ഭാര്യയുടെ കത്ത്
=================
=================
പ്രിയപ്പെട്ട ബാബു ചേട്ടൻ അറിയാൻ..
അവിടെ സുഖമാണോ എന്നൊന്നും ചോദിക്കുന്നില്ല. കാരണം എനിക്കറിയാം നിങ്ങൾ അവിടെ തീയുടെമേൽ നിൽക്കുന്ന അവസ്ഥയിലാണെന്ന്.ഒരാഴ്ചമുമ്പ് കൂട്ടുകാരന്റെ ഫോണിൽ നിന്ന് ഇങ്ങോട്ട് വിളിച്ചപ്പോൾ പറഞ്ഞിരുന്നല്ലോ അവിടത്തെ അവസ്ഥ .ജോലി ഒന്നും ശരി അയില്ല എന്നത്. ഏജന്റ് പറഞ്ഞുപറ്റിച്ചതാണെന്നും. അവിടൊന്നും ശരി ആയില്ലെങ്കിൽ തിരിച്ചുപോര്. എന്നാൽ അതിനും വേണമല്ലോ കാശ്. ഇവിടെ അവസ്ഥ അതിലും കഷ്ട്ടമാണ്. വേദനിപ്പിക്കാൻ വേണ്ടി പറയുന്നതല്ല. രണ്ടു വയസ്സായ നമ്മുടെ മോന് പാൽ വാങ്ങാൻ കൂടി പൈസ ഇല്ല.എനിക്ക് ചേട്ടൻ വാങ്ങി തന്ന പൊന്നെല്ലാം വിറ്റിട്ടാണല്ലോ വിസക്ക് പൈസ കൊടുത്തത് എന്നിട്ടും കുറെ കടം ആയി.ഇപ്പോൾ കുഞ്ഞിന്റെ ദേഹത്ത് ഉണ്ടായിരുന്ന പൊന്നും വിറ്റു തീർന്നു.വീണ്ടുംകടം ഒരുപാട് വാങ്ങി.എവിടെങ്കിലും ജോലിക്ക് പോകാൻ ചേട്ടന്റെ അമ്മ സമ്മതിക്കുന്നില്ല. മോന് നാണക്കേടാണ് പോലും. പിന്നെ കുത്തുവാക്കുകളും. എന്നെ സ്നേഹിച്ചു വലിച്ചിറക്കി കൊണ്ടുവന്നില്ലയിരുന്നെങ്കിൽ സ്ത്രീധനം വാങ്ങി ഒരു പെണ്ണ് കെട്ടിയുരുന്നെങ്കിൽ ഈ ഗതി ഉണ്ടാകില്ലയിരുന്നു പോലും. എനിക്കും ചിലപ്പോൾ തോന്നാറുണ്ട്.ഈ ദരിദ്രവാസിയായ എന്നെ സ്നേഹിച്ചു വിളിച്ചുകൊണ്ടു വന്നതാണ് ഏട്ടന് ഇന്നത്തെ അവസ്ഥക്ക് കാരണം എന്ന്. നാട്ടിൽ ഉണ്ടായിരുന്നപ്പോൾ കൂലി പണി എടുത്തിട്ടയാലും എന്നെ പൊന്നു പോലാണ് ചേട്ടൻ നോക്കിയത്. അതൊക്കെയാ എനിക്ക് ഓർക്കുമ്പോൾ ആശ്വാസം.പിന്നെ നമ്മുടെ മോനും.
അമ്മാവന്റെ മകളുടെ കല്യാണം വിളിച്ചു വന്നിരുന്നു. എട്ടന്റെ പെങ്ങടെ കല്യാണത്തിന് അവർ ഒരു പവൻ സ്വർണം തന്നെന്ന് അമ്മ പറയുന്നു.അപ്പോൾ നമ്മൾ അതോ അതിൽ കൂടുതലോ കൊടുക്കണമെന്നഎന്ത് ചെയ്യൂമെന്നറിയില്ല..പിന്നെ ഇപ്പോൾ വീട്ടിൽഓരോരോ ബന്ധുക്കൾ ചോദിച്ചു വരുക. നിന്റെ ഭർത്താവിനെ കൊണ്ട് ഒരു വിസ എന്റെ മോന് അല്ലെങ്കിൽ അനിയന് ശരി ആക്കി കൊടുക്കാൻ എന്നൊക്കെ.ചേട്ടന്റെ അവസ്ഥ അവർക്കൊക്കെ പറഞ്ഞാൽ മനസ്സിലാകുമോ.
പിന്നെ വടക്കേ പറമ്പിലെ റാഫി അങ്ങോട്ടേക്ക് വരുന്നുണ്ട്.അവന്റെ ഉമ്മയാണ് എനിക്ക് ആശ്വാസം. വല്ല പൈസയും കടം തരുന്നത് അവരാണ്. റാഫിയുടെ ബന്ധുക്കൾ ഒരുപാട് അവിടുണ്ട്. അവൻ വന്നു എന്തെങ്കിലും സഹായിക്കും. അല്ലേൽ തിരുച്ചു ഇങ്ങോട്ട് പോരാൻ സഹായിക്കും. അവനു അവിടെ നല്ല കമ്പനിയിൽ ജോലി ആയിട്ടുണ്ട്.ഫോൺ വിളിക്കാൻ ബാലൻസ് ഇല്ല.ചാർജ് ചെയ്യാനും പൈസ ഇല്ല. ഇതാകുമ്പോൾ ഒരു വെള്ള പേപ്പറിൽ എഴുതി റാഫിയുടെ കൈവശം കൊടുത്തയാക്കാൻ പറ്റുമല്ലോ. നാളെ രാവിലെ റാഫി അങ്ങോട്ട് വരും.
ചേട്ടൻ ആഗ്രഹിച്ചപോലെ ഒരു വീടും പറമ്പും ഒക്കെ സമ്പാദിക്കാൻ പറ്റിയില്ലെങ്കിലും വേണ്ടില്ല. അവിടെ കിടന്നു കഷ്ടപെടാണ്ട് ഇങ്ങോട്ട് വാ. കൂലി പണി എടുത്തിട്ടയാലും ഇവിടെ ജീവിക്കാം. എനിക്ക് അത് മതി.എന്റെ അടത്തുള്ളത് തന്നെ ആശ്വാസം. മറ്റുള്ളത് സമയം ആകുമ്പോൾ നടക്കും. ഒരുപാട് എഴുതി വിഷമിപ്പിക്കുന്നില്ല.നിർത്തട്ടെ
ചേട്ടൻ ആഗ്രഹിച്ചപോലെ ഒരു വീടും പറമ്പും ഒക്കെ സമ്പാദിക്കാൻ പറ്റിയില്ലെങ്കിലും വേണ്ടില്ല. അവിടെ കിടന്നു കഷ്ടപെടാണ്ട് ഇങ്ങോട്ട് വാ. കൂലി പണി എടുത്തിട്ടയാലും ഇവിടെ ജീവിക്കാം. എനിക്ക് അത് മതി.എന്റെ അടത്തുള്ളത് തന്നെ ആശ്വാസം. മറ്റുള്ളത് സമയം ആകുമ്പോൾ നടക്കും. ഒരുപാട് എഴുതി വിഷമിപ്പിക്കുന്നില്ല.നിർത്തട്ടെ
സ്നേഹത്തോടെ
രജനി.
രജനി.
===================
✍ രതീഷ് സുഭദ്രം
®2017
®2017

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക