Slider

ബിരിയാണി

0

ചെക്കൻ രണ്ടു ദിവസമായിട്ടു ക്ലാസ്സു കഴിഞ്ഞു വന്നാൽ മൊബൈൽ നോക്കി കിടന്നു ദീർഘശ്വാസം വിടുന്നത് കാണാം .നിങ്ങളൊന്നു ചോദിച്ചേ എന്താണെന്നു... വയസ്സ് പതിനേഴു ആണ്. വല്ലാത്ത പ്രായം ".
ഞാൻ വൈകിട്ടു വന്നപ്പോൾ അവൾക്കാദ്യം പറയാനുണ്ടായിരുന്നത് ഇതായിരുന്നു
മൊബൈൽ നോക്കിക്കോട്ടെ.. ഇവനെന്തിനാപ്പാ ദീർഘനിശ്വാസം വിടുന്നത് ?
എന്റെ മൊബൈൽ പിന്നെ എനിക്ക് സെക്യൂരിറ്റി ചെക്കിങ് ഒക്കെ കഴിഞ്ഞേ കിട്ടാറുള്ളു .ഫേസ്ബുക്കും വാട്സാപ്പുമൊക്കെ എനിക്ക് അന്യഗ്രഹജീവികളാ. ഇവളുടെ ഏതോ കൂട്ടുകാരിയുടെ ഭർത്താവു ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഏതോ ഒരു ബാധയുടെ കൂടെ ഒളിച്ചോടിപ്പോയത്രേ .കഷ്ടം അവനു ഭ്രാന്താണോ ? ഈ ഫോട്ടോയിലുള്ളതിനെ ഒക്കെ നേരിട്ടു കണ്ടാൽ ബോധം പോകും .ഒന്നുള്ളതിനെ കെട്ടിയിട്ടു ജീവിക്കാൻ മേലാ.അപ്പോഴാ ..എന്തായാലും അന്ന് തീർന്നു എന്റെ ഫേസ്ബുക്കും വാട്സ് ആപ്പും .ഇവളെക്കാളും വലിയ ആപ്പ് ഇതാ ?
അവനെങ്കിലും സന്തോഷിക്കട്ടെ എന്ന് പറയണമെന്നുണ്ട് .പക്ഷെ ധൈര്യം ഇല്ല
അവനങ്ങനെ വലിയ കൂട്ടുകെട്ടുകളും ബഹളങ്ങളും ഉള്ള കുട്ടിയല്ല . ഇപ്പോളും പലരാത്രികളിലും എന്നെ കെട്ടിപ്പിടിച്ചുകൊണ്ടാണ് ഉറങ്ങാറുള്ളത് .എന്നോട് പറയാത്ത രഹസ്യമൊന്നുമവനില്ല എന്നാണെന്റെ വിശ്വാസം
പ്ലസ് ടു കഴിഞ്ഞു ഒരു വര്ഷം മിക്കവരെയും പോലെ എൻട്രൻസ് കോച്ചിങ്ങിനു പോകുകയാണ് .അവളുടെ ഏറ്റവും വലിയ ആഗ്രഹമാണ് അവൻ ഡോക്ടർ ആകണെമെന്നുള്ളത് .
==This rachana done by Ammu Santhosh, Nallezhuth==
"എന്നാലും ഇത്രേം പഠിക്കാനുള്ളപ്പോ അവനിങ്ങനെ ദീർഘനിശ്വാസം വിട്ടു മൊബൈലിൽ കാണുന്നതെന്തായിരിക്കും ? '
"നിനക്ക് ചോദിച്ചു കൂടെ ?'
"നിങ്ങളങ്ങു ചോദിച്ചാൽ മതി നിങ്ങളുടെയല്ലേ മോൻ ?"
"അതും കുറ്റമായോ"
അവളെന്നെ വെട്ടുപോത്തിനെ പോലെ ഒരു നോട്ടം .
അവനു സ്വന്തം ആയി മുറിയൊന്നുമില്ല .പഠിക്കാനായി ഒരു മുറിയുണ്ട് .അവിടെ ഒരു കട്ടിൽ ഉണ്ട് .വാതിൽ അടയ്ക്കാറൊന്നുമില്ല.ഞാൻ വന്നു കഴിഞ്ഞാൽ എന്റെ ഒപ്പമാണ് സദാസമയവും .
അവള് പറഞ്ഞത് ശരിയാണല്ലോ അവനെന്തോ നോക്കികിടപ്പാണ് .ഞാൻ അവന്റ കട്ടിലിലേക്കു ഒറ്റ ചട്ടം .അവൻ എന്താണ് കാണുന്നത് എന്ന് അറിയണമല്ലോ
"നോക്കിക്കേ അച്ഛാ സിനിമാ നടൻ മാമുക്കോയ ബിരിയാണി ഉണ്ടാക്കുന്ന വീഡിയോ യൂ ട്യൂബിൽ ..ഹോ വായിൽ വെള്ളം വരുവാ അച്ഛനറിയാമോ ബിരിയാണി ഉണ്ടാക്കാൻ ?"
സത്യം പറഞ്ഞാൽ ഞാൻ പൊട്ടി ചിരിച്ചു പോയി .ബിരിയാണി ഉണ്ടാക്കുന്നത് കണ്ടാണോ ഇവൻ ദീർഘനിശ്വാസം വിട്ടു കൊണ്ടിരുന്നത് .ബുദ്ധി വികസിക്കാത്ത ചെക്കൻ ! ചുമ്മാതല്ല നീ ഒറ്റ മോനായി പോയത് അല്ലേൽ പതിനേഴുവയസായിട്ടും നീ എന്നെ കെട്ടിപിടിച്ചു ഉറങ്ങുമോ ? ഞാൻ ചിരിയോടെ ചിന്തിച്ചു കൊണ്ടിരുന്നു എന്റെ ചിരി കണ്ടു അവൻ അന്തം വിട്ടു
"അച്ഛാ എനിക്കുണ്ടല്ലോ ഡോക്ടർ ആകേണ്ട ..എനിക്ക് ഷെഫ് ആയാൽ മതി .പാചകം എനിക്ക് വലിയ ഇഷ്ടമാ. ഞാൻ എന്നും ക്ലാസ് കഴിഞ്ഞു വന്നു ഇത്തരം വീഡിയോസ് ആണ് കാണുന്നെ ..നമുക്കൊരു ഹോട്ടൽ തുടങ്ങാമച്‌ഛ ഭാവിയിൽ "
ഞാൻ അവന്റെ ശിരസ്സ്സിൽ തലോടി പാചകം അവൻ പരീക്ഷിക്കുന്നത് ഞാൻ പലപ്പോളും കാണാറുണ്ട് . അവനതു ഇത്ര ഇഷ്ടം ആണെന്ന് എനിക്ക് അറിയില്ലായിരുന്നു .പാവം എന്റെ മോൻ.
"നിന്റെ ഇഷ്ടം "ഞാൻ മെല്ലെ പറഞ്ഞു
"സത്യം "
"നിൻടിഷ്ടം പോലെ ചെയ്തോ അതാണിഷ്ടം എങ്കിൽ അങ്ങനെ ..ഞാൻ സപ്പോർട്ട് "
"അപ്പൊ 'അമ്മ ?"
"അമ്മയോട് പോയി പണി നോക്കാൻ പറയാം അവൻ എന്നെ ഇറുകെ കെട്ടിപ്പിടിച്ചു ഒരു ഉമ്മ തന്നു
അവനൊരു കാൾ വന്നപ്പോൾ ഞാൻ മുറിയിൽ നിന്ന് പോരാനൊരുങ്ങി
"സൂര്യനായി തഴുകി ഉറക്കമുണർത്തുമെന്നച്ഛനെയാണെനിക്കിഷ്ടം
ഞാൻ ഒന്ന് കരയുമ്പോൾ അറിയാതെ ഉരുകുമെന്നച്ഛനെയാണെനിക്കിഷ്ടം "
അവന്റെ ഫോണിന്റെ റിങ് ടോൺ
അത് കേട്ട് എന്റെ ഉള്ളിലെന്തോ പോലെ. അവൻ നിഷ്കളങ്കമായി ചിരിച്ചു കൊണ്ട് എന്നെ പിടിച്ചു നിർത്തി '
"രഹസ്യമൊന്നുമില്ല അച്ഛാ ഫ്രണ്ടിന്റെ ഫോൺ ആണ് ഇവിടിരി "
ഞാൻ അവനരികിലിരുന്നു
സത്യതിൽ ഞാൻ ഭയങ്കര ഹാപ്പി ആണ് കേട്ടോ .എന്റെ മോന് പാചകം ആണ് ഇഷ്ടം എങ്കിൽ അവൻ അത് പഠിക്കട്ടെ .ഡോക്ടറും എഞ്ചിനീറും മാത്രം പോരല്ലോ ദുനിയാവിൽ .എന്റെ അച്ഛൻ എന്നോടുമിങ്ങനെയായിരുന്നു. എനിക്കിഷ്ടമുള്ളതു ചെയ്യാമായിരുന്നു. അപ്പോൾ എന്റെ മോനു ഞാൻ ബെസ്റ്റ് ഫ്രണ്ട് ആവണ്ടേ?
ഈ അംബാനിയൊക്കെ വിശന്നാൽ സ്വർണമൊന്നുമല്ലലോ കഴിക്കുന്നത്? പാചകം ചെയ്ത ആഹാരമല്ലേ ? അപ്പോൾ പാചകം അത്ര മോശം കാര്യമൊന്നുമല്ല. അല്ലിപ്പോൾ അംബാനിയെ പറയുന്നതെന്തിനാ നമ്മളും അങ്ങനെയാണല്ലോ
അവൻ ഇഷ്ടം ഉള്ളത് പഠിക്കട്ടെ .സന്തോഷത്തോടെ വളരട്ടെ .നമുക്കും അതല്ലേ സന്തോഷം

By Ammu Santhosh
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo