"അബൂക്കാ ഇങ്ങളാ അൻസാറിനെ കണ്ടാർന്നോ? "
"ഹാ കണ്ടല്ലോ ഓനാ ഇത്തിരിപ്പോന്ന പുള്ളേരൊപ്പം ക്രിക്കറ്റു കളിക്കാൻ
പോന്ന കണ്ടു... എന്തേനു അയ്മൂട്ടീ? "
പോന്ന കണ്ടു... എന്തേനു അയ്മൂട്ടീ? "
"ഉയ്യെൻറ റബ്ബേ ആ ചെക്കനിന്നും ആരടുത്തെന്നെങ്കിലും ചീത്ത ബാങ്ങിത്തരും... എങ്ങോട്ടാ പോയേ?.. ങ്ങള് കണ്ടിനാ?'.."
"പിള്ളേരു കളിക്കുന്ന പൊയ്യിലില്ലേ അബ്ടേക്കാ.... ഒരര ഡസൻ പുള്ളേരും ണ്ടായിരുന്നു കൂടെ '...'
"എന്നാ ഞമ്മള് ബരട്ടേ?.... ഞാനാ ചെക്കനെ നോക്കട്ടെ..''. അതും പറഞ്ഞു
അയ്മൂട്ടിക്ക മുണ്ടും മടക്കിക്കുത്തി ഒറ്റ ഓട്ടം....
അയ്മൂട്ടിക്ക മുണ്ടും മടക്കിക്കുത്തി ഒറ്റ ഓട്ടം....
ദൂരേന്നു തന്നെ അൻസാർ ആണ് ബാറ്റിംഗ് എന്ന കണ്ട്
ഓട്ടത്തിന് സ്പീഡ് കൂട്ടി... അവനെ തടയും മുമ്പേ അത് സംഭവിച്ചു.....
അൻസാർ നീട്ടിയടിച്ചു... സിക്സർ ർ ർ... പിള്ളേർ വിളിച്ചു കൂവി..
പക്ഷേ ആ സിക്സർ അപ്രത്തെ വീട്ടിലെ കൃഷ്ണേട്ടന്റെ മതിലിനകത്തേക്കു പോകുന്നതും എന്തോ തകർന്നു വീഴുന്നതും ആയ ശബ്ദം പിള്ളേരു കേട്ടില്ല... പക്ഷേ അയ്മൂട്ടിക്ക വ്യക്തമായി കേട്ടു...ആയിരത്തഞ്ഞൂറിന്റെ ഒരു ബിൽ കണക്കു തീർത്തിട്ട് ഒരാഴ്ച ആയില്ല... ഈ ചെക്കനെ കൊണ്ട് തോറ്റല്ലോ ന്റെ റബ്ബേ....തലയിൽ കൈ വെച്ച് അയാൾ നിലത്ത് കുത്തിയിരുന്നു ...

എന്തെല്ലാം സ്വപ്നങ്ങളായിരുന്നു അവനുണ്ടായപ്പോൾ,,, ആറ്റുനോറ്റുണ്ടായ
സന്താനം.... തല തിരിഞ്ഞു പോയി:... നോർമ്മലല്ലേ എന്നു ചോദിച്ചാ നോർമ്മലൊ
ക്കെ തന്നെ... പക്ഷേ.... ജനിച്ച് കുറച്ചായപ്പോ തന്നെ പെണ്ണും പുള്ളക്ക് ഡൗട്ട്
അടിച്ച് ചോദിച്ചു.....
സന്താനം.... തല തിരിഞ്ഞു പോയി:... നോർമ്മലല്ലേ എന്നു ചോദിച്ചാ നോർമ്മലൊ
ക്കെ തന്നെ... പക്ഷേ.... ജനിച്ച് കുറച്ചായപ്പോ തന്നെ പെണ്ണും പുള്ളക്ക് ഡൗട്ട്
അടിച്ച് ചോദിച്ചു.....
'ഇവനെന്തോ കൊയപ്പോണ്ടോ അയ്മൂട്ടിക്കാ?.. "...
അപ്പത്തന്നെ ഓളെ രണ്ടു തെറി പറഞ്ഞു ശരിയാക്കിയെങ്കിലും രണ്ടു മൂന്നു വയസൊക്കെ ആയപ്പോഴക്കും അയ്മൂട്ടിക്കാക്കും തോന്നാൻ തുടങ്ങി.... ചെക്കനെന്തോ പന്തികേട്..... പിന്നെ ആശ്വസിച്ചു ,ഈ പ്രായത്തിൻ പുള്ളേര് കാട്ടുന്ന കുരുത്തക്കേടാവും ഇതൊക്കെ... എന്നാലും എന്തോ ഒരു വശപ്പിശക്.... ആറു വയസായിട്ടും സാധനങ്ങൾ എടുത്ത് കിണറ്റിലിടുന്ന ഹോബി അവൻ നിർത്തിയില്ല..... മറ്റുള്ളവരെ ചീത്ത വിളിക്കുക, തുപ്പുക ഇതൊക്കെ അവന്റെ കുസൃതിത്തരത്തിൽ പെടും...
സ്കൂളിൽ പറഞ്ഞയച്ചാ വയലിൽ പശൂനെക്കണ്ടൂന്നും പറഞ്ഞു തിരിച്ചു വരും... അക്കാര്യം പറഞ്ഞു അടിയും പെടയുമായി നിർബന്ധിച്ച് അയച്ചപ്പോ പോകാൻ തുടങ്ങി....കുറച്ചീസം കഴിഞ്ഞ് റഹീം മാഷെ വഴീക്കണ്ടപ്പോ മാഷ് ചോദിക്ക്യാ,
''ഇയ്യെന്താ അയ്മൂട്ടീ ചെക്കനെ സ്കൂളില് ബിടാത്തേന്ന്.... "
അന്തം വിട്ട അയ്മൂട്ടിക്ക പിറ്റേ ദിവസം അവൻ പോയതിന്റെ പിന്നാലേ സ്കൂളിലേക്ക് .... അപ്പോക്കണ്ടതെന്താറിയോ?.... അൻസാർ വയലിന്റെ ഓരം ചേർന്നിരുന്ന് ലഞ്ച് ബോക്സ് തുറന്ന് മടമടാന്ന് തീറ്റ.....ഇടയ്ക്കൊന്ന് മുന്നിലോട്ടു നോക്കിയപ്പോ ബാപ്പയെക്കണ്ടതും ലഞ്ചു ബോക്സും താഴെയിട്ട് ഓടാനൊരു ശ്രമം നടത്തി... പക്ഷേ അതുക്കും മേലെയായിരുന്നു അയ്മൂട്ടിക്ക...കൈയോടെ പിടികൂടി പൊരേല് കൊണ്ടന്ന് നല്ല കീറുകൊടുത്തു... പിറ്റേന്ന് മുതൽ അയാൾ സ്കൂളിൽ കൊണ്ടു വിടും... എന്നിട്ടാ പണിക്കു പോകുക...
കിണർ കുഴിക്കുന്ന പണിയായിരുന്നു അയ്മൂട്ടിക്കാക്ക്.'... സാമാന്യം ഭേദപ്പെട്ട പണിക്കാരൻ തന്നെയായിരുന്നു.... നാട്ടിൽ നല്ല പേരുള്ള അദ്ധ്വാനിയായ പണിക്കാരൻ....
അങ്ങനെ അൻസാർ സ്കൂളിൽ പോക്കു തുടങ്ങിയപ്പോ പഠിപ്പിക്കാൻ
ഭാര്യയായ സക്കീനയെ ഏൽപ്പിച്ചു... അവള് പത്ത് പാസാ'.. അയ്മൂട്ടിക്ക ഏഴിൽ മൂന്നു തവണ പൊട്ടിയപ്പോ അന്നിറങ്ങീതാ സ്കൂളിൽ നിന്ന്.... അൻസാറിനെ
പഠിപ്പിച്ച് പഠിപ്പിച്ച് സക്കീനയുടെ ഊപ്പാട് വന്നു....
ഭാര്യയായ സക്കീനയെ ഏൽപ്പിച്ചു... അവള് പത്ത് പാസാ'.. അയ്മൂട്ടിക്ക ഏഴിൽ മൂന്നു തവണ പൊട്ടിയപ്പോ അന്നിറങ്ങീതാ സ്കൂളിൽ നിന്ന്.... അൻസാറിനെ
പഠിപ്പിച്ച് പഠിപ്പിച്ച് സക്കീനയുടെ ഊപ്പാട് വന്നു....
" ഇക്കാ ഇവൻ നേരാവുംന്ന് തോന്നുന്നില്ല..."
"ഇയ്യൊന്ന് ഉഷാറാക്കെന്റെ സക്കീനാ..അന്റെ ബുദ്ധി കിട്ടീട്ടുണ്ടാവുല്ലേ ഓന്.
ഓനെ ഞാൻ ഒരു എഞ്ചിനീയറാക്കും ,ഇയ്യ് കണ്ടോ...... "
ഓനെ ഞാൻ ഒരു എഞ്ചിനീയറാക്കും ,ഇയ്യ് കണ്ടോ...... "
എഞ്ചിനീയർ ആക്കാൻ ആഗ്രഹിച്ച് പഠിപ്പിച്ച് സ്കൂളിൽ പരീക്ഷയക്കയച്ച അൻസാർ ചോദ്യപ്പേപ്പറിലെ വീടുണ്ടാക്കാൻ ആവശ്യമായ സാധങ്ങൾ ഏതൊക്കെ എന്ന ചോദ്യത്തിന് വലിയ അക്ഷരത്തിൽ എഴുതി.. "പാവാട, ബ്ലൗസ് ,സാരി , ബനിയൻ...".ഉത്തരം കണ്ട് സക്കീന തടിക്കു കൈ കൊടുത്ത് അയ്മൂട്ടിക്കാനെ നോക്കി..
അല്ലെങ്കിലും ഇന്നു രാവിലെ സ്കൂളിൽ പോകുന്നതിനു മുമ്പ് ചെക്കൻ ബക്കറ്റിലെ വെള്ളം വായ കഴുകാനെടുത്തിട്ടു തുപ്പിയപ്പോ ബക്കറ്റിൽ ആയിപ്പോയ വെള്ളം മഗ് കൊണ്ട് കോരി അളവു നോക്കി കുറച്ചു വെള്ളം പുറത്തേക്കും കുറച്ചു ബക്കറ്റിലേക്കും നിക്ഷേപിക്കുന്നതു കണ്ടപ്പോഴേ ഓർത്തതാ ചെക്കനു നൊസുണ്ടോന്ന്... ഇനിയിപ്പോ പറഞ്ഞിട്ടു കാര്യമില്ല...
വളർന്നപ്പോ ക്രിക്കറ്റു കളി പോലെ അൻസാറിന് സിനിമാ പ്രാന്തും പിടിച്ചു.... ആഴ്ചയിൽ മൂന്നു സിനിമയെങ്കിലും കാണണം....എൻജിനിയർ ആവില്ലെന്നു തീർച്ചയായപ്പോൾ അയ്മൂട്ടിക്ക അവനെ കൂടെ പണിക്കു കൊണ്ടു പോവാൻ തുടങ്ങി... പണിയൊക്കെ ചെയ്യുമെങ്കിലും സിനിമ കാണണം തോന്നിയാ ഉടനെ ഇട്ടെറിഞ്ഞു പോവും..... പോവേണ്ട എന്നു പറഞ്ഞാ ദേഷ്യമാണ്.... ഒരിക്കൽ സിനിമയ്ക്കു വിടാത്തതിന് അയ്മൂട്ടിക്കാനെ തല്ലാനോങ്ങി അവൻ....
അന്ന് ,അയ്മൂട്ടിക്ക കിണറ്റിൽ ഇറങ്ങി നിൽക്കുമ്പോഴാണ് അൻസാറിന് സിനിമ കാണാൻ ആഗ്രഹം വരുന്നത്.... കിണറ്റിലേക്ക് നോക്കി ഉറക്കെ പറഞ്ഞു...
"ഉപ്പാ പൈസാ ബേണം.... സിനിമക്കു പോണം"
"ഉപ്പാ പൈസാ ബേണം.... സിനിമക്കു പോണം"
":ഇയ്യ് ഇന്നു പോണ്ട......"
"അതെന്താ പോയാല് ?......" അൻസാർ നാഗവല്ലി ആയി മാറി...
"അന്നോടല്ലേ പോണ്ടാന്ന് പറഞ്ഞത് ?... ഇബ്ടെ കൊറച്ചു പണിയുണ്ട്... അത്
ചെയ്തിട്ട് നാളെ പോയ്ക്കോ.... "
'
"ഇല്ല അനക്ക് ഇന്നന്നെ പോണം.... ഷക്കീലച്ചേച്ചിടെയാ .... നാളെ കയിഞ്ഞാ
സിനിമ പോവും..."
ചെയ്തിട്ട് നാളെ പോയ്ക്കോ.... "
'
"ഇല്ല അനക്ക് ഇന്നന്നെ പോണം.... ഷക്കീലച്ചേച്ചിടെയാ .... നാളെ കയിഞ്ഞാ
സിനിമ പോവും..."
അയ്മൂട്ടിക്ക ഷക്കീലയുടെ പേര് കേട്ട് കൂടെയുള്ളവരെ നോക്കി.... അവർ
ചിരിയടക്കാൻ പാടൂ പെടുകയാണ്... അയാൾക്ക് അരിശം വന്നു...
ചിരിയടക്കാൻ പാടൂ പെടുകയാണ്... അയാൾക്ക് അരിശം വന്നു...
''ഇയ്യ് സിനിമ കാണണ്ട... പറഞ്ഞാ കേക്കണം ഹമ്ക്കേ... "
"ഇങ്ങളെന്റെ ഉപ്പയാന്നൊന്നും ഞാൻ നോക്കൂല്ല.... അനക്കിപ്പോ പൈസ
കിട്ടണം....."
കിട്ടണം....."
കള്ള ഹിമാറേ അന്നോടു പറഞ്ഞാ മനസിലാവൂലേ...
അൻസാർ പോയി ഒരു വെട്ടുകല്ല് പൊക്കിക്കൊണ്ടു വന്നു... എന്നിട്ടു കിണറ്റിലേക്കു നോക്കി വിളിച്ചു പറഞ്ഞു....
"ഒന്നൂല്ലെങ്കി അനക്ക് സിനിമ അല്ലെങ്കി ഇങ്ങളെ മയ്യത്ത് .. ഏതെങ്കിലും ഒന്നു
നടക്കും.... "
നടക്കും.... "
"അയ്മൂട്ടിക്കാ"'... കിണറ്റിൽ കൂടെയുണ്ടായിരുന്നവർ ദയനീയമായി കോറസായി വിളിച്ചു:....
"അള്ളാ ... ഇയ്യ് കുരുത്തക്കേടൊന്നും കാട്ടല്ലേടാ.. ദേ അബ്ടെ ഒരു ഭാഗത്ത് അന്റെ ഷർട്ട് തൂക്കിയിട്ടിട്ടുണ്ട്.... അതിന്ന് എട് ത്തോ..."
അതു കേട്ടപ്പോൾ അൻസാർ കല്ലു താഴെയിട്ടു... വിജയശ്രീലാളിതനായി ഷക്കീലപ്പടം കാണാൻ പോയി.... അതിനു ശേഷം അയ്മൂട്ടിക്ക അൻസാറിനെ
കൂടെ പണിക്കു കൊണ്ടു പോകുന്നതു നിർത്തി....
കൂടെ പണിക്കു കൊണ്ടു പോകുന്നതു നിർത്തി....
വൈകുന്നേരം പണിയും കഴിഞ്ഞ് അവശനായി വീട്ടിലേക്കു മടങ്ങുമ്പോൾ കണ്ടു വീട്ടിന്റെ തൊട്ടടുത്ത പുരയിടത്തിൽ പിള്ളേർ ക്രിക്കറ്റ് കളിക്കുന്നത്.....അൻസാറും ഉണ്ടല്ലോ സിനിമ കഴിഞ്ഞു കാണുംന്ന് ഓർത്ത് കൊണ്ടു വരുമ്പോ ഒരാൾ തലയും ചൊറിഞ്ഞ് അയ്മൂട്ടിക്കാന്റെ അടുത്തേക്കു വന്നിട്ട് ചോദിച്ചു ,
" ആ കൊച്ചു പിള്ളേരെ കൂടെ കളിക്കുന്ന തോക്കു പോലത്തെ ചെക്കൻ
ആ വീട്ടിലേയാന്നോ?...
ആ വീട്ടിലേയാന്നോ?...
ഹും ,തോക്ക്.... ഒരെണ്ണം കിട്ടിയിരുന്നെങ്കിൽ ഉന്നം തെറ്റാതെ ഒറ്റ വെടി....മനസിലോർത്തതേയുള്ളൂ... എന്നിട്ടു പറഞ്ഞു...
''അതേ"...
"ഇങ്ങളെ മോനാന്നോ? "
"അതൊരു കൈയബദ്ധം... ന്തേ ചോയിക്കാൻ?...."
അയാൾ അയ്മൂട്ടിക്കാക്ക് ഒരു ബിൽ കൊടുത്തിട്ടു പറഞ്ഞു
'
"ഇത് കൃഷ്ണേട്ടൻ തരാൻ പറഞ്ഞതാ... അന്ന് പൊയ്യിൽ നിന്ന് കളിച്ച് തകർത്തത് അങ്ങേരുടെ ഹോണ്ടാസിറ്റിയുടെ മുൻ വശത്തെ ഗ്ലാസാ... പൈസ രണ്ടു ദിവസത്തിനുള്ളിൽ കൊടുക്കാൻ പറഞ്ഞു...... എന്നാ വരട്ടേ"..
'
"ഇത് കൃഷ്ണേട്ടൻ തരാൻ പറഞ്ഞതാ... അന്ന് പൊയ്യിൽ നിന്ന് കളിച്ച് തകർത്തത് അങ്ങേരുടെ ഹോണ്ടാസിറ്റിയുടെ മുൻ വശത്തെ ഗ്ലാസാ... പൈസ രണ്ടു ദിവസത്തിനുള്ളിൽ കൊടുക്കാൻ പറഞ്ഞു...... എന്നാ വരട്ടേ"..
അയ്മൂട്ടിക്ക ആറായിരം രൂപ വിലയുള്ള ബില്ലിലേക്ക് നിർന്നിമേഷനായി നോക്കി നിൽക്കേ തലയ്ക്കു പിന്നിൽ ശക്തിയായി എന്തോ വന്നടിച്ചു..... അടുത്ത
പുരയിടത്തിൽ നിന്നും പിള്ളേരുടെ ശബ്ദം മുഴങ്ങിക്കേട്ടു ...സിക്സർ ർ... തിരിഞ്ഞു നോക്കും മുന്നേ അയ്മൂട്ടിക്ക ബോധരഹിതനായി നിലം പതിച്ചു.....
പാവം അയ്മൂട്ടിക്ക....
പുരയിടത്തിൽ നിന്നും പിള്ളേരുടെ ശബ്ദം മുഴങ്ങിക്കേട്ടു ...സിക്സർ ർ... തിരിഞ്ഞു നോക്കും മുന്നേ അയ്മൂട്ടിക്ക ബോധരഹിതനായി നിലം പതിച്ചു.....
പാവം അയ്മൂട്ടിക്ക....
Written by : നീതി
നല്ല എഴുത്ത്
ReplyDeleteKidu
ReplyDeleteNice write up !
ReplyDeleteWell written
ReplyDelete