''സണ്ണിച്ചായാ.....സണ്ണിച്ചായാ .....കണ്ണ് തുറന്നേ....ദാ സണ്ണിച്ചായന്റെ മിന്നുവാ വിളിക്കുന്നേ......വാ സണ്ണിച്ചായാ എന്റെ കൂടെ.....''
ആസ്റ്റർ മെഡിസിറ്റിയുടെ ഐസിയുവിലെ വെന്റിലേറ്ററിൽ ചലനമറ്റ് കിടക്കുകയാണ് സണ്ണി സെബാസ്റ്റ്യൻ. മുന്നിൽ ഇരുട്ട് മാത്രം. തന്റെ മിന്നുവിന്റെ ശബ്ദം ചെവികളിൽ ഒരു അശരീരി പോലെ മുഴങ്ങിക്കൊണ്ടിരുന്നു. ഹൃദയമിടിപ്പ് മാത്രം ശേഷിക്കുന്ന ഒരു മാംസപിണ്ഡം അതാണിപ്പോൾ സണ്ണി. മനസ്സിന്റെ ഏതോ കോണിൽ മിന്നുവിന്റെ ശബ്ദം തറച്ചു കയറിയതായി സണ്ണി അറിഞ്ഞു. അതാ മനസ്സിലെ ആ ഇരുട്ടിന്റെ ലോകത്തേക്ക് പ്രകാശം പരക്കുന്നു. വെള്ളി മേഘങ്ങളാൽ മൂടപ്പെട്ട ആകാശം. അവിടെ അതാ ചിറകുവിരിച്ച് പറന്നു നടക്കുന്ന മാലാഖമാർ. അവയ്ക്കിടയിലൂടെ വെള്ളകുതിരകൾ വലിക്കുന്ന മനോഹരമായ രഥം, അതിലതാ തന്റെ ജീവനായ മിന്നു. താൻ മിന്നുകെട്ടിയ തന്റെ പെണ്ണ്. ഓർമ്മയുടെ നേർത്ത വെളിച്ചം തന്റെ മനസ്സിലേക്ക് പടർന്ന് കയറുന്നതുപോലെ സണ്ണിക്ക് തോന്നി. ആ രഥം തന്റെ അടുത്തേക്കാണ് വരുന്നത്. താനുമിപ്പോൾ ആ ആകാശത്താണെന്ന് സണ്ണിക്ക് മനസ്സിലായി. സണ്ണിയുടെ മനസ്സിലേക്ക് ഭൂതകാലത്തിന്റെ വർണ്ണാഭമായ ഓർമ്മകളുടെ തേരോട്ടം തുടങ്ങിക്കഴിഞ്ഞിരുന്നു..
ഇത് സണ്ണിയുടെയും മിന്നുവിന്റെയും കഥയാണ്.
ഊട്ടി മൗണ്ട് കാർമ്മൽ കോളേജ്. ഇവിടെ വച്ചാണ് സണ്ണി ആദ്യമായി മിന്നുവിനെ കാണുന്നത്. അന്ന് അവൾ മിന്നു ആയിരുന്നില്ല. സ്റ്റെല്ലാ ബെനഡിക് അതായിരുന്നു അവളുടെ പേര്. സണ്ണി അവിടെ ജോലി ചെയ്യാൻ തുടങ്ങി രണ്ട് വർഷം കഴിഞ്ഞാണ് ഒഴിഞ്ഞ് കിടന്ന അസിസ്റ്റന്റ് ലക്ചർ തസ്തികയിലേക്ക് സ്റ്റെല്ല എത്തുന്നത്.
അന്ന് തൊട്ടേ നല്ല ചങ്ങാതിമാരായിരുന്നു സണ്ണിയും സ്റ്റെല്ലയും.
ഒരിക്കൽ കോളേജിലെ തന്നെ മറ്റൊരു ലക്ചറായ സണ്ണിയുടെ കൂട്ടുകാരൻ വിനോദ് സണ്ണിയോട് ചോദിച്ചു '' ഡാ.... സണ്ണി നിനക്ക് ആ സ്റ്റെല്ല ടീച്ചറെ അങ്ങ് കെട്ടികൂടെ......''ഇതു കേട്ടതും സണ്ണി ആശ്ചര്യപ്പെട്ടുപോയി.
''നീ എന്നാടാ വിനോദേ ഈ പറയുന്നേ ഞങ്ങൾ തമ്മിൽ അങ്ങനെയൊരു റിലേഷനെപ്പറ്റി ചിന്തിച്ചിട്ട് പോലുമില്ല....ഷീ ഈസ് മൈ ബെസ്റ്റ് ഫ്രണ്ട് ഫോർ എവർ.....എനിക്കങ്ങനെയാ....''സണ്ണി വിനോദിനോടായി പറഞ്ഞു.
''നീ എന്നാടാ വിനോദേ ഈ പറയുന്നേ ഞങ്ങൾ തമ്മിൽ അങ്ങനെയൊരു റിലേഷനെപ്പറ്റി ചിന്തിച്ചിട്ട് പോലുമില്ല....ഷീ ഈസ് മൈ ബെസ്റ്റ് ഫ്രണ്ട് ഫോർ എവർ.....എനിക്കങ്ങനെയാ....''സണ്ണി വിനോദിനോടായി പറഞ്ഞു.
''ഓ... ഡാ സണ്ണി ....ഈ കോളേജ് പിള്ളേരുടെ രീതിയിൽ ഉള്ള ഡയലോഗുകൾ എന്നോട് വേണ്ട.....നിങ്ങളെ ഞാൻ കാണാൻ തുടങ്ങിയിട്ട് നാളുകൾ കുറെയായി.......രണ്ട് പേരുടെയും മനസ്സിലുണ്ട്.....പക്ഷേ രണ്ടാൾക്കുമത് തുറന്ന് പറയാനൊരു മടി...അതാ സംഭവം..'' സണ്ണിയുടെ തോളിൽ കൈകൾവച്ച് ചിരിച്ച് കൊണ്ട് വിനോദ് പറഞ്ഞു..
'' നീ എന്താടാ വിനോദേ ഈ പറയുന്നത്....ഒരുമാതിരി പിള്ളാരേപോലെ.....'' എന്ന് ചോദിച്ച് കൊണ്ട് വിനോദിന്റെ കൈയിൽ ചെറുതായി തട്ടിയിട്ട് സണ്ണി കോളേജ് ലൈബ്രറിയിലേക്ക് കയറിപോയി.
'' നീ എന്താടാ വിനോദേ ഈ പറയുന്നത്....ഒരുമാതിരി പിള്ളാരേപോലെ.....'' എന്ന് ചോദിച്ച് കൊണ്ട് വിനോദിന്റെ കൈയിൽ ചെറുതായി തട്ടിയിട്ട് സണ്ണി കോളേജ് ലൈബ്രറിയിലേക്ക് കയറിപോയി.
''സാറ്..ചെല്ല്. ...ചെല്ല് ....ഇഷ്ടദേവത അവിടെയുണ്ട്....'' നടന്നു പോകുന്ന സണ്ണിയോടായി വിനോദ് പറഞ്ഞു.
അത് കേൾക്കാത്ത മാതിരി സണ്ണി ലൈബ്രറിക്കുള്ളിലേക്ക് നടന്നു.
വിനോദ് പറഞ്ഞ വാക്കുകൾ സണ്ണിയുടെ മനസ്സിൽ ഒരു അശരീരി പോലെ മുഴങ്ങിക്കൊണ്ടിരുന്നു.
സണ്ണി അകത്തേക്ക് നടന്നു. കോളേജ് ലൈബ്രറിയുടെ ഒരു ഒഴിഞ്ഞ മൂലയിലെ മേശയ്ക്കരികിൽ സ്റ്റെല്ല ഇരിക്കുന്നുണ്ടായിരുന്നു.
എന്തോ ബുക്ക് വായിക്കുകയായിരുന്നു അവൾ. ജനാലയിൽ നിന്നും അകത്തേക്ക് വരുന്ന കാറ്റിൽ അവളുടെ മുടിയിഴകൾ കവിളുകളിലും ചുണ്ടുകളിലും തട്ടിത്തട്ടി പറക്കുന്നത് കാണാൻ എന്തോ ഒരു ചന്തം അയാൾക്ക് തോന്നി. അയാൾ കാണാത്ത എന്തോ ഒരു പ്രത്യേകത അവൾക്കന്നുണ്ടായിരുന്നു. അന്നാണ് അയാൾ ആദ്യമായി അവളുടെ സൗന്ദര്യത്തെ ശ്രദ്ധിച്ച് തുടങ്ങിയത്. സണ്ണി അവൾക്കരികിലേക്ക് നടന്നു.
അയാൾ അവൾക്കരികിൽ ചെന്ന് അവൾക്കഭിമുഖമായിരുന്നു. അവൾ അതറിയാതെ ഗഹനമായ വായനയിലായിരുന്നു. പുസ്തകത്തിലെ അക്ഷരങ്ങളിലൂടെ അവളുടെ കണ്ണുകൾ പായിക്കുമ്പോൾ മനോഹരമായ ആ കൺപീലികൾ ചിമ്മുന്നത് സണ്ണി നോക്കിയിരുന്നു.
പെട്ടെന്നാണ് തനിക്ക് മുന്നിലിരിക്കുന്ന സണ്ണിയിലേക്ക് സ്റ്റെല്ലയുടെ ശ്രദ്ധ പതിഞ്ഞത്.
''ആഹാ... സണ്ണിമാഷേ ...ഇവിടെ ഇരിക്കുന്നുണ്ടായിരുന്നോ....എപ്പോഴെത്തി ... ഞാനറിഞ്ഞില്ലല്ലോ......''
''ആഹാ... സണ്ണിമാഷേ ...ഇവിടെ ഇരിക്കുന്നുണ്ടായിരുന്നോ....എപ്പോഴെത്തി ... ഞാനറിഞ്ഞില്ലല്ലോ......''
സണ്ണി അവൾ പറയുന്നത് കേൾക്കുന്നുണ്ടായിരുന്നില്ല. അയാൾ അവളുടെ കണ്ണുകളിലേക്ക് നോക്കിയിരിക്കുകയായിരുന്നു .
''ഹലോ...മാഷേ ....ഇതെന്നാ ഈ ആലോചിക്കുന്നേ....ഇന്ന് ക്ലാസ്സൊന്നുമില്ലേ....'' സണ്ണിയുടെ മുഖത്തിനഭിമുഖമായി തന്റെ കൈകൾ വീശികൊണ്ട് സ്റ്റെല്ല ചോദിച്ചു .
ഉറക്കത്തിൽ നിന്നും എഴുന്നേറ്റപോലെ ഒരു ഞെട്ടലോടെ സണ്ണി സ്റ്റെല്ലയോട് സംസാരിച്ചു. 'സ്റ്റെല്ലാ.....എന്ത് ഭംഗിയാ സ്റ്റെല്ലയെ കാണാൻ....എനിക്ക് ഒരു കവിത എഴുതുവാൻ തോന്നുവാ....''
''ആഹാ... ബെസ്റ്റ് .....മാഷേ ഇത് എന്നാ പറ്റി....സ്വപ്നം വല്ലതും കണ്ടോ....''സ്റ്റെല്ലയുടെ ചിരിച്ചുകൊണ്ടുള്ള മറുപടി.
''സ്റ്റെല്ല....എനിക്ക് സ്റ്റെല്ലയോട് ഒരു കാര്യം പറയാനുണ്ട്....ഇപ്പോഴല്ല.... പിന്നീട്....സ്റ്റെല്ല അത് കേൾക്കണം....''സണ്ണി അവളോടായി അത്രയും പറഞ്ഞിട്ട് അവിടെ നിന്നും എഴുന്നേറ്റ് പോയി.
ഒന്നും മനസ്സിലാകാത്ത മട്ടിൽ നടന്നകന്നു പോകുന്ന സണ്ണിയെ നോക്കി അവളവിടെയിരുന്നു.
അടുത്തദിവസം സണ്ണിയോട് അതേപ്പറ്റി സ്റ്റെല്ല ചോദിച്ചപ്പോൾ '' സമയമായില്ല'' എന്ന മറുപടി മാത്രമാണ് അയാളിൽ നിന്നുമുണ്ടായത്.
ദിവസങ്ങൾ കൊഴിഞ്ഞു വീണു. സെമസ്‌റ്റർ എക്സാം കഴിഞ്ഞുള്ള അവധിയിലേക്ക്. എല്ലാവരും അവരവരുടെ നാടുകളിലേക്ക് പോയി. സണ്ണിയും സ്റ്റെല്ലയും ഒരുമിച്ചാണ് ബസ്സിൽ നാട്ടിലേക്ക് യാത്രയായത്. ആ യാത്രയിലുടനീളം സണ്ണിയോട് അവൾ അതിനെപ്പറ്റി ചോദിച്ചു കൊണ്ടിരുന്നു . ഒരു ചിരിയോടെ സണ്ണി പറഞ്ഞു.''ഇനി കുറച്ച് ദിവസങ്ങൾ കൂടി....''
ഒരു ഞായറാഴ്ച കന്നേരി ബംഗ്ലാവ്. സണ്ണിയുടെ വീടാണ് പശ്ചാത്തലം.
രാവിലെ സണ്ണിയുടെ മമ്മി ഗ്രേസിക്കുട്ടി പള്ളിയിൽ പോകാനൊരുങ്ങുകയാണ്.
''ഗ്രേസിക്കുട്ടി നമുക്ക് ദൂരെയുള്ള ഒരു പള്ളിയിലേക്ക് പോകാം...അവിടെ എന്റെ ഗ്രേസിക്കുട്ടിക്ക് ഞാനൊരാളെ പരിചയപ്പെടുത്തിത്തരാം....'' പള്ളിയിലേക്ക് പോകാനൊരുങ്ങുന്നതിനിടയിൽ സണ്ണി മമ്മിയോടായി പറഞ്ഞു.
''ഗ്രേസിക്കുട്ടി നമുക്ക് ദൂരെയുള്ള ഒരു പള്ളിയിലേക്ക് പോകാം...അവിടെ എന്റെ ഗ്രേസിക്കുട്ടിക്ക് ഞാനൊരാളെ പരിചയപ്പെടുത്തിത്തരാം....'' പള്ളിയിലേക്ക് പോകാനൊരുങ്ങുന്നതിനിടയിൽ സണ്ണി മമ്മിയോടായി പറഞ്ഞു.
''ആരെയാടാ സണ്ണി...''ഗ്രേസിക്കുട്ടി ഒരു സംശയത്തോടെ സണ്ണിയോടായി ചോദിച്ചു.
''എന്റെ മമ്മി വാ....നമുക്ക് പോയി വരാം..''
സണ്ണിയും ഗ്രേസിക്കുട്ടിയും കാറിൽ കയറി. കന്നേരി ബംഗ്ലാവിന്റെ ഗേറ്റ് കടന്ന് കാർ മുന്നോട്ട് പാഞ്ഞു.
യാത്ര സ്റ്റെല്ലയുടെ നാട്ടിലേക്കാണ്. കാർ ഒരു പള്ളിയുടെ മുറ്റത്തെത്തി. അവർ ആ കാറിൽ നിന്നും പുറത്തിറങ്ങി പള്ളിക്കകത്തേക്ക് കയറി.
പള്ളിയിലേക്ക് കയറിയ സണ്ണിയുടെ കണ്ണുകൾ സ്റ്റെല്ലയെ തിരഞ്ഞു കൊണ്ടിരുന്നു. ഒടുവിൽ അയാൾ കണ്ടു സ്റ്റെല്ലയെ.തലയിൽ തട്ടമിട്ട് പ്രാർത്ഥിച്ചു നിൽക്കുന്ന സ്റ്റെല്ലയെ.
പള്ളി പിരിഞ്ഞു. ഗ്രേസിക്കുട്ടിയും സണ്ണിയും കാറിനടുത്ത് നിൽക്കുന്നുണ്ടായിരുന്നു. പള്ളിയിൽ നിന്ന് ഇറങ്ങി വരുന്നവരിൽ നിന്നും സ്റ്റെല്ലയെ തിരഞ്ഞുകൊണ്ട് സണ്ണിയും.
അതാ സ്റ്റെല്ല ഇറങ്ങി വരുന്നു. കൂടെ അവളുടെ അമ്മച്ചിയും അനിയത്തിക്കുട്ടിയും.
സണ്ണി അവളുടെ പേര് വിളിച്ചു. സണ്ണിയെ കണ്ടതും അവൾ സണ്ണിക്കരികിലേക്ക് ഓടി വന്നു.
''എന്താ സണ്ണി മാഷേ ഇവിടെ ......''ആശ്ചര്യത്തോടെ സ്റ്റെല്ല സണ്ണിയോട് ചോദിച്ചു .
''ഞാനിവിടെ ഒരാളെ കാണാൻ വന്നതാ... സ്റ്റെല്ല''
''ആരെയാ മാഷേ''
''അതൊക്കെയുണ്ട് മാഷേ പറയാം''.ഇത്രയും പറഞ്ഞുകൊണ്ട് സണ്ണി മമ്മിക്ക് സ്റ്റെല്ലയെ പരിചയപ്പെടുത്തി. സ്റ്റെല്ല തിരിച്ചും തന്റെ അമ്മച്ചിക്കും അനിയത്തിക്കും അവരെ പരിചയപ്പെടുത്തി.
അവർ ഒരുപാട് നേരം സംസാരിച്ചു. ഒടുവിൽ എല്ലാവരുടെയും മുന്നിൽ വച്ച് സ്റ്റെല്ലയോടായി സണ്ണി പറഞ്ഞു.''സ്റ്റെല്ല.....ഞാൻ സ്റ്റെല്ലയോടായി ഒരു കാര്യം പറയുകയാണ്...ഇപ്പോ എല്ലാവരുമുണ്ട്....പിന്നെ നമുക്ക് മുന്നിൽ സാക്ഷിയായി മിശിഹായും......എനിക്ക് സ്റ്റെല്ലയേ ഇഷ്ടമാണ്. അത് വെറും ഇഷ്ടമല്ല.... ഞാൻ ഒരുപാട് ആലോചിച്ചെടുത്ത തീരുമാനമാണ്. എന്റെ മമ്മിക്ക് ഒരു മകളായി കന്നേരി തറവാട്ടിലേക്ക് ക്ഷണിക്കാനാണ് ഞാൻ വന്നത്.......ആലോചിച്ച് ഒരു തീരുമാനമെടുത്ത് എന്നോട് പറയണം .....'''
സണ്ണിയുടെ വാക്കുകൾ കേട്ട് സ്റ്റെല്ലയും ബാക്കിയുള്ളവരും ഞെട്ടിത്തരിച്ച് നിന്നുപോയി.
സ്റ്റെല്ല നോക്കി നിൽക്കെ സണ്ണിയും മമ്മിയും കാറിൽ കയറി പോയി.സ്റ്റെല്ലയും അമ്മച്ചിയും അനിയത്തിയും വീട്ടിലേക്ക് നടന്നു.
''നീ എല്ലാം ആലോചിച്ചിട്ടാണോ സണ്ണി ഈ തീരുമാനം എടുത്തത്. ആ കുട്ടിക്ക് നിന്നെ ഇഷ്ടമായില്ലെങ്കിലോ.....''യാത്രാമധ്യേ ഗ്രേസിക്കുട്ടി സണ്ണിയോട് ചോദിച്ചു
''ഇഷ്ടപ്പെടും മമ്മി.....എനിക്കുറപ്പാ....''ആത്മവിശ്വാസത്തോടുകൂടി അങ്ങനെ പറഞ്ഞ് സണ്ണി കാർ ഓടിച്ചു കൊണ്ടിരുന്നു.
രാത്രി ആഹാരമൊക്കെ കഴിച്ച് മുറിയിലേക്ക് എത്തിയതായിരുന്നു സണ്ണി. അപ്പോഴാണ് ഫോണിൽ മെസ്സേജ് ടോൺ കേട്ടത്. സണ്ണി ചെന്ന് ഫോൺ എടുത്ത് നോക്കി വാട്ട്സ്ആപ്പിൽ സ്റ്റെല്ലയുടെ മെസ്സേജ്. "എന്റെ ...മാഷേ...... ഇത് എന്നാ ഈ കാണിച്ചേ....''.
സണ്ണി ഫോൺ എടുത്തു സ്റ്റെല്ലയ്ക്ക് ഡയൽ ചെയ്തു. മറുതലയ്ക്കൽ കോൾ അവൾ അറ്റൻഡ് ചെയ്തു.
''ഹലോ ...സ്റ്റെല്ല...''സണ്ണി തുടക്കമിട്ടു.
'''ഉം..''എന്ന മൂളൽ മാത്രമാണ് സ്റ്റെല്ലയിൽ നിന്നുമുണ്ടായത്.
''സ്റ്റെല്ല.... ഞാൻ പറഞ്ഞത് ഇഷ്ടമായില്ല എന്നുണ്ടോ......ഈ മൗനത്തിന്റെ അർത്ഥം ഇതാണോ?''
സ്റ്റെല്ല മറുപടിയൊന്നും പറഞ്ഞില്ല.
''സ്റ്റെല്ല അടുത്ത ആഴ്ച നമ്മൾ കോളേജിലേക്ക് തിരിച്ച് പോകും...... അതു വരെ സ്റ്റെല്ലയ്ക്ക് ഞാൻ ടൈം തരികയാണ് ....വളരെ നല്ലതുപോലെ ആലോചിച്ച് എനിക്ക് ഒരു മറുപടി തരണം.....''
അപ്പോഴും സ്റ്റെല്ലയിൽ നിന്നും ഒരു മൂളൽ മാത്രമാണുണ്ടായത്.
ദിവസങ്ങൾ കൊഴിഞ്ഞ് വീണു .കോളേജിലേക്കുള്ള മടക്കയാത്രയ്ക്ക് വേണ്ടി ബസ്സ്സ്റ്റേഷനിലാണ് സണ്ണി, പതിവ് പോലെ സ്റ്റെല്ല വരുന്നതും കാത്ത്.
കുറച്ച് കഴിഞ്ഞപ്പോൾ ഓട്ടോയിൽ സ്റ്റെല്ല എത്തി. ഓട്ടോയിൽ നിന്നും ഇറങ്ങിയതും ഒന്നും മിണ്ടാതെ സണ്ണിക്കരികിലേക്ക് ബാഗുമായി വന്നു നിന്നു.
സണ്ണി സ്റ്റെല്ലയെ തന്നെ നോക്കി നിൽക്കുകയായിരുന്നു.
ഒരു ചെറു പുഞ്ചിരിയോടെ സ്റ്റെല്ല സണ്ണിയെ നോക്കി. അന്നുവരെ സ്റ്റെല്ലയിൽ നിന്നും അങ്ങനെയൊരു ചിരി സണ്ണിയുടെ നേർക്ക് ഉണ്ടായിട്ടില്ല.
''സ്റ്റെല്ല മറുപടി പറയാതെ തന്നെ ഞാനൂഹിച്ചോട്ടെ.....'' സണ്ണി സ്റ്റെല്ലയോടായി ചോദിച്ചു.
ഒരു നാണം കലർന്ന ചിരിയോടെ സ്റ്റെല്ല ഒന്നു മൂളി.
ബസ് വന്നു. സണ്ണിയും സ്റ്റെല്ലയും ബസ്സിലേക്ക് കയറി. അടുത്തടുത്ത സീറ്റുകളിലാണവർ ഇരുന്നത്. ബസ് മുന്നോട്ട് നീങ്ങി.
വിൻഡോയിലൂടെ അകത്തേക്ക് വീശിയ കാറ്റിൽ അവളുടെ മുടിയിഴകൾ സണ്ണിയുടെ മുഖത്തേക്ക് പാറിപ്പറന്ന് കിടന്നു.
സണ്ണി പതുക്കെ കൈ എടുത്ത് അവളുടെ കൈത്തണ്ടയിൽ വച്ചു. സ്റ്റെല്ല പുറത്തേക്ക് തന്നെ നോക്കിയിരിക്കുകയായിരുന്നു അപ്പോഴും.
അവളുടെ കൈയിൽ സണ്ണി അമർത്തിപ്പിടിച്ചു. സ്റ്റെല്ല സണ്ണിയുടെ മുഖത്തേക്ക് നോക്കി.
''മാഷേ.... '' എന്ന വിളി മാത്രമാണ് അവളിൽ നിന്നുമുണ്ടായത്.
''സ്റ്റെല്ല.....ഈ മാഷ് വിളി ഇനി വേണ്ട ...ഇനിയുള്ള എന്റെ ജീവിതയാത്രയിൽ നീ എന്നുമെനിക്ക് കൂട്ടിനുണ്ടാകണം....പൊന്നു പോലെ ഞാൻ നോക്കിക്കോളാം.....''
അവൾ അവന്റെ കണ്ണുകളിലേക്ക് തന്നെ നോക്കിയിരിക്കുകയായിരുന്നു .അവളുടെ കണ്ണുകൾ സന്തോഷാശ്രുക്കളാൽ നിറഞ്ഞിരുന്നു.
അവൾ അവന്റെ തോളിലേക്ക് മുഖം ചേർത്ത് ചേർന്നിരുന്നു ആ യാത്രയിലുടനീളം.
കോളേജിലെത്തി സണ്ണി ഉറ്റ ചങ്ങായിയായ വിനോദിനോടായി കാര്യങ്ങളെല്ലാം അവതരിപ്പിച്ചു.
കാര്യങ്ങളെല്ലാം കേട്ടതോടെ വിനോദിനും ഒരുപാട് സന്തോഷമായി.
മനോഹരമായ തണുത്ത ഒരു പ്രഭാതം.ഊട്ടി ബോട്ടാണിക്കൽ ഗാർഡനാണ് പശ്ചാത്തലം.
പൂന്തോട്ടത്തിന് നടുവിലെ ബെഞ്ചിൽ ഇരിക്കുകയാണ് സണ്ണിയും സ്റ്റെല്ലയും.
''ഇച്ചായാ.....സണ്ണിച്ചായാ....'' ആദ്യമായി സ്റ്റെല്ല സണ്ണിയേ വിളിച്ചു.
'' എന്താ സ്റ്റെല്ല......'''
'' ഇച്ചായാാാ......സണ്ണിച്ചായാ ....സണ്ണിച്ചായാ .....''സ്റ്റെല്ല ഉരുവിട്ട് കൊണ്ടേയിരുന്നു.
പ്രണയാർദ്രമായ ഒരു വർഷം അവരുടെ ഇടയിൽ കൊഴിഞ്ഞുവീണു.
ഇന്ന് ഇവരുടെ മിന്നുകെട്ടാണ് . പള്ളിയങ്കണമാണ് പശ്ചാത്തലം .
സണ്ണി സ്റ്റെല്ലയെ മിന്നുകെട്ടുകയാണ് മിശിഹായെ സാക്ഷി നിർത്തി.
പ്രാർത്ഥനകളോടെ ഒരു മനോഹരമായ ജീവിതത്തിലേക്കുള്ള ആദ്യ കാൽ വയ്പ്പ്.
വീട്ടിലെ കല്യാണത്തിരക്കുകളെല്ലാം കഴിഞ്ഞ് കന്നേരി ബംഗ്ലാവിലെ മണിയറ വാതിലിൽ നിൽക്കുകയാണ് സ്റ്റെല്ല. ഗ്രേസിക്കുട്ടി ഒരു ഗ്ലാസ്സ് പാൽ സ്റ്റെല്ലയുടെ കൈകളിലേക്ക് കൊടുത്തിട്ട് മുറിക്കുള്ളിലേക്ക് സ്റ്റെല്ലയെ കടത്തിവിട്ടു.
അലങ്കരിച്ച മുറിയിൽ കട്ടിലിൽ സണ്ണി ഇരിക്കുന്നുണ്ട്. സണ്ണിക്കരികിലേക്ക് ഒരു നാണത്തോടെ നടന്നടുക്കുകയാണ് സ്റ്റെല്ല. സണ്ണിക്കരികിൽ എത്തിയതും കൈയ്യിലെ പാൽ ഗ്ലാസ് സണ്ണിക്ക് നേരേ അവൾ നീട്ടി. അയാൾ അതിൽ പകുതി കുടിച്ചിട്ട് ബാക്കി അവൾക്കും നൽകി. പതിവില്ലാത്ത നാണത്തിൽ കലർന്ന ഒരു ചിരിയോടെ അവൾ അത് കുടിച്ചു.
സണ്ണി സ്റ്റെല്ലയുടെ അടുത്ത് വന്ന് താടിപിടിച്ചുയർത്തി എന്നിട്ട് അവളുടെ ചെവിയിൽ പതുക്കെ'''മിന്നു.....മിന്നുക്കുട്ടി..'' എന്ന് വിളിച്ചു.
''അതാരാ ....സണ്ണിച്ചായാ ....മിന്നു''സംശയത്തോടെ സ്റ്റെല്ല ചോദിച്ചു .
''നീ തന്നെ.....ഇനി മറ്റാരും വിളിക്കുന്ന പേര് നിന്നെ ഞാൻ വിളിക്കില്ല....ഇനിയെന്നും നീ എനിക്ക് മിന്നുവാണ്..... എന്റെ .....എന്റെ മാത്രം മിന്നു.....''സണ്ണി അവളെ തന്നിലേക്ക് ചേർത്ത്പിടിച്ചുകൊണ്ട് പറഞ്ഞു.
''ഈ ഇച്ചായന്റെ ഒരു കാര്യം....'' കുസൃതി നിറഞ്ഞ ചിരിയോടെ സണ്ണിയുടെ നെഞ്ചിലേക്ക് അവൾ ചാഞ്ഞു.
ആ നിലാവ് നിറഞ്ഞ നിശയിൽ നക്ഷത്രങ്ങളെ സാക്ഷി നിർത്തി ആ പ്രണയങ്ങൾ ഒരുമിച്ചു. സണ്ണിയുടെ മിന്നുവും മിന്നുവിന്റെ സണ്ണിയുമായി അവർ ജീവിതം ആരംഭിച്ചു.
വിവാഹത്തിന് ശേഷവും പ്രണയിതാക്കളെപ്പോലെയായിരുന്നു അവർ. ആ പ്രണയത്തിന് പകരം വയ്ക്കുവാനായി ഈ ലോകത്ത് മറ്റൊന്നുമില്ലായിരുന്നു.
മാസങ്ങൾ കടന്ന് പോയി.ഇന്നാണ് സണ്ണിയുടെയും മിന്നുവിന്റെയും വിവാഹവാർഷികം.കന്നേരി ബംഗ്ലാവിന്റെ മുറ്റത്ത് പന്തലുയർന്നു.
സണ്ണിയും മിന്നുവും പള്ളിയിലേക്ക് പോകാനൊരുങ്ങി കാറിൽ കയറി.
''മിന്നു ഇന്ന് നമ്മൾ ഒന്നായതിന്റെ വാർഷികമല്ലേ......എന്താണ് എന്റെ മിന്നുവിന് വേണ്ടത്.......''
''മിന്നു ഇന്ന് നമ്മൾ ഒന്നായതിന്റെ വാർഷികമല്ലേ......എന്താണ് എന്റെ മിന്നുവിന് വേണ്ടത്.......''
''ഒന്നും വേണ്ട ഇച്ചായാ......എന്നാലും എന്റെ ഇച്ചായൻ എന്നോട് ചോദിച്ചതല്ലേ അതുകൊണ്ട്......നമുക്ക് ഒരു സ്ഥലം വരെ പോകാം....ഇവിടുത്തെ ഏറ്റവും ഭംഗിയുള്ള സ്ഥലം പുലിപ്പാറ....നമ്മുക്ക് പോകാം....'''
പള്ളിയിൽ കയറി പ്രാർത്ഥിച്ചിട്ട് സണ്ണിയും മിന്നുവുംകൂടി പുലിപ്പാറ ലക്ഷ്യമാക്കി യാത്ര തുടർന്നൂ.
അതിമനോഹരമായ പുലിപ്പാറയാണ് പശ്ചാത്തലം ....മലമടക്കുകളുടെ മൂടുപടം പോലെ മഞ്ഞ് നിറഞ്ഞു നിൽക്കുന്നു. മലമടക്കുകളിലൂടെയുള്ള പാതയിലൂടെ കാർ പാഞ്ഞു.
മുന്നിലെ കനത്ത മഞ്ഞ് കാരണം വഴി ശരിയായ രീതിയിൽ സണ്ണി കാണുന്നുണ്ടായിരുന്നില്ല.
മുന്നിലെ ഒരു വളവ് സണ്ണിക്ക് കാണുവാൻ കഴിഞ്ഞില്ല.അതി വേഗതയിലായിരുന്ന കാർ ആഴമുള്ള ആ കൊക്കയിലേക്ക് മറിഞ്ഞു. കാറിന്റെ ഡോർ തുറന്ന് സണ്ണിയും മിന്നുവും പുറത്തേക്ക് തെറിച്ചു.
അഗാധമായ,ആ കൊക്കയുടെ ആഴങ്ങളിലേക്ക് മിന്നു വീണു.അരികിലെ പാറക്കൂട്ടങ്ങളിലേക്ക് സണ്ണിയും...അവരുടെ നിലവിളികൾ അഗാധതയിൽ നിന്നും പുറത്തേക്ക് വന്നിരുന്നില്ല.
താഴ്‌വരയിലെ ആദിവാസികൾ ആയിരുന്നു സണ്ണിയുടെ ശരീരം കണ്ടെത്തിയത് .ജീവൻ മാത്രം തുടിക്കുന്ന ചലനമറ്റ ശരീരം .
ആസ്റ്റർ മെഡിസിറ്റിയുടെ ഇന്റൻസീവ് കെയർ യൂണിറ്റിലാണിപ്പോൾ സണ്ണി. മിന്നുവിന്റെ ശരീരം കണ്ടെത്തുവാൻ പോലീസിനായില്ല.
മരണത്തിന്റെ താഴ്‌വരയിലാണിന്ന് സണ്ണി. മരുന്നുകളോടൊന്നും പ്രതികരിക്കുന്നില്ല. ഗ്രേസിക്കുട്ടിയുടെ തേങ്ങൽ ആ ഐസിയുവിന് പുറത്ത് കേൾക്കാമായിരുന്നു.
'സണ്ണിച്ചായാ.....സണ്ണിച്ചായാ .....കണ്ണ് തുറന്നേ....ദാ സണ്ണിച്ചായന്റെ മിന്നുവാ വിളിക്കുന്നേ......വാ സണ്ണിച്ചായാ എന്റെ കൂടെ.....''
ഐസിയുവിലെ വെന്റിലേറ്ററിൽ ചലനമറ്റ് കിടക്കുകയാണ് സണ്ണി. മുന്നിൽ ഇരുട്ട് മാത്രം. തന്റെ മിന്നുവിന്റെ ശബ്ദം ചെവികളിൽ ഒരു അശരീരി പോലെ മുഴങ്ങിക്കൊണ്ടിരുന്നു. മനസ്സിന്റെ ഏതോ കോണിൽ മിന്നുവിന്റെ ശബ്ദം തറച്ചു കയറിയതായി സണ്ണി അറിഞ്ഞു. അതാ മനസ്സിലെ ആ ഇരുട്ടിന്റെ ലോകത്തേക്ക് പ്രകാശം പരക്കുന്നു. വെള്ളി മേഘങ്ങളാൽ മൂടപ്പെട്ട ആകാശം.അവിടെ അതാ ചിറകുവിരിച്ച് പറന്നു നടക്കുന്ന മാലാഖമാരും. അവയ്ക്കിടയിലൂടെ വെള്ളകുതിരകൾ വലിക്കുന്ന മനോഹരമായ രഥം അതിലതാ തന്റെ ജീവനായ മിന്നു. താൻ മിന്നുകെട്ടിയ തന്റെ പെണ്ണ്. ഓർമ്മയുടെ നേർത്ത വെളിച്ചം തന്റെ മനസ്സിലേക്ക് പടർന്ന് കയറുന്ന പോലെ സണ്ണിക്ക് തോന്നി. ആ രഥം തന്റെ അടുത്തേക്കാണ് വരുന്നത്. താനുമിപ്പോൾ ആ ആകാശത്താണെന്ന് സണ്ണിക്ക് മനസ്സിലായി.
സണ്ണിയുടെ ആത്മാവ് ശരീരം വിട്ട് യാത്രയാവുകയാണ് തന്റെ മിന്നുവിനൊപ്പം. തന്റെ മിന്നുവിന്റെ കൈകളിലേക്ക് സണ്ണിയുടെ ആത്മാവ് ചേരുകയാണ്. ആ രഥം പാഞ്ഞു ശൂന്യമായ ആകാശത്തിന്റെ അനന്തതയിലേക്ക്. അവിടെ അവരെയും കാത്ത് മറ്റൊരു ലോകമുണ്ടാകും എന്ന പ്രതീക്ഷയോടെ.
സ്നേഹപൂർവ്വം
അഖിൽ ശശിധരൻ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക