Slider

സങ്കീർത്തനം

0
No automatic alt text available.

***..*****
"ചേട്ടായി ഇതിനു മുൻപേ ആരെ എങ്കിലും പ്രേമിചിട്ടുണ്ടോ..."
ഞാൻ നീതുവിനെ ഒന്നു നോക്കി..ആ ചോദ്യം എന്നെ അത്ഭുതപെടുതിയൊന്നുമില്ല.ഇത്‌ ഞാൻ പ്രതീക്ഷിചിരുന്നതുമാണു.
ഞാൻ ചിരിച്ചു .
"നീതു ഇന്നു ഇത്‌ ചോദിക്കും എന്നു എനിക്ക്‌ അറിയാമായിരുന്നു..പെണ്ണുകാണലിനു ഈ ചോദ്യം ഇപ്പോൾ സാധാരണമല്ലേ..നീ വാ..പറയാം....
യു പി സ്കൂളിൽ പഠിക്കുമ്പോൾ ഒരു ഓട്ടമുണ്ടായിരുന്നു ഉച്ചക്കഞ്ഞി ലൈനിൽ ഒന്നാമത്‌ എത്താൻ.ഏഴാം ക്ലാസ്സ്‌ വരെ ആ ഓട്ടത്തിനുള്ളിൽ ഒരു പ്രശ്നവും ഇല്ലാതെ കടന്നു പോയി.വരാന്ത ചാടി കടന്നു നെല്ലിമരതിന്റെ അവിടുത്തെ സ്റ്റെപ്പ്‌ ചാടി കയറി ഗ്രൗണ്ടിന്റെ സൈഡ്‌ വഴി കഞ്ഞിപ്പുരയുടെ മുന്നിലെത്താം..ആദ്യം ക്യൂവിൽ വന്നാൽ ആദ്യം കഞ്ഞീം പയറും കിട്ടും.അത്‌ വാങ്ങി പെട്ടെന്നു കുടിച്ചാൽ ഉച്ചക്കത്തെ ഇന്റർവെൽ സമയം കൂടുതൽ കിട്ടും.ഈ കിട്ടണ സമയം കൂടി കളിക്കാല്ലോ...ഇതാണു ചിന്ത..അങ്ങനെ ആ ഓട്ടപ്പരിപാടി ഒരു ദിവസം ഒരു വലിയ കൂട്ടിയിടിയിലാണു അവസാനിച്ചത്‌.സ്റ്റെപ്പും ചാടി കയറി ഓടിയ എന്റെ മുന്നിലേക്ക്‌ തൊട്ട്‌ അപ്പുറത്തെ ക്ലാസിലെ ഒരു കുട്ടി വന്നു പെട്ടത്‌ പെട്ടെന്നായിരുന്നു.ഒരു മിന്നായം പോലെ ആണു ഞാൻ അതിനെ കണ്ടത്‌.കയ്യിൽ എന്തോ ശക്തിയായി കൊണ്ടത്‌ എനിക്ക്‌ ഫീൽ ആയി..എന്റെ കയ്യിൽ നിന്നു പാത്രം തെറിച്ചു പോയി.ഒരു വിധത്തിൽ ചാടി എണ്ണിറ്റ്‌ പോകാൻ നോക്കിയപ്പോഴെക്കും ആൾ കൂടി.അയ്യട മനമ നിന്നെ സാർ പൊക്കും എന്ന വിളികൾ എന്റെ ചെവിയിൽ നിറഞ്ഞു.ഞാൻ നോക്കിയപ്പോൾ ആ കുട്ടി നിന്നു കരയുകയാണു.കയ്യിൽ നിന്നു ചോര വരുന്നുണ്ട്‌..ചോര കണ്ടതും എന്റെ ഉള്ള ജീവൻ പോയി.അപർണ്ണ ചെച്ചി ,സ്കൂൾ ലീഡർ ആ സമയത്ത്‌ അങ്ങോട്ട്‌ വന്നു.
"എന്നതാടാ..നീ ആ കൊച്ചിനെ കൊന്നുകളയൂലോ...എങ്ങോട്ടാ ഈ പാച്ചിൽ..."
ചേച്ചി അവളെയും കൂട്ടിക്കൊണ്ട്‌ പോയി.
സംഗതി പണി പാളിയെന്നു എനിക്ക്‌ മനസിലായി..ചെച്ചി നേരേ അവളെ സ്റ്റാഫ്‌ റൂമിലെക്ക്‌ കൊണ്ടുപോകും..ഏലിയാമ്മ ടീച്ചർ അറിയും..ടീച്ചർ അറിഞ്ഞാൽ ഹെഡ്‌ മാഷ്‌ അറിയും..ഹെഡ്‌ മാഷ്‌ അറിഞ്ഞാലത്തെ കാര്യം ഓർത്ത്പ്പോഴേ എനിക്കും കരച്ചിൽ വന്നു.അടി കിട്ടുന്നത്‌ പോട്ടെ എന്നു വെക്കാം.വീട്ടിൽ നിന്നു ആളെ വിളിപ്പിക്കും.അച്ഛൻ അറിഞ്ഞാലത്തെ അവസ്ഥ..എന്റെ കാര്യം കഴിഞ്ഞത്‌ തന്നെ. കഴിഞ്ഞ ദിവസം ഗ്രൗണ്ടിൽ കളിച്ചു കൊണ്ടിരുന്നപ്പ്പോൾ പന്ത്‌ എറിഞ്ഞപ്പോൾ ഏറു മാറി മൂന്നാം ക്ലസിലെ ഒരു കൊച്ചിന്റെ ദേഹത്ത്‌ കൊണ്ടതിനു 7ബിയിലെ അനൂപിനു കിട്ടിയ അടിയും വീട്ടിൽ നിന്നു വിളിപ്പികലും ഒക്കെ ഓർമ്മയിൽ തെളിഞ്ഞു..
ഞാൻ അവരുടെ പിന്നാലെ ചെന്നു.
"ചേചീ..ടീച്ചറോട്‌ പറയല്ലെ..അറിയാതെ പറ്റീപ്പോയതാ..കഞ്ഞിക്കുള്ള ലൈനിൽ ആദ്യം വരാൻ വേണ്ടി ഓടിയതാ...ടീച്ചർ അറിഞ്ഞാൽ എന്നെ തല്ലും ചേച്ചീ..പറയല്ലെ..കൊച്ചേ അരിയാതെ പറ്റിയതാ...പറയരുത്‌..ഞാൻ കരഞ്ഞു...""
"അയ്യെ കരയാ നീയ്‌..ആൺകുട്ടികൾ കരയുവോടാ...ഞാൻ പറയൂല്ല..ആദ്യം ഈ മുറിവ്‌ ഒന്നു കഴുകി കെട്ടട്ടേ..നീ പോയി കഴിക്ക്‌.."
ഞാൻ അവിടെ തന്നെ നിന്നു.
"പൊടാ...കുഞ്ഞു പോയി കഴിക്ക്‌..ഇത്‌ ഞാൻ നോക്കികൊള്ളാം...നിനക്ക്‌ വല്ലോം പറ്റിയോ.."
ചേച്ചിയുടെ വാക്കുകൾ കേട്ടപ്പോൾ ഒരു ആശ്വാസം തോന്നി.ഇല്ല എനിക്ക്‌ കുഴപ്പമില്ല.പോകാൻ നെരം അവളൊട്‌ ഒന്നുടെ ക്ഷമ പറഞ്ഞു..പക്ഷെ ഉള്ളിൽ ഒരു പേടി ഉണ്ടായിരുന്നു.ടീച്ചർ ചോദിച്ചാൽ ഇനി ഞാൻ ഇടിച്ചിട്ടതാണെന്നു പറയുവോ അവർ..കഞ്ഞി കുടിക്കാൻ തോന്നിയില്ല..ഉച്ചക്ക്‌ ഗ്രൗണ്ടിൽ കളിക്കാനും പോയില്ല.എന്റെ കയ്യിൽ നിന്നും ചോര വരുന്ന്നുണ്ട്‌.വീണപ്പോൾ മുറിഞ്ഞതാകും.ഞാൻ അവിടെ കൈ വെച്ച്‌ നോക്കി.കുഞ്ഞി വേദന ഉണ്ട്‌.ക്ലാസ്‌ തുടങ്ങിയതൊന്നും ഞാൻ അറിഞ്ഞില്ല.ഇടക്ക്‌ ഇടക്ക്‌ ഏലിയാമ്മ ടീച്ചർ വരാന്തയിലൂടെ പോയപ്പോൾ എല്ലാം എന്റെ ചങ്കിടിപ്പ്‌ കൂടി.എങ്ങനെ ഒക്കെയൊ 4മണി വരെ കടിച്ചു പിടിച്ചു ഇരുന്നു.ദേശീയഗാനം കഴിഞ്ഞു ഇരട്ടമണി അടിച്ച ഉടനെ ഞാൻ ആൽമരത്തിന്റെ അങ്ങോട്ട്‌ ഓടി.അവളെ കാണണം.ടീച്ചറോട്‌ പറയാത്തേനു ഒരു താങ്ക്സ്‌ പറയണം.സ്കൂൾ വിട്ടു പോകുന്നത്‌ ആൽമരത്തിന്റെ മുന്നിൽ കൂടിയാണു.അവളെ നോക്കിയിട്ട്‌ കണ്ടില്ല.ഇടക്ക്‌ അപർണ്ണ ചേച്ചി വന്നപ്പോൾ ഞാൻ ആ കൊച്ചിനെ പറ്റി ചോദിച്ചു.ആ കുട്ടിയുടെ അമ്മ വന്നു നേരത്തെ അതിനെ കൊണ്ടുപോയി എന്നു എന്നോട്‌ പറഞ്ഞു.ചെച്ചിക്ക്‌ ഒരു വലിയ നന്ദി പറഞ്ഞു സ്കൂളിൽ നിന്നു പോന്നു.പിറ്റേ ദിവസം ശനിയാഴ്ച്ച ആണു.ഇനി തിങ്കളാഴ്ച ആകുമ്പോഴെക്കും സംഭവത്തിന്റെ തീവ്രത കുറഞ്ഞോളും.ഞാൻ അൽപം ആശ്വാസത്തോടെ വീട്ടിലേക്ക്‌ മടങ്ങി.
മണ്ണോലിക്കുളത്തിൽ ഒരു മുങ്ങിക്കുളി..കുളി കഴിഞ്ഞാൽ മരോട്ടി മലയുടെ തുഞ്ചത്തിലേക്ക്‌ ഒരു ഓട്ടം..ഈ ലോകത്തെ ഏറ്റവും നല്ല അസ്തമയകാഴ്ച്ച ഇവിടെ നിന്നാണു..ലോകത്ത്‌ വേറേ എവിടെയും ഈ കാഴ്ച്ച കാണാൻ പറ്റുല്ലാടാ..ഇതാണു കാഴ്ച്ച..എന്റെ ഏറ്റവും അടുത്ത ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു. ശ്യാം.എന്നെ സംബന്ധിച്ച്‌ അവന്റെ വാക്കുകൾക്ക്‌ വലിയ വിലയായിരുന്നു.കാരണം അവനു എല്ലാ കാര്യത്തെയും പറ്റി നല്ല അറിവ്‌ ആയിരുന്നു.അന്നു പറഞ്ഞ പല കാര്യങ്ങളുടെയും സത്യാവസ്ഥ പിന്നത്തെതിൽ വളരെ നല്ല ചളികൾ ആയിരൂന്നു എന്നുള്ളതാണു അതിലെ രസകരമായ വസ്തുത.
പാറപ്പുറത്ത്‌ ഇരുന്നു സ്കൂളിലെ കാര്യങ്ങൾ പറയുന്നതിനിടെ ആണു ഞാൻ അവനോട്‌ ഇന്നത്തെ കാര്യങ്ങൾ പറഞ്ഞത്‌..
"ഇതിനിടക്ക്‌ ഇത്രെം ഒക്കെ ഒപ്പിച്ചൊ..അല്ലെലും നിന്റെ ആ ഓട്ടം അത്‌ ശരിയല്ലാടാവെ...ചുമ്മാ കഞ്ഞി കിട്ടാതെ ഇരുന്നിട്ടാണൊ..അവന്റെ ഒരു ഓട്ടം....ഒരു കാര്യം ചെയ്യ്‌ നാളെ ചെല്ലുമ്പോൾ ഒരു കൂട്‌ ചാമ്പങ്ങ കൊണ്ട്‌ കൊട്‌..എന്നിട്ട്‌ ഒരു സോറി കൂടി പറഞ്ഞെക്ക്‌..."

കരിമ്പീച്ചിമലയുടെ ഏറ്റവും മുകളിൽ നിറയെ ചാമ്പങ്ങ കിട്ടുമായിരുന്നു.അങ്ങനെ തിങ്കളാഴ്ച ആകാൻ കാത്തിരുന്നു.ഒരു കൂട്‌ വൃത്തിയായി അവൾക്ക്‌ വേണ്ടി എടുത്തു വെച്ചു.ആ ഒരു കൂട്‌ ചാമ്പങ്ങെയിൽ നിന്നായിരുന്നു ഞങ്ങളുടെ സൗഹൃദത്തിന്റെ തുടക്കം.ആദ്യം ആദ്യമൊക്കെ ഇന്റർവെൽ സമയങ്ങളിൽ മാത്രം ഒതുങ്ങിയിരുന്ന കൂടിക്കാഴ്ച്ചകൾ പിന്നീട്‌ എപ്പോഴൊക്കെയോ സ്ഥിരം കാഴ്ചകൾക്ക്‌ വഴി വെച്ചു.അതിനു വേണ്ടി മാത്രം പുതിയ പുതിയ കാരണങ്ങൾ അന്നെഷിച്ചു..ഉണ്ടാക്കി..റ്റ്യൂഷനു പോക്ക്‌ തുടങ്ങി..അവളുടെ വീടിന്റെ അടുത്ത്‌ പാടത്ത്‌ ഫുട്ബോൾ കളിക്കാൻ പോകാൻ തുടങ്ങി..കറന്റ്‌ ആഫീസീന്റെ അടുത്തായിരുന്നു അവൾടെ വീട്‌.ഒരിക്കൽപ്പോലും കറന്റ്‌ ബില്ല് അടക്കാൻ ഒന്നു പോകാവോ എന്ന അമ്മയുടെ ചോദ്യത്തിനു ഒരു വിലയും കൊടുക്കാതിരുന്ന ഞാൻ അമ്മയോട്‌ അങ്ങോട്ട്‌ ചോദിച്ച്‌ ബില്ല് വാങ്ങി അടക്കാൻ പോകാൻ തുടങ്ങി..അരി പൊടിപ്പിക്കാൻ വീടിന്റെ അടുത്തുള്ള മില്ല് വിട്ടിട്ട്‌ അവളുടെ വീടിന്റെ അടുത്തുള്ള മില്ലിൽ പോയി....അങ്ങനെ അങ്ങനേ....
പോകും..കാണും..ചിരിക്കും..ആളും തരവും ഒത്തുവന്നാൽ മിണ്ടും..ശ്യാമാണു പറഞ്ഞത്‌..ഇങ്ങനെ കളിച്ച്‌ ചിരിച്ച്‌ നടന്നാൽ മതിയോ.ഇഷ്ടം പറയണ്ടെ..ആദ്യം ഒരു പേടിയായിരുന്നു.എനിക്ക്‌ അവളെ ഇഷ്ടമാണെന്നു അവൾക്കും അവൾക്ക്‌ എന്നെ ഇഷ്ടമാണെന്നു എനിക്കും അറിയാം..ഇനി ഒരു തുറന്നുപറച്ചിലിന്റെ ആവശ്യമുണ്ടൊ..ആദ്യമാദ്യം ഞാനും മടിച്ചു എങ്കിലും നല്ല പ്രണയത്തിന്റെ ഉത്തമ ലക്ഷണമാണു പരസ്പരമുള്ള ഇഷ്ടം തുറന്നു പറയേണ്ടത്‌ എന്നുള്ള ശ്യാമിന്റെ തിയറിക്കു മുന്നിൽ ഞാൻ കീഴടങ്ങി.വെറുതെ അങ്ങു പറഞ്ഞാൽ പോരാ..എന്തെങ്കിലും ഗിഫ്റ്റ്‌ കൊടുത്തീട്ട്‌ വേണം ഇഷ്ടം പറയാൻ...അങ്ങനെ എന്ത്‌ ഗിഫ്റ്റ്‌ കൊടുക്കും എന്നായി ആലോചന..ചാമ്പങ്ങ വേണ്ട എന്നും അവൾക്ക്‌ കുറെ വളയും മാലയും വാങ്ങി കൊടുത്താൽ മതി എന്നായി അടുത്ത കണ്ടുപിടിത്തം.
ടൂറുപോകുമ്പ്പോൾ എടുക്കാനായി വെച്ചിരുന്ന പൈസയിൽ നിന്നും കടയിൽ പോകാൻ അമ്മ തന്നിരുന്ന പൈസയിൽ നിന്നും മിച്ചം പിടിച്ചതോക്കെ കൂട്ടിവെച്ച്‌ അവൾക്ക്‌ കൊടുക്കാൻ ജയ്ബ്യൂട്ടി കടയിൽ നിന്നും ഒരു നല്ല മുത്തുമാലയും കുറച്ച്‌ നല്ല പച്ച വളകളും വാങ്ങി.ആദ്യം ഒരു പേടി ആയിരുന്നു.വീടിന്റെ അടുത്തുള്ള കുറച്ച്‌ കൂട്ടുകാരിമാർ.അവരെ ആയിരുന്നു ഭയം..എതേലും കാരണവശാൽ അവർ അറിഞ്ഞിട്ട്‌ ഇതെങ്ങാൻ വീട്ടിൽ അറിഞ്ഞാലത്തെ പ്രശ്നം..അതോർത്തിട്ടാണു രഹസ്യമായി അവൾക്ക്‌ അത്‌ കോടുക്കാനും ഇഷ്ട്ം പറയാനും തീരുമാനിച്ചത്‌.അങ്ങനെ ഒരു വെള്ളിയാഴ്ച്ച വൈകുന്നേരം ക്ലാസ്‌ കഴിഞ്ഞു പോകുന്ന ആ സമയത്ത്‌ പത്താം ക്ലാസിന്റെ വരാന്തയിൽ വെച്‌ മറ്റാരും കാണാതെ ശ്യാമിനെ മാത്രം സാക്ഷിയാക്കി അവൾക്ക്ക്‌ ആ സമ്മാനവും കൊടുത്ത്‌ ജീവിതത്തിൽ ആദ്യാമായും അവസാനമായും ഒരു പെണ്ണിനോട്‌ എന്റെ ഇഷ്ടം ഞാൻ തുറന്നു പറഞ്ഞു.അവൾ എന്നോടും..ഒരു നേർത്ത ചിരിയും എനിക്ക്‌ സമ്മനിച്ച്‌ ഞാൻ കൊടുത്ത മാലയും വളയും വാങ്ങി അവൾ നടന്നു അകലുമ്പോൾ ഞാൻ എതോ സ്വപ്ന ലോകത്താണു നിൽകുന്നത്‌ എന്നു എനിക്ക്‌ തോന്നിപ്പോയി..എന്നാൽ എന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു കൊണ്ട്‌ അവൾ പെട്ടെന്നു എന്റെ അടുത്തെക്ക്‌ മടങ്ങി വന്നു ഇത്‌ എനിക്ക്‌ വേണ്ട എന്നു പറഞ്ഞിട്ട്‌ ആ പാക്ക്‌ എനിക്ക്‌ തിരിച്ചു തന്നു.ഒന്നും മനസിലാകാതെ നിന്ന എന്റെ മുന്നിലേക്ക്‌ അവളുടെ കൂട്ടുകാരിമാരും എന്റെ കുറച്ച്‌ സുഹൃത്തുക്കളും കടന്നുവന്നു.ഒന്നും മനസിലാകാതെ നിന്ന എന്റെ മുഖത്ത്‌ നോക്കി അവളുമാർ ചിരിക്കാൻ തുടങ്ങി.കൊച്ചുകള്ളാ ആരും അറിയാതെ ഇവിടെ ലൈൻ വലിക്കുവായിരുന്നുല്ലേ എന്ന അവന്മാരുടെ ചോദ്യവും..ആ നിൽകുന്ന നിൽപിൽ ഭൂമി പിളർന്നു താഴെക്ക്‌ പോയിരുന്നു എങ്കിൽ എന്നു ഒാർത്തുപോയി..എല്ലത്തിലും ഉപരി ഈ കാര്യം ആരു കാണരുത്‌ എന്നു ഞാൻ ആഗ്രഹിച്ചുവോ അവർ എല്ലാവരും ആ സീനിലേക്ക്‌ ഒരുമിച്ച്‌ കടന്നു വന്നു.ഞാൻ അവളുടെ മുഖത്തേക്ക്‌ നോക്കി..എന്റെ നേരെ നോക്കാൻ കഴിയാഞ്ഞിട്ടാണൊ എന്തോ അവൾ താഴേക്ക്‌ നോക്കി നിൽക്കുകയാണു.അവിടെ നിന്നു രക്ഷപെടണം..എന്താണു വഴി.ഞാൻ ശ്യാമിനെ നോക്കി..അവൻ മുങ്ങി.കയിലിരുന്ന വളകൾ ഞാൻ കയ്യിൽ വെച്ച്‌ തന്നെ ഞെക്കിപ്പൊട്ടിച്ചു.കൈ മുറിഞ്ഞു.ചോര വന്നു..ആ മാലകൾ ഞാൻ വലിച്ചെറിഞ്ഞു.ആ രോഷത്തോടെ വന്നു സൈക്കിൾ എടുത്തു..ആഞ്ഞു ചവിട്ടി..അവന്മാരുടെയും അവളുമാരുടെയും വിളികൾക്ക്‌ ഞാൻ ചെവി കൊടുത്തില്ല.ചങ്ക്‌ പറിയുന്നത്‌ പോലെ തോന്നി..ആകെ ഒരു ആശ്വാസം പിറ്റേ ദിവസം ശനിയാഴ്ച ആണു..പിന്നെ ഞായറും കഴിഞ്ഞെ ക്ലാസ്‌ ഉള്ളൂ.രണ്ട്‌ ദിവസത്തെ ഈ ഒരു ഇടവേള ചിലപ്പോൾ ഒരു പോംവഴി കൊണ്ടുവന്നു തരും എന്നു എനിക്ക്‌ തോന്നി.കണ്ണു നിറഞ്ഞു ഒഴുകിയിരുന്നു....അവളുമാരെ കണ്ടു..അങ്ങനെ എല്ലാം വന്നുപോയി..വീട്ടിൽ പോയി പറഞ്ഞു കൊടുത്താൽ എന്നെ തല്ലിശരിയാക്കും ഞാൻ കാലുപിടിക്കം എന്നു പറഞ്ഞു കരഞ്ഞു.എന്റെ കണ്ണീർ കണ്ടിട്ടാണോ എന്റെ അഛന്റെ ദെഷ്യപ്പെട്ടാലുള്ള സ്വഭാവം അറിയാവുന്നത്‌ കൊണ്ടാണൊ അവളുമാർ അന്നത്‌ സമ്മതിച്ചു.
ഞാൻ പറഞ്ഞു നിർത്തി.
"ആഹാ..ആൾ സെന്റി ആയോ..ബാക്കി കൂടി കേൾക്കട്ടേ..എന്നിട്ട്‌ എന്തായി..."
എന്റെ മൗനം കണ്ടിട്ടാണൊ അതോ എന്റെ മൂഡ്‌ മാറി എന്നു മനസിലായിട്ടാണൊ അവൾ എന്റെ കയ്യിൽ പിടിച്ചു..ഞാൻ അവൾക്ക്‌ നേരെ തിരിഞ്ഞു..
"എന്നിട്ടെന്താകാൻ...പിന്നെ അവളോട്‌ ആകെ ഒരു ദേഷ്യമയിരുന്നു....അവൾക്ക്‌ അന്നത്‌ വേണ്ടായിരുന്നു എങ്കിൽ എന്റെ കയ്യിൽ തന്നെ അത്‌ ആരും കാണാതെ കൊണ്ട്‌ തന്നിരുന്നു എങ്കിൽ ഇത്രയും ഒരു മാനസിക ബുദ്ധിമുട്ട്‌ ഉണ്ടാവുകയില്ലായിരുന്നു.ഇതിപ്പ്പോൾ എല്ലാവരും അറിഞ്ഞു..ആകെ നാണക്കേടായി...എങ്ങനെ എങ്കിലും ക്ലാസ്‌ കഴിഞ്ഞു വീട്ടിൽ പോയാൽ മതി എന്ന്ന ചിന്തയിലെക്ക്‌ എന്റെ രീതികൾ മാറി.അവൾ മിണ്ടാൻ വന്നപ്പോഴെല്ലാം ഞാൻ ഒഴിഞ്ഞുമാറി നടന്നു.ഞാൻ പേടിച്ചതുപോലെ അധികം ഒരു ഫ്ലാഷ്‌ ന്യൂസ്‌ ആയി അത്‌ സ്കൂളിൽ കൊട്ടിഘോഷിക്കപെട്ട്‌ നടന്നില്ല..അങ്ങനെ പത്താം ക്ലാസ്‌ പരീക്ഷ അടുത്തു..പിരിയാനുള്ള സമയം ആയി എന്നു അറിഞ്ഞപ്പോൾ മനസിൽ വീണ്ടും ഒരു ഇഷ്ടം വന്നു എങ്കിലും അവൾ അന്നു എന്നോട്‌ കാണിച്ചത്‌ ഓർത്തപ്പോൾ എല്ലാം മാറ്റിവെച്ചു.പരീക്ഷ കഴിഞ്ഞു...റിസൾട്ട്‌ വന്നു..പ്ലസ്‌2വിനു അഡ്മിഷനും വാങ്ങി.അവൾ ഞാൻ പോകുന്ന സ്കൂളിലേക്ക്‌ വരല്ലേ എന്നായിരുൻഞ്ഞ്‌ എന്റെ പ്രാർത്ഥന..അതങ്ങനെ തന്നെ നടന്നു..അവൾ ഏത്‌ സ്കൂളിലാ എന്നു പോലും ഞാൻ തിരക്കിയില്ല.
"ഇതിനിടയിൽ ഒരിക്കൽ പോലും പിന്നീട്‌ ആ കുട്ടിയോട്‌ മിണ്ടിയില്ലേ..."
അവൾ ഇടയിൽ കയറി ചോദിച്ചു.
"ഇല്ല പക്ഷെ...ഫേയർവ്വെല്ലിന്റെ അന്നു അവളുടെ ഔട്ടോഗ്രാഫിൽ ഒരു പേജിൽ മറക്കില്ല...ആ ചതിയുടെ കാര്യം എന്നു എഴുതിയിട്ട്‌ അപരിചിതൻ എന്നു പേരും എഴുതി വെച്ചു അവൾ അറിയാതെ...അവൾ അത്‌ വായിച്ചിട്ട്‌ എങ്കിലും കുറച്ച്‌ സങ്കടപെടട്ടെ എന്നു കരുതി...."
"നല്ല ആളാ....എന്നിട്ട്‌....""
"അന്നു അവിടെ തീർന്നു എന്റെ പ്രണയം....പിന്നീട്‌ ഒരിക്കലും അങ്ങനെ ഒരു സംഭവം മനസിൽ വന്നിട്ടില്ല..പിന്നെ പഠനം..വീട്ടിലെ പ്രാരബ്ധം ജോലിക്ക്‌ വേണ്ടിയുള്ള അലച്ചിൽ..അതിനിടയിൽ ഇതെല്ലാം എനിക്ക്‌ കൈമോശം വന്നു പോയി.ഇതിപ്പോൾ നീ ചോദിച്ചത്‌ കൊണ്ട്‌ പറഞ്ഞു എന്നു മാത്രം...കുറേ സ്വപ്നങ്ങൾ കണ്ടിരുന്നു അവളെ ഓർത്ത്‌...."
ഞാൻ പറഞ്ഞു നിർത്തി...
"ഇനി എങ്ങാൻ അവളെ കാണണം എന്നു തോന്നുന്നുണ്ടോ...."
നീതു ചോദിച്ചു...ഞാൻ അവളെ സൂക്ഷിച്ച്‌ നോക്കി...ഭാവമാറ്റങ്ങൾ ഒന്നുമില്ലാതെ അവൾ നിൽക്കുകയാണു...
"ഒരൊറ്റ തവണ കൂടി കാണണം എന്നുണ്ട്‌....അന്നു എന്ത്‌ കൊണ്ടാണു അത്‌ വാങ്ങാതെ എനിക്ക്‌ തിരിച്ചു തന്നത്‌..അതു പോട്ടേ എല്ലവരുടെയും മുന്നിൽ വെച്ച്‌ എന്നോട്‌ എന്തിനാണു അത്‌ ചെയ്തത്‌ എന്നു ഒന്നു അറിയണം എന്നുണ്ട്‌...."
"എന്റെ ഏട്ടാ...നിങ്ങൾ ഒരു പ്രത്യേക മനുഷ്യനാ കേട്ടോ...പണ്ട്‌ ഏട്ടും പൊട്ടും തിരിയാത്ത കാലത്ത്‌ സംഭവിച്ച ഒരു കാര്യത്തെ ചൊല്ലി ഇപ്പോഴും ഇങ്ങനെ ഓർത്തുകോണ്ട്‌ ഇരിക്ക്കാൻ....നല്ല ആളാ കേട്ടോ..."
ഞാൻ ചിരിച്ചു..."അത്‌ പിന്നെ...ഞാൻ അവളെ അത്രക്കും ഇഷ്ടപെട്ടിരുന്നു നീതൂ..അതുകൊണ്ടാ..."
അവളും ചിരിച്ചു...
"എനിക്കിഷ്ടായിട്ടോ ഈ മനസ്‌...അധികം കണ്ട്‌ കിട്ടൂല്ല...എന്റെ കൂടപ്പിറപ്പ്‌ എനിക്ക്‌ കണ്ടുപിടിച്ച ആൾ ഏതായാലും കോള്ളാം...എനിക്ക്‌ ഇഷ്ടായി..."
ഞാനും ചിരിച്ചു..നീതുവിന്റ്‌ ചേട്ടനും ഞാനും കഴിഞ്ഞ 4 വർഷമായുള്ള പരിചയം ആണു..
"എന്നാൽ നമുക്ക്‌ അങ്ങൊട്ട്‌ ചെല്ലാമല്ലേ..."
ഞാൻ ചോദിച്ചു...
"അല്ല..അതെന്നാ മാഷെ...എന്നോട്‌ ഒന്നും ചോദിക്കാൻ ഇല്ല.....
എന്നെ ഇഷ്ടായൊ....."
ഞാൻ ചിരിച്ചു.."
4 വർഷമായി ഞാൻ സ്ഥിരം നിന്നെക്കുറിച്ച്‌ കേൾക്കുന്നതാ അവന്റെ വായിൽ നിന്നു...പിന്നെ എന്നെ ഇഷ്ടായി എന്നു ഇപ്പോൾ പറഞ്ഞില്ലെ..എനിക്ക്‌ അത്‌ മതി...അവരോട്‌ എല്ലാം ആലോചിക്കാൻ പറയട്ടേ എന്നാൽ.."
*****************************
ആഹാരവും കഴിച്ച്‌ അവിടെ നിന്നിറങ്ങുമ്പോൾ മനസിനു ഒരു സന്തോഷം..
എല്ലാം വാക്കാൽ പറഞ്ഞുറപ്പിച്ച്‌ അവിടെ നിന്നിറങ്ങി...10 വർഷങ്ങൾക്കുമപ്പുറം നടന്ന ആ ഒരു കാര്യം ഇത്രയും വ്യക്തമായി ഒർത്തിരിക്കുന്നതിൽ എനിക്കത്ഭുതം തോന്നി.പിന്നീട്‌ എന്തുകൊണ്ടാണു അവളെ കാണാൻ ശ്രമിക്കാതിരുന്നത്‌..ഒന്നു അന്വേഷിച്ചാൽ കണ്ടുപിടിക്കാവുന്നതൊക്കെയെ ഉള്ളൂ..ഓ..എന്തിനു..എന്നാലും അവൾ എന്തുകൊണ്ടാണു അന്നു അങ്ങനെ കാണിച്ചത്‌ എന്നു ഒന്നു അറിഞ്ഞാൽ കൊള്ളാമായിരുന്നു...അന്നു അതിൽ ആർക്കും ഒരു പ്രശ്നവും ഉണ്ടായില്ലല്ലോ...പിന്നെ എന്തിനാ വാശി വെച്ച്‌ കൊണ്ടിരിക്കുന്നെ..മനസ്‌ എന്നോട്‌ ഓരോന്നു ചോദിക്കാൻ തുടങ്ങിയിരിക്കുന്നു...ഇപ്പോഴാണോ തോന്നിയത്‌...കഴിഞ്ഞ 10 വർഷം എവിടെ ആയിരുന്നു ഈ ചിന്താഗതി...അവൾ എവിടെ എങ്കിലും ആകട്ടെ...ഇനി പഴയതിലേക്ക്‌ ഒരു മടക്കയാത്ര വേണ്ട....
അല്ലെങ്കിലും നൂറിൽ എത്രപേർ സ്വന്തമാക്കുന്നുണ്ട്‌ ആദ്യം സ്നേഹിച്ച പെണ്ണിനെ തന്നെ..അതൊക്കെ ഒരു ഭാഗ്യമാണു..നമുക്ക്‌ വിധിച്ചിരിക്കുന്നത്‌ ആരാണോ അവർ എവിടെ ആയാലും നമ്മുടെ അടുത്ത്‌ ആ കൃത്യ സമയത്ത്‌ വന്നു ചേരും...നീതുവിനെ ആയിരുന്നിരിക്കാം എനിക്ക്‌ വേണ്ടി ഒരുക്കി വെച്ചിരുന്നത്‌...പിന്നെ ഇതൊക്കെ ഒരു സുഖമാണു...നഷ്ടപ്രണയത്തിനും ഉണ്ട്‌ ഒരു സുഖം....ഒരു തരം നോവുന്ന സുഖം...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo