"ന്റെ ദേവീ ഇന്നല്ലെ മീനൂന്റെ വിവാഹം"
ശ്ശോ..ഞാനതങ്ങട് മറന്നു
ഏറ്റവും അടുത്ത കൂട്ടുകാരിയാ...തലേ ദിവസമെങ്കിലും ഒന്നു പോകണ്ടത് ആയിരുന്നു.. അവൾ എന്ത് വിചാരിക്കുമോ എന്തൊ!
മാളൂട്ടി ആത്മഗതം ചെയ്തു
കോളേജിലെ തന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയായിരുന്നു മീനൂ
താൻ സ്നേഹത്തോടെ മീനൂട്ടി എന്നും അവൾ എന്നെ മാളൂട്ടി എന്നും വിളിച്ചിരുന്നു
ദേഷ്യം വരുമ്പോൾ വേറെ പലതും വിളിക്കും
ശ്ശൊ...അതൊന്നും ഇവിടെ പറയാൻ നിക്ക് നാണമാ
പതിനൊന്ന് മണിക്ക് മറ്റോ ആണ് മുഹൂർത്തം
കുറച്ച് നേരത്തെ ഇറങ്ങാം
കുളിച്ച് മുടിയൊക്കെ ചീകിയൊതുക്കി സെറ്റ് സാരി ഉടുത്തു
കണ്ണാടിയിൽ ഒരു വട്ടം കൂടി നോക്കി സുന്ദരി ആണെന്ന് ഉറപ്പിച്ചു
സന്തത സഹചാരിയായ ആക്ടിവയുമായി കല്യാണത്തിനു മാളൂട്ടി യാത്രയായി
ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ വെച്ചാണ് താലി കെട്ട്
മണ്ണാറശാല അമ്പലത്തിനു മുൻപിൽ എത്തിയപ്പോൾ വണ്ടി നിർത്തി അകത്ത് കയറി ഒന്നു തൊഴുതാലോ എന്ന് ആഗ്രഹിച്ചു
ആഗ്രഹം കലശലായപ്പോൾ അവിടെ കയറി വേഗമൊന്ന് തൊഴുതിറങ്ങി
വീണ്ടും മുന്നോട്ട് യാത്രയായി
അമ്പലത്തിൽ എത്തിയപ്പോൾ വിവാഹം മുഹൂർത്തം അടുത്തു
എന്നിട്ടും വധുവും അവരുടെ അച്ഛനമ്മമാരു ഇതുവരെ എത്തിയിട്ടില്ല
വിവാഹം മുഹൂർത്ത സമയമടുത്തു പൂജാരി വിളിച്ചു പറഞ്ഞു
എന്റെ സുബ്രഹ്മണ്യ സ്വാമി ഇവരെവിടെ പോയി കിടക്കുവാ
മാളൂട്ടിക്ക് വേവലാതിയായി
മീനൂട്ടിയുടെ ഫോണിൽ വിളിച്ചപ്പോൾ സ്വിച്ച്ഡ് ഓഫ്
പെട്ടെന്നാരാ അവിടെ ഓടിയെത്തി
കിതച്ച് കൊണ്ട് അയാൾ ആ നടുക്കുന്ന സത്യം പറഞ്ഞത്
മീനൂട്ടി അവളുടെ കാമുകന്റെ ഒപ്പം ഒളിച്ചോടി പോലും
ആണ്ടവാ...മുരുകാ..ഈ ബുദ്ധിയില്ലാത്തവൾ ആ കള്ളു കുടിയൻ രാജുവിന്റെ ഒപ്പം പോയോ
ഞാനെങ്ങാനം ആയിരുന്നെങ്കിൽ ഈ ജോലിക്കാരൻ പയ്യനെയും കെട്ടി സുഖമായി ജീവിച്ചേനെ
ഒന്നുകിൽ പ്രണയിക്കുന്നെങ്കിൽ അവനെ തന്നെ കെട്ടണം
അതൊന്നും വയ്യാത്തവർ ഇപ്പണിക്ക് പോകരുത്
പാവമൊരു ചെക്കനും അവന്റെ വീട്ടുകാരും അപമാന ഭാരത്താൽ ശിരസ്സ് ഉയർത്താനാകാതെ നിൽക്കുന്നു
ഇതിനൊക്കെ കാരണം മീനൂട്ടിയുടെ വീട്ടുകാരാ
സ്വന്തം മകളുടെ പ്രണയം മറിച്ച് വെച്ച് അവളെ ഭീക്ഷണിപ്പെടുത്തി മറ്റൊരു വിവാഹത്തിനു സമ്മതിപ്പിക്കുന്നു
അവസരം കിട്ടുമ്പോൾ പ്രണയ ബദ്ധർ ഒളിച്ചോടുന്നു
ഇവരുടെ ഇടയിൽ പെട്ട് അഭിമാനം വ്രണപ്പെടുന്നവരുടെ അവസ്ഥ...ശ്ശൊ...വല്യ കഷ്ടം തന്നെ ...മാളൂട്ടി നിനച്ചു
വിവാഹ മുഹൂർത്തം കഴിയുന്നതിനു മുമ്പ് ആരെയെങ്കിലും കണ്ടു പിടിക്കാൻ പറ്റുമോ ...പൂജാരി ചോദിച്ചു
ഇങ്ങനെ പറഞ്ഞാൽ എന്താ ചെയ്യുക
പെട്ടന്ന് ആരു ഇതിനു തയ്യാറാവും
ബന്ധുക്കൾ തിരക്കിട്ട ചർച്ച ആരംഭിച്ചു
ഇതിനിടയിൽ മാളുവിന്റെ വീട്ടുകാരും അവിടെ എത്തി ചേർന്നു
കല്യാണം ചെറുക്കൻ തല കുമ്പിട്ട് ഇരിക്കുക ആണ്
"മോനെ ദീപൂ...ഇവിടെ കൂടിയവരിൽ ആരെയെങ്കിലും ഒന്ന് നോക്കിയാലൊ "
ദീപൂന്റെ അമ്മ പറഞ്ഞു
ദീപു തലയുയർത്തി ഒന്ന് നോക്കി
കിറു കൃത്യം മാളൂട്ടിയിൽ ചെന്ന് നോട്ടമെത്തി
അറിയാതെ മാളൂട്ടി ഒന്ന് ഞെട്ടി
ഈശ്വരാ ദീപേട്ടൻ
തങ്ങളുടെ കോളേജിലെ എറ്റവും മികച്ച ഗായകനായിരുന്ന ദീപേട്ടൻ
ഒരു വാക്കിനും നോട്ടത്തിനുമായി എത്രയോ പേർ ദീപേട്ടനു വലയും വിരിച്ച് നടന്നു
പക്ഷേ ആർക്കും ദീപനെ കിട്ടിയില്ല
താനും ഒരുപാട് ആഗ്രഹിച്ചിരുന്നു
മാളൂട്ടിയുടെ നേരെ നീണ്ട വിരലുകൾ അടയാളം വെച്ച് ദീപന്റെ അച്ഛനും അമ്മയും മാളൂട്ടിയെ ചോദിച്ചു
എന്റെ അച്ഛനും അമ്മയും എന്ത് പറയുന്നോ അത് ഞാനനുസരിക്കും
മാളൂട്ടി പറഞ്ഞു
നിറഞ്ഞൊഴുകിയ മിഴികളോടെ ദീപന്റെ ഉളളം കയ്യിൽ മാളൂട്ടിയുടെ കരം വെച്ച് കൊടുക്കുമ്പോൾ ഒരു ജന്മം മുഴുവനുളള പ്രാർത്ഥനയും ആശീർവാദവും അവർക്കൊരുമിച്ച് നൽകുകയായിരുന്നു മാളൂട്ടിയുടെ അച്ഛനും അമ്മയും"

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക