കഥ തുടങ്ങുന്നു....
ആ അമ്മ തന്റെ ശോഷിച്ചുപോയ രണ്ടു കൈകളും തുറന്നുപിടിച്ചു.. തന്റെ രാജകുമാരനെ ആ മാറില്ലേക്കാനായിച്ചു..കരച്ചിലൊതുക്കാൻ ശ്രമിച്ചിട്ടും കഴിയാതെവന്നപ്പോൾ ചെറിയ ഞരക്കങ്ങൾ പഴയ ഇളകിയാടുന്ന വിജാഗരിയിലൂടെ പൊട്ടിപുറത്തുവന്നു....അകത്തു കാലെടുത്തു വച്ചപ്പോഴോ തട്ടിൻ പുറത്തുനിന്നു..കടലാസു തുണ്ടുകൾ പൂവാരിവിതറിയപോലെ ദേഹത്തേക്ക്...ചുണ്ടെലികളുടെ മറ്റൊരു മാജിക്.... ഇതിലുംനല്ലൊരു വരവേൽപ്പ് തരാനായി എന്റെയീ പഴയവീടല്ലാതെ മറ്റെന്തുണ്ടീ ഭൂമിയിൽ.....മനസ്സിൽ എന്തൊക്കെയോ തിരിച്ചു കിട്ടിയപോലെ......അപ്പോഴേക്കും മുറ്റത്തൊരു ചാറ്റൽമഴ സന്തോഷാശ്രു കണക്കെ പെയ്തു തുടങ്ങിയിട്ടുണ്ടായിരുന്നു....
നീണ്ട പതിനാറുവർഷങ്ങൾ..ജയിലഴിക്കുള്ളിൽ..
അതെ സിറ്റിയിലെ അവളോടൊത്തുള്ള ജീവിതം ജയിലിൽ കഴിയുന്നതുപോലെ തന്നെയായിരുന്നു..ഇന്നലെകൊണ്ട് എല്ലാം അവസാനിച്ചിരിക്കുന്നു..

മോളും അവളുടെ വഴിക്കാണെന്നുകണ്ട് തിരുത്താനൊന്നു ശ്രമിച്ചു അതാണ് അവസാനമായി ഞാൻചെയ്ത ഏറ്റവും വലിയതെറ്റ്...
തോളിലൊരു ബുദ്ധി സഞ്ചിയുംതൂക്കി കാൽനടയായി യാത്രചെയ്യുന്ന എന്നെയെങ്ങനെ ഫാദർ എന്നുവിളിക്കും.. എന്നാണ് എന്റെ മകൾ എന്നോട് ചോദിച്ചത്. ചോദിച്ചത്ശരിയാണെന്ന് എനിക്കുംതോന്നി...

മാനസികമായി നേരത്തേതന്നെയകന്ന മനസ്സുകൾക്ക് എപ്പോഴോ പൂർണ്ണത കൈവന്നിരിക്കുന്നു....
ഇത്രയുംകാലത്തെ തന്റെ അധ്വാനമടക്കം എല്ലാം മകൾക്കായി ഏഴുതിവച്ചിട്ടാണ് എന്നെന്നേക്കുമായി ആവീടിന്റെ പടികൾഇറങ്ങിയത്...
×××××××××××××××××××××××××××
എന്റെ ആദ്യത്തെ പെണ്ണുകാണൽചടങ്ങ്.. മുകളിലത്തെ നിലയിൽനിന്നു പടികളിറങ്ങി വരുന്ന ഇലക്ട്രിസിറ്റി എൻജിനീയറുടെ ഒരേയൊരു മകൾ.... ഏതൊരുതരത്തിലുള്ള നാണമോ കയ്യിൽ ചായഗ്ലാസോഇല്ലാതെ... താഴെ അടുക്കളയിൽനിന്നും ആരോവച്ചുനീട്ടിയ ട്രെയ്‌യിൽനിന്ന് ചായഗ്ലാസ്സ് എടുത്തെനിക്ക് തരുന്നു...... ഞാനെണീറ്റ്പോകാനായി ഒരുങ്ങുമ്പോൾ കയ്യിൽപിടിച്ചിരുത്തിയ കാരണവന്മാർ.....
അച്ഛനും അമ്മയും നേരത്തേ മരിച്ചുപോയതിനാൽ കാരണവന്മാരാണ് എന്റെ പഠിത്തമടക്കം എല്ലാകാര്യങ്ങളും നോക്കിയിരുന്നത്..അവരെ ധിക്കരിച്ചു ഒന്നുംചെയ്യാൻ എനിക്കന്ന് കഴിയുമായിരുന്നില്ല.....
ഒരു അദ്ധ്യാപകനായി കുറച്ചുനാൾ സ്വന്തം നാട്ടിൽതന്നെ ജോലിചെയ്യുന്ന സമയത്താണ് ഇങ്ങനെയൊരു ആലോചന വരുന്നതും ഞങ്ങളുടെ വിവാഹം നടക്കുന്നതും.....

ആദ്യം അവളുടെവീട്ടിലേക്കും, പിന്നെ സ്വന്തമായി വീട് വച്ച് അവിടേക്ക് താമസ്സംമാറുമ്പോഴും.. അവളുടെ സ്വഭാവത്തിൽ യാതൊരുവിധമാറ്റവും വന്നില്ല..
പാർട്ടികളും,ക്ലബ്ബ്കളുമായിരുന്നു അവൾക്കേറെയിഷ്ടം. ഏറെസമയവും അവിടെത്തന്നെയായിരുന്നു അവൾ....മദ്യപിക്കുന്ന ശീലവുമുണ്ടായിരുന്നു.. പക്ഷേ അവളെ കുറ്റം പറഞ്ഞിട്ട് ഒരുകാര്യവുമില്ലായിരുന്നു എന്തെന്നാൽ അവളുടെഅച്ഛന്റെ രീതി അതായിരുന്നു..അദ്ദേഹമാണ് ഒറ്റമോളായിരുന്നതിനാൽ എല്ലായിടത്തും കൊണ്ടുപോയി അവളെ ലാളിച്ചുലാളിച്ചു വഷളാക്കിയത്..പിന്നീട് അതുമാറ്റാൻ അവളും തയ്യാറല്ലായിരുന്നു..അതിനു അവൾക്ക് കഴിയില്ലായിരുന്നു എന്നതാണ് സത്യം..

കുഞ്ഞുങ്ങൾവേണ്ടാ എന്നതായിരുന്നു അവളുടെ ആഗ്രഹം.....അതിന് അവൾ പറഞ്ഞ ന്യായം, കുഞ്ഞുങ്ങളുണ്ടായൽ ശരീരസൗന്ദര്യം നഷ്ടപ്പെടുമത്രെ..! അതായിരുന്നു ഞങ്ങൾക്കിടയിലുള്ള പ്രശ്നങ്ങൾക്ക് തുടക്കംകുറിച്ചത്....
പിന്നീട് കുഞ്ഞിന് മുലപ്പാൽ നൽകാത്തതിനായി..അങ്ങനെയങ്ങനെ പ്രശ്നങ്ങൾ രൂക്ഷമായി ഇത്രടംവരെയെത്തി.....

×××××××××××××××××××××××××××××
കുളിച്ചു ഫ്രഷായി ഉമ്മറപ്പടിയിൽ ഒരു കട്ടനുമായി രാവിലത്തെ പത്രത്തിലെ വിശേഷങ്ങൾ നോക്കിയിരിക്കുമ്പോഴാണ്..
അതുവഴി രാമുവിന്റെവരവ്..രാമു എന്റെ പഴയസുഹൃത്താണ്..വേലിക്കപ്പുറംനിന്ന് രാമു എന്നോട് വിളിച്ചുചോദിച്ചു...
'കുറേ കാലമായല്ലോടെ കണ്ടിട്ട്'...
ഞാൻ ചിരിച്ചു.. എന്നിട്ട് മറുപടി പറഞ്ഞു..
"ഇനി ഞാനൊരിടത്തും പോകുന്നില്ലടെ ഇവിടെതന്നെ കാണും..ഇവിടത്തെ സ്കൂളിലേക്ക് സ്ഥലമാറ്റം വാങ്ങിയിട്ടുണ്ട്"
"അതുതന്നെയാ നല്ലത്"ഇത്രയുംപറഞ്ഞ് രാമു അവന്റെ വഴിക്ക് പോയി...
കുറച്ചുകഴിഞ്ഞു.. ദോശയും ചമ്മന്തി യും ഉണ്ടാക്കി, ബ്രേക്ക്ഫാസ്റ്റുംകഴിച്ചു ഞാൻ സ്കൂളിലേക്ക്തിരിച്ചു...
ഉദ്ദേശ്യംവേറെയൊന്നുമായിരുന്നില്ല, ഇന്ന് ശനിയാഴ്ച്ചയല്ലേ..ക്ളാസുണ്ടാവില്ലല്ലോ പക്ഷേ ടീച്ചേഴ്സും ഹെഡ്മാസ്റ്ററും കൃത്യമായും കാണും..അതുകൊണ്ട് ഇന്ന് ജോയിൻ ചെയ്തിട്ടു തിങ്കളാഴ്‌ച മുതൽ ക്ളാസസെടുത്തു തുടങ്ങണം...അതല്ലേ അതിന്റെതായൊരു ഇത്...ഓരോന്നാലോചിച്ചു നടന്നുനടന്ന് സ്കൂളെത്തിയതറിഞ്ഞതേയില്ല...

സ്കൂളിലെഗേറ്റിൽ ഇപ്പോഴും പഴയ വാച്മാൻതന്നെയാണ്... അയാൾ തന്നെ നോക്കിച്ചിരിച്ചു, തിരിച്ചും ഒരു പുഞ്ചിരിയുംപാസാക്കി അല്പം കുശലാന്വോഷണവും
കഴിഞ്ഞു,അകത്തേക്ക് പ്രവേശിച്ചു...
പഴയ കെട്ടിടങ്ങളൊക്കെമാറി പുതിയവ വന്നിരിക്കുന്നു....
തട്ടിക്കൊണ്ടുമറച്ച ഷെഡ്ഡുകള് കൊണ്ക്രീറ്റിന് വഴിമാറിയിരിക്കുന്നു..
കാലത്തിന്റെ അനിവാര്യത....!
നേരേ ഹെഡ്മാസ്റ്ററുടെ അടുത്തേക്ക് പോയി കാര്യങ്ങൾഅവതരിപ്പിച്ചു..ട്രാൻസ്ഫർ ലെറ്റർ കാണിച്ചു..കാര്യങ്ങളൊക്കെ ശരിയാക്കി..മുറ്റത്തേക്കിറങ്ങി...ഞാൻ പഠിച്ചതും,ആദ്യമായ് പഠിപ്പിച്ചു തുടങ്ങിയതും ഇവിടെതന്നെയാണ്..അവിടേക്ക് വീണ്ടും തിരിച്ചെത്തിയിരിക്കുന്നു....
പഴയ ഗ്രൗണ്ട് അതുപോലെ തന്നെയുണ്ട് അതിന്റെ അറ്റത്തായി ആ പാലമരവും...ഇപ്പോഴും അപ്പൂപ്പൻ താടിപോലുള്ള ഒന്ന് ആ പാലമരത്തിൽനിന്നും പൊട്ടി പാറിനടക്കുന്നുണ്ട്....
പിന്നെ എൻ സി സി ഗ്രൗണ്ടും അതിനടുത്തായുള്ള വലിയമാവും..മാവ് പരിചയം പുതുക്കുംപോലെ കാറ്റത്ത് ഒന്നു തലയാട്ടിനിന്നു..അഞ്ചാറു മാങ്ങകൾ കാലംതെറ്റി പാകമായി വയസ്സിയുടെകാതിലെ കമ്മൽ പോലെ നിൽപ്പുണ്ട്..
ആരുണ്ടിവിടെ അതിലെ ഒന്നിനെ എറിഞ്ഞു വീഴ്‌ത്താൻ..?
പിന്നെയാ ടോയ്ലറ്റുകൾക്ക് പുറകിലായുള്ള പ്ലാവ്..പ്ലാവിൽ നിറയെ പാകമായി വിണ്ടുകീറിയ ചക്കകളാണ്... അതിൽ പടർന്നിരിക്കുന്ന വള്ളികൾ നിറയെ 'ബോഞ്ചികായ'എന്നു നമ്മുടെ നാട്ടുമ്പുറത്തുകാർ വിളിക്കുന്ന പാഷൻ ഫ്രൂട്ടാണ്..അത് അങ്ങിങ്ങായി തൂങ്ങിതൂങ്ങി കിടക്കുന്നു...പണ്ടൊക്കെ ഒരൊറ്റ ചക്കപോലും ഇവിടെ കണികാണാൻ ഉണ്ടാവില്ലായിരുന്നു..പിന്നെയല്ലേ ബോഞ്ചി കായ.....
ഇപ്പോഴുള്ള പിള്ളേർക്കെവിടെയാ വിശപ്പും ദാഹവും, അതിനൊക്കെയെവിടെയാ സമയവും....അവർ പലതരത്തിലുള്ള കമ്പ്യൂട്ടർ ഗൈമുകൾക്ക് പുറകിലല്ലേ..?
എന്തായാലും ഒരു കല്ലെടുത്ത് പാകമായ ഒരു മാങ്ങാക്കു ഒരേറ്കൊടുത്തു.. ഉന്നംതെറ്റിയില്ലാ.. ചുമന്നുതുടുത്ത ഒരുമാങ്ങ മുന്നിൽ തലയുംകുത്തിവീണു..അതെടുത്തൊന്നു കടിച്ചുനോക്കി.... നാവിലെ രസമുകുളങ്ങൾക്കു പുതുജീവൻ വച്ചതു പോലെ..! ജീവിതത്തിലും പുതിയപുതിയ ഉണർവുകൾതേടുന്ന എന്റെ മനസ്സിലേക്ക് പുത്തനൊരു നീരുറവ പൊട്ടിയൊഴുകിയെത്തിയപ്പോലെ...ഇവിടെ ഇവിടെനിന്നും ഒന്നേന്ന്തുടങ്ങണം......
അതേ കഥ തുടങ്ങുന്നു....!

_shajith_

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക