കുഞ്ഞുടുപ്പുകൾ..!
***
"ആ ചാക്ക് കളയണ്ട.. ഇനിയുമുണ്ടിവിടെ ശല്ല്യങൾ"
പൂച്ചക്കുട്ടികളെ കളയാനായ് വാരി ചാക്കിലിടുന്ന വേലക്കാരിയോടായ്
അവൾ യാതൊരു ദയയുമില്ലാതെ പറഞ്ഞു..!
വേലക്കാരി മുഖമുയർത്തി മൂലയിയായിരിക്കുന്ന
അമ്മയെ നോക്കി..അമ്മ ഒന്നും ശ്രദ്ധിക്കാത്ത മട്ടിൽ എല്ലാം കേട്ടിരിപ്പാണ്..
ഒന്നുമില്ലേലും പെറ്റ തള്ളയല്ലേ...
ചാക്കിൽ കെട്ടി കൊണ്ട് കളയണമെന്ന് പറയാനിവൾക്ക് എങെനെ തോന്നി..കരിങ്കല്ലിന്റെ മനസ്സിന് ഇത്ര കട്ടി കാണില്ല ..!

മകൾ വാക്കിനു വീണ്ടും, വീണ്ടും മൂർച്ച കൂട്ടുകയാണെന്ന് അമ്മ നെടുവീർപ്പിട്ടു കൊണ്ടോർത്തു,
"ഒറ്റ മകളാണ്.." അവൾക്ക് ഞാനിന്ന് ശത്രു..!
അമ്മയ്ക്ക് ദേഷ്യം തോന്നില്ല..
മകൾ ഇപ്പോഴും
മുട്ടിലിഴയുകയാണുള്ളിൽ...!
ഒരിറ്റ് സ്നേഹം നിറച്ചൊരു വാക്ക് മകളിൽ നിന്ന് കേൾക്കാൻ ആ അമ്മ കൊതിച്ചിരുന്നു...ഇനിയേതായാലും പ്രതീക്ഷിക്കണ്ട..!എന്ത് ചെയ്താലും കുറ്റം, ഉമ്മറത്തേയ്ക്ക് ചുവട് വയ്ക്കാൻ വിലക്കുണ്ട്. പിന്നാമ്പുറത്തുപേക്ഷിച്ച, അമ്മിക്കല്ലിനെ പോൽ ആ അമ്മയും മനസ്സ് കല്ലാക്കി ജീവിക്കാൻ പഠിച്ചിരുന്നു.
***
അന്ന് രാത്രി ,
മകളുടെ ശാപവാക്കുകൾ പേറുന്ന മനസ്സോടെ ,ഇടറും ചുവടുകളോടെ ആ അമ്മ വീടുവിട്ടിറങി ...,!

അന്നേരമാണ് വളർത്തുനായ ജാക്സൺ അമ്മയെ വട്ടം വച്ചത്, നേര്യതിന്റെ തുമ്പിൽ കടിച്ച്
അമ്മയെ തൊട്ടുരുമി, അവന്റെ- നെറുകിൽ തലോടി നിറകണ്ണോടെ യാത്ര പറയവേ,.
നിറഞ്ഞൊഴുകുന്ന
അമ്മയുടെ കണ്ണീരു-
നാവു നീട്ടി തുടച്ചു ആ
നന്മയുടെ പ്രതിരൂപം...!
അവനെ ആശ്വസിപ്പിച്ച് അമ്മ നടന്നു.

ജാക്സണു കഴിയുമായിരുന്നില്ലാ- തിരിഞ്ഞു നടക്കാൻ, ...
വീടിനെ നോക്കി മുരണ്ട് കൊണ്ട് കുരച്ച ശേഷം ജാക്സണും അമ്മയുടെ നിഴൽ പറ്റി
നടക്കാൻ തുടങി.
"രണ്ടു നിഴലുകൾ ഇനിയെങോട്ടെന്ന ചോദ്യവുമായി തെരുവിലേയ്ക്ക്...."
**
നേരം പുലർന്നപ്പോൾ,...
തെരുവോരത്തെ മരച്ചുവട്ടിൽ ഉറങുന്ന അമ്മയെ പൊതിയുന്ന ഈച്ചകളുമായി കടിപിടി കൂടുകയായിരുന്നു ജാക്സൺ...!
പതിയെ ആളുകൾ ആ കാഴ്ച്ചയ്ക്ക് ചുറ്റുംകൂടാൻ തുടങി.
ആരെയും ജാക്സൺ അടുപ്പിച്ചില്ല..ആൾക്കൂട്ടത്തെ വകഞ്ഞ് മാറ്റി മകളും, ഭർത്താവും മുന്നോട്ട് വന്നു..ആരോ അറിയിയിച്ചിരിക്കണം..!
അവരെ കണ്ടതും ജാക്സന്റെ വിധം മാറി...അവൻ ഭയാനകമായ് മുരണ്ടു കൊണ്ട് ചാടി വീണു ,.....തന്റെ യജമാനത്തിയുടെ ദേഹത്തിൽ പല്ലുകളാഴ്ത്തി...!!

ആക്രോശങൾ ...കൂടി നിന്നവർ ജാക്സനെ ആക്രമിച്ചു.
ജാക്സൺന്റെ കാലിനു നല്ലൊരു അടി കിട്ടി, ....കിടന്നു പോയി ,
ആ പാവം...
അമ്മയെ എടുത്തു കൊണ്ട് പോകുമ്പോൾ അവൻ ദയനീയമായ് കരഞ്ഞു......അവന്റെ കണ്ണുകൾ നിറഞ്ഞു....!
***
ഇന്നുമുണ്ടവൻ തെരുവിൽ ,എല്ലുന്തി വേച്ച കാലുകളുമായ്, അമ്മയെവിടെയെന്നറിയാതെ തിരഞ്ഞ് തിരഞ്ഞ് ഇരുട്ടുമ്പോൾ അമ്മ കിടന്ന മരച്ചുവട്ടിൽ വരും,ആരും കാണാതെ പോയ അമ്മയുടെ ഭാണ്ഡക്കെട്ടിലെ സനേഹത്തിൻ ഗന്ധം മണക്കും, അതിൽ തല വച്ചുറങും...!
എന്തായിരുന്നു ആരും കാണാതെ പോയ ആ ഭാണ്ഡത്തിൽ????

"കുഞ്ഞുടുപ്പു"കളായിരുന്നു, മകളുടെ കുഞ്ഞോർമ്മകൾ പിച്ച നടക്കുന്ന കുഞ്ഞുടുപ്പുകൾ !!!
Shyam
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക