Slider

സുജൂദ്.

0

സുജൂദ്.
****************************
ഹിറാ ഗുഹക്കുള്ളിൽ റസൂലിരുന്നില്ലായെങ്കിൽ
ഇല്ലാ ലഭിക്കില്ല വിശുദ്ധ ഖുർആൻ.!
ഇസ്റാഉും,മിഹ്റാജും സംഭവിച്ചില്ലായെങ്കിൽ
നമസ്കാരം മനുഷ്യനു ലഭിക്കുകില്ല.!
ബദറും,ഉഹ്ദൊന്നും ചുവന്നിരുന്നില്ലായെങ്കിൽ
ഇസ്ലാമിൻ വിജയങ്ങൾ വളരുകില്ല.!
പരസ്പര സ്നേഹത്തിൻറ
സഹനത്തിൻ സന്ദേശമായ്
പര പുണ്യമൊരുക്കുന്നു റമളാൻ മാസം.!
ധനശുദ്ധി വരുത്താതെ
മനഃശുദ്ധി വരില്ലെന്നും,
വൃതശുദ്ധി പ്രതിഫലം
സക്കാത്തിലാണധിഷ്ടിതം.
കരംനീട്ടിക്കരയുവോർ-
ക്കധിപൻെറ കാരുണ്യവും
കനിയുവാനിറങ്ങിയ
റമളാൻ മാസം.!
പടപ്പുകൾക്കൊരുമ്മിക്കാൻ
പടച്ചവൻ പണിതുള്ള
പരിശുദ്ധ തിരുഗേഹം വിശുദ്ധ ഹറം.!
ഇസ്മായിൽ നബിയുടെ
തിരുപാദം പതിഞ്ഞപ്പോൾ
സംസമായ് ഒരുതീർത്ഥംഉറവ കൊണ്ടു.
ഇബ്റാഹീം നബിയുടെ ത്യാഗത്തിൻ
സ്മരണക്ക് ഹജ്ജെന്ന പരപുണ്യം
മനുഷ്യർക്കേകി.!
ഇവയെല്ലാം വിതാനിച്ച
റഹ്മാനുൽ റഹീമിൻെറ
പ്രിയ മുത്ത് റസൂലരിൻ റൗള കാണാൻ
കഴിവതും അതിവേകം കനിയണേ
റഹീമേ നീ..!
നിനക്കെൻെറ സുജൂദുകൾ
സമർപ്പിക്കട്ടെ.!
******************************
അസീസ് അറക്കൽ.
*************************
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo