വീടിന്റെ പിന്നിലെ മണ്ട പോയ തെങ്ങിന്റെ ചുവട്ടിൽ ഇരുന്നു മൺചട്ടിയിലെ മീൻ വൃത്തിയാക്കുകയാണ്, സൂസി..
മീൻ വൃത്തിയാക്കുന്നത് നോക്കി, അടുത്തുള്ള മാവിന്റെ കൊമ്പിൽ കാക്കകൾ കാവലിരിക്കുന്നു.
ഒന്നുമറിയാത്ത ഭാവത്തിൽ കോഴികൾ അടുത്ത് ചിക്കിചികഞ്ഞു നിൽപ്പുണ്ട്..
പട്ടിക്കൂട്ടിൽ കിടക്കുന്ന കൈസർ മുൻകാലിൽ മുഖം ചേർത്ത്, ചെവി മുന്നോട്ട് ചായ്ച്ചു നോക്കി കിടക്കുന്നു..
എല്ലാറ്റിന്റെയും കണ്ണ് മീൻ ചട്ടിയിൽ തന്നെ..
ഓരോ മീനും എടുക്കുമ്പോൾ അരികിൽ ഇരിക്കുന്ന കുറിഞ്ഞി പൂച്ച യാചനാ ഭാവത്തോടെ കരഞ്ഞു കൊണ്ടിരുന്നു.. കുറിഞ്ഞിയുടെ കരച്ചിൽ സഹിക്കാൻ വയ്യാതെ ഒരു മീൻ തല അവളുടെ നേർക്ക് ഇട്ടുകൊടുത്തു സൂസി.
ഓരോ മീനും എടുക്കുമ്പോൾ അരികിൽ ഇരിക്കുന്ന കുറിഞ്ഞി പൂച്ച യാചനാ ഭാവത്തോടെ കരഞ്ഞു കൊണ്ടിരുന്നു.. കുറിഞ്ഞിയുടെ കരച്ചിൽ സഹിക്കാൻ വയ്യാതെ ഒരു മീൻ തല അവളുടെ നേർക്ക് ഇട്ടുകൊടുത്തു സൂസി.
അവളത് ലക്ഷ്യമാക്കി ഓടിയതും അയല്പക്കത്തെ കണ്ടൻ പൂച്ച അത് തട്ടിയെടുത്തു.. ഓടിയടുത്ത കുറിഞ്ഞിയുടെ നേരെ ചീറ്റി അവൻ..
"ഹ.. കണ്ടോടീ കുറിഞ്ഞീ.. രാവും പകലും നിന്റെ പിന്നാലെ "കുണിഞ്ഞീ,കുണിഞ്ഞീ ".. എന്ന് പറഞ്ഞു നടന്നവനാ... ഇപ്പോൾ കണ്ടോ.. ഒരു മീൻ തല കിട്ടി, അവന്റെയൊക്കെ സ്വഭാവം മാറി.. ആണെന്ന വർഗം ഇങ്ങനാ.. മനുഷ്യരിലും.. ഹും.. "
സൂസി ആരോടോ ഒക്കെ ഉള്ള കോപം തീർക്കാൻ ഒരു കല്ലെടുത്തു കണ്ടൻ പൂച്ചയുടെ മണ്ടയ്ക്ക് ഒരേറ് കൊടുത്തു..
കിട്ടിയ ഏറിന്റെ വേദനയിൽ അവൻ മീൻ തലയും കടിച്ചു പിടിച്ചു ഓടി ദൂരെ മാറിനിന്നു.. വീണ്ടും മീൻ തല തിന്നാൻ തുടങ്ങി..
കിട്ടിയ ഏറിന്റെ വേദനയിൽ അവൻ മീൻ തലയും കടിച്ചു പിടിച്ചു ഓടി ദൂരെ മാറിനിന്നു.. വീണ്ടും മീൻ തല തിന്നാൻ തുടങ്ങി..
അടുത്ത് നിന്ന ചേമ്പിൽ നിന്നും ഒരു ചേമ്പിൻ താളു മുറിച്ചെടുത്തു അതിൽ മീൻ തലകൾ കുറിഞ്ഞിക്ക് വച്ചു കൊടുത്തു.. സൂസി, സ്ത്രീ പക്ഷയായി നിലകൊണ്ടു.
അവളുടെ മനസ്സിലേക്ക് മീനച്ചിലാറിന്റെ തീരത്തുള്ള തന്റെ വീട് കടന്നു വന്നു..
അമ്മച്ചി ഉണ്ടാക്കുന്ന വയലിൽ നട്ട കപ്പ പുഴുങ്ങിയതും, അയല മുളകിട്ടതിന്റെയും, പുഴമീൻ വറ്റിച്ചതിന്റെയും.. രുചി നാവിൽ അലയടിച്ചു.
അമ്മച്ചി ഉണ്ടാക്കുന്ന വയലിൽ നട്ട കപ്പ പുഴുങ്ങിയതും, അയല മുളകിട്ടതിന്റെയും, പുഴമീൻ വറ്റിച്ചതിന്റെയും.. രുചി നാവിൽ അലയടിച്ചു.
മക്കളോടൊപ്പം ഈ വേനലവധിയിൽ സ്വന്തം വീട്ടിൽ പോകാനും.. ആറ്റിൽ നീന്തിത്തുടിച്ചു കുളിക്കാനും.. അവൾക്ക് കൊതി വന്നു.
മീൻ വെട്ടിക്കഴുകി, അടുക്കളയിൽ വച്ചിട്ട്.. കൈ സോപ്പിട്ടു നന്നായി കഴുകി, കുറച്ചു കർപ്പൂരതുളസി ചതച്ചു നന്നായി കൈകളിൽ പുരട്ടി.. എന്നിട്ടും മണം മാറുന്നില്ല..
അതല്ലെങ്കിലും മത്തി വെട്ടിയാൽ കടലിലെ വെള്ളം മുഴുവനും കൊണ്ട് വന്നു കഴുകിയാലും മണം പോകില്ല.
സൂസി കെട്ടിയോൻ, ജോണിയുടെ ആഫ്റ്റർ ഷേവിങ് ലോഷൻ കൈകളിൽ ആവശ്യത്തിലേറെ പുരട്ടി..
സൂസി കെട്ടിയോൻ, ജോണിയുടെ ആഫ്റ്റർ ഷേവിങ് ലോഷൻ കൈകളിൽ ആവശ്യത്തിലേറെ പുരട്ടി..
അടുക്കളയിൽ ഒരങ്കത്തിനെന്ന വണ്ണം കാത്തിരിക്കുന്ന പാത്രങ്ങൾക്ക് നേരെ കോപത്തോടെ നോക്കി..
"സൂസിയെ.. രാവിലെ തന്നെ നല്ല ജോലിത്തിരക്കിലാണല്ലോ..?
അടുക്കളയുടെ വാതിൽ പടിയിൽ പിടിച്ചു കൊണ്ട് അയല്പക്കത്തെ ദേവകി ചോദിച്ചു..
അടുക്കളയുടെ വാതിൽ പടിയിൽ പിടിച്ചു കൊണ്ട് അയല്പക്കത്തെ ദേവകി ചോദിച്ചു..
"ങ്ഹാ.. ദേവുവോ..??
ഉവ്വ്.. പണിയാണ്.. ആ മേരിപ്പെണ്ണിന് ചിക്കൻപോക്സ് പിടിച്ചു വീട്ടിൽ പോയതിൽ പിന്നെ എനിക്ക് നിലത്തിരിക്കാൻ നേരമുണ്ടോ..? "
ഉവ്വ്.. പണിയാണ്.. ആ മേരിപ്പെണ്ണിന് ചിക്കൻപോക്സ് പിടിച്ചു വീട്ടിൽ പോയതിൽ പിന്നെ എനിക്ക് നിലത്തിരിക്കാൻ നേരമുണ്ടോ..? "
"എവിടെ ഇവിടുത്തെ മക്കൾ..?? "
"എന്നാ പറ്റി.. ദേവൂ.. രാവിലെ തന്നെ.. ഇവിടുത്തെ മക്കളെ തിരക്കുന്നത്? "
ആധിയോടെ സൂസി ചോദിച്ചു..
വേനലവധി ആഘോഷിക്കാൻ രണ്ടാഴ്ച മുൻപ് നാത്തൂന്മാരായ ട്രീസയും, ജിൻസിയും ,നാൻസിയും അവരുടെ മക്കളെ തറവാട്ടിൽ കൊണ്ട് വന്നു വിട്ടിരിക്കുകയാണ്..
നാത്തൂന്മാരുടെ മഹാവികൃതികളായ മൂന്ന് മക്കളും ജോണിക്കുട്ടിയുടെ രണ്ടു വികൃതികളും ചേർന്ന് വീടും പറമ്പും ആഘോഷമയമാക്കുന്നു..

നാട്ടുമാമ്പഴവും, ചാമ്പങ്ങയും, ഞാവല്പഴങ്ങളും, ആത്തയ്ക്കയും, കശുമാമ്പഴവും, ഇരുമ്പൻ പുളിയും ഒക്കെയും കൊണ്ട് വിഭവ സമൃദ്ധമായ പറമ്പിൽ അവർ ഓടിക്കളിച്ചു..
കൊക്കോക്കാ കട്ടുതിന്നാൻ വരുന്ന അണ്ണാറക്കണ്ണന്മാരെ കല്ലെറിഞ്ഞും, തോട്ടിൽ നിന്നും മീൻ പിടിച്ചും, വയലിലെ തവളകളെ കല്ലെറിഞ്ഞും, വയലിൽ തപസ്സു ചെയ്യുന്ന കൊക്കിന്റെ ഒറ്റക്കാലിൽ കല്ലെറിഞ്ഞു ശല്യം ചെയ്തും.. കുട്ടികൾ ആർത്തുല്ലസിച്ചു.
ഇതിനിടയിൽ ആ കുട്ടി പട്ടാളം.. മൂലം അയല്പക്കങ്ങളിൽ കാലൊടിഞ്ഞ കോഴികളുടെയും, ചട്ടി നടക്കുന്ന പട്ടികളുടെയും.. എണ്ണം വർദ്ധിച്ചു..
പൂച്ചകൾ കാട് കയറാൻ തുടങ്ങി..
പൂച്ചകൾ കാട് കയറാൻ തുടങ്ങി..
അയല്പക്കത്തെ.. പെണ്ണുങ്ങൾ പരാതിയുമായി സൂസിയുടെ അടുക്കളവാതിൽക്കൽ എത്തി..
നഷ്ട പരിഹാരമായി.. പത്തായത്തിൽ പഴുപ്പിക്കാൻ വച്ച ഞാലിപ്പൂവനും, പാളയംകോടനും, ഏത്തക്കയും, മാങ്ങാപ്പഴവും, തേങ്ങയുമായി പരാതിക്കാർ അടുക്കളയിൽ നിന്നും സ്വീകരിച്ചു..
"ഓ.. ഒന്നുമില്ല സൂസിയെ.. എന്റെ കണ്ടൻ പൂച്ചയുടെ കാലൊടിഞ്ഞു...
ഇപ്പോൾ ആണ് അവൻ മുടന്തി, മുടന്തി.. അവിടെ വന്നത്..
ഇവിടുത്തെ മക്കളാണോ എന്നൊരു സംശയം
ഞാൻ നോക്കുമ്പോൾ ഇവിടുത്തെ മക്കൾ വേടനും, മാനും കളിക്കുന്നു.. കുറിഞ്ഞിയെ ഓടിക്കുന്നു.. അമ്പും വില്ലുമൊക്കെ ആയി.. "
ഇപ്പോൾ ആണ് അവൻ മുടന്തി, മുടന്തി.. അവിടെ വന്നത്..
ഇവിടുത്തെ മക്കളാണോ എന്നൊരു സംശയം
ഞാൻ നോക്കുമ്പോൾ ഇവിടുത്തെ മക്കൾ വേടനും, മാനും കളിക്കുന്നു.. കുറിഞ്ഞിയെ ഓടിക്കുന്നു.. അമ്പും വില്ലുമൊക്കെ ആയി.. "
ദേവു പറഞ്ഞതും.. സൂസിക്ക് കാര്യം മനസ്സിലായി..താനെടുത്തെറിഞ്ഞ കല്ല്.. ആണ് കണ്ടന്റെ കാലിന്റെ മുടന്തിന് കാരണമെന്ന്..
അവൾ വേഗം ഒന്നും മിണ്ടാതെ.. ചാരപ്പാത്രത്തിൽ പഴുക്കാൻ പൂഴ്ത്തി വച്ച..കുറച്ചേറെ ആഞ്ഞിലിക്കാ വിളകളും, പത്തായത്തിൽ നിന്നും ഞാലിപ്പൂവന്റെ മൂന്നാല് പടലയും മുറിച്ചെടുത്തു ദേവകിയുടെ കൈയിൽ കൊടുത്തു..
ദേവകിയുടെ മുഖത്ത് പഞ്ചാര ചിരി പടർന്നു..
"ആ സാരമില്ല.. അവന് കട്ടു തീറ്റ കുറച്ചു കൂടുതൽ ആണ്.. എന്നാ ഞാൻ പോകട്ടെ.. "
"എടീ സൂസി.. ചായ കൊണ്ടുവാടീ.. "
കെട്ടിയോനാണ്..
"രണ്ടാം ശനിയായിട്ട് ഒരു പണിയുമില്ലാതെ.. അടുക്കളയിൽ സഹായിക്കാൻ കൂടാതെ.. മുൻവശത്തിരുന്നു പത്രപാരായണം നടത്തുന്നു.. അതിനിടയിൽ മണിക്കൂർ വച്ച് ചായ.. ഹും.. "
സൂസി ഒരു ഗ്ലാസിൽ പകർത്തിയ ചായയുമായി മുൻവശത്തു ചെന്നു..
അപ്പച്ചന്റെ ചാരുകസേരയിൽ കാലും കയറ്റി ഗമയ്ക്ക് ഇരിക്കുന്നു കെട്ടിയോൻ..
അപ്പച്ചന്റെ ചാരുകസേരയിൽ കാലും കയറ്റി ഗമയ്ക്ക് ഇരിക്കുന്നു കെട്ടിയോൻ..
"അച്ചായോ.. അടുക്കളയിൽ ഒരു പെരുന്നാളിന് ഉള്ള പണിയുണ്ട്..
പിള്ളേരെ നോക്കണം..
അപ്പച്ചനും, അമ്മച്ചിയും.. ഇവിടെ ഇല്ല..
പണിക്കാരി ഇല്ല.
ഞാൻ ഒറ്റയ്ക്കാ.. അടുക്കളയിൽ വാ സഹായിക്ക്.. "
പിള്ളേരെ നോക്കണം..
അപ്പച്ചനും, അമ്മച്ചിയും.. ഇവിടെ ഇല്ല..
പണിക്കാരി ഇല്ല.
ഞാൻ ഒറ്റയ്ക്കാ.. അടുക്കളയിൽ വാ സഹായിക്ക്.. "
"നീ എന്നെ ശല്യം ചെയ്യാതെ.. ഞാൻ കുറച്ചു അക്കൗണ്ടുകൾ പരിശോധിക്കുകയാ...ജോലിയൊക്കെ സാരമില്ല.. നീ സാവധാനത്തിൽ ചെയ്താൽ മതി.. "
"എനിക്ക് വീട്ടിൽ പോകണം.. അച്ചായാ.. അവിടെ അനിയത്തിമാരും.. പിള്ളേരും ഒക്കെ വന്നിട്ടുണ്ട്..
കഴിഞ്ഞ ദിവസം പെയ്ത മഴയിൽ നമ്മുടെ വയലിൽ ഊത്ത കയറി.. ഞാൻ പൊക്കോട്ടെ അച്ചായാ..
കുട്ടിപ്പട്ടാളത്തെയും കൊണ്ട് പോകാം.. ഒരാഴ്ച കഴിഞ്ഞു വരാം.. പ്ലീസ്.. "
കുട്ടിപ്പട്ടാളത്തെയും കൊണ്ട് പോകാം.. ഒരാഴ്ച കഴിഞ്ഞു വരാം.. പ്ലീസ്.. "
"വേണ്ട.. നീ പോയാൽ ഇവിടുത്തെ കാര്യങ്ങൾ ആര് നോക്കും..??
ങ്ഹേ.കല്യാണം കഴിച്ചു വിട്ട പെണ്ണിന് ആണിന്റെ വീടാണ്.. പിന്നെ എല്ലാം.. "
ങ്ഹേ.കല്യാണം കഴിച്ചു വിട്ട പെണ്ണിന് ആണിന്റെ വീടാണ്.. പിന്നെ എല്ലാം.. "
നിറഞ്ഞ കണ്ണുകളോടെ അവൾ അടുക്കളയിലേക്ക് നടന്നു..
"എത്ര ദിവസമായി ഇത് പറയുന്നു.. ഒരനക്കവും ഇല്ല.. അവധിക്കാലം ഇപ്പോൾ അവസാനിക്കും..
"ദുഷ്ടൻ.. രാത്രി ആവുമ്പോൾ" ശൂശി പെണ്ണേ "എന്ന് പറഞ്ഞു.. കിന്നരിക്കാൻ വരും. കാണിച്ചു കൊടുക്കാം."
അവൾ ഇടത് കൈയിലെ നീണ്ട നഖം പരിശോധിച്ചു..
അവൾ ഓരോ ജോലികളായി ചെയ്തു തുടങ്ങി..
ഇടയ്ക്കിടെ ഓരോ ആവശ്യത്തിന് കെട്ടിയോൻ മുൻവശത്തു നിന്നും വിളിച്ചു തുടങ്ങി..
"സൂസിയെ.. എടീ.. "
"ഈ മനുഷ്യന് എന്നതാ.??
ഒരു പണിയും ചെയ്യാൻ വിടത്തില്ല .. ഇപ്പോൾ ആരും ഇവിടില്ല..ഇങ്ങേർക്കിട്ട് ഒരെണ്ണം കൊടുത്താലെന്താ? "
ഒരു പണിയും ചെയ്യാൻ വിടത്തില്ല .. ഇപ്പോൾ ആരും ഇവിടില്ല..ഇങ്ങേർക്കിട്ട് ഒരെണ്ണം കൊടുത്താലെന്താ? "
അവൾ തന്റെ കൈയിലേക്ക് നോക്കി.. ബീറ്റ്റൂട്ട് അരിഞ്ഞ കൈ.. ചുവന്നിരിക്കുന്നു.
പതുക്കെ അവൾ മുൻവശത്തേക്ക് ചെന്നു. ജോണിയുടെ പുറത്തു നോക്കി ഒരെണ്ണം കൊടുത്തു..
വേദന കൊണ്ട് ജോണി ചാടിയെഴുന്നേറ്റു
"ദേ അച്ചായാ ഒരു ചിക്കൻഗുനിയ കൊതുക് കടിച്ചിരിക്കുകയായിരുന്നു..!
"ദുഷ്ടേ.. നീ കൊതുകിനെ അടിച്ചതോ..? പാമ്പിനെ അടിച്ചതോ.?. "
"ദേ നോക്കിയേ.. എന്റെ കൈയിലേക്ക്.. "
"ദേ നോക്കിയേ.. എന്റെ കൈയിലേക്ക്.. "
"ഇതെന്നതാടീ.. കൊതുക് സിറിഞ്ചുമായി ആണോ ചോര കുടിക്കാൻ വന്നത്.. "
ജോണിക്കുട്ടി സംശയത്തോടെ അവളെ നോക്കി.
"ബീറ്റ്റൂട്ട് അരിഞ്ഞ കൈയാ ഇത്.!!അതാ... "
"എന്നതാ ഇച്ചായാ.. വിളിച്ചേ.. "
നിഷ്കളങ്കത അലയടിക്കുന്ന അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ ജോണിയുടെ ദേഷ്യം അടങ്ങി..
നിഷ്കളങ്കത അലയടിക്കുന്ന അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ ജോണിയുടെ ദേഷ്യം അടങ്ങി..
"ഞാൻ നിന്റെ ഫേസ്ബുക് നോക്കുവായിരുന്നു..
നിന്റെ ആരാടീ ഈ "നിലാവത്തഴിച്ചു വിട്ട ഭ്രാന്തൻ?" സത്യം പറഞ്ഞോ.. "
"ഓ.. അപ്പോൾ ഇതാണോ അക്കൗണ്ട് പരിശോധന. അതെന്റെ ഫ്രണ്ട്.. ആണ്.. അതിനിപ്പോ എന്നാ..
അടുക്കളയിൽ പാത്രം കഴുകി തരാത്ത നിങ്ങളോട് ഒരു വിശദീകരണം നൽകാൻ എനിക്ക് താല്പര്യമില്ല.. ഹും.. "
അടുക്കളയിൽ പാത്രം കഴുകി തരാത്ത നിങ്ങളോട് ഒരു വിശദീകരണം നൽകാൻ എനിക്ക് താല്പര്യമില്ല.. ഹും.. "
അവൾ വെട്ടിത്തിരിഞ്ഞു അടുക്കളയിലേക്ക് നടന്നു..
"കർത്താവെ ഇവൾ കൈ വിട്ടുപോയോ.. "
സൂസി അടുക്കളയിൽ ഗഹനമായ ചിന്തയിൽ മുഴുകി.. "എങ്ങനെ എങ്കിലും ഇവിടെ നിന്നു ചാടണം..
അപ്പനും, അമ്മച്ചിയും വീട്ടിൽ പൊയ്ക്കോളാൻ പറഞ്ഞു..
കെട്ടിയോൻ ആണ് സമ്മതിക്കാത്തത് . "
അവളുടെ ചിന്തകൾ നുരച്ചു.
അപ്പനും, അമ്മച്ചിയും വീട്ടിൽ പൊയ്ക്കോളാൻ പറഞ്ഞു..
കെട്ടിയോൻ ആണ് സമ്മതിക്കാത്തത് . "
അവളുടെ ചിന്തകൾ നുരച്ചു.
അവൾ ജോലിയൊക്കെ ഒതുക്കി കുളിച്ചു.. . പിള്ളേരെ വിളിച്ചു ഭക്ഷണം കൊടുത്തു..
ഉച്ചകഴിഞ്ഞു പറമ്പിലേക്കിറങ്ങി..
അവിടെ നിന്ന പുളിയൻ മാവിന്റെ ചുവട്ടിൽ നിന്നും കുറച്ചു ചോണനുറുമ്പിനെ പിടിച്ചെടുത്തു കാലിൽ കടിപ്പിച്ചു.
അവിടെ നിന്ന പുളിയൻ മാവിന്റെ ചുവട്ടിൽ നിന്നും കുറച്ചു ചോണനുറുമ്പിനെ പിടിച്ചെടുത്തു കാലിൽ കടിപ്പിച്ചു.
ശേഷം വീട്ടിൽ പോയി കമ്പിളി എടുത്തു പുതച്ചു മൂടി കിടന്നു..
കുറച്ചു കഴിഞ്ഞപ്പോൾ.. ജോണി അടുത്ത് വന്നു.. സൊള്ളാൻ ഉള്ള വരവാണ്..
"എന്നാ പറ്റി എന്റെ പെമ്പിളയ്ക്ക്.. ങ്ഹേ.."
"എന്നാ പറ്റി എന്റെ പെമ്പിളയ്ക്ക്.. ങ്ഹേ.."
"അച്ചായാ.. എനിക്ക് ഭയങ്കര ദേഹവേദന.. ചിക്കൻപോക്സ് ആണോ എന്ന് സംശയം.. "
ജോണിക്കുട്ടി കട്ടിലിൽ നിന്നു ചാടിയെഴുന്നേറ്റു..
"ങ്ഹേ.. "
"ങ്ഹേ.. "
"നോക്കിയേ.. എന്റെ കാലിൽ.. !"
ചോണനുറുമ്പിന്റെ കടി കൊണ്ട് അവളുടെ വെളുത്ത കാലിൽ പലയിടത്തും ചുവന്നു പൊള്ളിച്ചു കിടക്കുന്നു..
"ഞാൻ കിടക്കട്ടെ.. പിള്ളേരെ ആരെയും ഇങ്ങോട്ടു വിടല്ലേ.. പകരും.. "
സൂസി അവശതയോടെ ഞരങ്ങി കൊണ്ട് പറഞ്ഞു..
സൂസി അവശതയോടെ ഞരങ്ങി കൊണ്ട് പറഞ്ഞു..
"ഞാൻ ആ മേരിപ്പെണ്ണിന്റെ വീട്ടിൽ പോയാരുന്നു.. അങ്ങനെ പകർന്നതാവും.. "
ജോണിക്കുട്ടി ഭയത്തോടെ അവളെ നോക്കി..
ജോണിക്കുട്ടി ഭയത്തോടെ അവളെ നോക്കി..
"ഇനി എന്നാ ചെയ്യുമെടീ ഉവ്വേ.. "
"സാരമില്ല അച്ചായാ.. ഞാൻ മക്കളെയും കൊണ്ട് വീട്ടിൽ പോകാം.. വീട്ടിൽ എല്ലാർക്കും വന്നിട്ടുണ്ട്.. ഈ പനി.. അതുകൊണ്ട് കുഴപ്പമില്ല..
ഞാൻ അവിടെ പോയി ഒറ്റയ്ക്ക് കിടന്നോളാം.. ഇല്ലേൽ ഇവിടെ എല്ലാർക്കും പകരും ഇച്ചായാ..
നാത്തൂന്മാരോട് കുറച്ചു ദിവസം ഇവിടെ വന്നു നിൽക്കാൻ പറയാം.. എന്നാ ഇച്ചായാ.. "
ജോണി.. കണ്ണാടിയിൽ തന്റെ ചുവന്നു തുടുത്ത കവിളുകൾ പരിശോധിച്ചു കൊണ്ടിരുന്നു..
സൂസി ഒളികണ്ണിട്ട് കെട്ടിയോനെ നോക്കി..
സൌന്ദര്യ സംരക്ഷകനായ കെട്ടിയോൻ ഇപ്പോൾ തന്നെ, ജീപ്പെടുത്തു തന്നെയും മക്കളെയും വീട്ടിലേക്ക് വിടുമെന്ന് കരുതി,
അവൾ ആഹ്ലാദം അടക്കാൻ ആവാതെ.. പുതപ്പിനടിയിൽ മുഖമൊളിപ്പിച്ചു അടക്കി ചിരിച്ചു..
അവൾ ആഹ്ലാദം അടക്കാൻ ആവാതെ.. പുതപ്പിനടിയിൽ മുഖമൊളിപ്പിച്ചു അടക്കി ചിരിച്ചു..
സന്ധ്യയായപ്പോൾ.. പുറത്ത് നിന്നും
അപ്പച്ചന്റെയും, അമ്മച്ചിയുടെയും ശബ്ദം കേട്ടു..
അപ്പച്ചന്റെയും, അമ്മച്ചിയുടെയും ശബ്ദം കേട്ടു..
കുറച്ചു കഴിഞ്ഞപ്പോൾ ജോണിയും, അമ്മച്ചിയും, അപ്പച്ചനും മുറിയിലേക്ക് വന്നു..
"സുസികൊച്ചെ.. ദേഹവേദന എങ്ങനെ ഉണ്ട്..
നമ്മുടെ ട്രീസയ്ക്ക് ചിക്കൻ പോക്സ്.. അവളെ ഇങ്ങോട്ടു വിടാൻ ഞാൻ പറഞ്ഞു..
നിങ്ങൾ നാത്തൂനും, നാത്തൂനും ഒരുമിച്ച് പനിച്ചു കിടക്കട്ടെ എന്ന് ഞാൻ കരുതി.. പിള്ളേരെ നിന്റെ വീട്ടിലേക്ക് വിടാം എന്താ..? !"
നിങ്ങൾ നാത്തൂനും, നാത്തൂനും ഒരുമിച്ച് പനിച്ചു കിടക്കട്ടെ എന്ന് ഞാൻ കരുതി.. പിള്ളേരെ നിന്റെ വീട്ടിലേക്ക് വിടാം എന്താ..? !"
സൂസി എന്ത് ചെയ്യണം, പറയണം എന്നറിയാതെ കുരുങ്ങി.. അവൾ പേടിച്ചു.. കമ്പിളി പുതപ്പിനടിയിൽ കിടന്നു വിയർക്കാൻ തുടങ്ങി..
"അമ്മച്ചി എനിക്ക് പനിയൊന്നും ഇല്ലേ.. ഞാൻ ചുമ്മാ ഇച്ചായനെ പറ്റിച്ചതാ.. "
സൂസി ജാള്യതയോടെ പറഞ്ഞു..
"അമ്പടീ.. "
അമ്മച്ചിയും,അപ്പച്ചനും, ജോണിയും പൊട്ടിച്ചിരിച്ചു..
അമ്മച്ചിയും,അപ്പച്ചനും, ജോണിയും പൊട്ടിച്ചിരിച്ചു..
"ഞങ്ങൾക്ക് മനസ്സിലായി.. നാളെ ഇറങ്ങിക്കോ.. നിന്റെ വീട്ടിലേക്ക്.. കുട്ടിപ്പട്ടാളത്തെയും.. കൂട്ടിക്കോ..
എന്നിട്ട് അവധിക്കാലം ആഘോഷിച്ചു വാ.. അമ്മച്ചിക്ക് മനസ്സിലാവും.. നിന്റെ ആശ.. "
എന്നിട്ട് അവധിക്കാലം ആഘോഷിച്ചു വാ.. അമ്മച്ചിക്ക് മനസ്സിലാവും.. നിന്റെ ആശ.. "
സൂസി ചമ്മലോടെ പുതപ്പിനടിയിൽ നിന്നും എഴുന്നേറ്റു..
അവൾ.. പകൽ മുഴുവനും അധ്വാനിച്ചു തളർന്ന കുട്ടിപ്പട്ടാളത്തെ കുളിപ്പിച്ച്.. ഒരുക്കി..
അവൾ.. പകൽ മുഴുവനും അധ്വാനിച്ചു തളർന്ന കുട്ടിപ്പട്ടാളത്തെ കുളിപ്പിച്ച്.. ഒരുക്കി..
തിരുകുടുംബത്തിന്റെ മുന്നിൽ മെഴുകുതിരി കത്തിച്ചു.
പകൽ മുഴുവനും കാത്തുപരിപാലിച്ച ദൈവത്തിന്റെ വിശ്വസ്തയ്ക്കു മുന്നിൽ മുട്ടുമടക്കി...രാത്രിയിലെ ദയയ്ക്കായി.. പ്രാർത്ഥിച്ചു.. നന്ദിയോടെ എല്ലാവരും സന്ധ്യാപ്രാർത്ഥന എത്തിക്കുവാൻ തുടങ്ങി..
പകൽ മുഴുവനും കാത്തുപരിപാലിച്ച ദൈവത്തിന്റെ വിശ്വസ്തയ്ക്കു മുന്നിൽ മുട്ടുമടക്കി...രാത്രിയിലെ ദയയ്ക്കായി.. പ്രാർത്ഥിച്ചു.. നന്ദിയോടെ എല്ലാവരും സന്ധ്യാപ്രാർത്ഥന എത്തിക്കുവാൻ തുടങ്ങി..
അപ്പോൾ വീശിയ ഇളംകാറ്റിൽ മുറ്റത്തെ മാവിൽ നിന്നും മാമ്പഴങ്ങൾ പൊഴിയാൻ തുടങ്ങി..സ്നേഹത്തിന്റെ മധുരവുമായി..
Deepa.K
നന്നായിരിക്കുന്നു....രസകരമായി എഴുതുന്ന ഈ എഴുത്തുകാരിയെ വായിക്കാന് വൈകി.ഇതുപോലെ എഴുതാറുള്ള ഫേസ്ബുക്കിലെ താരം ബിബി ഏലിയാസിനെ ഓര്മ വരുന്നു.അഭിനന്ദനങ്ങള് !!!!
ReplyDelete