മലകയറ്റം (കഥ)
******************
അടുത്ത ആഴ്ചയാവട്ടെ എന്ന് ഓരോ ഞായറായ്ചയും വിവാഹങ്ങളുടെയും പാർട്ടികളുടെയും മറ്റു തിരക്കുകളുടെയും പേരുപറഞ്ഞ്, കാലങ്ങളായി മടി കാരണം ഒഴിഞ്ഞ് മാറിയ മല കയറ്റത്തിന് ഇന്ന്, ഈ ഹർത്താൽ ദിനത്തിൽ, മകന്റെ നിർബന്ധത്തിനു വഴങ്ങി അയാൾക്ക് പുറപ്പെടേണ്ടി വന്നു.
വീടിന്റെ വരാന്തയിലിരുന്നാൽ കാണാവുന്ന മലയാണ്.കുട്ടിക്കാലത്ത് പലവട്ടം അയാൾ കയറിയ ആ മല. ഒരു കിലോമീറ്റർ ദൂരം ചെന്നാൽ പഞ്ചായത്തിലെ ഏറ്റവും പൊക്കം കൂടിയ മലയുടെ ചുവട്ടിലെത്തി.

"അച്ഛാ... ചെരുപ്പും ഷൂവൊന്നും വേണ്ട."
അയാൾ സ്പോട്സ് ഷൂ എടുത്തണിഞ്ഞ് ലൈസ് കെട്ടുമ്പോഴാണ് മകൻ വന്നത് തടഞ്ഞത്.കാലത്ത് നടക്കാനിറങ്ങുമ്പോൾ ധരിക്കാൻ വേണ്ടിയാണ് കുറെ മുമ്പ് അയാളാ ഷൂ വാങ്ങിയത്. "നാളെ ആരംഭിക്കാം" എന്ന ചടഞ്ഞ മനസ്സ് ഇന്നുവരെ നടത്തത്തിനിറങ്ങാൻ അയാളെ അനുവദിച്ചിട്ടില്ല എന്നു മാത്രം.
"മലയുടെ നീ പറയുന്ന ഉയരം വരെയൊന്നും കാറെത്തില്ല. പകുതി ഉയരം വരെയേറോഡുള്ളൂ. പിന്നെ നടന്നു കയറണം..ചരലും കല്ലുകളുമായിരിക്കും പാദം മുറിയും, ഷൂവോ ചെരുപ്പോ ഇല്ലാതെ ഒരടി പോലും നടക്കാനെനിക്കാവില്ല. വേണമെങ്കിൽ നീ നഗ്നപാദനായിക്കോളൂ..
വിവരം അറിയാം.."
വിവരം അറിയാം.."
"അച്ഛാ ഇന്നത്തെ നമ്മുടെ യാത്ര പ്രകൃതിയിലേക്കാണ്. പാദരക്ഷ പാടില്ല. മണ്ണിന്റെയും കല്ലിന്റെയും ചരളിന്റെയും വേദനയും സുഖവും കാൽപാദം മുതൽ തലയുച്ചി വരെ അനുഭവിക്കണം നമുക്ക്.. പ്ലീസ്.. ഇന്നൊരു ദിവസം എന്റെ തീരുമാനം..
കാറെടുക്കുന്നില്ല നമ്മൾ. വയൽ വരമ്പിലൂടെ ചെന്ന് തോട്ട് വക്കിലൂടെ നടന്ന് ഇടവഴി കയറി... "
കാറെടുക്കുന്നില്ല നമ്മൾ. വയൽ വരമ്പിലൂടെ ചെന്ന് തോട്ട് വക്കിലൂടെ നടന്ന് ഇടവഴി കയറി... "
"ഹൊ... നിന്റെ ഓരോ ഭ്രാന്ത്.. ഇതൊക്കെ എവിടുന്ന് തലയിൽ കേറിയതാ...?"
"അച്ഛൻ തന്നെ കയറ്റിയതല്ലേ, കൊതിപ്പിച്ചതല്ലേ... ആവയലും തോടും മലയും അച്ഛന്റെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനവും ഓർമ്മകളും ഗൃഹാതുരത്വവും പറഞ്ഞ് പറഞ്ഞ് കൊതിപ്പിച്ചിട്ടിപ്പോ..?"
ശരിയാണ് അയാളോർത്തു. പഴയ കാലത്തിന്റെയും ജീവിതത്തിന്റെയും പ്രകൃതിയുടെയും മഴയുടെയും പുഴയുടെയും മനോഹാരിതയും മറ്റും പറഞ്ഞ് വീമ്പിളക്കുന്നതല്ലാതെ, ഒന്നു മഴ നനയാനോ മല കയറാനോ കുളത്തിലൊന്നു നീന്താണോ പുഴയിലൊന്നിറങ്ങാനോ മണ്ണുവാരിക്കളിക്കാനോ ഞാനോ അവളോ അവനെ അനുവതിക്കാറില്ലല്ലോ!!
"എന്നാ ശരി ഞാൻ റെഡി.. അമ്മ..?"
"അമ്മ ഇന്നലയേ റെഡി...സമ്മതിക്കാൻ ഇത്തിരി പാടുപെട്ടു. കാൽമുട്ടിന്റെ വേദന പറഞ്ഞ് കുറെ ഒഴിയാൻ നോക്കി.. "
അയാളും ഭാര്യയും മകനും വീടുപൂട്ടി മുറ്റത്തേക്കിറങ്ങി.
സിമന്റ് കട്ടകൾക്കടിയിൽ ത്തെരിഞ്ഞമർന്ന് ശ്വാസം മുട്ടിപ്പിടയുന്ന മൺ തരികൾ അവരുടെ നഗ്നപാദങ്ങളുടെ ചൂടും ഗന്ധമുമറിയാൻ വെറുതേ മോഹിച്ച്
ഉണങ്ങിക്കിടന്നു.
സിമന്റ് കട്ടകൾക്കടിയിൽ ത്തെരിഞ്ഞമർന്ന് ശ്വാസം മുട്ടിപ്പിടയുന്ന മൺ തരികൾ അവരുടെ നഗ്നപാദങ്ങളുടെ ചൂടും ഗന്ധമുമറിയാൻ വെറുതേ മോഹിച്ച്
ഉണങ്ങിക്കിടന്നു.
മലയിലേക്ക് റോഡു വന്നതുകൂടി മലയുടെ ചരിവിലെ വീട്ടുകാരും മലകയറുന്നവരും യാത്ര ആ വഴിയാക്കിയതിനാൽ തോട്ട് വക്കിലേക്കെത്തുന്ന, വർഷങ്ങൾക്കപ്പുറത്തെ ഒരു പ്രധാന നടവരമ്പായിരുന്ന വയൽ വരമ്പിൽ ഇരു സൈഡിൽ നിന്നും വളർന്ന് പടർന്ന പുല്ലകൾ ആലിംഗന ബദ്ധരായിത്തുടങ്ങിയിട്ടുണ്ട്. അയാളും ഭാര്യയും മകനും റോഡിൽ നിന്നും ആ വയൽ വരമ്പിലേക്കിറങ്ങി.
വരമ്പിന്റെ ഇടത് ഭാഗത്ത് മങ്ങ് പുല്ലും ആ ഫ്രിക്കൻ പായലും നിറഞ്ഞ് ഒരു ചതുപ്പു പോലെ കിടക്കുന്ന രണ്ടേക്കറയോളം വരുന്ന പാടം അയാളുടെ കൈവശത്തിൽ പെട്ടതാണ്.തറവാട് സ്വത്ത് ഭാഗം വെക്കുമ്പോൾ ,കൃഷിയോട് എറെ താൽപര്യമുണ്ടായിരുന്ന, ഇന്നും ഒരു കൃഷിക്കാരനായി ജീവിക്കുന്ന അനിയന് വിട്ടുകൊടുക്കാതെ നിർബന്ധബുദ്ധി പിടിച്ച് അയാൾ സ്വന്തമാക്കിയ പാടം.
അയാളോടുള്ള വാശി കൊണ്ടോ, കൃഷിയോടുള്ള അമിത താൽപര്യം കൊണ്ടോ അനിയൻ വില കൊടുത്ത് സ്വന്തമാക്കിയ ഒന്നരയേക്കർ പാടത്തു മാത്രമേ ,ആ വിശാലമായ പാടത്ത് ഇപ്പോൾ നെല്ല് വിളഞ്ഞു നിൽക്കുന്നുള്ളു എന്ന കാഴ്ച അപ്പോൾ എന്തുകൊണ്ടോ അയാളുടെ കണ്ണുനിറച്ചു.
"ഉരുകും മുമ്പൊരു മണൽത്തരി
അതിന്റെ ഓർമ്മയിൽ നിന്നും
ഒരു പുഴ പുറത്തെടുത്തു
അതിന്റെ ഓർമ്മയിൽ നിന്നും
ഒരു പുഴ പുറത്തെടുത്തു
പുഴ അതിന്റെ ഓർമ്മയിൽ നിന്നും
ഒരു മഴ പുറത്തെടുത്തു
ഒരു മഴ പുറത്തെടുത്തു
മഴ അതിന്റെ ഓർമ്മയിൽ നിന്നും
മഴനനഞ്ഞ പകലുകൾ നിവർത്തി
മഴനനഞ്ഞ പകലുകൾ നിവർത്തി
അന്നേരം
രണ്ടു തുള്ളികൾ ഇറ്റിവീണു
ഒന്നു ഞാൻ
ഒന്നു നീ
രണ്ടു തുള്ളികൾ ഇറ്റിവീണു
ഒന്നു ഞാൻ
ഒന്നു നീ
നമ്മുടെ ഓർമ്മയിൽ
നാട്ടുവെളിച്ചം പരന്ന നാട്ടുവഴി
അതിന്റെ ഓർമ്മയിൽ
നാം വീണുപടർന്ന വയൽ വരമ്പ്. "
നാട്ടുവെളിച്ചം പരന്ന നാട്ടുവഴി
അതിന്റെ ഓർമ്മയിൽ
നാം വീണുപടർന്ന വയൽ വരമ്പ്. "
സുഹൃത്തായ കവി മുനീർ അഗ്രഗാമിയുടെ "വയൽ വരമ്പ് " എന്ന കവിതയും അനിയനോടൊത്തുള്ള കുട്ടിക്കാലവും അയാളുടെ മനസ്സിലേക്ക് ഓടിയെത്തി.അയാളുടെ നിറഞ്ഞ കണ്ണിൽ നിന്നും രണ്ടു തുള്ളികൾ വയൽ വരമ്പിലേക്ക് ഇറ്റിവീണു പടർന്നു.
ഉഴുത് പാകമാക്കിയ വയലിൽ വിത്ത് വാരി വിതറുന്ന അച്ഛൻ.പണിക്കാർ പടന്ന കൊണ്ട് വെട്ടി ചവിട്ടി കുഴമ്പ് പരുവമാക്കിയ വയലിലെ നാട്ടിപ്പാട്ട്. ചാണകം മെഴുകി നെൽക്കളമാക്കിയ മുറ്റത്തേക്ക് കറ്റകളുടെ കെട്ടും തലയിലേറ്റി പണിക്കാർ പടി കയറി വരുമ്പോൾ വയലിൽ നിന്നും കാതിലെത്തുന്ന കൊയ്ത്തുപാട്ട്, വിതയ്ക്കുമ്പോഴും കതിരു വരുമ്പോഴും പാടവരമ്പിൽ വെക്കുന്ന നോക്കുകുത്തിയുടെ കലം കൊണ്ടുള്ള മുഖം അനിയന്റെ കൂടെ സ്കൂൾ വിട്ടു വരുമ്പോൾ സൂത്രം നോക്കി എറിഞ്ഞുടച്ചത്. അവനത് അച്ഛനെ അറിയിച്ചത്,
ഒടിച്ചെടുത്ത പേരക്കാവടി കൊണ്ട് അച്ഛനടിക്കാനോങ്ങിയത്. വയൽ വരമ്പിലൂടെ നടന്ന് തോട്ട് വക്കിലെത്തിയത്
അയാളിലെ പതിമൂന്ന്കാരനായിരുന്നു.
ഒടിച്ചെടുത്ത പേരക്കാവടി കൊണ്ട് അച്ഛനടിക്കാനോങ്ങിയത്. വയൽ വരമ്പിലൂടെ നടന്ന് തോട്ട് വക്കിലെത്തിയത്
അയാളിലെ പതിമൂന്ന്കാരനായിരുന്നു.
കുട്ടിക്കാലത്ത് ഏറ്റവും അടുത്ത സുഹൃത്തും സന്തത സഹചാരിയുമായിരുന്ന അനിയനെ നേരിട്ട് കണ്ടിട്ടോ ഫോണിലൊന്ന് സംസാരിച്ചിട്ട് പോലുമോ വർഷം രണ്ടുകഴിഞ്ഞെന്ന കുറ്റബോധം അയാളിൽ മുള പൊട്ടി. അപ്പോൾ തന്നെ ഏതോ ഉൾപ്രേരണയാൽ പോക്കറ്റിൽ നിന്നും മൊബൈലെടുത്ത് അനിയനെ വിളിച്ചു ഇന്നുതന്നെ നേരിൽ കാണമെന്ന് ആവശ്യപ്പെട്ടു അയാൾ.
കൈതകളും കുളവായകളും നിറഞ്ഞു നിന്നിരുന്ന തോടിന്റെ കരകൾ കരിങ്കല്ല് കൊണ്ട് കെട്ടി ഭദ്രമാക്കിയിരിക്കുന്നു. അടിയിലൂടെ ഒരു വെള്ളി കൊലുസ് ഇഴഞ്ഞു പോവുന്നതു പോലെ വെള്ളമൊഴുക്കുന്നു.
വേനലിലും മുട്ടിനു മേലെ വെള്ളം ഉണ്ടാവുമായിരുന്ന, തോടിന്റെ അപ്പുറവും ഇപ്പുറവും ബണ്ട് കെട്ടി വെള്ളം മുക്കി വറ്റിച്ച് കൂട്ടൂകാരോടൊപ്പം മീൻ പിടിച്ച ആ തോട് തന്നെയോ ഇതെന്ന് അയാൾ അത്ഭുതപ്പെട്ടു.അങ്ങിനെ മീൻ പിടിക്കുമ്പോൾ ഒരു പ്രാവശ്യം കൊമ്പുകളുള്ള ചെറുമീൻ "കടു" കൈവിരലിൽ കുത്തിയ കടച്ചിലോർത്ത് അയാളറിയാതെ വലതു കൈവിരൽ കുടഞ്ഞു പോയി.

"കുത്തിയ ഭാഗത്ത് മൂത്രമൊഴിക്കെടാ.. കടച്ചിൽ മാറും..."
തോട്ടിൽ നിന്നും കരയിലേക്ക് ചാടിക്കയറിയ തന്നോട് വിളിച്ചുപറഞ്ഞ അരവിന്ദൻ.ആ വേദനയിൽ ഒരു തുള്ളി മൂത്രം പോലും വരാതിരുന്ന തന്റെ കൈവിരലിലേക്ക് മൂത്രമൊഴിച്ചു തന്ന കൂട്ടുകാരൻ ജമാൽ. അനിയനോടൊപ്പം, മഴ പെയ്ത് നിറഞ്ഞ് കലങ്ങിയ തോട്ടിൽ ചൂണ്ടയിടാൻ ഇറങ്ങുമ്പോൾ വയൽ ചളിയിലെ പുറ്റിൽ നിന്ന് ചളിയോടൊപ്പം മണ്ണിരകളെ വാരി, കൂവ ഇലയിൽ പൊതിഞ്ഞ് പിടിച്ച് കൂടെ വന്നിരുന്ന ,വീട്ടിലെ അടിച്ചുതളിക്കാരി മാളുവിന്റെ മകൻ കൃഷ്ണൻ .അവരെയൊക്കെ ഒന്നു കാണാനും സംസാരിക്കാനും അയാളപ്പോൾ വല്ലാതെ ആഗ്രഹിച്ചു.
ഇടവഴി നിറയെ മഴയിൽ, മലവെള്ളത്തോടൊപ്പം ഒലിച്ചു വന്നു തങ്ങി യ ചരലുകളും ചെറുകല്ലുകളുമായിരുന്നു.
വർഷങ്ങളായി മനുഷ്യന്റെ നഗ്നപാദം കണ്ടുകിട്ടാതിരുന്ന ആ ചരലുകളും കല്ലുകളും വർദ്ധിച്ച കോപത്തോടെ അയാളുടെയും ഭാര്യുടെയും മകന്റെയും നഗ്ന പാദങ്ങളെ ഇക്കിളിപ്പെടുത്തുകയും വേദനിപ്പിക്കുകയും ചെയ്തു കൊണ്ടിരുന്നു.
വർഷങ്ങളായി മനുഷ്യന്റെ നഗ്നപാദം കണ്ടുകിട്ടാതിരുന്ന ആ ചരലുകളും കല്ലുകളും വർദ്ധിച്ച കോപത്തോടെ അയാളുടെയും ഭാര്യുടെയും മകന്റെയും നഗ്ന പാദങ്ങളെ ഇക്കിളിപ്പെടുത്തുകയും വേദനിപ്പിക്കുകയും ചെയ്തു കൊണ്ടിരുന്നു.
മലകയറവെ ആദ്യത്തെ അൻപതടി പിന്നിട്ടപ്പോഴേക്കും അയാളെയും ഭാര്യയെയും ശരീരത്തിലെ ദുർമേദസ്സ് വല്ലാതെ കിതയ്ക്കാൻ വിട്ടു. കാലിന്റെ കഴപ്പ് കാരണം പാറയിലിരുന്ന അവർക്ക് ശ്വാസമെടുക്കാനും വിടാനും മൂക്കിന്റെ ചെറു ദ്വാരങ്ങൾ പോരാതെ വന്ന് വായയും തുറന്ന് പിടിക്കേണ്ടി വന്നു.
മകൻ അവരേക്കാളും ഏറെ മുകളിലെത്തി
അവരെ വിളിച്ച് തിരക്കു കൂട്ടി.
മകൻ അവരേക്കാളും ഏറെ മുകളിലെത്തി
അവരെ വിളിച്ച് തിരക്കു കൂട്ടി.
കിതപ്പിനിടയിൽ അയാൾ ഭാര്യയുടെ കണ്ണുകളിലേക്ക് കണ്ണുകളെ ആഴ്ത്തി.അങ്ങിനെ നോക്കിയിട്ട് കാലങ്ങൾ കഴിഞ്ഞെന്ന് അയാളോർത്തു.
ഇരുവത്തിമൂന്ന് കാരനും പതിനെട്ട് കാരിയും പരസ്പരം പ്രണയം തുറന്ന് പറഞ്ഞപ്പോൾ അവരുടെ കണ്ണുകളിലുണ്ടായിരുന്ന സ്നേഹം ആഴങ്ങളിൽ നിന്ന് തെളിഞ്ഞു വരുന്ന ആകർഷണം അവരിരുവരും അപ്പോൾ അറിയുന്നുണ്ടായിരുന്നു.
ഇരുവത്തിമൂന്ന് കാരനും പതിനെട്ട് കാരിയും പരസ്പരം പ്രണയം തുറന്ന് പറഞ്ഞപ്പോൾ അവരുടെ കണ്ണുകളിലുണ്ടായിരുന്ന സ്നേഹം ആഴങ്ങളിൽ നിന്ന് തെളിഞ്ഞു വരുന്ന ആകർഷണം അവരിരുവരും അപ്പോൾ അറിയുന്നുണ്ടായിരുന്നു.
അയാളും ഭാര്യയും കൈകോർത്തതോടെ അവരുടെ മലകയറ്റം മകന്റെ ആഹ്ലാദക്കയറ്റത്തിനൊപ്പം എത്താൻ മത്സരിച്ചു.
മലയുടെ ചെരിവിലെ, കുട്ടിക്കാലത്ത് കൂട്ടുകാരോടൊപ്പം വന്ന് കശുവണ്ടി മോഷ്ടിച്ചിരുന്ന കശുമാവിൻ തോട്ടത്തിൽ
ചെറിയ ചില തൈമാവുകളേ ശേഷിച്ചിരുന്നുള്ളൂ. തുടുത്തു പഴുത്തു നിന്ന കശുമാങ്ങകൾ ,പതിനാല് വയസ്സിനിടയിൽ ഇതുവരെ കശുമാങ്ങയുടെ രുചി എന്തെന്നറിഞ്ഞിട്ടില്ലാത്ത മകനോടൊപ്പം,
കശുമാങ്ങ കഴിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കില്ലം കഴിച്ച കശുമാങ്ങകൾക്ക് കണക്കില്ലാത്ത അയാളെയും പ്രണയകാലത്ത് മല കയറിയപ്പോൾ അയാൾ സമ്മാനിച്ച ചില കശുമാങ്ങകൾ രുചിയോടെ കഴിച്ച ഭാര്യയെയും വല്ലാതെ കൊതിപ്പിച്ചു.

അന്ന് മലയിലുണ്ടായിരുന്ന കണക്കില്ലാത്ത നെല്ലിമരങ്ങളിൽ ഒന്നു പോലും അവശേഷിക്കുന്നില്ലല്ലോ എന്ന സങ്കടത്തോടെ അയാൾ ഒരു നെല്ലിമരവും തേടി നടന്നു.
മലയിലുണ്ടായിരുന്ന പടുമാവിന്റെയും മറ്റും വൻമരങ്ങളൊക്കെ മുറിച്ചു കടത്തിപ്പോയല്ലോ എന്നുള്ള സത്യവും അയാൾ തിരിച്ചറഞ്ഞു.മല ഏറെക്കുറെ ഒരു മൊട്ടക്കുന്നായി മാറിയിരിക്കുന്നു.
മലയിലുണ്ടായിരുന്ന പടുമാവിന്റെയും മറ്റും വൻമരങ്ങളൊക്കെ മുറിച്ചു കടത്തിപ്പോയല്ലോ എന്നുള്ള സത്യവും അയാൾ തിരിച്ചറഞ്ഞു.മല ഏറെക്കുറെ ഒരു മൊട്ടക്കുന്നായി മാറിയിരിക്കുന്നു.
മലയുടെ ഉച്ചിയിലെത്തിയ അയാളുടെയും ഭാര്യയുടെയും മകന്റെയും മലകയറിയ കിതപ്പും ക്ഷീണവും തണുപ്പിച്ചില്ലാതാക്കാൻ പടിഞ്ഞാറ് നിന്നും മൂളിയെത്തിയ കാറ്റ് അവരെ തഴുകിക്കൊണ്ടേയിരുന്നു.
അങ്ങ് ദൂരെ ഇരമ്പുന്ന കടലും, കിലോമീറ്റർ അകലെ കാണുന്ന മെഡിക്കൽ കോളേജിന്റെ കെട്ടിടങ്ങളും ഏതൊക്കെയെന്നറിയാത്ത മറ്റനേകം കെട്ടിടങ്ങളും, അടുക്കടുക്കായി നിരന്നു കിടക്കുന്ന അനേകമനേകം മലകളും ,ഇടയ്ക്ക് കാണുന്ന ജലാശയങ്ങളും,
മലമുകളിലെ ചുറ്റോടു ചുറ്റുമുള്ള കാഴ്ചകൾ മകനെ ആഹ്ലാദത്തിന്റെ പരകോടിയിലെത്തിച്ചു. മുമ്പ് ഊട്ടിയിലും വാഗമണ്ണിലുമൊക്കെ ടൂറ് പോയപ്പോൾ ആസ്വദിച്ച പോലെ, അതിനേക്കാളേറെ അവനീ വരവും ആസ്വദിക്കുന്ന കാഴ്ച അയാളെയും ഭാര്യയെയും വളരെയധികം സന്തോഷിപ്പിച്ചു.

തിരഞ്ഞു നടന്നവസാനം അയാളൊരു നെല്ലിമരം കണ്ടെത്തി.ഒരു നെല്ലിക്കയെങ്കിലും എന്ന ആവേശത്തോടെ ആറു കണ്ണുകൾ, നെല്ലിമരം പരക്കെ പരതിയെങ്കിലും അവസാനം നിരാശയോടെ നെല്ലിമരത്തിന്റെ ചുവട്ടിൽ വളർന്നു വരുന്ന കരുത്തുള്ള ഒരു നെല്ലിച്ചെടിയിൽ ചെന്നു നിന്നു.
കമ്പു കൊണ്ട് കുഴിച്ച് ഭദ്രമായി പിഴുതെടുത്ത നെല്ലിതൈയ്യുമായി മലയിറങ്ങുമ്പോൾ നഷ്ടപ്പെട്ട വിലപ്പെട്ടതെന്തൊക്കെയോ തിരിച്ചു കിട്ടിയ സുഖവും ഉന്മേഷവുമായിരുന്നു അയാളുടെ
മനസ്സിനും ശരീരത്തിനും.
മനസ്സിനും ശരീരത്തിനും.
അയാളും ഭാര്യയും മകനും ചേർന്ന്,
വീടിനുമുന്നിലെ മുറ്റക്കോണിൽ നിന്നും, പാകിയ ചില സിമന്റ് ടൈലുകൾ എടുത്ത് മാറ്റി, കുഴികുത്തി നെല്ലിച്ചെടി നടാനൊരുങ്ങുമ്പോൾ ഒരു മഴമേഘം ആകാശത്ത് പെയ്യാനായി വട്ടം കൂട്ടുകയായിരുന്നു.
വീടിനുമുന്നിലെ മുറ്റക്കോണിൽ നിന്നും, പാകിയ ചില സിമന്റ് ടൈലുകൾ എടുത്ത് മാറ്റി, കുഴികുത്തി നെല്ലിച്ചെടി നടാനൊരുങ്ങുമ്പോൾ ഒരു മഴമേഘം ആകാശത്ത് പെയ്യാനായി വട്ടം കൂട്ടുകയായിരുന്നു.
****************************
ഷാനവാസ്.എൻ, കൊളത്തൂർ.
ഷാനവാസ്.എൻ, കൊളത്തൂർ.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക