Slider

നിങ്ങളുടെ ഉള്ളിൽ ഉണ്ടോ ഇതുപോലെ ഒരാൾ...

0

നിങ്ങളുടെ ഉള്ളിൽ ഉണ്ടോ ഇതുപോലെ ഒരാൾ...
***************************************
അന്നു പെണ്ണുകാണൽ ചടങ്ങു കഴിഞ്ഞു അവർ ഇറങ്ങിയപ്പോൾ അച്ഛൻ അവളോട് ചോദിച്ചു..
നിനക്കു ചെറുക്കനെ ഇഷ്ടമായോ... ? കുറച്ചു കഷണ്ടിയാണെങ്കിലും അവനും അവന്റെ വീട്ടുകാരെയും കുറിച്ച് അന്വേഷിച്ചപ്പോൾ നല്ല കുടുംബക്കാരാ.. ഇഷ്ടമുണ്ടെങ്കിൽ ഇതു നടത്താം...
അച്ഛന്റെ മുഖത്തേക്ക് അവൾ ഒന്നു നോക്കി.... അച്ഛന്റെ മുഖത്തെ സന്തോഷം അവൾ കണ്ടു... ഒരിക്കലും തന്നെ വേദനിപ്പിക്കരുതെന്നു കരുതുന്ന അച്ഛൻ തനിക്ക് വേണ്ടി കണ്ടെത്തുന്നതും നല്ലവനെയായിരിക്കും...
അച്ഛന്റെയും അമ്മയുടെയും ഇഷ്ടമെന്ന് പറഞ്ഞു റൂമിലേക്ക് പോകുമ്പോൾ അടുത്താഴ്ച പോകാനുള്ള ബന്ധുക്കളെ വിളിക്കാനുള്ള കാര്യങ്ങൾ അച്ഛനും അമ്മയും പറയുന്നത് അവൾ കേൾക്കുന്നുണ്ടായിരുന്നു...
ചെക്കനെ ശരിക്കും കാണാൻ പറ്റാത്ത വിഷമം അവൾക്കുണ്ടായിരുന്നു... മുടി കുറവാണെന്നു അച്ഛൻ പറയുന്നും ഉണ്ട്.. സാരമില്ല എന്റെ അച്ഛനും അമ്മയും അല്ലേ.. എനിക്ക് ദോഷം വരുന്നത് അവർ കണ്ടെത്തില്ല...
അവൾ കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു... നിദ്ര ദേവി ഇന്ന് തനിക്കരുകിൽ എന്താ എത്താതെന്ന് അവൾ ചിന്തിച്ചു...തന്നെ ആദ്യമായി പെണ്ണ് കാണാൻ വന്ന ദിവസമായതുകൊണ്ടാകാം ....
കോളേജ് ലൈഫ് ചിലപ്പോൾ ഇതോടു കൂടി അവസാനിക്കുമായിരിക്കും..
ആദ്യം വന്ന ആലോചന തന്നെ വീട്ടുകാർക്കിഷ്ടമായി... ഏകമകളെ സുരക്ഷിതമായി മറ്റൊരാളെ ഏൽപ്പിക്കുന്ന ഒരു കരാർ...
അതേ സമയം തന്നെ അവളെ കാണാൻ വന്ന ചെറുക്കനും ഉറങ്ങിയിരുന്നില്ല....
കാരണം ഒരു സ്ഥലത്തും പെണ്ണ് കാണാൻ പോയിട്ട് ഇഷ്ട്ടമായി എന്ന ഒരു വാക്കു കേട്ടിട്ടില്ല.. ചെക്കന് തലയിൽ മുടിയില്ല എന്നൊരു കുറവ്.... സ്ഥിരം പല്ലവികൾ ആയിരുന്നു....അധികം പെണ്ണുകാണൽ നടന്നിട്ടില്ലെങ്കിലും നാലഞ്ചെണ്ണം കൊണ്ട് മതിയായി....
6 വർഷം സ്നേഹിച്ചവൾ...തന്നെ തള്ളി പറഞ്ഞപ്പോൾ പ്രണയത്തിനോടും ജീവിതത്തോടും വെറുപ്പ് തോന്നി.......
മുടിയൊക്കെ കൊഴിഞ്ഞപ്പോൾ തന്നെ അവളുടെ പ്രണയവും കൊഴിഞ്ഞു തുടങ്ങിയിരുന്നു.... പ്രവാസ ജീവിതത്തിനിടക്ക് അവള് ഒരു സ്വാന്തനമായിരുന്നു... അവളുടെ വിളിക്കായി കാത്തിരുന്ന നാളുകൾ... അവൾക്കായി സമ്മാനങ്ങൾ കൊടുത്തയക്കാൻ എന്തു ഉത്സാഹമായിരുന്നു....
മുടി കൊഴിച്ചിലിന്റെ ആവലാതികൾ ഒരു വട്ടം അവളോട് പറഞ്ഞപ്പോൾ ഫോട്ടോ അയക്കാൻ പറഞ്ഞു അവൾ വാശി പിടിച്ചതും.. ..ഫോട്ടോ കിട്ടിയപ്പോൾ മുതൽ അവളിൽ വന്ന മാറ്റവും അവനിൽ ഒരു മിന്നായം പോലെ എല്ലാം മാറി മറിഞ്ഞു വന്നു... ഒടുവിൽ അവളുടെ കഴുത്തിൽ
താലി കെട്ടുന്നത് കാണാൻ അവൾ ക്ഷണിച്ചു....
അന്ന് അതു കാണുവാൻ വേണ്ടി മാത്രം നാട്ടിലേക്കു തിരിച്ചു.. കണ്ടു അവളെയും സുന്ദരനായ അവളുടെ ഭർത്താവിനെയും. ...
തിരിച്ചു പോക്ക് വേഗം ആക്കണമെന്ന് കരുതിയെങ്കിലും അമ്മയുടെ വാശിക്ക് മുൻപിൽ പെണ്ണ് കാണൽ ചടങ്ങുകൾ തുടങ്ങി...
കുറേപേർക്ക് അറിയേണ്ടത് കൊണ്ടുപോകോ എന്ന്... ഇല്യ എന്ന് അവൻ എല്ലായിടത്തും മുൻപേ പറഞ്ഞിരുന്നു.. അമ്മയുടെ അടുത്തു നിൽക്കുന്ന കുട്ടിയാകണം...
പക്ഷെ എല്ലാവരും ഒഴിവുകൾ പറഞ്ഞു ഒഴിഞ്ഞു പോകുന്നത് കണ്ട് അവൻ മനസ്സിൽ ചിരിച്ചു....
പറയില്ല പെണ്ണെ ഞാൻ.... കൊണ്ടുപോകുമെന്ന്.. അതാഗ്രഹിച്ചാരും വരും വേണ്ട.... എന്നാൽ നിങ്ങൾക്കറിയാത്ത ഒരു കാര്യം ഉണ്ട്...
ഞാൻ കല്യണം കഴിക്കുന്നവളെയും എന്റെ അമ്മയെയും എന്റെ കൂടെ കൊണ്ടുപോകുമെന്നു..... എന്റെ അമ്മക്കും എനിക്കുമറിയുന്ന സത്യം...
അതറിഞ്ഞുകൊണ്ട് ഒരു പെണ്ണും എന്നെ ഇഷ്ടപെടണ്ട....
പക്ഷെ ഈ പെൺകുട്ടിക്കും വീട്ടുകാർക്കും തന്നെ ഇഷ്ടമായിന്നു അവന് വിശ്വസിക്കാൻ കഴിഞ്ഞില്ല... ആ പെൺകുട്ടി തന്നെ ശരിക്കും കണ്ടിട്ടില്ല എങ്കിലോ.. .?അവന്റെ മനസ്സിൽ നൂറായിരം ചിന്തകൾ വന്നുപോയി കൊണ്ടിരുന്നു...
പിറ്റേദിവസം അവൻ അവളുടെ ബസ് സ്റ്റോപ്പിനരുകിൽ പോയി നിന്നു.. അവൾ വരുന്നത് കണ്ടപ്പോൾ അവൻ അവളുടെ അടുത്തേക്ക് ചെന്നു. ..
തന്റെ നേരെ നടന്നടുക്കുന്ന ആ യുവാവിനെ അപ്പോഴാണ് അവൾ ശ്രദ്ധിച്ചത്... തന്നെ ഇന്നലെ കാണാൻ വന്നവൻ.... കുറച്ചു മുടി കുറവാണെങ്കിലും കാണാൻ ഒരു ചേലൊക്കെയുണ്ട്...
മനസ്സിലായോ. ..?ഉണ്ട് എന്നവൾ തലയാട്ടി പറഞ്ഞു...
ശരിക്കും കുട്ടിക്ക് എന്നെ ഇഷ്ടമായോ.. ?ശരിക്കു എന്നെ നോക്കിട്ടു മതി... പിന്നെ താൻ ഒരിക്കലും വിഷമിക്കരുത്...
എന്തിന്... ?അവളുടെ ആ ചോദ്യം അവൻ പ്രതീക്ഷിച്ചില്ല..
എന്റെ തലയിൽ മുടി കുറവാണ്... പെൺകുട്ടികളൊക്കെ അതൊക്കെ കാണുമ്പോൾ വേണ്ടാന്ന് പറയുന്നു... താൻ അവരേക്കാളുമൊക്കെ ഒരുപാട് സുന്ദരിയാണ്... അതുകൊണ്ട് നേരിട്ട് ചോദിക്കാൻ വന്നതാ....
അവൻ പറഞ്ഞുനിറുത്തിയതും അവൾ പതുക്കെ ചിരിച്ചു...
ഇതൊക്കെ നമ്മുടെ കുറ്റമാണോ.... കല്യണത്തിനു ശേഷമാണെങ്കിലോ... ?ആ പെണ്ണുങ്ങൾ ഒക്കെ ഇട്ടിട്ടു പോകുമായിരുന്നോ. ....അവരോടൊക്കെ പോകൻ പറ മാഷേ..... ഞാൻ വേണ്ടന്നു പറഞ്ഞിട്ടു ഒരിക്കലും ഈ കല്യാണം മുടങ്ങില്ല...എനിക്കു നിങ്ങളെ ഇപ്പോൾ ഒരുപാട് ഇഷ്ട്ടമായി.. ...
പറഞ്ഞതും അവൾ ഓടിപോയി... ചീറിപ്പാഞ്ഞു വന്ന ആ ബസിനുള്ളിലേക്ക് കയറുമ്പോൾ അവൾ തിരിഞ്ഞു നോക്കി അവനോട് പുഞ്ചിരിച്ചു...
പെണ്ണെ.... ഇനി നിന്റെ സ്വർഗ്ഗമെല്ലാം എന്റെ കൂടെ.... അതായിരുന്നു അവന്റെ മനസ്സ് അപ്പോൾ മന്ത്രിച്ചിരുന്നത്...
അവൻ തിരിഞ്ഞു നടക്കുന്നത് അവൾ ബസിനുള്ളിൽ നിന്നു കണ്ടിരുന്നു.. ഒപ്പം ആ മുഖത്തെ സന്തോഷവും....
എന്താ എന്റെ പെണ്ണ് കിനാവ് കാണൽ നിറുത്തിയില്ലേ ഇതുവരെ... പെട്ടെന്നു ഞെട്ടി എഴുന്നേറ്റു അവൾ...
നേരം വെളുക്കുമ്പോൾ തന്നെ എന്താടോ... ? അവന്റെ വാക്കുകൾ അവളെ ഓർമകളിൽ നിന്നും പുറത്തേക്കു വരാൻ നിർബന്ധിച്ചു...
അല്ല ഏട്ടാ.. നാളെ നമ്മുടെ ഇരുപത്തിരണ്ടാമത്തെ വാർഷികമല്ലേ... പെട്ടെന്നു എന്തൊക്കെയോ ഓർത്തു പോയി... നമുക്ക് നാട്ടിൽ ഒന്നു പോയി വന്നാലോ ഏട്ടാ... പറ്റിയാൽ അവളെയൊന്നു കണ്ട് നന്ദി പറയണം....
കഷണ്ടി തലയനെ വേണ്ടാന്ന് പറഞ്ഞവളെ...... ആരും കൊതിച്ചു പോകുന്ന ഈ മനസ്സിന്റെ ഉടമയെ തന്നതിന്... നന്ദി പറയണം അവളോട്...
പോകമെടോ.....നമ്മുടെ ചിന്നുമോളുടെ വിവാഹം നമുക്ക് നാട്ടിൽ നടത്തിയാൽ മതി.. അടുത്ത വർഷം നമുക്ക് പോകണം... പിന്നെ അത് നന്ദി പറയാനുള്ള പോക്കല്ല.... നമ്മളെ വേണ്ടാത്തവരെ നമ്മളും എന്നെ ഉപേക്ഷിച്ചതാ..
അവളെ മുറുകെ കെട്ടിപിടിച്ചു.. ആ മൂർദ്ധാവിൽ ചുംബിച്ചു കൊണ്ട് അവൻ പറഞ്ഞു..... . അടഞ്ഞ അധ്യായങ്ങൾ അടഞ്ഞു തന്നെ കിടക്കട്ടെ.....
******************************************
രാഗി പ്രമോദ്
****************
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo