Slider

പാമ്പുകൾ ഇഴയുമ്പോൾ

0
പാമ്പുകൾ ഇഴയുമ്പോൾ 
...............................................
നടപടിക്രമങ്ങൾ പൂർത്തിയാക്കി അയാളെ സെല്ലിൽ എത്തിക്കുമ്പോൾ ഉച്ചകഴിഞ്ഞിരുന്നു. നല്ലമഴയുള്ള ദിവസമായിരുന്നതുകൊണ്ട് മറ്റുള്ള തടവുകാരും സെല്ലിൽ തന്നെയുണ്ടായിരുന്നു... ആദ്യമായിട്ട് ഒരാളെത്തുമ്പോൾ എന്ത് സ്വീകരണമായിരിക്കും മറ്റുള്ളവർ ഒരുക്കിവെച്ചിരിക്കുന്നതെന്ന് അയാൾ ചിന്തിച്ചിരുന്നു... പ്രത്യേകിച്ച് ആരുടേയും മുഖത്ത് അത്ഭുതമൊന്നും അയാൾക്ക് ദർശിക്കാനായില്ല.. അവരൊക്കെ നിത്യവും ഇതുകണ്ട് ശീലിച്ചവർ.. അയാളെക്കൂട്ടി ആ സെല്ലിൽ അഞ്ചുപേർ ഉണ്ടായിരുന്നു.. പരിചയപ്പെട്ടില്ല... അതിനുള്ള സമയം ആയിട്ടില്ലല്ലോ..സിനിമകളിൽ കാണുന്നപോലൊരു സ്വീകരണമായിരിക്കുമോ ഇവർ തരാൻ പോകുന്നത്? ഇവിടെയും ഒരു വില്ലൻ കാണുമോ?
അയാൾക്കുള്ള പായയും, പീഞ്ഞാണവും ഗ്ളാസ്സും എവിടെ വയ്ക്കണം എന്നോർത്തുനില്ക്കുമ്പോൾ വീണ്ടും ഇരുമ്പഴി തുറക്കുന്ന ശബ്ദം കേട്ടു.
ജയിൽ സുപ്രണ്ട് വിസിറ്റിന് ഇറങ്ങിയതാണ്... പുതിയ പുള്ളികൾ വരുമ്പോൾ അവർക്കുള്ള ശാസനകൾ പുറപ്പെടുവിക്കുവാനായിരിക്കും.. തല്ലുമോ ?
'മര്യാദക്ക് കഴിഞ്ഞാൽ നിനക്കൊക്കെ കൊള്ളാം.. ഇനി അഭ്യാസമെറക്കിയാൽ ഞാനാള് പിശകാ.. ' സൂപ്രണ്ട് മുരണ്ടു.
ഏതു സിനിമയിലാ ഈ ഡയലോഗ്? ഏതായാലും ലാലു അലക്സ് അല്ല.. അയാളുടെ മനസ്സിൽ സ്ഥിരം ജയിൽ സൂപ്രണ്ടുമാരുടെ ചിത്രങ്ങൾ മാറിമറിഞ്ഞുവന്നു... പിന്നെയുമെന്തൊക്കെയോ സൂപ്രണ്ട് പറയുന്നുണ്ടായിരുന്നു...
ജയിൽ മുറിയിലെ വൃത്തികെട്ട ഗന്ധം അയാളെ അലോസരപ്പെടുത്തി.. മുട്ടനാടിന്റെ മുശുക്കുമണം...ഇവനൊന്നും തൂറത്തും കുളിക്കത്തുമില്ലയോ?... അയാൾ പായ അനുവദിക്കപ്പെട്ട സ്ഥലത്തു നിവർത്തിട്ടു..
മറ്റുനാലുപേരും എന്തൊക്കെയോ മനോരാജ്യങ്ങൾ കണ്ടിരിക്കുന്നതുപോലെ.. ഇവരൊക്കെ എന്തിനായിരിക്കാം ശിക്ഷിക്കപ്പെട്ടത് ? ആരുടേയും മുഖംകണ്ട് ഒന്നും തീരുമാനിക്കാൻ പറ്റില്ല... ഇന്നിപ്പോൾ ക്രിമിനലുകൾക്ക് ക്രൂരമുഖമല്ല മറിച്ച് സൗമ്യതയാണ് കൂടുതലെന്ന്‌ വിധിന്യായം വായിച്ചപ്പോൾ ജഡ്ജി പറയുന്നതുകേട്ടു. പലപ്പോഴും നിരൂപിച്ചുറച്ചായിരിക്കില്ലല്ലോ കുറ്റം ചെയ്യുന്നത്.. ആകസ്മികം.. മറിച്ചായിരുന്നില്ലല്ലോ താനും... വേണ്ടാ.. ഇനി ആ ചിന്തകൾ വേണ്ടാ...
സുപ്രീം കോടതിയിൽ അപ്പീലിന് പോകാമെന്നൊക്കെ വക്കീൽ പറയുന്നുണ്ടായിരുന്നു.. അത് വിലക്കി.. അപ്പോൾ അയാളുടെ മുഖത്ത് നഷ്ടപ്പെട്ടുപോകുന്ന ലക്ഷങ്ങളുടെ കണക്ക് കോറിയിട്ടിരുന്നു... ഓരോരുത്തർക്കും ഓരോ ദുഃഖം ! ഭാര്യയെ വഞ്ചനയാലകപ്പെടുത്തി ചതിച്ചവനെ ഒറ്റക്കുത്തിനു തീർക്കുമ്പോൾ ഒന്നും ആലോചിച്ചിരുന്നില്ല.. കാണരുതാത്ത കാഴ്ചകൾ കണ്ടപ്പോൾ.. അതവൻ ബലമായി ചെയ്തതാണെന്ന് ഭാര്യ കരഞ്ഞുപറഞ്ഞപ്പോൾ.. ഭാര്യ തെറ്റുകാരിയാണോ? ചിന്തിച്ചില്ല. ഇനി തന്റെഭാഗം ന്യായീകരിക്കാൻ അവൾ അങ്ങനെ പറഞ്ഞതാകുമോ? അറിയില്ല.. വിധി പറയുമ്പോൾ അവളുടെ കണ്ണുകളിലേക്കാണ് താൻ നോക്കിയത്... ഒരിറ്റു കണ്ണുനീർ.. അതുണ്ടായില്ല.. ഇനി അതിനെക്കുറിച്ചു ചിന്തിക്കുന്നില്ല.. മക്കളില്ലാതിരുന്നത് ഭാഗ്യം.. അവർക്ക് നാണക്കേടായേനേ.. നീണ്ട അഞ്ചുവർഷങ്ങൾ.. അവൾ.. ചതിച്ചിട്ടുണ്ടാകുമോ? ഇല്ല എന്നുവിശ്വസിക്കാനാണ് ഇഷ്ടം.. ഇരുപത്തിയഞ്ചാമത്തെ വയസ്സിൽ ജീവപര്യന്തം !
മയക്കമുണർന്നപ്പോൾ മറ്റുള്ളവരെ പരിചയപ്പെടണം എന്നുതോന്നി.. വഴിയിൽ വാക്കുതർക്കത്തിനിടെ ഒരാളേ കൊന്ന സലിം.. മോഷണശ്രമത്തിനിടെ വൃദ്ധയെ തലയ്ക്കടിച്ചുകൊന്ന കള്ളൻ പരമേശ്വരൻ.. പോലീസുകാരനെ കുത്തിക്കൊന്ന ജബ്ബാർ.. എല്ലാവർക്കും ഓരോ കഥകൾ പറയാനുണ്ടാകും.. തന്റെ കേസ് എന്താണെന്നറിയാൻ അവർക്ക് ആകാംഷയുണ്ടെന്നു മനസ്സിലായി.. പറയണോ ? പറഞ്ഞില്ലെങ്കിലും അവരറിയും..
ഒരാളെ പരിചയപ്പെട്ടില്ല.. കക്ഷി നല്ല ഉറക്കത്തിലാണ്..
മറ്റുള്ളവർ അയാളെ തട്ടിയുണർത്തി..
'പേര് ?'
'സന്തോഷ്' വളരെ സന്തോഷത്തോടെയുള്ള മറുപടി..നല്ല തടിമിടുക്കുള്ള കൂട്ടത്തിലാണ്.. മീശവടിച്ച മുഖം ശ്രദ്ധിച്ചപ്പോൾ എന്തോ ഓർമ്മവന്നു... ഒരു ഹിജഡ ലുക്ക്.. സന്തോഷ് കൈയിൽ പിടിച്ചു തലോടുന്നുണ്ടായിരുന്നു...
'എടാ വിടെടാ കയ്യൂമ്മേന്ന് ....' ജബ്ബാർ അവനോട് ദേഷ്യപ്പെട്ടു.
'414 സൂക്ഷിച്ചോ ... അവന്റെ കേസറിയ്യോ.. പ്രകൃതിവിരുദ്ധപീഡനം.. ആറുവയസ്സുള്ള ഒരു ചെക്കൻ.. ചത്തുമലച്ചുപോയി.. ' പരമേശ്വൻ പറഞ്ഞപ്പോൾ കൈ അറിയാതെ വിടുവിച്ചു... ശരീരത്ത് പാമ്പിഴയുന്നപോലെ.. ശ് ശേ...
ഇവിടെല്ലാം നമ്പറുകളാണ്.. 414 എന്റെ സ്വന്തം നമ്പർ...
പിന്നീടുള്ള ദിവസങ്ങൾ അത്ര മെച്ചപ്പെട്ടതല്ലായിരുന്നു.. മണിക്കൂറുകളോളം കഠിനാദ്ധ്വാനം.. പോലീസുകാരുടെ തെറിവിളീകൾ.. പുറത്തുനിന്നുവെന്ന് നമുക്കുവേണ്ടി കൈമടക്ക് കൊടുക്കാൻ ആളുണ്ടെങ്കിൽ ഒരുവിധം രാജകീയജീവിതം നയിക്കാം.. അല്ലെങ്കിൽ കഴുവേറ്റിക്കളയും..
സന്തോഷിന് തന്നോട് കൂടുതൽ അടുപ്പം ഉണ്ടോയെന്നൊരു സംശയം.. പലപ്പോഴും ആരുംകാണാതെ ചന്തിയിൽ നുള്ളും.. കൈയിൽ തലോടും.. ഇതൊന്നും തനിക്കിഷ്ടമല്ലെന്നുള്ളത് തുറന്നുപറയാനുള്ള ധൈര്യം കിട്ടുന്നുമില്ല.. മറ്റുളളവർ പറഞ്ഞിരുന്നു.... ഉറങ്ങുമ്പോൾ ഒരു കണ്ണ് തുറന്നിരിക്കണം.. ഇവനൊക്കെയല്ലേ ജാതി....
ഒരുദിവസം അവൻ ചോദിച്ചു..
'എന്റെ കൂടൊന്നു വരുമോ.. '
അവൻ തന്റെ ശരീരഭാഗങ്ങളിൽ സൂക്ഷിച്ചു നോക്കുന്നത് തന്നെ ഒട്ടൊന്നുമല്ല അലോസരപ്പെടുത്തിയിരുന്നത്..
'എവിടാ.. ?'
'വാ.. പറയാം.. ' സന്തോഷ് മുന്നേ നടന്നു.. പണിസ്ഥലങ്ങൾ തീരുന്നിടത്ത് കാടുകയറിക്കിടന്നിരുന്നു.. പാറാവ് നില്ക്കുന്ന പോലീസുകാരനോട് എന്തോ പറഞ്ഞിട്ടാണ് സന്തോഷ് വന്നത്.. അനുമതി വാങ്ങിയതാകും.. പരിചയക്കുറവുള്ളതുകൊണ്ട് അതെന്താണെന്നു മനസ്സിലായില്ല.
കാടുപിടിച്ചു കിടന്നിരുന്ന സ്ഥലത്തെത്തിയപ്പോൾ ഇടുങ്ങിയ ഒരു നടപ്പാത.. മുന്നോട്ട് നടക്കുമ്പോൾ കണ്ടു.. കുടിച്ചുതീർന്ന മദ്യക്കുപ്പികൾ.. സിഗരറ്റിന്റെ അനേകം കവറുകൾ..
അപ്പോൾ പത്രങ്ങളും മാധ്യമങ്ങളും പറയുന്നതിൽ ശരിയില്ലാതില്ല.. സന്തോഷ് കുറച്ചകത്തേക്കു നടന്നിട്ട് നിന്നു. മടിച്ചുനിന്നപ്പോൾ സന്തോഷ് വിളിച്ചു.
'ഇങ്ങു വാ.. '
അവിടെ പൊന്തക്കാടുകളിലെവിടെയോ ഒളിച്ചുവച്ചിരുന്ന കുപ്പിയെടുത്ത് സന്തോഷ് വെള്ളംതൊടാതെ വായിലേക്ക് കമഴ്ത്തി...
പെട്ടെന്നാണത് സംഭവിച്ചത്.. സന്തോഷ് തന്നെ വലിച്ചടുപ്പിച്ചു അവന്റെ ശരീരത്തോട് ചേർത്തുനിറുത്തി.. അവന്റെ ശ്വാസഗതി തന്നെ ഞെട്ടിപ്പിച്ചുകളഞ്ഞു.. അവന്റെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു.... എന്തിനൊവേണ്ടിയുള്ള അഭിവാഞ്ച അവന്റെ കണ്ണുകളിൽ കണ്ടു.. അവൻ പെട്ടെന്നവന്റെ ശരീരത്തോട് ചേർത്ത് കെട്ടിപിടിച്ചു.. കുതറിനോക്കി.. ആ മെയ്ക്കരുത്തിൽ അതത്ര എളുപ്പമുള്ളതായിരുന്നില്ല.. മുഖത്തും കഴുത്തിലും ഉമ്മകൾകൊണ്ട് പൊതിഞ്ഞു.. മദ്യത്തിന്റെ രൂക്ഷഗന്ധം നാസാരന്ധ്രങ്ങളിൽ അടിച്ചുകയറി....ശരീരത്തിലൂടെ പാമ്പുകൾ ഇഴയാൻ തുടങ്ങി.. അവൻ ചുണ്ടുകൾ കടിച്ചുവലിച്ചു..
'ശ് ശേ.. എന്താണീ കാണിക്കുന്നത്? വിടെന്നെ...'
'മിണ്ടരുത്.. ' അവൻ മേലുടുപ്പ് വലിച്ചുകീറി
രക്ഷപെടാൻ ഒരു മാർഗ്ഗവും ഇല്ല.. അധികം ആരോഗ്യമില്ലാത്ത ശരീരമായിരുന്നു തന്റേത്.. കൂടെ അല്പം സ്ത്രൈണതയും... അവനോടൊക്കെ ബലംപിടിച്ച് നില്ക്കുവാനാകുമായിരുന്നില്ല....
അവന്റെ കൈകൾ ശരീരമാകമാനം ഓടിക്കൊണ്ടിരുന്നു.. അവന്റെ തൃഷ്ണയ്ക്ക് ശമനം വരുത്താതെ പിൻവാങ്ങില്ല...
പെട്ടെന്നവൻ ഇടംകാലിട്ടു ചുറ്റി തന്നെ തറയിൽ കിടത്തി.. അവന്റെ ഭാരിച്ച ശരീരം തന്നിലേക്ക് ഊർന്നുകയറുവാൻ വെമ്പുന്നു...
കൈകൾ പലതും പരതി... ശരവേഗത്തിൽ കൈയിൽ തടഞ്ഞ ചെടിയുടെ കുറ്റി ഒടിച്ചെടുത്തവന്റെ കണ്ണിൽ കുത്തി... അവൻ പുറകോട്ടു മലന്നു... ചാടിയെണീറ്റ് അവന്റെ മറ്റേക്കണ്ണിലും കുത്തി.. അവൻ അലറിവിളിക്കുന്നുണ്ടായിരുന്നു.. കുഴഞ്ഞ മണ്ണുവാരി അവന്റെ വായിൽ തിരുകി... താൻ എന്തിന്റെ പേരിലാണ് ശിക്ഷിക്കപ്പെട്ടു വന്നതെന്ന് അവനറിയില്ലായിരുന്നു.. ഇല്ലെങ്കിൽ അവനീ പ്രവൃത്തിക്ക് മുതിരില്ലായിരുന്നു...
കലി തീർന്നില്ല.. നല്ലവണ്ണമുള്ള ഒരു പത്തൽ ഓടിച്ചെടുത്ത് ഇപ്പോൾ ശുഷ്കിച്ചുകൊണ്ടിരിക്കുന്ന അവന്റെ തൃഷ്ണയിൽ ആഞ്ഞുതല്ലി...
സൂപ്രണ്ടിന്റെ മുന്നിൽ ഹാജരാക്കപ്പെട്ടപ്പോൾ അടുത്തൊരു ജീവപര്യന്തമായിരുന്നു മനസ്സിൽ..
'സന്തോഷ്.. ജയിൽ ചാടാൻ ശ്രമിച്ചു.. കുറ്റിക്കാടിനുള്ളിൽ തെന്നിവീണ് കണ്ണുകളിൽ കമ്പുതറച്ചു... പിന്നെ അവന്റെ മറ്റേത് .... അതെന്തെങ്കിലും എഴുതിപ്പിടിപ്പിക്ക്.. എനിക്കല്ലെത്തന്നെ ചീത്തപ്പേരുള്ളതാ.. റിപ്പോർട്ട് കളവാണെന്ന് കണ്ടെത്തിയാൽ ഒരു സസ്പെൻഷൻ.. അത് ഞാൻ സഹിച്ചോളാം...ഒരു നല്ല കാര്യത്തിനല്ലേ.. അവനെയൊക്കെ തല്ലിക്കൊല്ലാതെ ഇങ്ങോട്ടുവിട്ടോളും.. സുഖിക്കാൻ '
ആ നല്ലമനസ്സിന്റെ മുന്നിൽ തല കുമ്പിടാതിരിക്കാനായില്ല..
വേണു 'നൈമിഷിക'
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo