Slider

ഒരു ചെറിയ പ്രണയകഥ

0
Image may contain: 1 person, closeup

കോളേജ് റൂട്ടിൽ ഓടുന്ന പ്രൈവറ്റ് ബസ്സിന്റെ ഡ്രൈവറായ മിഥുന് സ്ഥിരമായി ബസ്സിന്റെ മുന്നിൽ ഇരിക്കുന്ന വെളുത്തു മെലിഞ്ഞ സുന്ദരി കുട്ടിയ്ക്ക് തന്നെയൊരു നോട്ടമില്ലേയെന്ന സംശയം തോന്നിത്തുടങ്ങിയിട്ട് ദിവസ്സം മൂന്നാകുന്നു...
അന്ന് എന്തായാലും മിഥുൻ ഒളികണ്ണിട്ടു ആ പെൺകുട്ടിയെ നോക്കി ശരിയാണ് അവൾ തന്നെ തന്നെയാണ് നോക്കിയിരിക്കുന്നത്..... ഇശ്വരാ ഇത്രയും നല്ലൊരു സുന്ദരി നോക്കുവാനുള്ള ചന്തമൊക്കെ എനിക്കുണ്ടോ. മിഥുൻ മനസ്സിൽ ചിന്തിച്ചു....
ഡ്രൈവിങ്ങിൽ നിന്നും ശ്രദ്ധ പോകാതെ മിഥുൻ കൂടെ കൂടെ തല ചരിച്ചു അവളെ നോക്കുമായിരുന്നു....അതിലൂടെ താനും അവളെ ശ്രദ്ധിക്കുന്നുണ്ടെന്ന സത്യം അവൾക്കു മനസ്സിലാക്കി കൊടുത്തു ....
കോളേജ് സ്റ്റോപ്പിൽ ബസ്സ്‌ നിർത്തി അവൾ ഇറങ്ങുന്നതും നോക്കി മിഥുൻ ഇരുന്നു.... അവൾ ഇറങ്ങി കോളേജ് ഗേറ്റ് നോക്കി നടന്നു പോയ്കൊണ്ടിരുന്നപ്പോൾ മിഥുൻ മനസ്സിൽ ചിന്തിച്ചു അവളൊന്നു തിരിഞ്ഞ് നോക്കിയെങ്കിലെന്ന്.... മിഥുൻ മനസ്സിൽ കണ്ടത് അവൾ മാനത്തു കണ്ടെന്നു പറഞ്ഞപോലെ അവൾ തിരിഞ്ഞ് മിഥുനെ നോക്കി ഒരു ചെറു പുഞ്ചിരിയും സമ്മാനിച്ചു......
പിന്നിട് ഡ്രൈവ് ചെയുകയാണെങ്കിലും മിഥുന്റെ മനസ്സിൽ മുഴുവൻ ആ വെളുത്തു മെലിഞ്ഞ സുന്ദരിയായായിരുന്നു... വൈകുന്നേരം വണ്ടിയൊതുക്കി വീട്ടിൽ എത്തി എളുപ്പത്തിൽ ജോലിയെല്ലാം തീർത്തു ആഹാരവും കഴിച്ചു നേരത്തെ റൂമിൽ കയറി കതകടച്ചു കിടന്നുകൊണ്ട് അവളെ പറ്റി ചിന്തിച്ചു തുടങ്ങി.....
ബസ്സിൽ കിളിയായിട്ടു പോയ കാലം തൊട്ട് ഏതെങ്കിലുംഒരു പെണ്ണിനെ വളയ്ക്കാൻ നോക്കിയതാ നടന്നില്ല..... പിന്നീട് ഡ്രൈവറായതിനു ശേഷവും ശ്രമിച്ചു നടന്നില്ല.... ഇപ്പൊ ഇതാ ഒരു സുന്ദരി തന്നെ ഇങ്ങോട്ട് നോക്കിയിരിക്കുന്നു....
എന്തായിരിക്കും കാരണം ഇന്നി ആരാധനയായിരിക്കുമോ.... ഇത്രയും ആളിനെയും കൊണ്ട് ഈ ചെറിയ റോഡിലൂടെ വലിയ ബസ്സ്‌ ഓടിക്കുന്നതുകൊണ്ടുള്ള ആരാധനെ.... ഇതെല്ലാം ചിന്തിച്ചു കൊണ്ട് ആ രാത്രി കടന്നു പോയി....
പിന്നിട് ബസ്സിനുള്ളിൽ വച്ചു അവളുടെ നോട്ടവും.... ഇറങ്ങി പോകുമ്പോഴുള്ള പുഞ്ചിരിയും പതിവായി മാറി.... ഒരിക്കൽ പോലും അവർക്ക് തമ്മിൽ ഒന്ന് സംസാരിക്കുവാൻ കഴിഞ്ഞിരുന്നില്ല...വെറും നോട്ടവും ചിരിയും മാത്രം....മിഥുന്റെ മനസ്സിലാകെ പ്രണയം പൂത്ത് തളിർത്തു.
ഇങ്ങനെയൊക്കെ ആണെങ്കിലും മിഥുൻ അവളെ പറ്റിയുള്ള മുഴുവൻ ഡീറ്റൈൽസും ചോർത്തിയെടുത്തു.... ഒരു ചേട്ടനും.. അച്ഛനും അമ്മയും അടങ്ങുന്ന ഒരു സാധാരണ കുടുംബത്തിലെ അംഗമായിരുന്നു അവൾ...ഒരു ചേട്ടൻ കൂടിയുണ്ടായിരുനെങ്കിലും പുള്ളി ഒരു ബൈക്ക് അപകടത്തിൽ മരിച്ചുപോയി....
അവളോട്‌ പ്രണയം തുറന്ന് പറയണുമെന്ന ആഗ്രഹം കാരണം മിഥുൻ അന്ന് ബസ്സിൽ പോകാതെ അവളോട്‌ ഒന്ന് സംസാരിക്കണുമെന്നും ഉറപ്പിച്ചു കോളേജ് ബസ്സ്‌സ്റ്റോപ്പിൽ അവളെയും കാത്തു നിന്നു...
അല്പസമയത്തിന് ശേഷം ബസ്സ്‌ വന്നു.... ബസ്സിൽ നിന്നും ഇറങ്ങിയ അവൾ മിഥുനെ കണ്ട്‌ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് മുന്നോട്ടു നടന്നു.... ഉള്ളിൽ നല്ല ഭയമാരുനെങ്കിലും രണ്ടും കല്പിച്ചു മിഥുൻ വിളിച്ചു ...
കുട്ടി ഒന്ന് നിൽക്കു എനിക്ക് ഒരു കാര്യം ചോദിക്കാനുണ്ട്.......
അതുകേട്ടു അവൾ നിന്നിട്ട് മിഥുന് സമാനമായി തിരിഞ്ഞിട്ടു ചോദിച്ചു... എന്താ ചേട്ടാ... ചോദിച്ചോളൂ...
കാര്യം ഒന്നും ഇല്ല കുട്ടി പിന്നേ കുട്ടിയ്ക്ക് എന്നോട് എന്തേലും പറയാൻ ഉണ്ടോ....
അയ്യോ എനിക്കൊന്നും പറയാൻ ഇല്ല ചേട്ടാ...എന്ന് പറഞ്ഞിട്ട് വെറെന്തൊ ആലോചിച്ചിട്ട് അവൾ വീണ്ടും പറഞ്ഞു... പിന്നെ ചേട്ടനെ ഞാൻ നോക്കുന്നതും ചിരിക്കുന്നതും എല്ലാം എന്റെ മരിച്ചുപോയ ചേട്ടനെ പോലെ തോന്നിയിട്ടാ ചേട്ടൻ തെറ്റായൊന്നും വിചാരിക്കല്ലേ...
ഇത് കേട്ട് ഉള്ളിൽ ഒരു ഞെട്ടൽ ഉണ്ടായെങ്കിലും അത് പുറത്തു കാണിക്കാതെ വിക്കി വിക്കി മിഥുൻ പറഞ്ഞു .... അയ്യേ ഞാൻ തെറ്റായൊന്നും ചിന്തിക്കുന്നവനല്ല ... കുട്ടിയെ ഞാനും ഒരു പെങ്ങളായി തന്നെ കണ്ടത്....
അയ്യോ ചേട്ടന്റെ മനസ്സറിയാൻ വേണ്ടിയ ഞാൻ അങ്ങനെ പറഞ്ഞെ... എനിക്ക് ചേട്ടനെ ഒരുപാട് ഇഷ്ടമായിരുന്നു... സാരമില്ല ചേട്ടൻ ഒരു പെങ്ങളായല്ലേ എന്നെ കണ്ടത് ഇനി ഞാനും ആ രീതിയിൽ തന്നെ ചേട്ടനെ കണ്ടോളാം ....
ഇത് കേട്ടതും ഇടിവെട്ട് ഏറ്റവന്റെ തലയിൽ പാമ്പ് കടിച്ച അവസ്ഥയിലായി മിഥുൻ...ഇശ്വരാ ഇഷ്ടമാണെന്ന് തുറന്ന് പറഞ്ഞാൽ മതിയാരുനെന്നു മനസ്സിൽ ചിന്തിച്ചു കൊണ്ട് ഒന്നും മിണ്ടാൻ കഴിയാതെ നിന്നു....
എന്നാ ഞാൻ പോകുന്നു... എന്ന് പറഞ്ഞു അവൾ നടന്നു...
ഒന്നും പറയാൻ കഴിയാതെ മിഥുൻ തലയാട്ടി ശരിയെന്ന അർത്ഥത്തിൽ
കുറച്ചു ദൂരം പോയിട്ട് അവൾ തിരിഞ്ഞ് ഒരു നോക്കുകുത്തി പോലെ നിൽക്കുന്ന മിഥുനെ നോക്കി ചിരിച്ചു കൊണ്ട് വിളിച്ചു പറഞ്ഞു.... ചേട്ടാ ചേട്ടന് എന്നെ ഒരു കാമുകിയായി കാണാൻ ചേട്ടന്റെ മനസ്സ് അനുവദിക്കുമെങ്കിൽ ... ഞാൻ ചേട്ടനെ എന്റെ കാമുകനായി കണ്ടോളം....ഇതും പറഞ്ഞു അവൾ നാണത്തോടെ കോളേജിനകത്തേക്ക് ഓടി പോയി...
സന്തോഷമാണോ സങ്കടമാണോ എന്ന് അറിയാൻ കഴിയാത്ത അവസ്ഥയിൽ മിഥുൻ ആ ബസ്സ്‌ സ്റ്റോപ്പിൽ തരിച്ചു നിന്നു....
ഇപ്പൊ വിവാഹമൊക്കെ കഴിഞ്ഞു വർഷം കുറെ ആയെങ്കിലും അന്ന് അ കോളേജ് ഗേറ്റിൽ വച്ചു നടന്ന സംഭവങ്ങൾ പറഞ്ഞു മിഥുനും അവളും ഇപ്പോഴും പൊട്ടിച്ചിരിക്കാറുണ്ട്......
ദിനു മുനിതൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo