*മോചനം*
കെ.എസ്.ആർ.ടി.സി ബസ്സിൽ ജാലകത്തിനടുത്തിരുന്നൊരു യാത്ര ... ഞാൻ ഏറെ ഇഷ്ടപ്പെടുന്ന ഒന്നാന്ന് .മറന്നു പോയ പലതും പൊടി തട്ടി എടുക്കുന്നതും, ഓർമ്മകളിലേക്ക് ധൂളിയിട്ട് ഇറങ്ങി ചെല്ലുന്നതും ,ആകാശത്തെ നോക്കി ഓർത്തു ചിരിക്കുന്നതും,നഷ്ടങ്ങളെ ഓർത്തു വിലപിക്കുന്നതുമെല്ലാം ഈ യാത്രയിലാണ്.മൊബൈൽ ഫോണിൽ കുത്തുകയും ക്ലാഷ് ഓഫ് ക്ലാൻസ് കളിച്ചു ആനന്ദം കണ്ടെത്തുകയും ചെയ്യുന്ന ഒരു വിഭാഗത്തിന് ഇതൊക്കെ അപരിചിതമായിരിക്കാം .
ഇന്ന് എല്ലാ യാതകളേക്കാളും പ്രിയപ്പെട്ട ഒന്നാണ് .ഈ ബസ് കോഴിക്കോട് ബസ് സ്റ്റാന്റിലേക്കാണ് .അവിടെ എത്തിയാൽ പോര എനിക്ക് അവിടെന്നും പോണം .മണി പത്ത് അടിക്കുമ്പോഴേക്കും കുടുംബകോടതയിൽ എത്തണം .അവിടെ എന്റെ ജീവിതത്തിലെ ഒരു പ്രധാന ചടങ്ങു നടക്കുകയാണ് ഇന്ന്. മറ്റൊന്നുമല്ല എന്റെ വിവാഹമോചനം .ഒരു മ്യൂച്ചൽ ഡിവോഴ്സ് ആയതിനാൽ അധികം സമയം ഒന്നും എടുക്കിലായിരിക്കും .ഒരു ഒപ്പ് ....അതിൽ അവസാനിക്കും ദാമ്പത്യം എന്ന വലിയൊരു എഗ്രിമെന്റ് .
ഈ കഴിഞ്ഞ അഞ്ച് വർഷത്തെ ജീവിതത്തെ നീണ്ട ദാമ്പത്യം എന്നു വർണ്ണിക്കാൻ കഴിയുമോയെന്ന് എനിക്ക് അറിയില്ല .പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം അഞ്ച് എന്നത് അൻപതിനു തുല്യമായിരുന്നു .അഞ്ച് വർഷം നിലനിന്ന വനവാസം .
അദ്ദേഹത്തെ ആദ്യമായി കാണുന്നത് ബാങ്കിൽ വെച്ചായിരുന്നു .ചെറിയച്ഛനുമായി വിദ്യാഭ്യാസ ലോണിനുള്ള അപേക്ഷയുമായി ചെന്നപ്പോഴാണ് മാനേജറോടു കുശലം പറഞ്ഞിരിക്കുന്ന അദ്ദേഹത്തെ കണ്ടത് .നാൽപ്പതിനടുത്ത് പ്രായം ,നല്ല ഉയരം ,കറുത്ത നിറം ,കണ്ടാൽ ബിസ്സിനസ്സുകാരനെ പോലെ തോന്നിക്കുന്ന വസ്ത്രധാരണം .അച്ഛനും അമ്മയും ഇല്ലാത്ത എനിക്കു വേണ്ടി ഉള്ള ചെറിയച്ഛന്റെ യാചന കണ്ടിട്ടാണോ അതോ ഞാൻ മേശപ്പുറത്ത് വെച്ച സർട്ടിഫിക്കറ്റിലെ മാർക്കുകൾ കണ്ടിട്ടാണോയെന്ന് അറയില്ല ... നൽകിയ രേഖയിലൊന്നും സംതൃപ്തനല്ലാത്ത മാനേജറോട് എനിക്കായി ശുപാർശ ചെയ്യ്തു അദ്ദേഹം .പിന്നീട് ഞാൻ അദ്ദേഹത്തെ കാണുന്നത് ചെറിയച്ഛന്റെ വീടിന്റെ ഉമ്മറത്ത് വെച്ചാണ്. അടുക്കളയിൽ നിന്ന് ആരോ നൽകിയ ചായ ഗ്ലാസ് അയാൾക്കു മുമ്പിൽ നീട്ടിയപ്പോൾ ഞാൻ അറിഞ്ഞിരുന്നില്ല ചില്ലുപാത്രം പോലെ തകർന്നുടയാൻ പോവുന്നത് എന്റെ ജീവിതമാണെന്ന് . ആ നാല്പതുകാരാനു എന്നെ കൈ പിടിച്ചു നൽകിയത് എനിക്ക് ഇരുപത് വയസ്സ് തികഞ്ഞതിന്റെ മൂന്നാം പക്കം .മെഡലുകളും, റാങ്കുകളുമെല്ലാം എന്റെ ഉപരിപഠനം എന്ന സ്വപ്നത്തിനൊപ്പം ഒലിച്ചുപോയി .അടുക്കളയിലും കിടപ്പുമുറയിലുമായി തന്റെ ആഗ്രഹങ്ങൾക്കൊത്ത് ഇഴയേണ്ട ഭാര്യ എന്ന വസ്തുവിനെ ആയിരുന്നു അദ്ദേഹത്തിന് ആവശ്യം.
നാല് വയസ്സുള്ളപ്പോഴാണ് അച്ഛനും അമ്മയും മരിക്കുന്നത് .അന്ന് നാലു വയസ്സുകാരിക്ക് അവരെ ദഹിപ്പിക്കുമ്പോഴും ആ വേർപാട് മനസ്സിലായില്ല .കുളിപ്പിക്കുകയും പാട്ടുപാടി തരാനുമൊക്കെ അമ്മയേയും, തന്നെ നെഞ്ചിലടക്കിപ്പിടിക്കാറുള്ള അച്ഛനേയും കാണാതയപ്പോഴാണ് താൻ ഒറ്റയ്ക്കായി എന്ന സത്യം തിരിച്ചറിയുന്നത്. ദൈവം കൈവെടിഞ്ഞില്ല അപ്പോഴും .തന്റെ ഇല്ലായ്മകളിലേക്ക് ഒരു മടിയും കൂടാതെ എന്നെ കൂട്ടി കൊണ്ടുപോയി ചെറിയച്ഛൻ .അമ്മയായും അച്ഛനായുമൊക്കെ ചെറിയച്ഛനായിരുന്നു കൂടെ .മരണ കിടക്കയിലേക്ക് പോവും മുമ്പ് എന്നെ രക്ഷപ്പെടുത്താനുള്ള ചെറിയച്ഛന്റെ ശ്രമമായിരുന്നു എന്റെ വിവാഹം .പൊന്നും പണവും വേണ്ട പെണ്ണിനെ മതി എന്നു പറഞ്ഞപ്പോൾ പാവം അറിഞ്ഞിരുന്നില്ല അതൊരു കെടുതിയാണെന്ന് .
മഹേഷ് കെ നായർ .അതാണ് അയാളുടെ പേര് .വിവാഹം കഴിഞ്ഞ് എന്നെ കൊണ്ടു പോയത് ഇടുക്കിയിലെ അദ്ദേഹത്തിന്റെ വീട്ടിലേക്കാണ് .വീടെന്നു പറയുന്നതിലും നല്ലത് ഒരു പഞ്ചനക്ഷത്രബാർ എന്ന് പറയുന്നതാവും .എപ്പോഴും വന്നു പോവുന്ന സുഹൃത്തുകൾ ,നീണ്ട ചർച്ചകൾ അതിനുള്ള ഒരിടം .എല്ലാവർക്കും വെച്ചു വിളമ്പാനും ,മതിയാവുവോളം ഉപദ്രവിക്കാനും കാശ് ചിലവില്ലാതെ കിട്ടുന്ന ഒരു ഉപകരണമായി മാത്രം ഒതുങ്ങി ഞാൻ അവിടെ. ഇരുട്ടിനെ സ്നേഹിച്ചു ,സങ്കടങ്ങളും വേദനകളും കുത്തി കുറിച്ചിട്ടു. മരിക്കാൻ ധൈര്യം ഇല്ലാഞ്ഞിട്ടോ ,ദൈവം തന്ന ജീവനോടുള്ള നന്ദി കൊണ്ടാണോ എന്ന് അറിയില്ല കാരണങ്ങളേറെ ഉണ്ടായിട്ടും സ്വയം ജീവനൊടുക്കാൻ ശ്രമിച്ചിട്ടില്ല .ഇതിനിടയിലാണ് അവൾ ജീവിതത്തിലേക്ക് കയറി വന്നത് .അദ്ദേഹത്തിന്റെ കാമുകി.ഭർത്താവ് എത്ര ക്രൂരനാണെങ്കിലും അദ്ദേഹത്തിന്റെ പരസ്ത്രീ ബന്ധം ഒരു ഭാര്യയ്ക്കും പൊറുക്കാനാവില്ല .പ്രതികരിക്കാൻ തുടങ്ങിയപ്പോഴാണ് എന്നെ ഒഴിവാക്കാൻ അദ്ദേഹം തന്നെ തീരുമാനിച്ചത് .മറ്റുള്ളവർക്കു മുന്നിൽ അദ്ദേഹം ബോധിപ്പിച്ച കാരണം ഭാര്യയ്ക്ക് തന്റെ ചില സുഹൃത്തുക്കളുമായി വഴി പിഴച്ച ബന്ധം ഉണ്ടെന്ന് .വരുന്ന മാസം അയാളുടെ അടുത്ത വിവാഹമാണ് .എനിക്കും നൽകി ഒരു ക്ഷണകത്ത് .

" ഇറങ്ങുന്നില്ലേ .. കോഴിക്കോട് എത്തി . "
ബസ് സ്റ്റാന്റിൽ എത്തിയ കാര്യം കണ്ടക്ടർ വിളിച്ചപ്പോഴാണ് അറിഞ്ഞത് .പോകുന്ന വഴിക്ക് ഒരു കഷ്ണം കയറും കത്തിയും വാങ്ങണം .കൊല്ലാനോ ചാവാനോ അല്ല ജീവിക്കാൻ വേണ്ടി ആണ് .ചെറിയച്ഛൻ മരിച്ചിട്ട് ഒരു വർഷം കഴിഞ്ഞു .വീഴാറായ ആ വീടിന്റെ വാതിൽ ഒരു കയറു കെട്ടി ഉറപ്പിക്കണം ,തലയണയ്ക്കടിയിൽ ഒരു കത്തി സൂക്ഷിക്കണം .സിന്ദൂരം നെറ്റിയിൽ നിന്ന് മാഞ്ഞ പെണ്ണിനു അഭിമാനത്തോടെ ജീവിക്കാൻ ഇവിടെ പ്രയാസമാണ് .പ്രത്യേകിച്ച് വഴിപിഴച്ചു പോയി എന്ന കാരണം കൊണ്ട് ഭർത്താവ് ഉപേക്ഷിച്ച് പോയ പെണ്ണിന് .സമയം ഒമ്പത് .എത്രയും പെട്ടത് കോടതിയിൽ എത്തണം ,എത്രയും പെട്ടന്ന് തന്നെ മോചിതയാവണം .അതെ ഇന്നെന്റെ മോചനമാണ് .
Arya Lakshmi

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക