Slider

പൂമരം ഇൻഡസ്ട്രീസ്,ശ്രീലങ്ക

0

പൂമരം ഇൻഡസ്ട്രീസ്,ശ്രീലങ്ക
´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´
ശ്രീലങ്കയിലെ പ്രമുഖ ബഹുരാഷ്ട്ര കുത്തക കമ്പനിയിലേക്ക് വിവിധ തരം ജോലികൾക്കായി അപേക്ഷ ക്ഷണിക്കുന്നു.
മികച്ച വേതനവും താമസ സൗകര്യങ്ങളും ലഭിക്കും.
പ്രായ പരിധി : 10 വയസ്സിനും 99വയസ്സിനും മധ്യേ.
മുൻപരിചയം:
ആശാരിപ്പണി അറിയുന്നവർക്ക് മുൻഗണന.
തേപ്പു പണി അറിയുന്നവർ അപേക്ഷിക്കുകയോ ഈ work നടക്കുന്ന area യിൽ കാലു കുത്തുകയോ ചെയ്യരുത്.
സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. വിവാഹിതർക്കും അപേക്ഷിക്കാം. പക്ഷേ രഹസ്യമായി whatsapp ലൂടെ ആ വിവരം സ്ഥാപനത്തെ അറിയിക്കേണ്ടതാണ്. വല്യ മൊതലാളി നിങ്ങളുടെ വിവരങ്ങൾ സൂക്ഷിക്കുകയും വേണ്ടതു പോലെ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നതാണ്... (മുതലാളി ആരാ മോൻ! )
പുരുഷൻമാർ ഒരു pp size ഫോട്ടോ മാത്രം അപേക്ഷയോടൊപ്പം അയച്ചാൽ മതിയാകുന്നതാണ്.
സ്ത്രീകൾക്ക് എത്ര photos വേണമെങ്കിലും അയക്കാവുന്നതാണ്.
നിബന്ധനകൾ :
ഇവിടുത്തെ ജോലികൾ
ഉത്തരവാദിത്തത്തോടെ പ്രണയ ഗാനങ്ങൾ ആലപിച്ചു കൊണ്ട് ചെയ്യേണ്ടതാണ്.
നിങ്ങളുടെ ചെറിയ ഒരു പിഴവ് പോലും ഒന്നോ രണ്ടോ ആളുകളുടെ മരണത്തിലോ ആത്മഹത്യയിലോ കലാശിച്ചേക്കാം.
Work നടക്കുന്ന കാലയളവിൽ താടി വളർത്തുകയോ കവിതകൾ എഴുതുകയോ ചെയ്യാൻ അനുവദിക്കുന്നതല്ല... അത്യാവശ്യക്കാർക്കു ആകാശത്തെ ചന്ദ്രനെ നോക്കി അനുരാഗ വിലോചനനായി, അതിലേറെ മോഹിതനായി എന്ന സിനിമാ ഗാനം പാടാൻ അനുവദിക്കുന്നതാണ്. സമീപ പ്രദേശത്തെ പട്ടികൾ കുറയ്ക്കുകയോ കടിക്കുകയോ ചെയ്‌താൽ സ്വന്തം ചെലവിൽ injection എടുക്കേണ്ടതാണ്
ഉറക്കം നഷ്ടപ്പെടുന്ന നാട്ടുകാർ തന്തക്കു വിളിച്ചാൽ അവർക്കു നിങ്ങളുടെ അച്ഛനെ മുൻപേ അറിയാം എന്നു കരുതി സമാധാനിക്കേണ്ടതാണ്.തിരികെ അവരെ തെറി വിളിക്കുന്നവർ സ്വന്തം ഹെൽത്ത്‌ OK യാണെന്ന് ഉറപ്പു വരുത്തേണ്ടതാണ്.
സ്ത്രീകളും ജോലിസ്ഥലത്ത് ഉണ്ടായിരിക്കുന്നതാണ്. ഒരു നല്ല നാളെയെ ഓർത്തും മഞ്ഞ പത്രക്കാരുടെ newsprint വെറുതെ waste ആക്കേണമോ എന്നു സ്വയം ചിന്തിച്ചും സ്ത്രീകളോട് മാന്യതയോടെ പെരുമാറേണ്ടതാണ്.
ജോലി സമയത്ത് മൊബൈൽ ഉപയോഗം അനുവദനീയമല്ല. Whatsapp ഫേസ്ബുക് എന്നിവ തുറക്കാൻ അനുവദിക്കുന്നതല്ല... ജോലി എന്താണെന്ന് അറിയുമ്പോൾ നിങ്ങൾക്ക് ബോധ്യമായിക്കൊള്ളും , ഇവിടെ Whatsapp ന്റെ ആവശ്യം തീരെ ഇല്ലായെന്ന്‌.
ജോലി:
വിശാലമായ ഫാക്ടറി ഭൂമിയിൽ
പൂമരതൈകൾ നട്ടുവളർത്തലും
കേരളത്തിൽ നിന്നു കപ്പലിൽ വരുന്ന പൂമരത്തടികൾ load ഇറക്കുന്നത് മുതൽ അവകൊണ്ട് കപ്പൽ നിർമ്മിച്ചു നീറ്റിലിറക്കുന്നതു വരെയുമുള്ള എല്ലാ പ്രവൃത്തികളും ഉൾപ്പെടുന്നതാണ് ജോലി.
നിങ്ങളുടെ അപേക്ഷകൾ
ഉടനെ അയക്കുക.ഞങ്ങളുടെ email വിലാസം: lovemesthiri@gulmohar.com
******************
Sai Sankar
സായ് ശങ്കർ, തൃശൂർ
×××××++++×××××
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo