Slider

അമിതാബ് ബച്ചൻ വന്നു വിളിച്ചപ്പോൾ

0
Image may contain: 1 person, smiling, closeup and outdoor

സ്ഥിരമായി രാത്രി Shift ൽ ജോലി ചെയ്യുന്നത് കൊണ്ട് ഒരു ഉച്ചയുറക്കം പതിവാണ്. എഴുത്ത് തുടങ്ങിയതിൽപ്പിന്നെ ഒരു മണിക്കൂർ തികച്ചും ഉറങ്ങാൻ സമയം കിട്ടാറില്ല.
എങ്കിലും കിട്ടുന്ന അത്രയും നേരം ബോധം കെട്ടുറങ്ങും. ഇന്നലെ അങ്ങനെയുറങ്ങുമ്പോളാണ് ഫോൺ തുടർച്ചയായി അടിച്ചത്.
ഞെട്ടിയുണർന്നു നോക്കിയപ്പോൾ സ്‌ക്രീനിൽ അമിതാബ് ബച്ചന്റെ ചിത്രം.
AMITHAB BACHAN CALLING എന്ന് എഴുതി കാണിക്കുന്നുമുണ്ട്.
അമിതാബ് ബച്ചന് ഈ വീട്ടിൽ എന്തു കാര്യം?
എന്റെ കവിതകൾ വായിച്ചിട്ടു അഭിനന്ദനങ്ങൾഅറിയിക്കാൻ വിളിക്കുകയാകുമോ?
ഞാൻ എഴുത്തുകാരനാണെന്നു നാട്ടിൽ പോലും ചുരുക്കം ചിലർക്കേ അറിയൂ. അവർ പോലും എന്നെ വിളിക്കാറില്ല. നല്ലെഴുത്തിലെ ചില കൂട്ടുകാരും മുതിർന്ന ചിലരും ഒക്കെയാണ് വിളിക്കാറുള്ളത്. പിന്നെ ബച്ചൻ എങ്ങനെ അറിയാനാണ്..
അതെ.. സാധ്യത ഒട്ടുമില്ല... മലയാളം ബച്ചന് അറിയില്ലല്ലോ.
പാട്ടിന്റെ വഴിയിലേക്ക് തിരിച്ചു വരുന്നതിനു മുന്നോടിയായി രണ്ടു ഹിന്ദി ഗാനങ്ങൾ Smule ൽ record ചെയ്തു ഇട്ടിരുന്നു. അത്‌ കേട്ടിട്ടാവും...
അറിയാത്ത ഹിന്ദി സംസാരിക്കാൻ മനസ്സിൽ തയാറെടുപ്പ് നടത്തിക്കൊണ്ട് ഞാൻ ഫോൺ എടുത്തു.
"നമസ്കാർ, ജീ.. മേം തുമാരാ ഫാൻ ഹും.. ഹേ.. ഹോ
എന്നെ ഞെട്ടിച്ചു കൊണ്ട് മറുപടി വന്നു.
റിലയൻസ് ജിയോ വിലേക്ക് സ്വാഗതം. ഇപ്പോൾ തെരഞ്ഞെടുക്കപ്പെട്ട കസ്റ്റമേഴ്സിന് അമിതാബ് ബച്ചനുമായി സംസാരിക്കാൻ അവസരം.. അതിനായി 999രൂപയ്ക്ക് റീചാർജ് ചെയ്യൂ...
°°°°°°°°°°°°°°
Sai Sankar
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo