രാജീവ് രാഘവ് ജോണിനേയും രമേശിനേയും കൂട്ടി വീണ്ടും ക്യാബിനിൽ കയറി.
'കുറച്ചുനേരത്തേക്ക് ആരെയും കടത്തിവിടണ്ടാന്നു പറഞ്ഞേക്കൂ ജോൺ'
ലാപ് ഓൺ ചെയ്തു. പെൻഡ്രൈവിൽ നിന്ന് ഡീ-കോഡ് ചെയ്ത ഫയലുകൾ അപ്‌ലോഡ് ചെയ്തു..
വീണ്ടും ആ ഫയലുകളിൽ എന്തോ തിരയുകയായിരുന്നു രാജീവ്.
രമേശ് ഓരോ ഫയലുകളും വിശദമായി പറഞ്ഞുകൊടുത്തുകൊണ്ടിരുന്നു..
'ഇവരുടെ വാട്ട്സ് ആപ്പ് ഫയലുകൾ കിട്ടിയിട്ടില്ലേ.. അതെവിടെ ?'
രമേശ് ആ ഫയൽ ഓപ്പൺ ചെയ്തു..
'ഇത് ഇന്നത്തേതു മാത്രമല്ലേയുള്ളു.. എനിക്ക് കഴിഞ്ഞ ഒരാഴ്ചത്തെ ഫയലുകൾ വേണം.. അവർ അയച്ചിട്ട് ഡിലീറ്റ് ചെയ്ത മെസ്സേജുകൾ അടക്കം'
'സോറി സർ.. വാട്സ് ആപ്പ് ഡിലീറ്റ് ചെയ്ത ഫയലുകൾ റിട്രീവ് ചെയ്യാനുള്ള അവസരം തരില്ല.. അവർ അത് സ്റ്റോർ ചെയ്യാറില്ലത്രേ !'
'ഓഹ്.. റിപ്പോർട്ടിൽ പറഞ്ഞ മെസ്സേജുകൾ എവിടെ?'
രമേശ് ആ ഫയൽ ഓപ്പൺ ചെയ്തു.
'ഇതാണ് അയാളുടെ ഫയൽ അല്ലേ ? ഗുഡ്.. അവന്റെ ഫേസ്ബുക് ഐ ഡി... പ്രണയം പൂത്തനാൾ.. വൻമരം.. '
'അയാൾ സ്റ്റേഷനിൽ ഉണ്ടായിരുന്ന സമയത്തു വന്ന മെസ്സേജുകൾ ആണിത് സർ.. ' ജോൺ ചൂണ്ടിക്കാണിച്ചു.
രാജീവ് ആ മെസ്സേജുകൾ മനസ്സിരുത്തി വായിച്ചു.. അതിനുമുമ്പുള്ള മെസ്സേജുകൾ എല്ലാം ഡിലീറ്റ് ചെയ്തിരുന്നു.. ദാറ്റ് മീൻസ്..

'എന്തേലും കുഴപ്പമുണ്ടോ?'
'എടാ.. നീ എവിടാ? .. എന്താ റിപ്ലൈ തരാത്തെ...'
'ഫോൺ എടുക്ക്... എത്ര വിളി വിളിച്ചു.. '
'വീണ്ടും വാഗമൺ പോയോ?... ഇനി അവിടെ പോകണ്ടാ.. ചുമ്മാ ആർക്കെങ്കിലും സംശയമുണ്ടായാൽ എല്ലാം തീർന്നു.. എനിക്ക് പേടിയാകുന്നു.. '

അയാൾ സ്റ്റേഷനിൽ ഉണ്ടായിരുന്ന മൂന്നുമണിക്കൂറിൽ വന്ന മെസ്സേജുകൾ.. വേറെയും ചില മെസ്സേജുകൾ ഉണ്ട്.. അതിനൊന്നും അത്ര പ്രാധാന്യമുള്ളതായി തോന്നിയില്ല..
'ഇയാളുടെ ഫോൺ ടവർ ലൊക്കേഷൻസ്.. ' രാജീവ് ധൃതിപിടിച്ചു..
കഴിഞ്ഞയാഴ്ച രണ്ടുതവണ വാഗമൺ.. തിരിച്ച് ചങ്ങനാശ്ശേരി..
നിധിയുടെ ടവർ ലൊക്കേഷനുമായി കണെക്ഷൻസ് കാണിക്കുന്നുണ്ട്.. പക്ഷേ അയാൾ അന്ന് ചങ്ങനാശ്ശേരി ടവറിന്റെ പരിധിയിൽ വന്നതിനു ശേഷം ഏതാണ്ട് ഒരുമണിക്കൂർ കഴിഞ്ഞാണ് നിധിയുടെ ഫോൺ ആ ടവറിന്റെ പരിധിയിൽ എത്തുന്നത്.. പിന്നെ സ്വിച്ച്ഡ് ഓഫായി.. അപ്പോൾ നിധി അത്രയുംനേരം എവിടെയായിരുന്നു? അതിനുമുമ്പുള്ള ലൊക്കേഷൻ പുതുപ്പള്ളി..കുറേയധികംനേരം നിധിയുടെ ഫോൺ പുതുപ്പള്ളിയിലുണ്ടായിരുന്നു..

'ഓക്കേ.. നമുക്ക് തിരിക്കാം.. ആ മെസ്സേജ് അയച്ച പെൺകുട്ടി അവിടെയുണ്ടല്ലോ അല്ലേ ?.'
'ഉണ്ട് സർ.. ഞാൻ അവർ വേറെയെങ്ങും പോകാതിരിക്കാനുള്ള ക്രമീകരങ്ങങ്ങൾ ചെയ്തിട്ടുണ്ട്.. ജോൺ പറഞ്ഞു.
ഓക്കേ.. നമ്മുടെ ടീമിനെ ഫയർ ഫോഴ്‌സിന്റെകൂടെ അങ്ങോട്ട് വിട്ടേക്കൂ... നമുക്ക് അവളുടെ അടുത്തേക്കുപോകാം.. '
രാജീവ് രാഘവ് പോലീസ് ജീപ്പിൽ കയറി.. പിന്നിൽ
രണ്ടു വനിതാപൊലീസുകാർ ഉൾപ്പടെ നാലുപേർ..

ഹോസ്റ്റലിൽ എത്തിയപ്പോൾ കുട്ടികൾ ക്ലാസ് കഴിഞ്ഞു വന്നുതുടങ്ങിയിരുന്നു... വാർഡൻ അവരേ പ്രതീക്ഷിച്ചിട്ടെന്നപോലെ വളരെ അസ്വസ്ഥയായി കാണപ്പെട്ടു.. കോളേജിന്റെയും ഹോസ്റ്റലിന്റെയും ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങിനെയൊരു സംഭവം.. മേലധികാരികളിൽനിന്ന് മെമ്മോ കൈപ്പറ്റി ... സംഭവിച്ചതിനൊക്കെ മറുപടി കൊടുത്തേ പറ്റൂ.. അതിനിടയ്ക്കാണ് സ്റ്റേഷനിൽനിന്നുള്ള വിളി..
നിധിയുടെ റൂംമേറ്റ്സ് രാജീവിന്റെ മുന്നിൽ ഹാജരാക്കപ്പെട്ടു.. എല്ലാവരുടെ കണ്ണുകളിലും ഭീതിയുടെ നിഴൽപ്പാടുണ്ട്..
രാജീവ് വളരെ ശാന്തതയോടെ തുടങ്ങി..
'നോക്കൂ.. നിധിയെക്കുറിച്ച് ഇതുവരെ ഒരു നിഗമനത്തിലെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല.. നിങ്ങൾ തരുന്ന ചെറിയചെറിയ വിവരങ്ങൾ ഞങ്ങൾക്ക് വിലപ്പെട്ടതാണ്.. സഹകരിക്കണം..'
അവർ മൂന്നുപേരോടായി അയാൾ പറഞ്ഞു.
'നിധിയുടെ ബന്ധങ്ങൾ.. അതാണ് എനിക്കറിയേണ്ടത്.. നിങ്ങൾക്കറിയാവുന്നത് തെളിച്ചുപറയൂ.. ഇതുമൂലം നിങ്ങൾക്കാർക്കും ഒരു പ്രശ്നവും ഉണ്ടാകില്ല.. ഞാൻ ഉറപ്പുതരുന്നു.. അവളുടെ മാതാപിതാക്കളെ ഓർത്തെങ്കിലും.. പ്ലീസ് '
ആരും ഒന്നും പറഞ്ഞില്ല.
'നിങ്ങളിൽ ആരെങ്കിലുമൊരാൾ അവളുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരിയായിരിക്കും.. എനിക്കുറപ്പുണ്ട്.. ' രാജീവിന്റെ ക്ഷമ നശിച്ചുതുടങ്ങിയിരുന്നു.
'നിങ്ങൾക്കറിയാവുന്നത് പറഞ്ഞുകൊടുക്കൂ.. ' ഇത്തവണ വാർഡന്റെ ഊഴമായിരുന്നു.
സൂര്യ, സോനാ തോമസ്, അനാമിക.. മൂന്നുപേരെയും കണ്ടാൽ അറിയാം അവരുടെ സെറ്റ് അപ്പ്... എല്ലാവരുടെയും ജാതകം ജോണിന്റെ കൈയിലുണ്ട്.. എല്ലാവരും വൻതോക്കുകളുടെ മക്കൾ..
'ഇനി ചോദ്യമില്ല.. ' രാജീവിന് ദേഷ്യം വന്നുതുടങ്ങിയിരുന്നു..
അവർ ആരെയും കൂസാതെ നിന്നു. ജോണിന്റെ കൈ തരിച്ചുതുടങ്ങിയിരുന്നു...
'ജോൺ അവരേ വിളിക്കൂ.. ' രാജീവ് പുറത്തേക്കുനോക്കി പറഞ്ഞു.
നിമിഷനേരത്തിനുള്ളിൽ രണ്ടു വനിതാപൊലീസുകാർ റൂമിലെത്തി.
'ഇവരോട് നിങ്ങൾ സംസാരിക്കൂ.. ഞാൻ ആ റൂമൊന്നു ചെക്ക് ചെയ്തിട്ടു വരുന്നു.. രമേശ് എന്റെകൂടെ പോരൂ.. വാർഡൻ, നമുക്കങ്ങോട്ട് നീങ്ങാം.. ' രാജീവ് എഴുന്നേറ്റു.
വാർഡൻ മനസ്സില്ലാമനസ്സോടെ അവരുടെകൂടെ പുറത്തോട്ടു നടന്നു..
പിന്നിൽ ജോണിന്റെ കൈപ്പടക്കം പൊട്ടുന്നത് രാജീവ് കേട്ടു.

രാജീവ് മറ്റുമൂന്നുപേരുടെയും ബാഗുകളും ഷെൽഫുകളും പരിശോധിച്ചു. മൂവരും വാർഡന്റെ റൂമിലെത്തിയപ്പോൾ രാജീവ് ശ്രദ്ധിച്ചിരുന്ന ഒരുകാര്യം.. ഇവിടെ അതാണയാൾ തപ്പിക്കൊണ്ടിരുന്നത്.. ഒരു മൊബൈൽ ഫോൺ.. മറ്റുള്ളവരുടെ കൈയിൽ അവരുടെ ഫോൺ കണ്ടിരുന്നു.. ഒരാൾ മാത്രം.. സോനാ തോമസ് !
ബെഡ്‌ഡിൽ ബെഡ്ഷീറ്റിനാൽ പാതിമറയ്ക്കപ്പെട്ട മൊബൈൽ ഫോൺ അയാൾ രമേശിനോട് എടുക്കാൻ പറഞ്ഞു..
'സ്ക്രീൻ ലോക്ക് ആണ് സർ.. വാട്ട്സ് ആപ്പ് മെസ്സേജുകൾ വന്നതിന്റെ ഐക്കൺ മുകളിൽ കാണിക്കുന്നുണ്ട്... '
'ഓക്കേ.. വാർഡൻ.. സോനയെ ഇങ്ങോട്ടൊന്നു കൂട്ടികൊണ്ടുവരൂ.. '
രാജീവ് വീണ്ടും പരിശോധനകൾ തുടർന്നുകൊണ്ടിരുന്നു.
സോനാ ഒട്ടും നേർവസ് അല്ലായിരുന്നുവെന്ന് അവളുടെ മുഖഭാവംകൊണ്ട് അയാൾക്ക് മനസ്സിലായി..
'സോനാ.. നിധിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരി.. ആം ഐ റൈറ്റ്?'
'നോ.. അവൾ എന്റെ റൂംമേറ്റ് മാത്രം.. എനിക്കതിന്റെ ആവശ്യമില്ല .. ഞാനെന്തിന് അവളുടെ രഹസ്യങ്ങൾ സൂക്ഷിക്കണം... '
'ഗുഡ്.. ഇത് സോനയുടെ ഫോണല്ലേ.. ഇതൊന്നു ലോക്ക് മാറ്റിത്തരൂ.. '
സോന പരുങ്ങി...
'ഫ് ഭ പന്ന.................. മോളേ തൊറക്കെടീ ലോക്ക്.. '
രാജീവ് ഉഗ്രരൂപിയായി...
'ജോൺ അവരെ വിളിച്ച് ഇവളെ ജീപ്പിൽ കേറ്റാൻ പറയൂ.. '
രമേശ് ലോക്ക് തുറന്ന സോനയുടെ ഫോൺ രാജീവിന് കൈമാറി..
അയാൾ വാട്ട്സ് ആപ്പ് മെസ്സേജുകൾ നോക്കി.. അവന്റെ മെസ്സേജ്.. അതാണയാൾക്ക് വേണ്ടത്..

'ഞാൻ വരുന്നുണ്ട്.. നാളെ '
'എടീ.... '
'ക്ലാസിലാണോ.. പെട്ടെന്ന് റിപ്ലൈ താ.. '
'എനിക്ക് നിന്നെ കാണണം.. '
'എടീ.... '
'ക്ലാസിലാണോ.. പെട്ടെന്ന് റിപ്ലൈ താ.. '
'എനിക്ക് നിന്നെ കാണണം.. '
രാജീവ് സോനയെ രൂക്ഷമായി നോക്കി.
'ഇതാരാടീ... ഇവനേതാ.. നിന്റെ ബോയ് ഫ്രണ്ട് ആണോ?'
'യെസ്... ' സോന അക്ഷോഭ്യയായി മറുപടി പറഞ്ഞു
'കാൾ ഹിം റൈറ്റ് നൗ.. എന്നിട്ട് ജോൺ പറയുന്നതുപോലെ പറയ് അവനോട്.. ജോൺ ....'
'സർ.. '
രാജീവ് മറ്റുള്ളവരെക്കൂട്ടി പുറത്തേയ്ക്കിറങ്ങി ഒരു നമ്പറിലേക്ക് ഫോൺ ചെയ്തു.
'എന്തായി? ... '
'ഓക്കേ.. ആ ഭാഗം മൊത്തം അരിച്ചുപെറുക്കാൻ പറയൂ.. കൂടുതൽ ഫോഴ്സിനെ ആവശ്യമെങ്കിൽ ഞാൻ ഹെഡ് ക്വാർട്ടറിൽ വിളിക്കാം.. അവിടെനിന്ന് ആളുകളെയെല്ലാം ഒഴിപ്പിച്ചല്ലോ അല്ലേ.. ? സെക്യൂരിറ്റിയെ കസ്റ്റഡിയിൽത്തന്നെ വയ്ക്കണം.. വാർത്ത പുറംലോകം അറിയുന്നതിനുമുന്പ്.. ക്വിക്ക്.. '
'ഉം.. മഞ്ഞുമാറുന്നതുവരെ കാത്തിരിക്കാതെ കഴിയുന്നത് ചെയ്യൂ.. ഫയർ ഫോഴ്സിൽ ഡേവിഡ് ഉണ്ടല്ലോ അല്ലേ ? ഞാൻ അദ്ദേഹത്തെ വിളിക്കാം'
'ഓക്കേ... ഒരുമണിക്കൂറിനുള്ളിൽ ഞങ്ങൾ അവിടെയെത്താം.. ഫോഗ് കട്ടർ ആവശ്യത്തിനുണ്ടല്ലോ അല്ലേ ? ... ഗുഡ് .'
'ഓരോ നിമിഷവും എനിക്കറിയണം.. വീഡിയോ റെക്കോർഡ് ചെയ്യണം.. ഓക്കേ.. ശരി.. '

രാജീവ് തിരികെ വാർഡന്റെ റൂമിലെത്തിയപ്പോൾ സോനയും ജോണും അവിടെ ഉണ്ടായിരുന്നു..
'ഒരു കാർ വരുത്തൂ ജോൺ.. മഫ്തിയിൽ ആയിരിക്കണം.. ഓക്കേ'
വാർഡനോട് എന്തൊക്കെയോ മാറ്റിനിറുത്തി പറഞ്ഞിട്ട് കുട്ടികൾക്ക് നേരെ തിരിഞ്ഞു.
'നിങ്ങളെ കുറച്ചുനേരത്തേക്ക് ഞങ്ങൾ കൂട്ടിക്കൊണ്ടുപോകുകയാണ്...ജോൺ ഇവരുടെ ഫോണുകളെല്ലാം കൈയിലുണ്ടല്ലോ അല്ലേ ?... നിങ്ങൾക്കുവേണ്ടിയാണ് കാർ വരുത്തിയിരിക്കുന്നത്.. പോലീസ് ജീപ്പിൽ കൊണ്ടുപോയാൽ നിങ്ങൾക്കും സ്ഥാപനത്തിനും ചീത്തപ്പേരാകും.. സഹകരിക്കുക.. അല്ലാതെ വേറെ മാർഗ്ഗമില്ല.. '

വാർഡനും കുട്ടികളും കാറിൽ കയറിപ്പോയതിനുശേഷമാണ് രാജീവും കൂട്ടരും ഹോസ്റ്റൽ വിട്ടത്..
ഇതിനിടക്ക് രാജീവ് മേലധികാരികളെ വിവരം അറിയിച്ചുകൊണ്ടിരുന്നു.. സർക്കിൾ ഇൻസ്പെക്ടർക്കും മറ്റുള്ളവർക്കും നാളെ ഉച്ചയ്ക്കുള്ളിൽ ഒരു ഗുഡ് ന്യൂസ് കൊടുക്കാമെന്നുള്ള വാഗ്ദാനവും അയാൾ നടത്തി.. അയാളുടെ കഴിവിൽ വിശ്വാസമുള്ളതുകൊണ്ട് അവർക്കതുമതിയായിരുന്നു..
സർക്കിൾ ഇൻസ്‌പെക്ടർ ചങ്ങനാശ്ശേരി പോലീസുമായി ബന്ധപ്പെട്ട് നിധിയുടെ ചങ്ങാതിമാരെ ഫോളോ ചെയ്യുന്നതിന്റെ റിപ്പോർട്ട് അയാൾക്കെത്തിച്ചുകൊടുത്തു.. എല്ലാവരും സ്ഥാലത്തുതന്നെയുണ്ട്.. ഒന്നും അസ്വാഭാവികമായി ഇതുവരെ കണ്ടിട്ടില്ല.. ഇന്നു രാത്രിമുതൽ അവരെ കൂടുതൽ ശ്രദ്ധിക്കാനും . ആരെങ്കിലും ലൊക്കേഷൻ വിട്ടു പോകുന്നുണ്ടെങ്കിൽ മഫ്തിയിൽ ഫോളോ ചെയ്യാനുമുള്ള ഇൻസ്ട്രക്ഷൻസ് കൊടുത്തു.

രാജീവ് നിധിയുടെ മാതാപിതാക്കളെ ഫോണിൽ വിളിച്ച് അവരോട് നാളെ ഉച്ചയ്ക്ക് സ്റ്റേഷനിൽ എത്താൻ പറഞ്ഞു
സ്റ്റേഷനിൽ എത്തി രമേശിനോട് നിധിയുടെ ഫേസ്ബുക് കൂട്ടുകാരുടെ ഫോൺ ട്രാക്ക് ചെയ്യാൻ ഏല്പിച്ചു. സോനയെ ഒരിക്കൽക്കൂടി ചോദ്യംചെയ്‌തിട്ട് രണ്ടു വനിതാപൊലീസുകാരെ മഫ്തിയിൽ അവരുടെ കൂടെ ഹോസ്റ്റലിലേക്ക് വിട്ടു. പോലീസുകാർക്ക് അന്ന് കുട്ടികളുടെ റൂമിൽ കഴിയാനുള്ള അനുമതി വാർഡനോട് എഴുതിവാങ്ങി.
ആറര മണിയായി രാജീവിന്റെയും ജോണിനെയും വഹിച്ചുകൊണ്ടുള്ള പോലീസ്ജീപ്പ് വാഗമൺ ലക്ഷ്യമാക്കി നീങ്ങിയപ്പോൾ.. തുള്ളിക്കൊരുകുടം പെയ്യുന്ന മഴ.. മഴയെ വകവയ്ക്കാതെ ജീപ്പ് പാഞ്ഞുകൊണ്ടിരുന്നു.. വളവുകളിലും തിരിവുകളിലും ജീപ്പ് പായിക്കാനുള്ള ഡ്രൈവർ സുമോദിന്റെ കഴിവിനെ പ്രശംസിക്കാനും അദ്ദേഹം മറന്നില്ല..
ഇരുട്ടിനോടൊപ്പം മഞ്ഞിനും കട്ടികൂടിത്തുടങ്ങിയിരുന്നു.. അപ്പോഴാണ് ഫയർ ഫോഴ്സിലെ ഡേവിഡിനെ വിളിച്ചില്ലല്ലോ എന്നകാര്യം രാജീവ് ഓർത്തത്.. അയാൾ ഫോണെടുത്തു ഡേവിഡിന്റെ നമ്പർ കണ്ടുപിടിച്ചു..
പെട്ടെന്നാണത് സംഭവിച്ചത് !
(തുടരും )
വേണു 'നൈമിഷിക'
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക