നഷ്ടപ്പെട്ടുപോയ്,
നഷ്ടപ്പെട്ടുപോയെൻ ബാല്യത്തെ
വളരുകയെന്ന പ്രകൃതി നിയമം
കെണിയിൽപ്പെടുത്തി കൈ പിടിച്ചപ്പോൾ.
നഷ്ടപ്പെട്ടുപോയെൻ ബാല്യത്തെ
വളരുകയെന്ന പ്രകൃതി നിയമം
കെണിയിൽപ്പെടുത്തി കൈ പിടിച്ചപ്പോൾ.
വളർച്ച കൈവിട്ടയീ ജീവിത സായന്തനത്തിൽ
തിരയുന്നുയെങ്ങുമെൻപ്രിയ ബാല്യത്തെ ഞാൻ.
മുറിയിലും കണ്ടില്ല മുറ്റത്തും കണ്ടില്ല
തൊടിയിലും കണ്ടില്ല വഴിയിലും കണ്ടില്ല
പടവിലും കണ്ടില്ല കടവിലും കണ്ടില്ല
കടലിലും കണ്ടില്ല മാനത്തും കണ്ടില്ല.
തിരയുന്നുയെങ്ങുമെൻപ്രിയ ബാല്യത്തെ ഞാൻ.
മുറിയിലും കണ്ടില്ല മുറ്റത്തും കണ്ടില്ല
തൊടിയിലും കണ്ടില്ല വഴിയിലും കണ്ടില്ല
പടവിലും കണ്ടില്ല കടവിലും കണ്ടില്ല
കടലിലും കണ്ടില്ല മാനത്തും കണ്ടില്ല.
നിലാവിലലഞ്ഞൂ കിണറ്റിലിറങ്ങി
കുളത്തിലും മുങ്ങി പുഴയിലും നീന്തി
കറ്റോട് സങ്കടം ചൊല്ലി നോക്കി
കണ്ണാടി പരിഹാസമായി നോക്കി.
കാൺമാനില്ല,
കാൺമാനില്ലയെൻ ബാല്യത്തെ യെങ്ങും.
കുളത്തിലും മുങ്ങി പുഴയിലും നീന്തി
കറ്റോട് സങ്കടം ചൊല്ലി നോക്കി
കണ്ണാടി പരിഹാസമായി നോക്കി.
കാൺമാനില്ല,
കാൺമാനില്ലയെൻ ബാല്യത്തെ യെങ്ങും.
ഖിന്നനായിത്തിരിച്ചെത്തിയവസാനം
ഓർമ്മതൻ താളുകൾ മറിച്ചു നോക്കി
ഒരു കുഞ്ഞു മയിൽപീലിയായെൻ ബാല്യം
മാനം കാണാതെ ഒളിഞ്ഞിരിപ്പുണ്ടവിടെ.
By Shanavas
ഓർമ്മതൻ താളുകൾ മറിച്ചു നോക്കി
ഒരു കുഞ്ഞു മയിൽപീലിയായെൻ ബാല്യം
മാനം കാണാതെ ഒളിഞ്ഞിരിപ്പുണ്ടവിടെ.
By Shanavas

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക