍ പറഞ്ഞാ മതി.. നീ ഇങ്ങോട്ട് വിളിക്കരുത്..''
''നീ വിഷമിക്കരുത്.. എന്‍റെ മനസ്സില്‍ എപ്പോളും നീയുണ്ടാവും.. സമയവും സന്ദര്‍ഭവും ഒത്തുവരുമ്പോള്‍ നിന്നെ ഞാന്‍ വിളിക്കും.. നിനക്ക് എന്താവശ്യമുണ്ടെങ്കിലും അപ്പോള്‍ പറഞ്ഞാ മതി.. നീ ഇങ്ങോട്ട് വിളിക്കരുത്..''
അരുണ്‍ ശബ്ദം മയപ്പെടുത്തി..
''നിന്‍റെ ഔദാര്യത്തിന് നന്ദി അരുണ്‍..
ഇനി എനിക്ക് വേണ്ടി ബുദ്ധിമുട്ടണമെന്നില്ല.. ''
''നിന്നെ പോലെയുള്ള ഒരുത്തനെയാണല്ലോ ഇത്രയും നാള്‍ നെഞ്ചോട് ചേര്‍ത്തു വെച്ചു സ്നേഹിച്ചത് എന്നോര്‍ക്കുമ്പോള്‍ എന്നോടു തന്നെ വെറുപ്പ് തോന്നുന്നു..
നിന്‍റെ വെെഫ് ഇനിയും നാട്ടില്‍ പോകും.. അപ്പോള്‍ നിന്‍റെ ഫോണ്‍ കോളുകള്‍ വീണ്ടും എന്നെ തേടിയെത്തിയേക്കാം... അതു വേണ്ട.. നിന്‍റെ നമ്പര്‍ ഞാന്‍ ബ്ളോക്ക് ചെയ്യുകയാണ്.. നമ്മള്‍ തമ്മില്‍ ഉണ്ടായിരുന്നതെല്ലാം ഇവിടെ തീരുന്നു..''

അരുണിന് എന്തെങ്കിലും പറയാന്‍ അവസരം കിട്ടുന്നതിനു മുന്‍പേ അവള്‍ ഫോണ്‍ കട്ടു ചെയ്തു...
അജിന സന്തോഷ്

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക