" രാവിലെ നല്ല ഉറക്കമായിരുന്നു ഞാൻ . അപ്പോഴാണ് ഫോൺ ബെല്ലടിച്ചത്. രാവിലെ തന്നെ ആരാ ഉറക്കം കളയാൻ വിളിക്കുന്നത്.
എണീറ്റ് ഫോണിലേക്കു നോക്കി കൂട്ടുകാരനാണ്. എന്താടാ രാവിലെ തന്നെ ഉറക്കം കളയാൻ വിളിച്ചാത്തതാണോ..
അവൻ ഇത് കേട്ടവഴിക്കു എന്നെ നാല് ചീത്ത വിളിച്ചിട്ട് പറഞ്ഞു. ഡാ ..പന്നി നമ്മടെ ചങ്ക് വണ്ടിന്ന് വീണിട്ട് ഹോസ്പിറ്റലിൽ ആണ്. നീ വേഗം വാ നമുക്ക് പോകാം. ചിലപ്പോ ബ്ലഡ് കൊടുക്കേണ്ടി വരും. അവൻ ഫോൺ കട്ട് ചെയ്തു.
വേഗം ചാടി എഴുന്നേറ്റ് റെഡി ആയി ഹോസ്പിറ്റലിലേക്ക് പോയി.
അവിടെ ചെന്നപ്പോ അവനു വലിയ കുഴപ്പമൊന്നും ഇല്ല.
അവനെ കണ്ട ശേഷം ഹോസ്പിറ്റലിൽ ഒന്ന് ചുറ്റി നടക്കാം എന്ന് വിചാരിച്ചു. ഞാനും കൂട്ടുകാരനും പതുക്കെ നടന്നു.
നടന്ന് നടന്നു ബ്ലഡ് ബാങ്കിന് മുന്നിൽ എത്തി. അവിടെയൊക്കെ ഒന്ന് നോക്കി. ബോർഡിൽ എഴുതി വച്ചിരിക്കുന്നതൊക്കെ വായിച്ചു.
അവിടെ വലുതായി എഴുതി വച്ചിരിക്കുന്നു..
രക്തദാനം മഹാദാനം
എന്ന പിന്നെ ആ ദാനം ഒന്ന് ചെയ്താലോ.
ഞാൻ കൂട്ടുകാരനോട് പറഞ്ഞു. രക്തം കൊടുത്താലോ. അവൻ പറഞ്ഞു അയ്യോ ഞാൻ ഇല്ല.
ഞാൻ കൂട്ടുകാരനോട് പറഞ്ഞു. രക്തം കൊടുത്താലോ. അവൻ പറഞ്ഞു അയ്യോ ഞാൻ ഇല്ല.
അവിടെ സംസാരിച്ചു നിൽക്കുന്ന സമയത്താണ്. ഒരു ചേട്ടൻ ബ്ലഡ് വാങ്ങാൻ തിരക്ക് പിടിച്ചു ഓടി വരുന്നത് കണ്ടത് .
എന്താണെന്നു അറിയില്ല .ആ ചേട്ടൻ ബ്ലഡ് ബാങ്കിൽ പോയി ബ്ലഡ് ചോദിക്കുന്നുണ്ടായിരുന്നു. പക്ഷെ വിഷമത്തോടെയാണ് തിരിച്ചു വരുന്നത്. ബ്ലഡ് കിട്ടിയില്ല എന്ന് തോന്നുന്നു.
ഞാനും കൂട്ടുകാരനും ആ ചേട്ടന്റെ അടുത്തേക്ക് പോയി .എന്താ പ്രശ്നം എന്ന് ചോദിച്ചു.
ആ ചേട്ടന്റെ പറഞ്ഞു. ഭാര്യയ്ക്കു ഓപ്പറേഷനാണ് അതിനു ബ്ലഡ് വേണം. ഇവിടെത്തെ ബ്ലഡ് ബാങ്കിൽ ഓ പോസിറ്റീവ് ബ്ലഡ് ഇല്ല..
ഞാൻ പറഞ്ഞു. ചേട്ടാ എന്റെ ബ്ലഡ് ഗ്രൂപ്പ് ഓ പോസിറ്റീവ് ആണ്. ചേട്ടൻ വിഷമിക്കേണ്ട. ഞാൻ തരാം. അത് കേട്ടതും ആ ചേട്ടന്റെ മുഖത്തൊരു ആശ്വാസ ഭാവം കണ്ടു.
വേഗം ആ ചേട്ടന്റെ കൂടെ പോയി. സിസ്റ്ററോട് ആ ചേട്ടൻ കാര്യം പറഞ്ഞു.
സിസ്റ്റർ എന്റെ ബ്ലഡ് എടുത്തു ആ റൂമിൽ വെച്ച് ബിസ്കറ്റ് കിട്ടിയിട്ടോ.
കുറച്ചു നേരം ഞാൻ അവിടെ കിടന്നു.
ബ്ലഡ് എടുത്ത ശേഷം കുടിക്കാൻ ജ്യൂസ് തന്നു.
കുറച്ചു നേരം ഞാൻ അവിടെ കിടന്നു.
ബ്ലഡ് എടുത്ത ശേഷം കുടിക്കാൻ ജ്യൂസ് തന്നു.
റൂമിൽ നിന്ന് ഇറങ്ങുമ്പോൾ ഞാൻ സിസ്റ്ററോട് പറഞ്ഞു. വീട്ടിൽ പോകാൻ ബ്ലഡ് വെച്ചിട്ട് ബാക്കിയൊക്കെ എടുക്കാമായിരുന്നു സിസ്റ്ററെ.
സിസ്റ്റർ ചിരിച്ചുകൊണ്ട് പറഞ്ഞു.ഇനിയെടുത്ത നിനക്ക് വേറെ. ബ്ലഡ് കേറ്റേണ്ടിവരും.
ഒരു മൂന്നു മാസം കഴിഞ്ഞിട്ട് വായോ വീണ്ടും നിന്റെ ബ്ലഡ് എടുക്കാം.
ചിരിച്ചു കൊണ്ട് ഞങ്ങൾ പുറത്തേക്കു ഇറങ്ങി..
ആ ചേട്ടൻ ഒരുപാടു സ്നേഹത്തോടെ.നന്ദി പറഞ്ഞു. അതിൽ എനിക്ക് എന്നോട് തന്നെ അഭിമാനവും സന്തോഷവും തോന്നി. ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞല്ലോ..
രക്തദാനം മഹാദാനമാണെന്ന് പറയുന്നത് സത്യമാണ്..
ഒരു മഹാദാനം ചെയ്ത സന്തോഷത്തിൽ ഞാൻ വീട്ടിലേക്കു പോയി.
വീട്ടിൽ എത്തി അമ്മയോട് കാര്യങ്ങളൊക്കെ പറഞ്ഞു. അമ്മ പറഞ്ഞു നല്ല കാര്യമാണ് എന്റെ മോൻ ചെയ്തത്.
എന്നിട്ട് അമ്മയുടെ ഒരു ചോദ്യം.
എന്റെ മോന്റെ രക്തം കൊടുത്തതല്ലേ ഇനി ആ രക്തം തിരിച്ച് ശരീരത്തിൽ ഉണ്ടാകുമോ..
അകെ ക്ഷീണിച്ചു പോകില്ല.
അകെ ക്ഷീണിച്ചു പോകില്ല.
ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു . അമ്മ എനിക്ക് ബിരിയാണി ഉണ്ടാക്കി തയോ രണ്ടു ദിവസംകൊണ്ട് പോയ ബ്ലഡ് എനിക്ക് ഉണ്ടാകും..
രക്തദാനം ഒരു ജീവൻ മാത്രമല്ല രക്ഷിക്കുന്നത് .നിങ്ങളുടെ ശരീരത്തെയും ആരോഗ്യത്തെയും കൂടെയാണ്..
സ്നേഹത്തോടെ....
ധനു..
ധനു..

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക