അക്കാമ്മടീച്ചറുടെ അകാലചരമം
...............................................................
'അക്കാമ്മ ടീച്ചറേ നാളെയൊരു ഫോട്ടോ കൊണ്ടുവരണം.. ' ഹെഡ് മാസ്റ്ററുടെ കല്പന
ഇങ്ങേർക്കെന്തിനാ ഈ വയസ്സായ എന്റെ ഫോട്ടോ.. അക്കാമ്മ ടീച്ചർ ചിന്തിച്ചു. എന്നിട്ടൊന്ന് ഊറിച്ചിരിച്ചു.. അങ്ങേർക്ക് പണ്ടേ ഒരു ചായ്‌വുണ്ടെന്നു തോന്നീട്ടുണ്ട്.. പക്ഷേ ഇപ്പോ ?
അക്കാമ്മ ടീച്ചറുടെ ഉള്ളുവേവാൻ തുടങ്ങി..
ആയകാലത്ത് കണ്ണും കടക്കണ്ണും ഒക്കെ കൊറേ കാട്ടീട്ട് അടുക്കാത്ത കക്ഷിയാ .. ന്നിട്ടിപ്പോ. കൊച്ചുകള്ളൻ.

വഴിനീളെ പുഞ്ചിരിച്ചുകൊണ്ടാണ് അക്കാമ്മ ടീച്ചർ വീട്ടിലോട്ട് നടന്നത്.. റിട്ടയര്മെന്റിന് ഇനി ഒരു വർഷമേ ഒള്ളു.. അക്കാമ്മ ടീച്ചറിന് സങ്കടം വന്നു..രാവിലെവരെ എങ്ങനെയെങ്കിലും റിട്ടയർമെന്റ് ആയിരുന്നേൽ ഈ പിള്ളേരുടെ അടുത്തൂന്നു രക്ഷപെടാമെന്നാലോചിച്ചു തല പുണ്ണാക്കിയതാ.. ഇപ്പൊ ?
'പപ്പോ.. ഒരു ഫോട്ടോ എടുക്കണം.. ' ടീച്ചർ പപ്പൻസ് സ്റ്റുഡിയോയിൽ കയറി.. കാലിൽ ചെറിയ നുണല് പഴുത്തുണങ്ങിയതിന്റെ പൊറ്റ പൊളിച്ചുകളഞ്ഞോണ്ടിരുന്ന പപ്പൻ ചാടിയെണീറ്റു..
പിന്നെ പപ്പന്റെ മുഖത്തെ സന്തോഷം മാഞ്ഞു.. ഫോട്ടോ അക്കാമ്മ ടീച്ചറിന്റെയാ എടുക്കണ്ടേ... അങ്ങോട്ടുമിങ്ങോട്ടും നിക്കുന്ന ആ കണ്ണുകൾ എങ്ങനെ നേരെയാക്കിയെടുക്കും എന്നൊരു സംശയത്താൽ പപ്പൻ തലചൊറിഞ്ഞു..
പിന്നെ പപ്പന്റെ മുഖത്തെ സന്തോഷം മാഞ്ഞു.. ഫോട്ടോ അക്കാമ്മ ടീച്ചറിന്റെയാ എടുക്കണ്ടേ... അങ്ങോട്ടുമിങ്ങോട്ടും നിക്കുന്ന ആ കണ്ണുകൾ എങ്ങനെ നേരെയാക്കിയെടുക്കും എന്നൊരു സംശയത്താൽ പപ്പൻ തലചൊറിഞ്ഞു..
'ടീച്ചറേ.. ഒന്നു ചിരിച്ചേ.....' പപ്പൻ ക്യാമറ അഡ്ജസ്റ് ചെയ്തു മടുത്തു.. ചിരി കണ്ടതും പപ്പന് ബോധക്ഷയം ഉണ്ടാകുമെന്നു തോന്നി..
കണ്ണെങ്ങനേം ശരിയാക്കാം.. ചുണ്ടുകൾക്കുള്ളിലൂടെ പുറത്തേക്കു തള്ളിനിൽക്കുന്ന പല്ലിനെ എങ്ങനെ പിടിച്ചകത്തിടും.. ഫോട്ടോ ഷോപ്പിനും ഒരു പരിധിയൊക്കെയില്ലേ? ഒരുവിധത്തിൽ ടീച്ചറെ പറഞ്ഞുവിട്ടിട്ട് എല്ലുംതോലുമായ ശരീരം ഒന്ന് നീർത്തിയെടുത്തു പപ്പൻ

വിശ്രമിക്കാൻ സമയമില്ല;.. രാവിലെ സ്‌കൂളിൽ പോകുമ്പോ കൊടുക്കാന്നാ പറഞ്ഞിരിക്കുന്നേ.. ഇന്നിനി രാത്രി മുഴുവൻ തലേംകുത്തിനിന്നാലും അക്കാമ്മ ടീച്ചറിനെ സുന്ദരിയാകാൻ പറ്റില്ല.
അക്കാമ്മ ടീച്ചർ ഒരു മൂളിപ്പാട്ടൊക്കെ പാടിക്കൊണ്ടാണ് വീട്ടിൽ ചെന്നുകയറിയത്... മൂപ്പിലാൻ കസേരയിലിരുന്നു ചുമച്ചു..
ഈ മൂധേവി എന്നും കടന്നലു കുത്തിയ മോന്തേമായിട്ടാ കേറിവരുന്നത്.. ഇന്ന്.. വല്ല ഡി എ യോ മറ്റോ കൂട്ടിക്കാണും.. മൂപ്പിലാൻ ചിരിച്ചു.
അന്നുരാത്രി അക്കാമ്മടീച്ചർ ഉറങ്ങിയില്ല.. നാലുമണിക്ക് എണീറ്റ് കുളിച്ചു. കർത്താവിന്റെ മുന്നിൽ മുട്ടുകുത്തി മുട്ടാപ്പായി പ്രാർത്ഥിച്ചു..
നേരം വെളുത്തപ്പോൾ കക്ഷി റെഡി.. പത്തുമണിയായാലും വീട്ടീന്നെറങ്ങാത്ത കക്ഷിയാ...
നേരം വെളുത്തപ്പോൾ കക്ഷി റെഡി.. പത്തുമണിയായാലും വീട്ടീന്നെറങ്ങാത്ത കക്ഷിയാ...
ദിവാകരൻ മാഷ് നേരത്തേയെത്തും.. മറ്റുള്ള കൊരങ്ങന്മാർ എത്തുന്നേനു മുന്നേ ഫോട്ടോ കൊടുക്കണം.. ഇല്ലെങ്കി വയസ്സാൻകാലത്ത് ടീച്ചറുടെ പോസ്റ്ററിറങ്ങും..
പപ്പൻ സ്റ്റുഡിയോയിൽ തന്നെയുണ്ടായിരുന്നു.. അക്കാമ്മ ടീച്ചർ കയറിവന്നപ്പോഴേ അവൻ ഫോട്ടോ ഏൽപ്പിച്ചു.. ഫോട്ടോ നോക്കിയ അക്കാമ്മ ടീച്ചറുടെ മുഖം തെളിഞ്ഞു.. ഇവനാള് കൊള്ളാല്ലോ.. ഒരു പത്തുപതിനഞ്ചു വയസ്സ് കുറച്ചിട്ടുണ്ട്.. ടീച്ചറിന് നാണം വന്നു.
'ഹെന്റെ ദൈവമേ.. ഇതെന്താ ദിവാകരന്മാഷ് മയ്യത്തായോ? അങ്ങേരുടെ മുറിയിൽ ഒരു ഉന്തുംതള്ളും.. എല്ലാ കൊരങ്ങന്മാരും ഇന്ന് വെളുപ്പാൻകാലത്തേ അവതരിച്ചിട്ടുണ്ടല്ലോ? ' അക്കാമ്മ ടീച്ചറുടെ ആത്മഗതം അല്പം ഉച്ചത്തിലായിപ്പോയി..
'ടീച്ചറേ ഇങ്ങോട്ടു നിന്നോ.. ലൈനിൽ.ഇനി ലൈൻ തെറ്റിച്ചാ ദിവാകരൻ മാഷ് ചൂടാവും. ' പൈലി മാഷ് വളിച്ച ചിരിയോടെ പറഞ്ഞു..
എല്ലാവരുടെ കൈയിലും ഫോട്ടോ ഉണ്ടല്ലോ.. അക്കാമ്മ ടീച്ചറുടെ സ്വപ്‌നങ്ങൾ താഴെവീണുടയുന്ന ശബ്ദമാണ് പിന്നെ കേട്ടത്..
'അപ്പൊ ടീച്ചറിനോടൊന്നും പറഞ്ഞില്ലേ.. വകുപ്പീന്ന് ഓർഡർ വന്നിട്ടുണ്ട്.. ഇനിമുതൽ പഠിപ്പിക്കുന്ന ടീച്ചറുമ്മാരുടെ ഫോട്ടോ ക്‌ളാസ്സിലെ ഭിത്തിന്മേൽ ഒട്ടിച്ചുവെക്കണമെന്ന്.. ' പൈലി മാഷ് ലൈനടിക്കാനുള്ള ഒരു ചാൻസും നഷ്ടപ്പെടുത്തില്ല..
വെട്ടിയിട്ട വാഴപോലെ അക്കാമ്മ ടീച്ചർ ദേ താഴെ !
വേണു 'നൈമിഷിക'
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക