1, 2, 3, 4, 5... രാത്രികൾ..
-------------------------------------------------------------
ആനന്ദ് കട്ടിലിൽ ഇരുന്നിട്ട് ഇരിപ്പുറക്കാതെ എഴുന്നേറ്റു.. ഒന്ന് പതിയെ വാതിൽക്കൽ വരെ ചെന്നു നോക്കി.. വാതിൽപ്പടി കടക്കാൻ ഒരു ചമ്മൽ..എല്ലാരും കൂടെ ഇനിയും കളിയാക്കും.. വേണ്ടാ... അവൻ തിരിഞ്ഞ് നടന്നു റൂമിൽ ഒന്ന് വലം വച്ചു.. റൂമിൽ കേറാൻ മടിച്ചുനിന്ന ആനന്ദിനെ അമ്മാവനാണ് പറഞ്ഞു വിട്ടത്..ആരെങ്കിലും ഒന്ന് പറയാനായി കാത്തിരിക്കുവാരുന്നു ആനന്ദ് ..
ശ്ശെ.. ഇവൾ എന്തെടുക്കുവാണോ.. ?
പെണ്ണുങ്ങളെല്ലാം കൂടി ഇപ്പോഴും പിടിച്ചുവച്ചു വർത്തമാനം പറഞ്ഞോണ്ടിരിക്കുവാരിക്കും..
റൂമിൽ ഒരു റൌണ്ട് നടത്തം പൂർത്തിയാക്കിയ ആനന്ദ് വീണ്ടും വാതിൽക്കലേക്കു ചെന്നു ഹാളിലേക്ക് നോക്കാൻ ഡോർകർട്ടൻ പതിയെ ഒന്ന് മാറ്റാൻ തുടങ്ങിയതും, ഡോർ കർട്ടൻ മാറ്റിക്കൊണ്ട് അമ്മയും അമ്മായിയും മുന്നിൽ.. അവൻ വെളുക്കനെ ഒന്ന് ചിരിച്ചു തിരിഞ്ഞ് നടന്നു..
ചമ്മി... ഇവരെന്തിനാ ഇപ്പോ ഇങ്ങോട്ട് വന്നേ എന്ന് ചിന്തിച്ചപ്പോഴേക്കും റൂമിന്റെ വാതിലടയുന്ന ശബ്ദം കേട്ടു.. പയ്യെ തിരിഞ്ഞ് നോക്കി.. കുളിച്ചു ഈറനണിഞ്ഞ മുടി വിടർത്തിയിട്ടു ഒരു സെറ്റ് സാരിയിൽ.. കയ്യിൽ ഒരു ഗ്ലാസ് പാലുമായി ചെറുപുഞ്ചിരിയോടെ രാധിക..
മന്ദം..മന്ദം.. അടുത്തേക്ക് വന്ന രാധിക കയ്യിലിരുന്ന ഗ്ലാസ് നീട്ടിയതും...ഭയങ്കര ശബ്ദത്തോടെ ഒരു അമിട്ട് പൊട്ടി..
ഗ്ലാസ് താഴെ വീണ് പൊട്ടിച്ചിതറി.. ഒപ്പം രാധികയുടെ നിലവിളിയും.. ആ നിലവിളി അവസാനിക്കുന്നതിനു മുൻപ് പിന്നെയും അമിട്ട് പൊട്ടി..
അമ്മേ... എന്റെ കർണ്ണപുടങ്ങളെ ഞെട്ടിക്കുന്ന നിലവിളിയോടെ ഒറ്റച്ചാട്ടത്തിനു കട്ടിലിൽ കേറി ചെവി പൊത്തിപ്പിടിച്ചു കുത്തിയിരുന്നു രാധിക ..ആനന്ദ് വണ്ടറടിച്ചു അത് നോക്കി നിൽക്കുമ്പോൾ .. വാതിൽക്കൽ മുട്ടലും, ആനന്ദ് , ആനന്ദ് എന്നുള്ള വിളിയും..
പണി പാളി... ആനന്ദ് മനസ്സിലോർത്തോണ്ടു വാതിൽ തുറന്നു..
എല്ലാവരും കൂടെ ഇടിച്ചു റൂമിലോട്ടു കയറി..
എന്താടാ പറ്റിയത്.... . ?അമ്മ കലിപ്പിൽ ചോദിച്ചു..

പടക്കം പൊട്ടുന്നകേട്ട് പേടിച്ചതാ.. !
വന്ന ചിരി അടക്കികൊണ്ടു ആനന്ദ് പറഞ്ഞു..
വന്ന ചിരി അടക്കികൊണ്ടു ആനന്ദ് പറഞ്ഞു..
കൂട്ടുകാരുടെ കളി ഇച്ചിരി കൂടുന്നുണ്ടല്ലോ.. ഇങ്ങനെയൊക്കെയാണോ ചെയ്യുന്നത്..
അമ്മാവന്റെ വക ഡയലോഗ്..
അമ്മാവന്റെ വക ഡയലോഗ്..
ഇത്രയല്ലേ ചെയ്തള്ളൂ..ആനന്ദ് മനസ്സിൽ ആശ്വസിച്ചു.. കൂട്ടുകാരുടെ ഓരോരുത്തരുടെയും കല്യാണത്തിനും, ആദ്യരാത്രിക്കും ഒക്കെ.. താനും, കൂട്ടുകാരും കൂടെ ചെയ്തതോർക്കുമ്പോൾ ഇതൊക്കെ എന്ത്..റിമോട്ടുള്ള പാമ്പിനെ വരെ കയറ്റി വിട്ടിട്ടുണ്ട്.. അന്ന് സതീഷും, അവന്റെ ഭാര്യ സിന്ധുവും കൂടെ ഓടിയ ഓട്ടം..ആനന്ദ് പയ്യെ പുറത്തേക്കിറങ്ങി.. ആരുമില്ല.. കാര്യം പന്തിയല്ലെന്നുകണ്ടു അവന്മാരെല്ലാം സ്ഥലം കാലിയാക്കി..
അവൻ ചുറ്റുമൊന്നു നോക്കി.. ആരുമില്ലെന്ന് ഉറപ്പിച്ചു.. ഒറ്റ പൊട്ടിച്ചിരി..രാധികയുടെ കട്ടിലിൽ കേറിയുള്ള കുത്തിയിരിപ്പു കണ്ടപ്പോൾ മുതൽ അവൻ അടക്കിവച്ചിരുന്ന ചിരി.. ചിരിച്ചു തീർത്തു..
ഒരാശ്വാസമായപ്പോൾ പതിയെ റൂമിലേക്ക് ചെന്നു.. അമ്മയും, അമ്മായിയും എല്ലാം കൂടെ ആശ്വസിപ്പിച്ച മട്ടുണ്ട്.. രാധിക ഇപ്പോ കരയുന്നില്ല.. ആനന്ദിനെ കണ്ടതും എല്ലാവരും പതിയെ എഴുന്നേറ്റു .. അമ്മ ഒന്ന് ദേഷ്യപ്പെട്ടു നോക്കികൊണ്ട് ... നിനക്കിട്ട് ഞാൻ വച്ചിട്ടുണ്ട് എന്ന മട്ടിലും, അമ്മായിയും മറ്റുള്ളവരും ഒരു കള്ളച്ചിരിയോടെയും മുറിക്ക് പുറത്തേക്ക് പോയി.. അവർ പോയി എന്നുറപ്പായപ്പോൾ ആനന്ദ് വാതിലടച്ചു...
ചിരി വരരുതേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് അവൻ രാധികയുടെ അടുത്തേക്ക് ചെന്നു.. രാധിക മുഖമുയർത്താതെ നിലത്തേക്കും നോക്കിയിരിപ്പാണ്..
ആദ്യരാത്രി ഏതായാലും കുളമായി... അവൻ മനസ്സിലോർത്തു കൂട്ടുകാരേ നാലു ചീത്തയും വിളിച്ചു... ആ ആശ്വാസത്തിൽ രാധികയുടെ അടുത്തായി ഇരുന്നു കൊണ്ട് ചോദിച്ചു..
പടക്കം പൊട്ടുന്നത് പേടിയാണോ... ?

ഒരു നോട്ടം... രക്ഷയില്ല... അവനു മനസ്സിലായി..
എന്ത് പറഞ്ഞു ഒന്ന് അനുനയിപ്പിക്കും...
എന്ത് പറഞ്ഞു ഒന്ന് അനുനയിപ്പിക്കും...
ആരാ പടക്കം പൊട്ടിച്ചേ... ?രാധികയുടെ ചോദ്യം..
അത് കൂട്ടുകാരാന്നേ... അവന്മാര് ചുമ്മാ തമാശക്ക്..
ഇങ്ങനെയാണോ തമാശ കാണിക്കുന്നേ.. ?
ഒരു പെണ്ണിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നാണ് ആദ്യരാത്രി.. ആ ദിവസം അവരെ ഡിസ്റ്റർബ് ചെയ്യുന്നത് ശരിയല്ല ... വിവരം ഇല്ലാത്തവരേ ഇതുക്കൂട്ട് പണി കാണിക്കൂ..

ആ വിവരം ഇല്ലാത്തവരുടെ കൂട്ടത്തിൽ പെട്ടതാടീ ഞാനും.. എന്ന് പറയണമെന്ന് ആഗ്രഹിച്ചെങ്കിലും... ഈ രാത്രിയുടെ പ്രാധാന്യമോർത്തപ്പോൾ ആനന്ദ് ഒരു ചിരിയോടെ ആഗ്രഹം വേണ്ടാന്ന് വെച്ചിട്ട് പറഞ്ഞു..
പോട്ടെ... താൻ അത് വിട്ടുകള.. അവർ എന്റെ ആത്മാർത്ഥ സുഹൃത്തുക്കളാ..
അത് ചേട്ടന്... എനിക്കങ്ങനെ അല്ലല്ലോ.. ?
എനിക്ക് ഇപ്പോൾ മുതൽ അവർ ശത്രുക്കളാ.. !
എനിക്ക് ഇപ്പോൾ മുതൽ അവർ ശത്രുക്കളാ.. !
അവര് പാവമാണെടോ.. അത് തനിക്ക് പിന്നെ മനസ്സിലാകും.. ഇപ്പൊ ആ കാര്യമേ മറക്ക്.. ഇന്ന് നമ്മുടെ ആദ്യരാത്രിയാ..അത് മറക്കണ്ട.. പാല് കുടിച്ചു തുടങ്ങണ്ടതായിരുന്നു.. പാലും പോയി, ഗ്ലാസും പോയി..
ഇത്രയൊക്കെ പറഞ്ഞിട്ടും മോന്തയും വീർപ്പിച്ചിരിക്കുന്ന അവളെ നോക്കി ആനന്ദ് മനസ്സിൽ പറഞ്ഞു..
ഇതെന്തൊരു സാധനമാണോ.. ?
ഒരു ദീർഘനിശ്വാസം ഉതിർത്തിട്ട് ആനന്ദ്
ചോദിച്ചു... ?
ഇതെന്തൊരു സാധനമാണോ.. ?
ഒരു ദീർഘനിശ്വാസം ഉതിർത്തിട്ട് ആനന്ദ്
ചോദിച്ചു... ?
എന്നാ കിടക്കാം അല്ലേ... ?
ചേട്ടൻ കിടന്നോളൂ... രാധിക അലക്ഷ്യമായി പറഞ്ഞു...
കിടക്കുമ്പോളേലും ഒന്ന് അനുനയിപ്പിച്ചു ആദ്യരാത്രി അനുഭവിക്കാം എന്നുള്ള പ്രതീക്ഷയിലാണ് കിടക്കാം എന്ന് പറഞ്ഞത്...അന്നേരം അവളുടെ അഹങ്കാരവർത്തമാനം നോക്കിക്കേ.. കാലുമടക്കി ഒരൊറ്റ ചവിട്ട് കൊടുക്കാനാ ആനന്ദിന് തോന്നിയത്...
അവൻ പിന്നെ ഒന്നും ചോദിച്ചില്ല... കട്ടിലിൽ കയറി കിടന്നു.. പയ്യെ തല ചെരിച്ചു നോക്കി.. രാധിക കട്ടിലിന്റെ ഒരു സൈഡിൽ ഇരിപ്പുണ്ട്..
ഒരു പടക്കം പൊട്ടിച്ചത് ഇത്ര വലിയ തെറ്റാണോ.. ?അല്ലല്ലോ.. !
പക്ഷേ അത് ഈ പോത്തിന് മനസ്സിലാകണ്ടേ.. !ആദ്യരാത്രിയിൽ പെണ്ണിനേ ചക്കരെ, മുത്തേ, പൊന്നേ എന്നൊക്കെ വിളിക്കണ്ടതിനു പകരം പോത്തേ എന്ന് വിളിക്കണ്ട അവസ്ഥ ഒരാണിനും ഉണ്ടായി കാണില്ല..
ആനന്ദ് മലന്നു കിടന്നു.. ചെരിഞ്ഞു കിടന്നു, കമന്നു കിടന്നു.. ഒന്നും ശരിയാകുന്നില്ല...അരികത്തിരിക്കുന്ന പാൽപ്പായസം കണ്ട് വെള്ളമിറക്കണ്ട ഗതികേട്..
ആ ലൈറ്റ് ഒന്ന് കെടുത്തുവാണെങ്കിൽ നല്ല കാര്യം.. ഉള്ളിലെ ആത്മ സംഘർഷങ്ങൾ അടക്കി അവൻ പറഞ്ഞു..
രാധിക എഴുന്നേറ്റു ലൈറ്റ് കെടുത്തി..
ഇനിയെങ്കിലും അവൾ വന്നുകിടക്കും എന്നൊരു പ്രതീക്ഷ അവനുണ്ടായിരുന്നു..
രാധിക വന്നു കട്ടിലിൽ പഴയപോലെ ഒരു സൈഡിൽ ഇരുന്നു..

ചോദിക്കണോ.. ? വേണ്ടാ... ! ഞാൻ ഒരാണല്ലേ.. ഒരു പെണ്ണിന്റെ മുൻപിൽ ഇങ്ങനെ താഴാൻ പാടുണ്ടോ.. ?ഇല്ല.. !
പോട്ടെ...ഇന്നായത് കൊണ്ട് ഒന്നും കൂടെ ചോദിക്കാം.. !

കിടക്കുന്നില്ലേ... ?
ആത്മസംഘർഷങ്ങൾക്കു ഒരയവ് കിട്ടുമോ എന്നറിയാനായി അവൻ ചോദിച്ചു..

ഇല്ല... ചേട്ടൻ ഉറങ്ങിക്കോളൂ.. !
അതേ മറുപടി..
അതേ മറുപടി..
ഇനി ഇവളെ ബലാൽസംഘം ചെയ്യേണ്ടി വരുമോ.. ?കുറച്ചു മുമ്പത്തെ പോലെ ഉറക്കെ കാറിയാലോ.. ?
പിന്നെ ഞാൻ ജീവിച്ചിരുന്നിട്ട് കാര്യമില്ല..
ഇത്ര നാളും ആനന്ദ് ഒറ്റയ്ക്കാ കിടന്നത്..ഇന്നും അങ്ങനെ തന്നെ കിടക്കും..നീ അവിടെ കുത്തിയിരുന്ന് നേരം വെളുപ്പിക്ക്.. അല്ല പിന്നെ... അനന്ദ് കൈ രണ്ടും എടുത്തു കാലിനിടയിൽ വെച്ച് ചുരുണ്ടുകൂടി സകല കണ്ട്രോൾ ദൈവങ്ങളെയും വിളിച്ചു കണ്ണുകൾ ഇറുക്കി അടച്ചു കിടന്നു...
------------------------------------------------------------
ആനന്ദിന് രാത്രിയിൽ ഉറക്കം തീരെ കിട്ടിയില്ല.. നഷ്ട്ടമായ ആദ്യരാത്രിയെ കുറിച്ചോർത്തു തിരിഞ്ഞും, മറിഞ്ഞും കിടന്നു നേരം വെളുപ്പിക്കുവാരുന്നു... അതിനിടയിൽ പല പ്രാവശ്യം ആനന്ദ് രാധികയോട് ഒന്ന് ചേർന്നു കിടന്നു.. തട്ടിയും, മുട്ടിയും ഒക്കെ നോക്കി.. ഇടക്ക് ഉറക്കത്തിലെന്നപോലെ ഒന്ന് കെട്ടിപിടിച്ചു.. അവൾ ആ കൈ അപ്പോഴേ എടുത്തു യഥാസ്ഥാനത്തു വെച്ചു...എന്റെ ദേഹത്ത് തന്നെ വെച്ചൂന്ന്..വെളുപ്പാൻ കാലത്ത് എങ്ങാണ്ട് ഒന്ന് ഉറങ്ങി.. പിന്നെ എഴുന്നേൽക്കുന്നത് രാധിക വന്നു വിളിക്കുമ്പോളാ... ഭിത്തിയിലേ ക്ലോക്കിൽ നോക്കുമ്പോൾ സമയം എട്ട് മണി.. എഴുന്നേറ്റിരുന്നു അവൾ തന്ന കട്ടൻ കുടിക്കുമ്പോൾ തലേന്നത്തെ ഓർമ്മകൾ ഓടിവന്നു.. അവൻ നോക്കുമ്പോൾ രാധിക ബാഗിൽ എന്തൊക്കെയോ എടുത്തുവെക്കുന്നു ... ഇവൾ പെട്ടിയും കെട്ടി പോകാനുള്ള പുറപ്പാടാണോ.. ?അവന്റെ മനസ്സിലേ ചോദ്യത്തിന് ഉത്തരം കൊടുത്തുകൊണ്ട് അവൾ ചോദിച്ചു...
ചേട്ടന്റെ ഏതാ ഡ്രസ്സ് എടുത്ത് വെക്കേണ്ടത്.. ?

ഡ്രെസ്സോ... ?എവിടെ പോകാൻ.. ?
എന്റെ വീട്ടിൽ പോകണ്ടേ... ? ഉച്ചയാകുമ്പോൾ അച്ഛനും, അമ്മയും വരും.. കൂട്ടി കൊണ്ട് പോകാൻ..
അപ്പോഴാണ് ഇന്ന് അവളുടെ വീട്ടിൽ പോകണമല്ലോ എന്ന കാര്യം ഓർത്തത്..
ആ.. ഏതേലും എടുത്തു വെക്ക്..
അവൻ ഒരു അലസമട്ടിൽ പറഞ്ഞിട്ട് ബാത്റൂമിലേക്ക് പോയി...

രാവിലെ ഒന്ന് തണുത്ത വെള്ളം ദേഹത്തു വീണപ്പോൾ നല്ല സുഖം..മനസ്സും, ശരീരവും ഒന്ന് ഉഷാറായി..എങ്കിലും മനസ്സിൽ തലേന്നത്തെ രാധികയുടെ കാര്യം ഓർത്തു പല സംശയങ്ങൾ വന്നുകൊണ്ടിരുന്നു..കുളി കഴിഞ്ഞു ചെല്ലുമ്പോൾ എല്ലാവരും ഹാളിൽ തന്നെ ഉണ്ട്..
എന്നാ ഉറക്കമാ മരുമോനെ ഇത്..നീ ഒന്ന് വന്നിട്ട് കാപ്പി കുടിക്കാം എന്നോർത്ത് ഞങ്ങൾ ഇങ്ങനെ കാത്തിരിക്കുവാരുന്നു..
അർത്ഥം വെച്ചുള്ള അമ്മാവന്റെ ചോദ്യം കേട്ട് ബാക്കി എല്ലാവരും കൂടി ഒറ്റ ചിരി..
ആനന്ദിന് അന്നേരം കരച്ചിലാണ് വന്നത്..
ഇന്നലെ ഒട്ടും ഉറങ്ങിയില്ല അല്ലേ.. ?
കാപ്പി കുടിക്കാനായിയിട്ട് ഇരിക്കുമ്പോൾ അമ്മാവൻ ആനന്ദിനോട് പയ്യെ ചോദിച്ചു..

ഇല്ല.. എങ്ങനെ മനസ്സിലായി.. ?
എനിക്കറിയാം.. നിന്റെ മുഖത്ത് നല്ല ഉറക്കക്ഷീണം ഉണ്ട്.. ആദ്യരാത്രിയിൽ മിക്കവരും ഉറങ്ങാറില്ലടാ മരുമോനെ..
ഊം...ഒന്ന് മൂളിയിട്ട് അപ്പവും, മുട്ടക്കറിയും കഴിക്കുമ്പോൾ ആനന്ദ് ഓർത്തു..ഇന്നലത്തെ കാര്യം എനിക്കല്ലേ അറിയൂ..
കഴിച്ചിട്ട് എഴുന്നേറ്റപ്പോൾ എല്ലാവരുടെയും മുഖത്ത് ചിരി... ആനന്ദിന് അരിശം വന്നു... എന്തേലും നടന്നെങ്കിൽ വേണ്ടില്ല.. എന്നാൽ ഈ ചിരി കാണുമ്പോൾ ഒരു സുഖമുണ്ടായിരുന്നു... അവൻ ദേഷ്യത്തോടെ രാധികയെ നോക്കി.. അവളും ഒന്ന് ചിരിച്ചന്നു വരുത്തി ... ആനന്ദിന് അപ്പോൾ തോന്നി മേശയിൽ ഇരിക്കുന്ന മുട്ടക്കറിയെടുത്തു രാധികയുടെ തലയിൽ കൂടി ഒഴിക്കാൻ..
കൈ കഴുകിയിട്ട് പുറത്തേക്ക് ഇറങ്ങിയപ്പോൾ മൊബൈൽ ബെല്ലടിച്ചു..

നോക്കുമ്പോൾ സുഹൃത്ത് രാജേഷ്..
ഫോൺ എടുത്തതേ ഒരു ചോദ്യം...
അളിയാ ആദ്യരാത്രി ഒക്കെ എങ്ങനെ ഉണ്ടായിരുന്നു... ?

പോടാ... പട്ടി.. തെണ്ടി... പിന്നെ അറിയാവുന്ന നല്ല വാക്കുകളൊക്കെ അവനെ വിളിച്ചു മനസ്സിന് ഒരൽപ്പം ആശ്വാസം കൊടുത്തു..
എന്ത് പറ്റി അളിയാ.. ഒന്നും നടന്നില്ലേ.. ?
കാര്യങ്ങൾ ഒക്കെ കേട്ടപ്പോൾ രാജേഷ് പറഞ്ഞു..
എടാ ഞങ്ങൾ രണ്ട് അമിട്ടല്ലേ പൊട്ടിച്ചുള്ളൂ.. ബാക്കി വീട്ടിൽ ഇരിപ്പുണ്ട്.. നിന്റെ പെണ്ണിന്റെ വല്യ വായിലുള്ള നിലവിളി കേട്ട് ഞങ്ങൾ ഓടി രക്ഷപ്പെട്ടതാ.. നീയൊക്കെ എന്റെ കല്യാണത്തിന് കാണിച്ചത് വെച്ച് നോക്കുമ്പോൾ ഇതെന്ത്..

രാജേഷിന്റെ കല്യാണത്തിന് അവനറിയാതെ ഒരു സ്പീക്കർ മുറിയിൽ ഒളിപ്പിച്ചു... പുറത്ത് ഞങ്ങൾ കാത്തിരുന്നു.. നല്ല സമയമായെന്ന് തോന്നിയപ്പോൾ ടേപ്പ് റിക്കാർഡർ ഓൺ ചെയ്തു.. യക്ഷിയുടെ അട്ടഹാസം കേട്ട് രണ്ടും പേടിച്ചു..ഈ പണി ചെയ്ത ആനന്ദിന് ഒരു മറുപടിയും രാജേഷിനോട് പറയാനില്ലാരുന്നു..
ഫോൺ കട്ട് ചെയ്ത് ആനന്ദ് രാധികയേ പെണ്ണ് കാണാൻ ചെന്നത് മുതൽ ഇന്ന് രാവിലെ വരെയുള്ള പെരുമാറ്റങ്ങൾ ഓരോന്നും മനസ്സിലേക്ക് കൊണ്ട് വന്നു.. എന്തേലും അസ്വാഭാഭികത തോന്നുന്നുണ്ടോ.. ?അവളുടെ മുഖം അത്ര പ്രസന്നമല്ല.. അഭിനയം ആണോ എല്ലാം.. അതോ തന്റെ തോന്നലുകളാണോ.. ഒന്നും പിടി കിട്ടുന്നില്ലല്ലോ... ആരോടെങ്കിലും പറയാൻ പറ്റുമോ.. ? പല സംശയങ്ങൾ അവന്റെ മനസ്സിൽ ഉത്തരം കിട്ടാതെ അലഞ്ഞു നടന്നു..
വീട്ടിലേക്കു കയറിയപ്പോൾ മുതൽ ആനന്ദ് രാധികയെ അവളറിയാതെ ശ്രെദ്ദിക്കാൻ തുടങ്ങി..അവസാനം അവനു വട്ടു പിടിക്കുന്ന അവസ്ഥയായി.. ഒത്തിരി ചിന്തിച്ചു കൂട്ടുന്നതിന് മുൻപ് രാധികയുടെ അച്ഛനും, അമ്മയും എത്തി.. ഊണ് കഴിഞ്ഞു അവർ രാധികയുടെ വീട്ടിലേക്കു തിരിച്ചു.. അച്ഛനെയും, അമ്മയെയും കണ്ടപ്പോൾ മുതൽ അവളുടെ മുഖത്ത് ഇച്ചിരി കൂടി ആശ്വാസം വന്നതുപോലെ ആനന്ദിന് തോന്നി.. കാറിൽ പോകുമ്പോഴും അച്ഛനും, അമ്മയും ഓരോന്നെല്ലാം ആനന്ദിനോട് ചോദിച്ചു കൊണ്ടിരുന്നു.. പക്ഷേ രാധിക കൂടുതലായി ഒന്നും സംസാരിച്ചില്ല.. എന്തോ.. എവിടെയോ.. ഒരു കുഴപ്പമുണ്ടന്നു അവനു തോന്നി..
അന്ന് വൈകിട്ട് ബെഡ്‌റൂമിൽ അസ്വസ്ഥമായ മനസ്സുമായി തലയ്ക്കു കയ്യും കൊടുത്ത് ഒരു വശം ചെരിഞ്ഞു കിടന്നു ഇന്നത്തെ അവസ്ഥ എന്താകുമെന്ന് ചിന്തിച്ചുകൊണ്ടിരുന്ന ആനന്ദിന്റെ അടുത്തേക്ക് രാധിക വന്നു പറഞ്ഞു...
ചേട്ടൻ കിടന്നോളൂ... ഞാൻ അമ്മയോട് ഇച്ചിരി നേരം വർത്തമാനം പറഞ്ഞിട്ട് വരാം ..
ആനന്ദ് മറുപടി പറയുന്നതിന് മുൻപേ രാധിക പോയിക്കഴിഞ്ഞു..
ആനന്ദിന് തോന്നി തന്റെ ക്ഷമ പരീക്ഷിക്കുവാണ് ഇവളെന്നു..ഏതെങ്കിലും പെണ്ണ് ചെയ്യുന്ന കാര്യമാണോ ഇവൾ ചെയ്യുന്നത്.. അമ്മയോട് വർത്തമാനം പറയാൻ പോയിരിക്കുന്നു.. ഇവളുടെ അമ്മയ്ക്കും വിവരമില്ലേ എന്റെ ഈശ്വരാ..ഇന്നും ഇന്നലത്തെ അവസ്ഥയിൽ കിടക്കേണ്ടി വരുമെല്ലോ എന്നോർത്തപ്പോൾ അവൻ മുഷ്ട്ടി ചുരുട്ടി ബെഡിൽ ഇടിച്ചു..
രാധിക വരുമോന്ന് നോക്കി കുറേ നേരം അവൻ കിടന്നു.. അവളുടെ അമ്മേടെ... ഒരു വർത്തമാനം പറച്ചിൽ എന്നും മനസ്സിൽ പറഞ്ഞോണ്ട് ആനന്ദ് പതിയെ റൂമിന്റെ പുറത്തോട്ടിറങ്ങി അച്ഛനും, അമ്മയും കിടക്കുന്ന റൂമിലേക്ക് നോക്കുമ്പോൾ അത് അടച്ചേക്കുന്നു..
ഇനി മോള് അമ്മയേ കെട്ടിപ്പിടിച്ചു കിടന്നുറങ്ങിയോ.. ?അമ്മിഞ്ഞ കുടിച്ചു കിടക്കണ്ട പ്രായമല്ലേ.. -------മോള്.. അരിശം വന്നു റൂമിലേക്ക് തിരിഞ്ഞപ്പോളാണ് അടുക്കളയോട് ചേർന്നുള്ള റൂമിൽ വെളിച്ചം കണ്ടത്.. ശ്വാസം അടക്കിപ്പിടിച്ചു ആനന്ദ് പമ്മി, പമ്മി പാതി ചാരിയിട്ടേക്കുന്ന ആ റൂമിലേക്കു അത്യധികം ആകാഷയോടെ നോക്കി..
ആശ്വാസത്തിന്റെ ഒരു ദീർഘനിശ്വാസം അവനിൽ നിന്നുമുതിർന്നു.. അവൾ തന്നെയുള്ളൂ.. എന്തോ ചിന്തിച്ചു കൊണ്ട് കട്ടിലിൽ ഇരിക്കുന്നു.. വളരെയധികം അസ്വസ്ഥമാണ് അവൾ.. കരയുന്നുമുണ്ടല്ലോ.. ഒഴുകിവരുന്ന കണ്ണുകൾ ഇടക്കിടക്ക് തുടക്കുന്നുണ്ട്.. താൻ അണിയിച്ച താലി എടുത്ത് അതാ ചുംബിക്കുന്നു.. അപ്പോൾ തന്നെ ഇഷ്ട്ടമാണ്.. പിന്നെ എന്തിനാ ഈ നാടകം.. അകത്തേക്ക് ചെന്ന് ചോദിച്ചാലോ.. ?
വേണ്ടാ.. എന്തോ അവളെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്.. എങ്ങനെ അറിയും..എന്തുണ്ടങ്കിലും പൊട്ടിക്കാളിക്ക് തന്നോടു പറഞ്ഞു കൂടെ.. നാളെ എന്തായാലും അവളോട് ചോദിക്കണം.. ആ തീരുമാനവുമായി ആനന്ദ് റൂമിലേക്ക് തിരിഞ്ഞ് നടന്നു..

പിറ്റേദിവസം രാവിലെ എന്തോ അവ്യക്തമായ ശബ്ദങ്ങൾ കേട്ടുകൊണ്ടാണ് ആനന്ദ് ഉറക്കമുണർന്നത്..ഉറക്കപ്പിച്ചിൽ ആദ്യം അവനൊന്നും മനസ്സിലായില്ല..കണ്ണ് തിരുമ്മി വീണ്ടും നോക്കിയ ആനന്ദ് ചാടി എഴുന്നേറ്റു.. രാധിക എന്തൊക്കെയോ പിച്ചും, പേയും പറയുന്നു.. ഒന്നും വ്യക്തമാകുന്നില്ല.. എനിക്ക് പേടിയാ, എന്നേ ഒന്നും ചെയ്യരുതേ എന്ന് ഇടക്ക് പറയുന്നുണ്ട്.. അവൻ അവളെ തട്ടി വിളിച്ചു..രാധികാ, രാധികാ.. അവളുടെ ശരീരത്തിൽ ചുട്ട് പൊള്ളുന്ന ചൂട്.. പനിക്കുന്നുമുണ്ടല്ലോ.. അവൾ ഒന്നും അറിയുന്നില്ല.. അവൻ പെട്ടന്ന് മുറി തുറന്നു അമ്മയെ വിളിച്ചു..
---------------------------------------------------------
വൈഫിനു രോഗം ശരീരത്തിനല്ല മനസ്സിനാണ്.. കഴിഞ്ഞ ദിവസങ്ങളിൽ എന്തെങ്കിലും കണ്ട് പേടിച്ചോ.. ?ഡോക്ടർ ചോദിച്ചു

ഏയ്.. അതിനു അവളൊന്നും കണ്ടില്ല.. !
ആ.. പടക്കം പൊട്ടുന്നത് കേട്ട് പേടിച്ചാരുന്നു..

എന്തോ.. വല്ലാതെ അലട്ടുന്നുണ്ട് പുള്ളിക്കാരിയുടെ മനസ്സിനെ.. ഒരു കൗൺസിലിംഗ് നടത്തുന്നതായിരിക്കും നല്ലത്.. ഇവിടെയുണ്ട് ഡോക്ടർ.. ആള് മിടുക്കനാ.. നിങ്ങൾ അദ്ദേഹത്തെ ഒന്ന് കാണൂ..
ആനന്ദ് രാധികയുടെ അച്ഛനേയും, അമ്മയെയും വീട്ടിൽ പറഞ്ഞു വിട്ടു..
ആശുപത്രിയിലേ നീളൻ വരാന്തയിൽ ഉത്കണ്ഠാകുലമായ മനസ്സുമായി അവൻ അങ്ങോട്ടുമിങ്ങോട്ടും നടന്നു.. അകത്തു ഡോക്ടർ രാധികയെ കൗൺസിലിംഗ് ചെയ്യുവാണ്..
മണിക്കൂറുകൾക്കു ശേഷം ഡോക്ടർ വിളിച്ചതനുസരിച്ചു അവൻ മുറിയിലേക്ക് കടന്നു ചെന്നു..
ഇരിക്കൂ... ഡോക്ടർ പറഞ്ഞു.
കല്യാണം കഴിഞ്ഞിട്ട് എത്ര ദിവസങ്ങളായി...?

ഇന്ന് മൂന്നു ദിവസമയതേ ഉള്ളൂ.. എന്താ ഡോക്ടർ രാധികക്ക് പറ്റിയത്.. ?
പേടിക്കാനൊന്നുമില്ല.. രാധിക ഒരു ചെറിയ മയക്കത്തിലാണിപ്പോൾ.. ഒരു മണിക്കൂർ ആകും ഉണരാൻ.. ഞാൻ പറയുന്നത് താങ്കൾ ശ്രെദ്ദിച്ചു കേൾക്കണം..
ഒന്ന് നിവർന്നിരുന്നിട്ട് ഡോക്ടർ തുടർന്നു..
നമ്മുടെ മനസ്സ് എന്ന് പറയുന്നത് വളരെ സങ്കീർണ്ണമായ ഒരു അവസ്ഥയാണ്.. ചിലരുടെ മനസ്സിന് ഒട്ടും കട്ടി കാണില്ല.. രാധികയുടെ മനസ്സും അതുപോലെയാണ്.. പക്ഷേ ചില ഘട്ടങ്ങളിൽ മനസ്സിനെ ഒന്ന് ഉലയാതെ പിടിച്ചുനിർത്തിയാൽ പിന്നെ പേടിക്കാനില്ല.. പിന്നെ ഒരു മാതിരിപ്പെട്ട പ്രശ്നങ്ങളിലൊന്നും വീണു പോകാതെ പിടിച്ചു നിൽക്കാൻ ഈ മനസ്സ് നമ്മളെ സഹായിക്കും..

രാധിക കുറച്ചു നാളുകൾക്ക് മുൻപ് ഏതോ ഒരു കോഴ്‌സ് പഠിക്കുവാൻ പോകുന്നുണ്ടായിരുന്നോ.. ?
അറിയില്ല എനിക്ക്.. ഒരു മാസമായുള്ള കാര്യങ്ങളേ ഏറെക്കുറെ എനിക്കറിയൂ..
ആനന്ദ് പറഞ്ഞു..
ആനന്ദ് പറഞ്ഞു..
ആ സ്ഥാപനത്തിലെ ടീച്ചർ മോളുടെ പിറന്നാളിന് രാധികയെ ക്ഷണിച്ചതനുസരിച്ചു അവിടെ പോയി..സത്യത്തിൽ അതൊരു ചതി ആയിരുന്നു.. അവിടെ വെച്ച് ഒരാൾ രാധികയെ പീഡിപ്പിക്കാൻ ശ്രമിച്ചു..ടീച്ചർ എല്ലാം ക്യാമറയിൽ പകർത്തി.. ആ സമയത്ത് കമ്പിളി വിക്കാൻ വന്ന രണ്ട് നേപ്പാളികൾ രാധികയുടെ കരച്ചിൽ കേട്ട് കതകിൽ ശക്തിയായി ഇടിക്കുകയും ഒച്ചയുണ്ടാക്കുകയും ചെയ്തതനുസരിച്ചു അന്ന് അവിടെനിന്ന് അവൾക്കു രക്ഷപ്പെടാനായി.. പക്ഷേ അവർ വീഡിയോ ഉണ്ടന്ന് പറഞ്ഞു വീണ്ടും ചെല്ലാനും , പണം കൊടുക്കാനും മറ്റും പറഞ്ഞു അവളെ ഭീക്ഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നു.. ഇന്നുവരെ ആരോടും അവൾ ഇത് പറഞ്ഞിട്ടില്ല..ഇതാണ് രാധികയുടെ മനസ്സിന്റെ താളം തെറ്റിച്ചത്..രാധികയുടെ അബോധമനസ്സിൽ നിന്നും ഞാൻ അറിഞ്ഞ കാര്യങ്ങളാണ് ഇതെല്ലാം.. രാധികക്ക് അറിയില്ല ഞാനോ, താങ്കളോ ഇതെല്ലാം അറിഞ്ഞിട്ടുണ്ടന്നുള്ള കാര്യം.. അതിനാൽ ഒന്നും അറിഞ്ഞതായി ഭാവിക്കരുത്. രാധിക തന്നെ എല്ലാം ആനന്ദിനോട് പറയണം.. അതിന് വേണ്ടത് ആനന്ദിനോട് എന്തും തുറന്നു പറയാമെന്നും, അവളെ മനസ്സിലാക്കി രക്ഷിക്കുമെന്നുമുള്ള വിശ്വാസം രാധികക്കുണ്ടാകണം.. അതിന് ആനന്ദിന് കഴിയണം..
ഡോക്ടർ പറഞ്ഞതെല്ലാം കേട്ട് തരിച്ചിരിക്കുവാരുന്നു ആനന്ദ്.. ശരിയാണ് താനിതുവരെ അവളേ സ്നേഹത്തിന്റെ കണ്ണിൽ നോക്കിയില്ല.. എന്ത് പറ്റി എന്നുപോലും ചോദിച്ചില്ല.. വികാരങ്ങൾ ശമിപ്പിക്കാനുള്ള വഴി മാത്രമാണ് താനോലോചിച്ചത്..
ഞാൻ നോക്കിക്കൊള്ളാം ഡോക്ടർ..
ആനന്ദ് പറഞ്ഞു..
ആനന്ദ് പറഞ്ഞു..
ഒരു മണിക്കൂറിനുശേഷം രാധികയെ കൊണ്ടുപോയ്‌ക്കോളൂ..താങ്കൾക്ക് കഴിയും.. All the best..ഡോക്ടർ പറഞ്ഞു.
------------------------------------------------------------
അന്ന് തന്നെ ആനന്ദ് കല്ലട ട്രാവൽസിൽ വിളിച്ചു രണ്ട് ടിക്കറ്റ് ബുക്ക് ചെയ്തു.. ബാംഗ്ലൂർക്ക്..
പ്രത്യാകശ്രെദ്ധയും, സ്നേഹവും,എന്തുവന്നാലും താനുണ്ടന്ന ആത്മവിശ്വാസം കൊടുത്തുകൊണ്ട് ഒത്തിരി സംസാരിക്കാനും ആശുപത്രിയിൽനിന്നു പോന്നപ്പോൾ മുതൽ ആനന്ദ് ശ്രദ്ദിച്ചു..
ചുരുങ്ങിയ മണിക്കൂറുകൾക്കുള്ളിൽ തന്നെ രാധികയുടെ മുഖത്തു അതിന്റെ പ്രതിഫലനം കണ്ടു..

ബസ്സ് നീങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ആനന്ദ് കൈകൾ എടുത്ത് അവളെ കെട്ടിപ്പിടിച്ചു.. രാധിക അത് ആഗ്രഹിച്ചിരുന്നപോലെ അവന്റെ നെഞ്ചിൽ പറ്റിച്ചേർന്നു കിടന്നു..
രാധികേ...
ഊം..
നിന്റെ മനസ്സിൽ എന്തെങ്കിലും വിഷമമുണ്ടോ.. ?എനിക്കങ്ങനെ തോന്നുന്നു..
അവൾ ഒന്നും മിണ്ടിയില്ല.. അവനിലേക്ക് കൂടുതൽ ചേർന്നു കിടന്നു...
എന്തുണ്ടങ്കിലും എന്നോട് പറഞ്ഞോ.. ഞാൻ നിന്റെ കൂടെയുണ്ടാവും...
അപ്പോഴത്തേക്കും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു...
---------------------------------------------------------
മൂന്നുദിവസത്തിനു ശേഷം ബാംഗ്ലൂരിൽ നിന്നും തിരിച്ചു വരുമ്പോൾ രാധികയുടെ മനസ്സിലേ എല്ലാ വിഷമങ്ങളും മാറിയിരുന്നു.. ഒപ്പം ആനന്ദിന് നഷ്ട്ടപ്പെട്ട രാത്രികൾ കൂടുതൽ മധുരത്തോടെ കിട്ടുകയും ചെയ്തു..

വീട്ടിൽ വന്നതിന് ശേഷം ആനന്ദ് പ്രിയപ്പെട്ട കൂട്ടുകാരെയും കൂട്ടി അങ്ങോട്ടൊന്ന് പോയി..ടീച്ചറിന്റെയും, കൂട്ടാളിയുടെയും വീട്ടിലേക്ക് ... നല്ല ടീച്ചർമാരുടെ പേര് ചീത്തയാക്കുന്ന അവർക്ക് വേണ്ടത് കയ്യോടെ കൊടുക്കണ്ടേ... അല്ലേൽ പിന്നെ എന്ത് രസം.. ആവശ്യത്തിലധികം കൊടുത്തിട്ട് ആനന്ദ് വീട്ടിലേക്കു തിരിച്ചു..
ആ സുന്ദരരാത്രി കൂടുതൽ സുന്ദരമാക്കാൻ...

By.... ബിൻസ് തോമസ്..

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക