Slider

മൗനത്തിനു പറയാനുള്ളത്

0
Image may contain: ശ്രീജ ജയ്ചന്ദ്രൻ, closeup
-------- --
നീണ്ടയിടവേള
കൾ പിന്നിട്ട മൗനം അസഹ്യമായപ്പോഴാണ് അവൾ അവൻ്റെ ഫോണിൽവിളിച്ചത്...
ഫോണിൻ്റെ മറുതലക്കലും കട്ടപിടിച്ച മൗനം...
മരണം പോലെ തണുപ്പുബാധിച്ച മൗനം....
മനസ്സുനൊന്ത്,
ആർത്തലച്ചവൾ ഫോൺ എറിഞ്ഞുടച്ചു...
** **
വീണ്ടും വീണ്ടും ഫോൺ ബെല്ലടികേട്ട് സഹികെട്ട് മറുതലയ്ക്കൽ ഫോണെടുത്തു.
ഒരു നിശ്വാസത്തിനൊടുവിൽ ഒരു നേർത്ത ചോദ്യം...
"എന്താ...ആരാ..."
"ഞാൻ മൗനമാണ്....നിങ്ങളുടെ പ്രിയ കൂട്ടുകാരി ബാക്കിയാക്കിപ്പോയ മൗനം....
ഞാനുമിതാ അവളെപ്പോലെ ചിതലരിച്ചു തുടങ്ങിയിരിക്കുന്നു....
ചിതലുകൾ തിന്നു തീർക്കുന്നതിനു മുൻപ് അവൾ നിന്നോട് പറയാൻ ബാക്കിവെച്ചവ പറഞ്ഞു തീർക്കാനുണ്ട്.
തണുത്തുമരവിച്ച അവളുടെ ശരീരത്തോടൊപ്പം എനിക്കും പോകേണ്ടതുണ്ട്...അവളെ തനിച്ച് വിടുന്നതെങ്ങിനെ!
നിങ്ങളുടെ കാതുകൾ കുറച്ചു നിമിഷത്തേയ്ക്ക് അതിനായ് വിട്ടു തരിക....അവൾ പറയാനിരുന്ന വാക്കുകൾ കേൾക്കുക...."
"ബീപ് ...ബീപ്.."
ഫോണിൻ്റെ മറുവശം ശബ്ദിച്ചു...
അതിൻ്റെയർത്ഥമറിയാതെ...
മൗനം അവൾ പറയാതെ ബാക്കി വെച്ചത് പറയാൻ തുടങ്ങി...
-----
ശ്രീജ ജയ്ചന്ദ്രൻ
15/5/2018
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo