നമ്മൾ കണ്ണീർത്തുള്ളികളാൽ മെനഞ്ഞ കൊട്ടാരത്തിലെ അന്തേവാസികളല്ല...
നോവിന്റെ മഷി കൊണ്ട് ഇടനാഴികളിലെവിടെയോ കുറിച്ച, ദുർബലമായ രണ്ട് വാക്കുകളല്ല..
പിന്നിട്ട വഴിയിലെ മുള്ളുകളെയോർത്ത് തേങ്ങിക്കരയുന്ന തൂവലുകളല്ല...
വന്നേക്കുമെന്ന് ഭയക്കുന്ന വരൾച്ചയെയോർത്ത് സ്വയം കടപുഴകുന്ന പൂമരങ്ങളുമല്ല....
വരുമെന്നുറപ്പുള്ള വസന്തത്തിലേക്ക്,
ചിറകു വിരിക്കുന്ന പക്ഷികളാണ്...
സമയത്തിന്റെ പടിക്കെട്ടു താണ്ടി,
ലക്ഷ്യത്തിൽ പ്രകാശം പരത്തുന്ന,
ദീപനാളങ്ങളാണ്...

അഭിരാമി സുകാമി.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക