Slider

വിക്രമാദിത്യനും വേതാളവും (ഫേസ്‌ബുക്ക് വേർഷൻ )

0
വിക്രമാദിത്യനും വേതാളവും
(ഫേസ്‌ബുക്ക് വേർഷൻ )
വിക്രമാദിത്യ രാജൻ സ്‌ക്രോൾ ചെയ്തു പോസ്റ്റുകൾ വായിച്ചുകൊണ്ടിരിക്കെ വേതാളം കഥപറയാൻ ആരംഭിച്ചു..
"രാജാവേ കഥകേട്ട് കഴിഞ്ഞു അങ്ങെന്റെ ചോദ്യത്തിനു വ്യക്തമായ ഉത്തരം തന്നില്ലെങ്കിൽ ഞാൻ താങ്കളെ അൺഫ്രണ്ട് ചെയ്യുന്നതായിരിക്കും..
ഉത്തരം അറിയാമായിരുന്നിട്ടും മൗനം പാലിച്ചാൽ ഞാനങ്ങയുടെ ഐഡി റിപ്പോർട്ട് ചെയ്തു പൂട്ടിക്കും.."
"ശരി"
വിക്രമാദിത്യൻ സമ്മതിച്ചു..
"പണ്ടൊരു ഗ്രാമത്തിൽ ഒരു കർഷകനുണ്ടായിരുന്നു..
കഠിനാദ്ധ്വാനിയായിരുന്ന അയാൾ എന്നും അതിരാവിലെ എഴുന്നേറ്റു തന്റെ കൃഷിസ്ഥലത്തേക്ക് ചെല്ലും..
ഇടക്കു വിശ്രമിച്ചും വീണ്ടും ജോലിചെയ്‌തും സന്ധ്യവരെ അവിടെ കഴിച്ചുകൂട്ടി വീട്ടിലേക്കു മടങ്ങും..
അങ്ങിനെ ദിവസങ്ങളും മാസങ്ങളും കടന്നുപോയി..
കൃഷിയിടത്തിൽ ഫലങ്ങൾ പഴുത്തു പാകമായിത്തുടങ്ങി..
ഒരിക്കലതുവഴി പോവുകയായിരുന്ന വഴിപോക്കൻ ഈ കൃഷിയിടം കാണാനിടയായി..
നിറഞ്ഞു വിളഞ്ഞു നിൽക്കുന്ന ഫലവർഗങ്ങൾ അയാളെ വല്ലാതെയാകർഷിച്ചു..
ചുറ്റുമാരുമില്ലെന്നുറപ്പ് വരുത്തി അയാൾ അവയൊക്കെയും പറിച്ചെടുത്തു സ്വന്തമാക്കാനുള്ള തയാറെടുപ്പിലായി.."
"എന്റെ ചോദ്യം ഇതാണു രാജാവെ..
ശരിക്കും ആരാണാ ഫലവർഗങ്ങളുടെ അവകാശി..
കർഷകനോ അതോ ഒന്നുമറിയാതെ ഒരു സുപ്രഭാതത്തിൽ അവിടേക്കു കടന്നുവന്നു എനിക്കിഷ്ടമായതാണിവയൊക്കെയും അതുകൊണ്ടിതു എന്റേതാണെന്നു പറഞ്ഞു കർഷകനോട് അനുവാദം ചോദിക്കാതെയവ സ്വന്തമാക്കാൻ ശ്രമിച്ച വഴിപോക്കനൊ.."?
"ഇതെന്തു ചോദ്യമാണ് വേതാളം..
തീർച്ചയായും അതു കർഷകന്റേതാണ്.."!
"എന്റെ ചോദ്യം തീർന്നില്ല മഹാരാജൻ..
അങ്ങിനെയാണെങ്കിൽ ചെറുപ്പം തൊട്ടു കഷ്ടപ്പെട്ടു വളർത്തി വലുതാക്കിയ തന്റെ സ്വന്തം പുത്രിയെ എവിടെനിന്നോ വന്ന ആരെങ്കിലുമൊക്കെ സ്വന്തമാക്കുമ്പോൾ നീതിയുടെയും നിയമത്തിന്റെയും പരിരക്ഷയുണ്ടെന്നും പറഞ്ഞു അവളെ പിതാവിൽ നിന്നകറ്റുമ്പോൾ 'അവളെന്റെ മകളാണ്..എനിക്കവകാശപ്പെട്ടത്' എന്നുപോലും പറയാനാവാതെ നിസ്സഹായനായി നിൽക്കേണ്ടി വരുന്നതു എന്തു നീതിയാണ് മഹാരാജൻ.."?
"വേതാളം ഈ ചോദ്യത്തിനുത്തരം പറയാൻ എനിക്കാവില്ല..
എന്നോടു ക്ഷമിച്ചാലും.."
"ഹഹഹഹ എങ്കിൽ കെട്ടോളൂ മഹാരാജൻ..
ഞാനങ്ങയെ റിപ്പോർട്ട് ചെയ്തു പൂട്ടിക്കാൻ പോവുകയാണ്.."
"സമ്മതമാണ് വേതാളം.."
"നിൽക്കൂ മഹാരാജൻ ..
ഞാനാണ് അങ്ങേയ്ക്കു ഐഡി
എടുത്തു തന്ന സന്യാസി..
അങ്ങെന്തിനാണ് വേതാളത്തിനു ഐഡി പൂട്ടിക്കാനുള്ള അനുവാദം കൊടുത്തതു..
ഇതു വേതാളത്തിന്റെ ഫേക്ക്‌ ഐഡിയാണ്..
ശരിക്കുള്ള ഐഡി കണ്ടെത്തും വരെ സെർച്ച്
തുടരൂ മഹാരാജൻ.
ഇവന്റെ കാര്യം എനിക്കു വിട്ടേക്ക്.."!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo