#സത്യവും അസത്യവും #
****------******-----*****------
****------******-----*****------
ഭൂമിക്കും ആകാശത്തിനും മദ്ധ്യേ, ദേവലോകത്തിനും ഗന്ധർവ്വലോകത്തിനും ഇടയിൽ, സ്വപ്നത്തേക്കാൾ സുന്ദരമായ ലോകത്താണ് സത്യവും അസത്യവും താമസിച്ചിരുന്നത്... നക്ഷത്രങ്ങൾ വെളിച്ചം വിതറിയ വഴിപാതകളും, നിലാവ് കടം കൊടുത്ത നീലവെളിച്ചത്തിന്റെ മേൽക്കൂരയും മഴവില്ലിന്റെ ഏഴു നിറങ്ങളിൽ ജാലകവും മഞ്ഞു തുള്ളികൾ കൊണ്ട് കൂട്ടിച്ചേർത്ത ചുവരുമുള്ള വീട്ടിൽ സത്യവും അസത്യവും സന്തോഷത്തോടെ താമസിച്ചു...
ഒരിക്കൽ രണ്ടാളും പതിവ് സഞ്ചാരത്തിനിടക്ക് ഗന്ധർവ്വലോകത്തിനു സമീപം എത്തപ്പെട്ടു.... കണ്ണുകളിൽ പ്രണയം തുളുമ്പിയ,വശ്യമായ സൗന്ദര്യരൂപത്തിൽ , ആ പൗരുഷത്തിൽ ഒരു നോക്കുകൊണ്ട് തന്നെ ആകൃഷ്ടരായി.. പ്രണയത്തിന്റെ ലോലഭാവം അവരെയും കീഴ്പെടുത്തി..
അവസാനം അവർ പ്രണയത്തെ പറ്റി തുറന്നു പറയാൻ തീരുമാനിച്ചു. ആരെയാണോ ഗന്ധർവ്വൻ സ്വീകരിക്കാൻ തയ്യാറാകുന്നത്, മറ്റെയാൾ സ്വമേധയാ ഒഴിഞ്ഞു മാറണം എന്ന നിബന്ധയിൽ, അവർ ഇരുവരും ഗന്ധർവനെ സമീപിച്ചു....
വശ്യ സൗന്ദര്യത്തിന്റെ ലോലഭാവത്തിൽ മതി മറന്ന ഗന്ധർവ്വൻ തീരുമാനത്തിൽ എത്താനാകാതെ വിഷമിച്ചു. കാരണം, സത്യവും അസത്യവും, കാമദേവന്റ പത്‌നി, രതീദേവിയെക്കാൾ സുന്ദരിമാർ ആയിരുന്നു. സൗന്ദര്യം ലഹരിയേക്കാൾ ഉദാത്തമായി പരന്നൊഴുകിയ ആ അപ്സരസ്സുകളിൽ നിന്നും ആരെ തിരഞ്ഞെടുക്കണം എന്ന ധർമ്മസങ്കടത്തിൽ ഗന്ധർവ്വൻ കുഴഞ്ഞു. അവരോട് സ്വയം തീരുമാനത്തിൽ എത്തിച്ചേരാൻ പറഞ്ഞു ഗന്ധർവ്വൻ ഒഴിഞ്ഞു മാറി..
വശ്യ സൗന്ദര്യത്തിന്റെ ലോലഭാവത്തിൽ മതി മറന്ന ഗന്ധർവ്വൻ തീരുമാനത്തിൽ എത്താനാകാതെ വിഷമിച്ചു. കാരണം, സത്യവും അസത്യവും, കാമദേവന്റ പത്‌നി, രതീദേവിയെക്കാൾ സുന്ദരിമാർ ആയിരുന്നു. സൗന്ദര്യം ലഹരിയേക്കാൾ ഉദാത്തമായി പരന്നൊഴുകിയ ആ അപ്സരസ്സുകളിൽ നിന്നും ആരെ തിരഞ്ഞെടുക്കണം എന്ന ധർമ്മസങ്കടത്തിൽ ഗന്ധർവ്വൻ കുഴഞ്ഞു. അവരോട് സ്വയം തീരുമാനത്തിൽ എത്തിച്ചേരാൻ പറഞ്ഞു ഗന്ധർവ്വൻ ഒഴിഞ്ഞു മാറി..
പക്ഷെ പ്രണയം തളിരിട്ട ചില്ലകളിൽ സ്വാർത്ഥത പൂക്കാതെ പോവില്ലല്ലോ. അവർ പരസ്പരം കലഹമായി. വീണ്ടും പരിഹാരം നിർദ്ദേശിക്കാൻ ആവശ്യപ്പെട്ടു ഗന്ധർവനെ സമീപിച്ചു. അങ്ങിനെ അവരുടെ പ്രണയഭാജനം ആവശ്യപ്പെട്ടത് അനുസരിച്ചാണ് അവർ മത്സരം നടത്താൻ തീരുമാനിച്ചത്..
മത്സരം ഇപ്രകാരം ആയിരുന്നു, മിന്നലിന്റെ പ്രഭയും കാല്പനിക പുഷ്പത്തിന്റെ ഇതളുകളും കൊണ്ട് ആരാണോ വരണ്യമാല തയ്യാറാക്കി ആദ്യം ഗന്ധർവ്വന് സമർപ്പിക്കുന്നത് , അവരെ ഗന്ധർവ്വൻ ഗാന്ധർവ്വവിധി പ്രകാരം വേളി കഴിക്കും എന്ന് വാഗ്ദാനം നൽകി.
സഹോദരിമാരിൽ പരസ്പരം നിലനിന്നുപോന്ന സ്നേഹത്തിനും ത്യാഗത്തിനും പകരം മത്സരബുദ്ധി അവരെ കീഴ്പെടുത്തി.
സഹോദരിമാരിൽ പരസ്പരം നിലനിന്നുപോന്ന സ്നേഹത്തിനും ത്യാഗത്തിനും പകരം മത്സരബുദ്ധി അവരെ കീഴ്പെടുത്തി.
അങ്ങിനെ അവർ പ്രണയസാഫല്യത്തിനായി യാത്ര തിരിച്ചു.. സത്യവും അസത്യവും മിന്നലിന്റെ സമീപം പ്രകാശത്തിനായി ചെന്നു... സമസ്യ മനസ്സിലാക്കിയ മിന്നൽ സഹായിക്കാമെന്നേറ്റു... മിന്നൽ കടം കൊടുത്ത പ്രകാശം സത്യത്തെ തൃപ്ത്തയാക്കിയില്ല. സത്യം അല്പം കൂടി പ്രകാശം ആവശ്യപ്പെട്ടു. തന്റെ പ്രകാശത്തിന്റെ തീവ്രതയറിയാവുന്ന മിന്നൽ പ്രകാശം ദാനം ചെയ്യാൻ മടിച്ചു. പക്ഷെ സത്യത്തിന്റെ ആവശ്യം അത്രയേറെ കഠിനമായതിനാൽ അവസാനം മിന്നൽ സമ്മതിച്ചു. പക്ഷെ ഒരു നിബന്ധനയോടെ മാത്രം.. ബാലാർക്കന്റെ പ്രഭാകിരണങ്ങൾ ഭൂമിയിൽ തൊടുന്നതിനു മുമ്പ് മിന്നൽപ്രഭയെ പുറത്തെടുക്കണം. അല്ലാ എന്നാണെങ്കിൽ ആദിത്യന്റെ കിരണങ്ങൾ അളവിൽ കൂടുതൽ ആയ മിന്നൽ കിരണങ്ങളുമായി ചേർന്ന് അഗ്നിജ്വാലയായി മാറും. ആ ജ്വാലക്ക് ഹേതുവായ ആൾ അഗ്നിക്ക് ഇരയാകും. സത്യം നിബന്ധന അംഗീകരിച്ചു. അങ്ങിനെ അസത്യത്തെക്കാൾ കൂടുതൽ പ്രകാശവും കൊണ്ട് സത്യം തിരിച്ചെത്തി.
ഇനി കാല്പനിക പുഷ്പം വേണ്ടിയിരുന്നു.. സത്യവും അസത്യവും പുഷ്പം തേടി അലഞ്ഞു.. ഒടുവിൽ ത്രിശങ്കുവാണ് യക്ഷിക്കുന്നിൽ വിരിഞ്ഞ കാല്പനിക പുഷ്പങ്ങളെ പറ്റി സഹോദരിമാർക്ക് പറഞ്ഞു കൊടുത്തത്.. അങ്ങിനെ അവർ യക്ഷിക്കുന്നിൽ പുഷ്പം തേടി എത്തി..മുപ്പത്തിയാറു വ്യാഴവട്ടം കൂടി പുഷ്പ്പിച്ച കാല്പനികപുഷ്പത്തിന് കാവൽ നിന്ന യക്ഷി അവരോടു ആവശ്യം ആരാഞ്ഞു. ആവശ്യം അറിഞ്ഞ യക്ഷി അവർക്ക് രണ്ടു പുഷ്പം എടുക്കാൻ അനുവാദം നൽകി. സന്തോഷത്തോടെ അവർ ഓരോ പുഷ്പം വീതം എടുത്തു. അസത്യം കിട്ടിയതിൽ സന്തുഷ്ടയായിരുന്നു. എന്നാൽ പ്രണയം അതുല്യമായ വികാരപ്രഭാപൂരിതമെന്ന് അറിഞ്ഞ സത്യം വരണ്യമാല ഏറ്റവും ശ്രേഷ്ഠമായിരിക്കണം എന്ന് ആശിച്ചു.. കാവൽ നിന്ന യക്ഷിയോട് സത്യം ഒരു പുഷ്പം കൂടി ആവശ്യപ്പെട്ടു... അവളുടെ പ്രണയത്തിന്റെ തീവ്രത ഉൾക്കൊണ്ട യക്ഷി ഒരു പുഷ്പം കൂടി നൽകാൻ നിർബന്ധിതയായി.. പക്ഷെ അവിടെയും ഒരു നിബന്ധന ഉണ്ടായിരുന്നു. മനുഷ്യന്റെ ചിന്തകളുടെ ഭാരം നിർണ്ണയിക്കുന്നത് കാല്പനിക പുഷ്പം ആണ്. മനുഷ്യർ ചിന്താധാരയിൽ മുഴുകുന്നതിനു അനുസരിച്ചു പുഷ്പത്തിനു ഭാരം കൂടി കൂടി വരും. അതുകൊണ്ട് അടർത്തി എടുക്കുന്ന കാല്പനിക പുഷ്പം എത്രയും വേഗം ഇതളുകൾ ആക്കണം..അതും സൂര്യകിരണങ്ങൾ ഭൂമിയിൽ തൊടുന്നതിനു മുമ്പ്. സത്യം യക്ഷിയുടെ നിബന്ധനകൾ അംഗീകരിച്ചു കൊണ്ട് ഒരു കാല്പനിക പുഷ്പം കൂടി അടർത്തിയെടുത്തു.
അന്ന് രാത്രി അവർ അനുരാഗസ്വപ്‌നങ്ങൾ കൊണ്ട് മാസ്മരിക ലോകം തീർത്തുകൊണ്ട് ഉറങ്ങാൻ കിടന്നു. പക്ഷെ ആദ്യം വരണ്യമാല തയ്യാറാക്കുന്ന ആൾക്ക് ആണല്ലോ ഗന്ധർവനെ വരിക്കാ൯ ഭാഗ്യ൦ കിട്ടുക.. അന്ന് ഗന്ധ൪വൻ നൽകിയ വാക്കുകൾ സത്യത്തിന്റ നിദ്രക്കു ഭംഗം വരുത്തി. സത്യം മാല തയ്യാറാക്കാൻ തീരുമാനിച്ചു . മാത്രമല്ല, സൂര്യന്റെ കിരണങ്ങൾ ഭൂമിയിൽ സ്പർശിക്കുന്നതിനു മുമ്പ് മാല തയ്യാറാക്കേണ്ടിയിരിക്കുന്നു..
സത്യം സ്നാനഘട്ടത്തിലേക്ക് നീങ്ങി.. വസ്ത്രങ്ങളും ആഭരണങ്ങളും കരയിൽ അഴിച്ചു വെച്ചിട്ട് ജലാശയത്തിൽ ഇറങ്ങിയ സത്യം ഗന്ധർവന്റെ മാസ്മരിക സൗന്ദര്യത്തിൽ മതിമറന്നു, പ്രണയവിഹായസ്സു തീർത്ത സങ്കല്പ ലോകത്തിൽ മതിമറന്നു നിന്നു. ആ സമയം അതുവഴി വന്ന അസത്യം സത്യത്തിന്റെ ആ വസ്ത്രങ്ങളിലും ആഭരണങ്ങളിലും ആകൃഷ്ടയായി.. സത്യം അറിയാതെ അസത്യം ആ വസ്ത്രങ്ങൾ അപഹരിച്ചു. ഇതൊന്നും അറിയാതെ കരയിൽ കയറിയ സത്യം വസ്ത്രങ്ങൾ പരതി.. വസ്ത്രങ്ങളും ആഭരണങ്ങളും നഷ്ടമായ സത്യം നഗ്നയായി തിരികെ നടന്നു.
സത്യം വേഗം വരണ്യമാല കോർക്കാൻ തുടങ്ങീ. സമയവും നിബന്ധനകളും സത്യം മറന്നുപോയി.. മിന്നൽ ജ്വാല പുറത്തെടുത്തതും ഒരു സ്ഫോടനം ആയി അഗ്നി അവളെ വിഴുങ്ങാൻ തുടങ്ങി. അവളുടെ ദയനീയമായ കരച്ചിൽ കേട്ടു അസത്യം ആണ് സത്യത്തെ രക്ഷിച്ചത്..പക്ഷെ അഗ്നി വിഴുങ്ങിയ അവളുടെ അനുപമമായ സൗന്ദര്യം നഷ്ടമായിരുന്നു...സത്യം വികൃതമായി മാറി...
നഷ്ടമായ പ്രകാശത്തിൽ ബാക്കി ഉണ്ടായിരുന്നത് എടുത്ത് സത്യം മാല കോർത്തു. വരണ്യമാലയും കൊണ്ട് പോകുന്ന വഴിക്ക് കാല്പനിക പുഷ്പത്തിന്റെ ഭാരം കൂടി കൂടി വന്നു. അസത്യത്തിന്റെ കൈവശം താങ്ങാൻ കഴിയുന്ന അത്രയും ഇതളുകൾ ആണ് ഉണ്ടായിരുന്നത്. അതുകൊണ്ട്, ആയാസപ്പെടാതെ നടക്കാൻ അസത്യത്തിനു കഴിഞ്ഞു. പക്ഷെ, ഇതളുകൾ ഭാരം കൂടും തോറും സത്യത്തിന്റെ വേഗത കുറഞ്ഞു വന്നു.
ഭാരം തളർത്തിയ പാദങ്ങളോടെ മന്ദം മന്ദം കതിർ മണ്ഡപത്തിൽ എത്തിയ സത്യം തകർന്നു പോയി...സത്യം എത്തുന്നതിനു മുമ്പേ തന്നെ അസത്യം മാല അണിയിക്കുകയും ഗാന്ധർവവിധി പ്രകാരം ഗന്ധർവനെ പരിണയിക്കുകയും ചെയ്തിരുന്നു...
നിരാശയോടെ സത്യം കാല്പനിക പുഷ്പത്തിന്റെ ഇതളുകൾ വലിച്ചെറിഞ്ഞു .
നിരാശയോടെ സത്യം കാല്പനിക പുഷ്പത്തിന്റെ ഇതളുകൾ വലിച്ചെറിഞ്ഞു .
വസ്ത്രങ്ങൾ അസത്യം അപഹരിച്ചതിനാൽ സത്യം നഗ്നയായി മാറി.മനുഷ്യർ അവളെ നഗ്നസത്യം എന്ന് പറഞ്ഞു...
അഗ്നി സൗന്ദര്യം കവർന്നതിനാൽ സത്യത്തിന്റെ മുഖം വികൃതമായി മാറി.. മനുഷ്യർ, സത്യത്തിന്റെ മുഖം വികൃതമെന്നു പരിഹസിച്ചു..
താങ്ങാൻ കഴിയുന്നതിലും അധികം ഭാരം വഹിച്ചത് കൊണ്ട് അവളുടെ പാദങ്ങൾ തളർന്നു പോയി. അതിനാൽ പലപ്പോഴും സത്യത്തിനെക്കാൾ മുൻപ് അസത്യം എത്തി..മനുഷ്യർ അവളെ വൈകി എത്തിയ സത്യം എന്നും വിളിച്ചു...
അഗ്നി സൗന്ദര്യം കവർന്നതിനാൽ സത്യത്തിന്റെ മുഖം വികൃതമായി മാറി.. മനുഷ്യർ, സത്യത്തിന്റെ മുഖം വികൃതമെന്നു പരിഹസിച്ചു..
താങ്ങാൻ കഴിയുന്നതിലും അധികം ഭാരം വഹിച്ചത് കൊണ്ട് അവളുടെ പാദങ്ങൾ തളർന്നു പോയി. അതിനാൽ പലപ്പോഴും സത്യത്തിനെക്കാൾ മുൻപ് അസത്യം എത്തി..മനുഷ്യർ അവളെ വൈകി എത്തിയ സത്യം എന്നും വിളിച്ചു...
പലപ്പോഴും അസത്യം, സത്യത്തിന്റെ ഒളിപ്പിച്ചു വെച്ച വസ്ത്രങ്ങൾ അണിഞ്ഞു ഭൂമിയിൽ വരും.. സത്യമെന്നു തെറ്റിദ്ധരിച്ചു മനുഷ്യൻ അസത്യത്തെ സ്വീകരിക്കും. പുഞ്ചിരിച്ചു കൊണ്ട് സത്യം ചിരിക്കും. ചിലപ്പോൾ,ചിലർ സത്യത്തെ തിരിച്ചറിയും. മറ്റു ചിലപ്പോൾ, തിരിച്ചറിയപെടാതെ അവൾ മടങ്ങും.അവിടെ അസത്യം പുഞ്ചിരിക്കും.. ഇത് നിയോഗം ആണ്..
ഭൂമിയിലെ മനുഷ്യരുടെ വിധിയും ....
ഭൂമിയിലെ മനുഷ്യരുടെ വിധിയും ....
അശ്വതി അരുൺ..

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക