Slider

ഇങ്ങനേയും ചിലർ (കഥ)

1


 ഇന്നലെ
രാത്രി പെയ്ത് മരിച്ച മഴത്തുളളികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് രാവിലെ സൂര്യനുദിച്ചു,
 ശുഭദിന മെസ്സേജുകൾ നോകി കൊണ്ട് ഉമ്മറത്തിരുന്നപ്പോഴാണ്
 പ്രഭാതത്തിലെ ആദ്യത്തെ കോൾ മൊബെെലിലേക്ക് വന്നത്,
പലിശക്കാരൻ മത്തായിയാണ്,
''ങാ, എന്തായി, ഇന്നെങ്കിലും പലിശ
തരുമോ നീ, ??
ഞാൻ ഒരു സോപ്പിങ്ങ് വർത്തമാനം അങ്ങ് തട്ടി, !
''ഹലോ, മത്തായിയച്ഛാ,
''ഗുഡ്മോണിംങ്ങ് ''*
 മത്തായിച്ചൻ ഭയങ്കര ഭാഗ്യമുളള ആളാട്ടോ ദെെവാദീനമുണ്ട്, !
''അതെന്താടാ അത്രയ്ക്ക് വലിയ ഭാഗ്യം, ??''
ഇന്നത്തെ എന്റെ ആദ്യത്തെ ഗുഡ്മോണിംങ്ങ് ചേട്ടനല്ല സ്വന്തമാക്കിയത്, !! ഭാഗ്യവാൻ ഭാഗ്യവാൻ !!
''ദേ, നിന്റെ ഊടായിപ്പ് വർത്തമാനമൊന്നും എനിക്ക് കേൾക്കണ്ടാ ഇന്നെനിക്ക് പലിശ കാശ് കിട്ടണം, ! ഫോൺ കട്ടായി,
മത്തായിച്ചന് പലിശ എങ്ങനെ കൊടുക്കും എന്ന് വിചാരിച്ച് ഇരുന്നപ്പോഴാണ് മൊബെെൽ വീണ്ടും ശബ്ദിച്ചത്, !!
എന്റെ എഫ് ബി സുഹ്യത്താണ് റോബർട്ട് !! ഞാൻ കോളെടുത്ത് അവനോട് പറഞ്ഞു,
ഡാ റോബി, നീ ഭാഗ്യമുളളവനാടാ ?
''അതെന്താ സ്നേഹിതാ ഇത്ര വലിയ ഭാഗ്യം ?? അവൻ ചോദിച്ചു,!
''ഇന്നത്തെ രണ്ടാമത്തെ കോൾ നിന്റേതാണ്, എന്റെ രണ്ടാമത്തെ ഗുഡ്മോണിംങ്ങ് നീ അടിച്ചു മാറ്റി, !!
''ഹഹഹ, അതൊരു വലിയ ഭാഗ്യം തന്നെയാശാനേ, ഏതായാലും, താങ്കൾ പറഞ്ഞത് നേരാ, നല്ല ഭാഗ്യമാണ് ,കാരണം നമ്മൾ ഇന്ന് നേരിട്ട് കാണുന്നു, ഞാനും ഭാര്യയും ഇവിടുന്ന് പുറപ്പെട്ട് കഴിഞ്ഞു, !!
ങെ, !!സത്യമാണോ, ?
''അതെ സുഹ്യത്തെ, വെെകിട്ട് അവിടെ എത്തും ,ഇന്ന് രാത്രിയിലെ അത്താഴത്തിന് ഞങ്ങളുമുണ്ടാകും നിന്റെ ഭവനത്തിൽ, ഓകെ, അത് പറയാനാ വിളിച്ചത്, !!
''ഓകെ ഡാ, ഇവിടെ ടൗണിലെത്തുമ്പോൾ വിളിക്ക് ഓകെ, !
ഞാൻ ഫോൺ കട്ടാക്കി അടുക്കളയിലേക്ക് ചെന്നു,
ഭാര്യയുടെ പിന്നിൽ നിന്നുളള കുത്ത് കൊണ്ട് നാലാമത്തെ പുട്ടും പാത്രത്തിലേക്ക് പിടഞ്ഞ് വീണു, !
കുത്തിന്റെ ശക്തി കൊണ്ട് നടുവൊടിഞ്ഞ് രണ്ട് കഷണമായി ആ പാവം പുട്ട്, പാത്രത്തിൽ ചുരുണ്ട് കൂടി കിടന്നു,!
എടി, വെെകിട്ടൊരു വിരുന്ന് കാരുണ്ട്, !
''ആരാ, !?
''എന്റെ ഫെയ്സ് ബുക്ക് ഫ്രണ്ടാ !!''
''ഫ്രണ്ടെന്നു പറഞ്ഞാൽ പേരെ, അല്ലാ ഈ ഫെയ്സ് ബുക്ക് ഫ്രണ്ടിനെന്താ പ്രത്യേകത ??
''അവരുടെയെല്ലാം തല എഫ് പോലെ താഴോട്ട് കുനിഞ്ഞിരിക്കും, അല്ല പിന്നെ, !!
''എന്നാലേ മാർക്കറ്റിൽ പോയി വല്ലതും വാങ്ങി കൊണ്ട് വാ, അല്ലെങ്കിൽ അത്താഴത്തിന് തലയും കുനിച്ചിരിക്കേണ്ടി വരും, !!
''ഓകെ ഡാർലിംഗ്, ! ഞാൻ മാർക്കറ്റിലേക്കോടി, !
****
ഒരു വർഷത്തെ പരിചയമുണ്ട് ഞാനും റോബർട്ടും തമ്മിൽ,
എഫ് ബിയിലെ നല്ലൊരു സുഹ്യത്ത്
കൊച്ചി സ്വദേശി, വിവാഹിതൻ കുട്ടികളില്ലാത്ത ദുഃഖമാണെടാ ഏറ്റവും വലിയ ദുഃഖമാണെന്ന് പലപ്പോഴും അവൻ പറയുമായിരുന്നു, !
***
പതിവ് പോലെ സന്ധ്യയായപ്പോഴേയ്ക്കും പഴയ ഒരു മാരുതി കാറിൽ റോബർട്ടും ഭാര്യ മേഴ്സിയും എത്തി,
ആദ്യമായി കണ്ട ഞങ്ങൾ പരസ്പരം കെട്ടിപ്പിടിച്ചു ,
മേഴ്സിയെ ,ഭാര്യ അടുക്കളയിലേക്ക് കൂട്ടികൊണ്ട് പോയി,
റോബർട്ടിനെക്കാളും തീരെ ചെറുപ്പക്കാരിയായിരുന്നു ഭാര്യ, മേഴ്സി, ! സുന്ദരി !!!
മക്കൾ കിടന്നുറങ്ങിയിരുന്ന മുറി വ്യത്തിയാക്കി കട്ടിലിൽ പുതിയ ബഡ്ഷീറ്റ് വിരിച്ച് ഭാര്യ റെഡിയാക്കി യിരുന്നു, ആ മുറി ഞാൻ റോബർട്ടിന് കാണിച്ച് കൊടുത്തു,
അന്ന് രാത്രി ഞങ്ങൾ ഒരുപാട് സംസാരിച്ചു,
രാഷ്ട്രീയം,
സിനിമ,
എഫ് ബിയിലെ വ്യാജന്മാർ
 അങ്ങനെ പലതും,
റിയൽ എസ്റ്റേറ്റ് ബിസിനസാണ് റോബർട്ടിനെന്നാണ് അയാൾ
പറഞ്ഞത്!!
അവരെ സൽക്കരിച്ച സംത്യപ്തിയിൽ ഞങ്ങളും മക്കളും ഒരു മുറിയിലൂം കിടന്നുറങ്ങി,
പിറ്റേന്ന്,
വാതിലിൽ മുട്ടുന്ന ശബ്ദം കേട്ടാണ് ഞാനുണർന്നത്, ലെെറ്റിട്ടു,
സമയം നോക്കി,
അഞ്ച് മണിയാകുന്നു,
ഞാൻ വാതിൽ തുറന്നു,
ഡ്രസ് മാറി പോകാനുളള തയ്യാറെടുപ്പിൽ റോബർട്ട്,
എന്തു പറ്റി റോബർട്ട്, ?
ക്ഷമിക്കണം സുഹ്യത്തെ, മേഴ്സിയുടെ അച്ഛന് നെഞ്ചു വേദനയാണെന്നും ആസ്പത്രിയിൽ അഡ്മിറ്റാണന്നും പറഞ്ഞ് കോൾ വന്നു, ഞങ്ങൾ പൊയ്ക്കോട്ടെ ! പിന്നെ ഒരു കാര്യം,
എന്താ , ഞാൻ ചോദിച്ചു,
''
'സംഭവം മേഴ്സി അറിഞ്ഞിട്ടില്ലാ , പറയണ്ടാ,!''
''മെെ ഗോഡ് എപ്പോഴാണ്, ഫോൺ വന്നത് ?ഞാൻ ചോദിച്ചു, സംഭവമറിഞ്ഞതേ
ഭാര്യ മേഴ്സിയുടെ റൂമിലേക്കോടി, !
മേഴ്സിയും പോകാനുളള ഒരുക്കത്തിലായിരുന്നു, !
റോബിന് അത്യാവശ്യമായി പോകണമെന്ന് ചേച്ചി അത് കൊണ്ട് ഞങ്ങളിറങ്ങുവാ , മേഴ്സി ,ഭാര്യയോട് പറഞ്ഞു, !
ഞാനും വരാമെന്ന് പറഞ്ഞപ്പോൾ ,,
റോബർട്ട് സമ്മതിച്ചില്ല,
ഭാര്യ കട്ടൻ ചായ എടുക്കാൻ അടുക്കളയിലേക്ക് പോയെങ്കിലും അത് കുടിക്കാൻ നിക്കാതെ അവർ ധ്യതിയിൽ യാത്ര പറഞ്ഞിറങ്ങി,
,
അവരെ യാത്രയാക്കി ഞങ്ങൾ ഉമ്മറത്ത് തന്നെ നിന്നു, വാഹനം ദൂരെ മറയുന്നതു വരെ ,
ദെെവമേ അവരുടെ അച്ഛന്
 ഒന്നും സംഭവിക്കല്ലേ ''! എന്ന് ഞങ്ങൾ പ്രാർത്ഥിച്ചപ്പോൾ,
ദൂരെ,മറയുന്ന കാറിലിരുന്ന്,
റോബർട്ടിനോട് ചേർന്നിരുന്ന്,
മേഴ്സി കൊഞ്ചി,
ഒന്ന് വേഗം വിട് റോബി, ഒൻമ്പതിന് മുമ്പ് കോളേ ജിൽ ക്ളാസ് ആരംഭിക്കും,
റോബർട്ട് നിഗൂഡമായി ചിരിച്ചു,
 ലോഡ്ജിൽ റൂം എടുത്ത് റിസ്ക്കെടുക്കുന്നതിലും എത്രയോ സേഫ്റ്റിയാണ് എഫ് ബി സുഹ്യത്തുക്കളുടെ വീടുകൾ !!
റോബർട്ട് ആക്സലേറ്ററിൽ കാൽ അമർത്തി ചവിട്ടി !!
=============
_ഷൗക്കത്ത് മെെതീൻ,
കുവെെത്ത്,
03/06/2017
1
( Hide )

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo