അമൃത്
ഓർമയുടെ കടലാഴങ്ങളിൽ ഒന്ന് മുങ്ങി നിവരുമ്പോൾ കിട്ടുന്ന ബാല്യത്തിന്റെ മൂന്നരവയസുള്ള ഓർമ്മകൾ തൊട്ടു അമ്മയുണ്ട് ..മുന്നിലെ പുഴയിൽ മൂന്നരവയസിൽ നീന്തൽ പഠിപ്പിച്ചത് അമ്മയായിരുന്നു .പുഴയ്ക്കക്കരെ ഇക്കരെ ഒരു മത്സ്യത്തെ പോലെ നീന്തി 'അമ്മ ഞങ്ങളെ അത്ഭുതപ്പെടുത്തി .അമ്മയെ പോലെ ആകാൻ നീന്തൽ വേഗം വശമാക്കി എന്നിലെ വാശിക്കാരി
.'അമ്മ ഗവണ്മെന്റ് ഉദ്യോഗസ്ഥയായിരുന്നു .എന്റെ ഓർമയിൽ കഞ്ഞിപ്പശ മുക്കി വടിവാക്കി തേച്ച കോട്ടൺ സാരിയിൽ നീണ്ട ചുരുൾ മുടി ഉയര്തികെട്ടി പ്രൗഢഗംഭീരമായ എന്റെ അമ്മയുടെ രൂപം തെളിയുന്നു .'അമ്മ ഒരു സാധാരണ അമ്മയായിരുന്നില്ല ജോലി ഉള്ളത് കൊണ്ടാകും അമ്മയ്ക്ക് നേരം കുറവായിരുന്നു .എന്നാലും അമ്മയുടെ വ്യക്തിത്വം അന്തസും ആഭിജാത്യവും നിറഞ്ഞതായിരുന്നു എന്ന് ഞാൻ നോക്കിക്കണ്ടു .അമ്മയെ അനുകരിക്കാൻ ശ്രമിച്ച ബാല്യകൗമാരങ്ങളിൽ ചിലപ്പോളെങ്കിലും ഞാൻ തോറ്റു .കർശന ശിക്ഷ വിധികളിൽ 'അമ്മ എന്റെ സ്വഭാവം ഉലയിൽ ഉരുക്കി എടുത്ത സ്വർണം പോലെ തിളക്കമുള്ളതാക്കി .സ്വാതന്ത്രത്തിന്റെ അനന്ത മേഖലകൾ എനിക്കായി തുറന്നു തന്നത് അതിനായി അച്ഛനോട് വഴക്കു കൂടിയത് എന്റെ അമ്മയായിരുന്നു .നമ്മുടെ അഭിപ്രായം ആർക്കുമുന്നിലും ഒരു മടിയും കൂടാതെ പറയാനുള്ള ആർജവം നമുക്കു വേണം എന്ന് പറയാതെ പറഞ്ഞു സ്വന്തം
ജീവിതത്തിലൂടെ 'അമ്മ എനിക്ക് കാട്ടി തന്നു .അച്ഛന്റെ പിന്നിലെ വന്മതിലായി 'അമ്മ നിന്ന കാഴ്ചകളും എനിക്ക് അപൂർവമല്ല .ഹൃദ്രോഗിയായ എന്റെ അച്ഛനെയും കൊണ്ട് ആശുപത്രികൾ കയറിയിറങ്ങുമ്പോൾ തന്റെ മകൾ സുരക്ഷിതയല്ലാതെ ആകുമോ എന്ന ഭയം കൊണ്ടാകും 'അമ്മ എന്നെ കുഞ്ഞു നാളിലെ ബോര്ഡിങ്ങിലാക്കിയത് .എന്റെ വ്യക്തിത്വത്തെ അത് തെല്ല് ഒന്നുമല്ല സഹായിച്ചത് .സ്വന്തമായി ഓരോന്നും ചെയ്യണമെന്ന് ഒന്നിനും വേണ്ടി ആരെയും ആശ്രയിക്കരുത് എന്നും 'അമ്മ പഠിപ്പിച്ച പഠനം ആവുമിന്നും എന്റെ ആത്മാഭിമാനത്തിന്റെ അടിത്തറ .സ്നേഹത്തിന്റെ കാര്യത്തിൽ പോലും ആരുടെയും മുന്നിൽ കെഞ്ചരുത് എന്ന് അമ്മ എനിക്ക് ഉപദേശിച്ചു തന്നത് എന്റെകൗമാരത്തിലായിരുന്നു .
ജീവിതത്തിലൂടെ 'അമ്മ എനിക്ക് കാട്ടി തന്നു .അച്ഛന്റെ പിന്നിലെ വന്മതിലായി 'അമ്മ നിന്ന കാഴ്ചകളും എനിക്ക് അപൂർവമല്ല .ഹൃദ്രോഗിയായ എന്റെ അച്ഛനെയും കൊണ്ട് ആശുപത്രികൾ കയറിയിറങ്ങുമ്പോൾ തന്റെ മകൾ സുരക്ഷിതയല്ലാതെ ആകുമോ എന്ന ഭയം കൊണ്ടാകും 'അമ്മ എന്നെ കുഞ്ഞു നാളിലെ ബോര്ഡിങ്ങിലാക്കിയത് .എന്റെ വ്യക്തിത്വത്തെ അത് തെല്ല് ഒന്നുമല്ല സഹായിച്ചത് .സ്വന്തമായി ഓരോന്നും ചെയ്യണമെന്ന് ഒന്നിനും വേണ്ടി ആരെയും ആശ്രയിക്കരുത് എന്നും 'അമ്മ പഠിപ്പിച്ച പഠനം ആവുമിന്നും എന്റെ ആത്മാഭിമാനത്തിന്റെ അടിത്തറ .സ്നേഹത്തിന്റെ കാര്യത്തിൽ പോലും ആരുടെയും മുന്നിൽ കെഞ്ചരുത് എന്ന് അമ്മ എനിക്ക് ഉപദേശിച്ചു തന്നത് എന്റെകൗമാരത്തിലായിരുന്നു .
നാണയത്തുട്ടുകൾ പോലെ ഭിക്ഷാടനം കൊണ്ട് കിട്ടേണ്ടതല്ല സ്നേഹം എന്ന് അമ്മയെന്നെ ഓർമിപ്പിച്ചു കൊണ്ടേയിരുന്നു.അറിയാതെ എങ്ങാനും ഒരു പ്രണയത്തിൽ ഞാൻ പെട്ട് പോയേക്കുമോ അതെന്നെ വല്ല ചതിക്കുഴികളിലും കൊണ്ടെത്തിക്കുമോ എന്നുള്ള ആകുലതകളൊന്നും സാധാരണ അമ്മമാരേ പോലെ എന്റെ അമ്മയ്ക്കുളളതായി എനിക്ക് തോന്നിയിട്ടില്ല .'അമ്മ എന്നെ നിരീക്ഷിക്കുന്നതായും എനിക്ക് തോന്നിട്ടില്ല .അമ്മയുടെ എന്നിലുള്ള ആ വിശ്വാസം സർവ്വ പ്രലോഭനങ്ങളിലും നിന്നെന്നെ അകറ്റി നിർത്തി.ഞാൻ സർവ സ്വാതന്ത്രയായിരുന്നു പക്ഷെ ഞാൻ എന്ന പട്ടത്തിന്റെ നൂലിന്റെ അറ്റം അമ്മയുടെ വിരൽ തുമ്പിലാണ് എന്ന് എനിക്കറിയാമായിരുന്നു ..അത് 'അമ്മ എന്നിൽ നിന്ന് മറച്ചുവെങ്കിലും ..
എന്റെ വിവാഹത്തിന് മുന്നേ അച്ഛൻ മരിച്ചു .ഒരു വര്ഷം കഴിഞ്ഞു 'അമ്മ എന്റെ വിവാഹം നടത്തി .ഒറ്റയ്ക്ക് ..ആരെയും ആശ്രയിക്കാതെ എല്ലാം ഒറ്റയ്ക്ക് ചെയ്ത അമ്മയെ ഞാൻ ഓർക്കുന്നു .ഒന്ന് മാത്രം 'അമ്മ എന്നോട് പറഞ്ഞു "എപ്പോൾ വരണമെങ്കിലും നിനക്ക് വരാം ഒപ്പം ഭർത്താവു ഉണ്ടായിരിക്കണം എന്ന് മാത്രം .ഒന്നിച്ചു വരിക ഒന്നിച്ചു പോകുക .."അതിലെല്ലാം ഉണ്ടായിരുന്നു ...എല്ലാം ..എല്ലാ അമ്മമാരും അങ്ങനെചിന്തിച്ചുരുന്നുവെങ്കിൽ വിവാഹമോചനങ്ങൾ കുറഞ്ഞേനേ .എന്റെ പ്രശനങ്ങളെ സ്വന്തമായി പരിഹരിക്കാൻ ഞാൻ പഠിച്ചത് അമ്മയിൽ നിന്നാണ്
ഞാൻ അമ്മയായി .പക്ഷെ അതിൽ മാത്രം ഞാൻ എന്റെ അമ്മയെ അനുകരിച്ചില്ല ..അല്ലെങ്കിൽ അത് എനിക്ക് കഴിഞ്ഞില്ല അതാണ് ശരി .സാഹചര്യങ്ങൾ ഒരു പാട് മാറിയിരുന്നു .കാരണം എന്റെ മകൻ പൂര്ണവളർച്ചയെത്താത്ത ഒരു കുഞ്ഞായിരുന്നു .അവനു വേണ്ടി ജോലി ഉപേക്ഷിക്കാൻ എനിക്ക് മടിയുണ്ടായിരുന്നില്ല അവനെ സ്നേഹിക്കാൻ മറ്റൊരു കുഞ്ഞു വേണ്ട എന്ന തീരുമാനം എടുക്കാനും എനിക്ക് മടിയുണ്ടായിരുന്നില്ല അവനെ പരിചരിക്കാൻ ് ഈ ലോൿത്തിലെ എല്ലാ സന്തോഷങ്ങളും ഉപേക്ഷിക്കാനും ഇന്നും എനിക്ക് മടിയില്ല അവൻ മിടുക്കനായി വളര്ന്നപ്പോ എന്റെ അമ്മയുൾപ്പെടെ പലരും എന്നെ ആദ്യമായി അനുമോദിച്ചപ്പോ 'അമ്മ തന്ന ഊർജം ആണ് അതിനു പിന്നിൽ എന്ന് ഞാൻ പറഞ്ഞു .കാരണം തീരുമാനങ്ങൾ നമ്മുടേത് മാത്രം ആവണം എന്ന് 'അമ്മ പഠിപ്പിച്ച പാഠം ആയിരുന്നു എന്റെ ഉള്ളിൽ .എന്റെ മകൻ എന്റെ സ്വത്താണ് എന്ന് ഞാൻ ചിന്തിക്കുന്നില്ല .പക്ഷേ ഒരു നല്ല പൗരൻ ആയി അവനെ വളർത്തണമെങ്കിൽ ചില സമയങ്ങളിൽ നാം നമ്മുടെ ഇഷ്ടങ്ങളെ മാറ്റി നിർത്തണ്ടി വരും ..എന്ന തിരിച്ചറിവ് കാലം എനിക്ക് തന്നതാണ് .അത്തരം ബോധ്യങ്ങള എനിക്ക് എന്റെ അമ്മയുടെ ജീവിതത്തിന്റെ നേർകാഴ്ചയിൽ നിന്ന് ലഭിച്ചതാണ്. ഞാൻ ഒരു അധ്യാപികയാണ് . മകന്റെ ആരോഗ്യപരിപാലനത്തിനായി സ്കൂളിലെ ജോലി മാറ്റിവെക്കുമ്പോൾ അതിനു ബദലായി ഞാൻ വീട്ടിൽ കുറച്ചു കുട്ടികളെ പഠിപ്പിക്കുമായിരുന്നു .ഞാൻ പഠിച്ച പാഠങ്ങൾ മറക്കാതിരിക്കാൻ .അത് സമൂഹത്തിനും ഗുണകരമാകാൻ ...
ഭർത്താവിന് ദൂര ദേശത്തു ജോലി ആകുമ്പോൾ അമ്മയുടെ പൂർണ ഉത്തരവാദിത്വം കുട്ടികൾ ആകുന്നു എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ .നമ്മുടെ കരിയർ കളയാതെ , നമ്മുടെ സിദ്ധികൾ കളയാതെ അവരെ പരിപാലിക്കാൻ നമുക്കു കഴിയും .എന്റെ മകനെ ബോർഡിങ്ങിലാക്കാൻ എനിക്ക് കഴിയുമായിരുന്നില്ല .അവന്റെ വളർ്ച്ച എന്റെ കണ്മുന്നിലായിരിക്കണം എന്ന് എനിക്ക് നിർബന്ധം ഉണ്ടായിരുന്നു .നാലുമണിക്ക് അവൻ സ്കൂൾ വിട്ട് വരുമ്പോൾ ചായയും പലഹാരങ്ങളുമായി എനിക്ക് കാത്തിരിക്കണം .കാരണം ഞാൻ അത് ഒരിക്കലും അറിഞ്ഞിട്ടുണ്ടായിരുന്നില്ല .എന്റെ സ്‌കൂൾ വിശേഷങ്ങള എല്ലാമൊന്നും അമ്മ കേട്ടിരുന്നില്ല സമയക്കുറവു കൊണ്ട് ...പക്ഷെ എന്റെ മകന്റെ ഓരോ ദിവസവും എനിക്ക് മനഃപാഠമാണ് .അവന്റെ കൂട്ടുകാരെയും അവന്റെ എല്ലാ ഇഷ്ടങ്ങളുംഎല്ലാം ...
ഒരു 'അമ്മ എങ്ങനെയാവണംഎന്ന് സാഹചര്യങ്ങൾ ആണ് നിർണയിക്കുന്നത്. .പക്ഷെ ഒരു അമ്മയ്ക്ക് എങ്ങനെ ആവാം എന്ന് സ്വയം ആണ് നിശ്ചയിക്കേണ്ടത് ..'അമ്മ എന്ന രണ്ടക്ഷരത്തിന് "അമൃത് "എന്ന അർത്ഥമുണ്ടെന്റെ ഉള്ളിൽ ..'അമ്മ "അമൃത്" ആകട്ടെ.മക്കളുടെ ആയുസിന്റെ ആരോഗ്യത്തിന്റെ സ്വഭാവമഹിമയുടെ "അമൃത് "
Ammu

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക