Slider

അവളുടെ അമ്മ

0
പ്രണയിക്കുന്നവളെ എങ്ങാണ്ടോ കിടക്കണ ഒരുത്തൻ പെണ്ണു കാണാൻ വന്നപ്പോൾ പേരും നാളും രാശിയും ചോദിക്കുന്നിതിനിടയിൽ ചോദിച്ചു വെത്രേ '' '' ഇനി വല്ല പ്രേമവും ഉണ്ടോ? ഉണ്ടെങ്കിൽ തുറന്നു പറഞ്ഞോളുട്ടോ ഒരു പ്രശ്നവും ഇല്ലെന്നേ ഇന്ന് പ്രണയമൊന്നുമില്ലാത്ത പെണ്‍കുട്ടിയെ കിട്ടുക പ്രയാസമാണെന്ന്...
വിരുതന്റെ ചോദ്യ ശകലം ഊഹിച്ചവൾ നിന്ന് പതുങ്ങി ചായ താഴെ വെച്ച് തുറിച്ചൊരു നോട്ടവും നോക്കി അകത്തേക്ക് കയറുമ്പോൾ അമ്മ പറഞ്ഞുത്രേ '' 'ഇങ്ങനെ ഒരു ആലോചന വന്നത് നിന്റെ ഭാഗ്യമാണെന്ന് കൂട്ടിയാൽ മതിയെന്ന്...
ഇത് കേട്ട് കലികയറിയവൾ പറഞ്ഞു' '' ഒന്നു പോ അമ്മേ ഭാഗ്യം ഫാന്റും കോട്ടും കൂളിംഗ് ഗ്ലാസുമൊക്കൊ അണിഞ്ഞല്ലേ വരണത്...
'' 'അപ്പോൾ നിനക്കിതും ഇഷ്ടമായില്ലേ എന്നമ്മ അവളോട് ചോദിക്കുമ്പോൾ അവൾ തലയാട്ടി കൊണ്ട് നോ എന്നറിയിച്ചു
' '' 'തർക്കുത്തരമിത്തിരി കൂടുന്നുണ്ട് നിനക്ക്' ''
എന്നും പറഞ്ഞമ്മ അടുക്കളയിലേക്ക് നടക്കുമ്പോൾ അവൾ അതിൽ നിന്നും രക്ഷപ്പെട്ട സന്തോഷത്തിലായിരുന്നു..
ഈ കാര്യം എന്നോടവൾ പറഞ്ഞിരിക്കുമ്പോൾ അവൾ ഒരു കാര്യം കൂടി പറഞ്ഞു
'' 'ഇനിയും ഇങ്ങനെ പെണ്ണു കാണാൻ വരുന്നവർക്കു മുന്നിൽ അണിഞ്ഞു നിൽക്കാൻ എനിക്ക് വയ്യട്ടോ
ഇനി വീട്ടിലേക്കൊരുത്തൻ എന്നെ കാണാൻ വരുന്നുണ്ടെങ്കിൽ അതു നീ ആയിരിക്കണം ഇതവൾ വാശിയോടെ പറഞ്ഞു നിർത്തുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു...
പിന്നെ വരുന്നിടത്ത് വെച്ച് കാണാം എന്ന മട്ടിൽ ഒരു ദിവസം ഞാനുമവളെ പെണ്ണു കാണാൻ പോയി
അന്നും പതിവുപോലെ അമ്മ പറഞ്ഞുത്രേ '' 'ഇങ്ങനെ ഒരു ആലോചന വന്നത് നിന്റെ ഭാഗ്യമാണെന്ന് കൂട്ടിയാൽ മതിയെന്ന്
ഇത് കേട്ട് അവൾ ചിരിച്ചു കൊണ്ട് അമ്മയുടെ കവിളത്തൊരു ഉമ്മ കൊടുത്തു സന്തോഷം കൊണ്ട് നിലത്തവൾ നിൽക്കാത്തത് കണ്ടവളുടെ അമ്മ ചോദിച്ചു ഇന്നു വന്നവനെ നിനക്കിഷ്ടമായില്ലേ എന്ന്
അവൾ നാണത്തോടെ അകത്തോട്ടോടുമ്പോൾ അമ്മ സന്തോഷത്തോടെ അതു തന്നെ നോക്കി നിന്നു...
വിവാഹം കഴിഞ്ഞവളുടെ കൈ ചേർത്തു പിടിച്ചാ വീടിന്റെ പടിയിറങ്ങുമ്പോൾ അവളുടെ അമ്മ കണ്ണുകൾ തുടക്കുന്നത് ഞാൻ കണ്ടിരിന്നു
'' അന്നേരമെനിക്ക് തോന്നി അവരുടെ കരളിന്റെ കഷ്ണമാണ് എന്നെ വിശ്വാസിച്ചേൽപ്പിക്കുന്നതെന്നും പൊന്നു പോലെ നോക്കി കൊള്ളണേ എന്നും ....
അവളുടെ അമ്മ ഇന്നെനിക്കു വേണ്ടിയുമൊന്ന് പ്രാർത്ഥിച്ചു കാണും എന്നെന്റെ മനസ്സ് പറഞ്ഞിരുന്നു...
വീട്ടിലെത്തും വരെ അവളുടെ മിഴികൾ നിറഞ്ഞു കൊണ്ടിരുന്നു...
പിറ്റേന്നവൾ അമ്മയെ വിളിച്ച് വിശേഷം തിരക്കുമ്പോളും അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞത് ഞാൻ കണ്ടിരുന്നു...
പെട്ടെന്നൊരു ദിവസം അവരെയെല്ലാം വിട്ട് പോന്നതിന്റെ ഒരു വിഷമം അവളിലുണ്ടായിരിന്നു...
രണ്ട് ദിവസം കഴിഞ്ഞവളുടെ വീട്ടിലേക്ക് പോവുമ്പോൾ അവൾ ഏറെ സന്തോഷവതിയായിരുന്നു...
അതു കണ്ടത് കൊണ്ടാണ് രണ്ട് ദിവസം അവിടെ നിൽക്കാം എന്ന് കരുതിയത്
ഞങ്ങളുടെ വരവു കണ്ട് അവളുടെ അമ്മയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞത് സന്തോഷം കൊണ്ടായിരിന്നു...
രണ്ട് ദിവസത്തെ ഭാര്യ വീട്ടിലെ സുഖവാസം കഴിഞ്ഞ് പടിയിറങ്ങുമ്പോൾ ഞങ്ങൾ പോകുന്നതും നോക്കി അമ്മ മുറ്റത്തിറങ്ങി നിൽക്കുന്നത് ഞാൻ വണ്ടിയിൽ കയറും നേരം കണ്ടിരുന്നു
ഇന്നും മിഴി തുടച്ചതമ്മ വീണ്ടുമൊരു പ്രാർത്ഥനയോടെയായിരിക്കും...
വർഷങ്ങളുമായ് ഞങ്ങൾ ഇണങ്ങിയും പിണങ്ങിയും ചിണുങ്ങിയും കടന്നു പോവുമ്പോൾ എനിക്കെന്നും തോന്നാറുണ്ട്
അവളുടെ വീട്ടിലേക്ക് പോവുമ്പോൾ അവൾക്കുണ്ടാവുന്ന സന്തോഷം ഞാൻ അവളെയും കൂട്ടി എങ്ങോട്ട് പോകുമ്പോഴും അവളുടെ മുഖത്ത് കണ്ടിട്ടില്ലെന്ന്
കാരണം അവളൊരു കൊച്ചു കുഞ്ഞാകുന്നത് അവളുടെ അമ്മയുടെ അടുത്തെത്തുമ്പോഴാണ്
അവളുടെ കുട്ടിത്തം വീണ്ടും ആ വീട്ടിൽ തങ്ങി നില്‍ക്കുന്നത് അവളുടെ അമ്മയുടെ അടുത്തെത്തുമ്പോഴാണ്...
വാത്സല്യത്തിന്റെ ഒരു തലോടലേറ്റ് വാങ്ങാൻ കൊതിക്കുന്നൊരു മനസ്സവളിൽ കാണുമ്പോൾ
ഞാൻ പറഞ്ഞിരുന്നു നീ രണ്ട് ദിവസമിവിടെ നിന്നിട്ട് വന്നാൽ മതിയെന്ന്...
അതു കേൾക്കുമ്പോളുള്ള സന്തോഷം അവളുടെ മുഖത്ത് ഞാൻ കാണാറുണ്ട്...
ഇത്തിരിയെങ്കിലും അവളുടെ അമ്മയുടേയും മനസ്സറിയേണ്ടേ...അമ്മാമാർക്കെന്നും മക്കൾ കുഞ്ഞുങ്ങളല്ലേ....
താഴെ വെച്ചാൽ ഉറുമ്പരിക്കും തലയിൽ വെച്ചാൽ പേനരിക്കും എന്നു കരുതി പൊന്നുപോലെ വളർത്തിയ അമ്മ മനം നാം അറിയേണ്ടേ...
ഇല്ലേൽ ജീവിതം തന്നെ വെറുതെയല്ലേ..
സ്നേഹപൂര്‍വ്വം
എ കെ സി അലി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo