Slider

മെമ്മറീസ് ഓഫ് മര്‍ഡര്‍ -ഭാഗം 3

0
മെമ്മറീസ് ഓഫ് മര്‍ഡര്‍ -ഭാഗം 3
“സാര്‍ എന്നെ രക്ഷിക്കണം ..എനിയ്ക്ക് ഒരാളെ കൊല്ലേണ്ടി വന്നു .ഒരു കൈയബദ്ധം പറ്റിയതാണ് ..സാര്‍ എങ്ങനെയെങ്കിലും രക്ഷിക്കണം ..എത്ര കാശ് വേണമെങ്കിലും തരാം എന്നെ രക്ഷിക്കണം സാര്‍ “
ഹരീഷ് പുറത്തേയ്ക്ക് ഒന്ന് നോക്കിയ ശേഷം അടുത്ത് വേറെയാരും ഇല്ലെന്ന് ഉറപ്പുവരുത്തി അയാള്‍ക്ക് വാതില്‍ തുറന്നുകൊടുത്തു
“വാ ..അകത്തിരുന്നു സംസാരിക്കാം “ ഹരീഷ് അയാളെ അകത്തേയ്ക്ക് വിളിച്ചു .ഇരിയ്ക്കാന്‍ കസേര കാണിച്ചുകൊണ്ട് ഹരീഷ് അയാളോട് ചോദിച്ചു
“പറയു എന്താണ് സംഭവിച്ചത് ? “
“സാര്‍ എനിയ്ക്ക് ഒരു ഗ്ലാസ്സ് വെള്ളം കിട്ടുമോ ? “
ഹരീഷ് അയാള്‍ക്ക് ഒരു ഗ്ലാസില്‍ വെള്ളം കൊടുത്തു
“ഇനി പറയു എന്താണ് സംഭവിച്ചത് “
അയാള്‍ പോക്കറ്റില്‍ നിന്ന് ഒരു ഫോട്ടോ എടുത്ത് ഹരീഷിന്റെ കയ്യിലേയ്ക്ക് കൊടുക്കുകയും റെയിന്‍ കോട്ടിന്റെ ഭാഗം മുഖത്ത് നിന്ന് മാറ്റുകയും ചെയ്യ്തു.ഹരീഷ് ഫോട്ടോയിലുള്ള ആളെ കണ്ടു ഞെട്ടി അയാളെ നോക്കി.അയാളുടെ കൈവെള്ളയിലൂടെ ഒരായുധം ഇറങ്ങി വരുന്നത് ഹരീഷ് വ്യക്തമായി കണ്ടു
-------------------------
5th ജനുവരി 2017
ഒരുക്കെട്ട് പത്രത്താളുകളില്‍ എന്തോ തിരയുകയായിരുന്നു ജീവന്‍.തേടിയത് എന്തോ കിട്ടിയപ്പോലെ ജീവന്‍ കൂട്ടിയിട്ട ആ പത്രത്താളുകളില്‍ നിന്നൊരു ഒരു വാര്‍ത്ത കയ്യിലെടുത്തു
“യെസ് ഇത് തന്നെ “ ജീവന്‍ ആ വാര്‍ത്തയിലെയ്ക്ക് കണ്ണോടിച്ചു
“ആലീസ് നിക്ക്സന്‍ “ പത്രത്തിലെ ഫോട്ടോയുടെ താഴെ എഴുതിയ ആ പേര് വായിച്ചതിന് ശേഷം ചുവന്ന മഷിയുള്ള ഒരു പേനക്കൊണ്ട് ആ ഫോട്ടോയെ ഒരു വട്ടം വരച്ചുകൊണ്ട്‌ ജീവന്‍ പറഞ്ഞു.അപ്പോഴാണ് കോണ്‍സ്റ്റബിള്‍ മാധവന്‍ സാര്‍ അവിടെയ്ക്ക് കടന്നുവരുന്നത്‌
“സാര്‍ ..സബ് ഇന്‍സ്പെക്ടര്‍ ഹരീഷ് ഇന്നലെ കൊല്ലപ്പെട്ടു സാര്‍ “
“മം ..അറിഞ്ഞു “ ഒരുക്കെട്ട് കേസ് ഫയലിന്‍റെ മുകളിലെ പൊടി തട്ടികൊണ്ട് ജീവന്‍ മറുപടി കൊടുത്തു
“ഹരീഷിന്‍റെ ശരീരത്തിലും ആ ഇംഗ്ലീഷ് ലെറ്റര്‍സ് ഉണ്ടായിരുന്നു “
“മം ..എന്‍റെ നിഗമനങ്ങള്‍ ശരിയെന്ന് തോന്നുന്നു “ കേസ് ഫയലിന്‍റെ ഇടയില്‍ നിന്നൊരു ഫയല്‍ എടുത്തുകൊണ്ട് ജീവന്‍ മാധവന്‍ സാറിനോട് പറഞ്ഞു .ജീവന്‍ തുടര്‍ന്നു
“ആദ്യം സ്പാനര്‍ ഷിബുവും അയാളുടെ കൂട്ടാളിയും ..പിന്നീട് വിവേക് ..ഇപ്പോ ഹരീഷും ..ഇവരെ കണക്ട് ചെയ്യുന്ന എന്തോ ഒരു ലിങ്ക് ഉണ്ട് മാധവന്‍ സാര്‍ ..അതൊരു പക്ഷെ നമ്മള്‍ക്ക് ഇതില്‍ നിന്ന് കിട്ടും “ കേസ് ഫയല്‍ മാധവന്‍ സാറിന്റെ കയ്യിലേയ്ക്ക് വെച്ചുകൊടുത്ത് ജീവന്‍ പറഞ്ഞു
“ആരാണ് ഈ ആലീസ് നിക്ക്സന്‍ ? അവര്‍ക്കും ഈ കൊലപാതകവുമായി എന്ത് ബന്ധം “ കേസ് ഫയല്‍ തുറന്നതിന് ശേഷം മാധവന്‍ സാര്‍ ജീവനോട്‌ ചോദിച്ചു
“ഞാന്‍ പറഞ്ഞില്ലേ കോടതി വരാന്തയില്‍ രേഖചിത്ര വിദഗ്ധന്‍ വരച്ച ആളെ കണ്ടുവെന്ന് .അയാളുടെ ഭാര്യയാണ് ഈ പറയുന്ന ആലീസ് നിക്ക്സന്‍..ആ കേസ് ഷീറ്റിന്റെ താഴെ അവരുടെ ഭര്‍ത്താവിന്റെ ഫോട്ടോയും ഉണ്ട് “
മാധവന്‍ സാര്‍ കേസ് ഫയലില്‍ നിന്ന് ഒരു ഫോട്ടോ പുറത്തേയ്ക്ക് എടുത്തു
“അയാളുടെ പേര് നിക്ക്സന്‍ ..അവരുടെ കല്യാണം കഴിഞ്ഞ്‌ ആറുമാസം മാത്രമേ ആയിട്ടുള്ളു..ദൂരുഹ സാഹചര്യത്തില്‍ മരിച്ചു കിടന്ന ആലീസിന്‍റെ മരണം ഒരു കൊലപാതകം ആണെന്ന് ഇയാള്‍ പോലീസില്‍ പരാതിപ്പെടുകയും അന്ന് ആ കേസ് അന്വേഷിച്ച സബ് ഇന്‍സ്പെക്ടര്‍ ഹരീഷിന് അതൊരു കൊലപാതകമാണെന്ന് തെളിയിക്കാന്‍ തെളിവുകള്‍ ഒന്നും ലഭിക്കാത്തതിനാല്‍ കോടതി കേസ് തള്ളുകയാണ് ചെയ്യ്തത് “ ഫോട്ടോ പിടിച്ചുനില്‍ക്കുന്ന മാധവന്‍ സാറിനോട് ജീവന്‍ പറഞ്ഞു .ജീവന്‍ തുടര്‍ന്നു
“തെളിവുകള്‍ നല്‍കാതെ ആലീസിന്‍റെ കൊലയാളികളെ ഹരീഷ് രക്ഷിക്കാന്‍ സഹായിച്ചിട്ടുണ്ടാകാം ..അതാണ് കൊലയാളി ഹരീഷിനെ കൊലപ്പെടുത്തിയത് ..സ്പാനര്‍ ഷിബുവിനും വിവേകിനും ആലീസിന്‍റെ മരണവുമായി എന്തോ ഒരു ബന്ധം ഉണ്ട് മാധവന്‍ സാര്‍ “
“അങ്ങനെയാണെങ്കില്‍ ഈ നിക്ക്സന്‍ തന്നെയല്ലേ നമ്മള്‍ അന്വേഷിക്കുന്ന കോലയാളി “ മാധവന്‍ സാര്‍ ഒരു സംശത്തോടെ ചോദിച്ചു
“ഉറപ്പിക്കുന്നതിന് മുന്‍പ് ഷിബുവിന്റെ മരണം കണ്ട സാക്ഷി പ്രകാശനെ വിളിപ്പിക്കണം ..ഈ ഫോട്ടോയിലുള്ള നിക്ക്സനെ പ്രകാശന്‍ തിരിച്ചറിഞ്ഞാല്‍..നിക്ക്സനെ പൊക്കാം “
“പക്ഷെ സാര്‍ പ്രകാശനെ വിശ്വസിക്കാന്‍ പറ്റുമോ ? അയാള്‍ പറഞ്ഞത് കേട്ടതല്ലേ താടി വെച്ച ഒരു പോലീസുകാരനെ പോലെ കൊലയാളിയെ തോന്നിപ്പിച്ചു എന്ന് ..ഈ നിക്ക്സന്‍ അതിന് പോലീസ് അല്ലല്ലോ സാര്‍ “
“നിക്ക്സന്‍ പോലീസ് അല്ല ..ആര്‍മിയിലായിരുന്നു “
“അതിന് സാര്‍ ആര്‍മിയിലും താടി വെയ്ക്കാന്‍ പറ്റുമോ ? “
“മം ..അതൊരു സംശയമാണ് ..ആലീസിന്‍റെ മരണശേഷം ആരും ഇയാളെ കണ്ടട്ടില്ല എന്നതും ദൂരുഹത കൂട്ടുന്നു ..ഇയാളെ പറ്റി കൂടുതലായി അന്വേഷിക്കണം ..ഇയാളോടൊപ്പം ആര്‍മില്‍ ഉണ്ടായിരുന്ന ഒരാളെയും അന്ന് ഞാന്‍ കോടതി വരാന്തയില്‍ കണ്ടിരുന്നു ..ആര്‍മിയില്‍ ആയിരുന്ന സമയത്ത് ഒരു കാല്‍ നഷ്ടപ്പെട്ട അയാള്‍ വളരെ കഷ്ടപ്പെട്ടാണ് നിക്ക്സനെ കോടതിയില്‍ നിന്ന് വണ്ടിയില്‍ കയറ്റി കൊണ്ടുപോയത്..അയാളെ ഒന്ന് ചോദ്യം ചെയ്താല്‍ നിക്ക്സനെ പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയാനാകും “
“പക്ഷെ സാര്‍ ഈ മരിച്ചവരുടെ ശരീരത്തില്‍ കാണുന്ന ഇംഗ്ലീഷ് ലെറ്റര്‍സ് ? അതിനെന്താവും അര്‍ഥം ?”
“മം ..അതും കണ്ടുപിടിക്കണം മാധവന്‍ സാര്‍ ...H,T,G,O,S “
-----------------------
പുസ്തകങ്ങള്‍ അടക്കിവെച്ചിരിക്കുന്ന ആ ബുക്ക്‌ ഷെല്‍ഫില്‍ നിന്നയാള്‍ ഒരു പുസ്തകം പുറത്തേയ്ക്ക് എടുത്തു .കൈകൊണ്ട് പുസ്തകത്തിന്‍റെ പുറം ചട്ടയില്‍ ഒന്ന് കൈയോടിച്ച് അത് തുറക്കുന്നതിനിടയില്‍ അതില്‍ നിന്ന് ഒരു ഫോട്ടോ നിലത്തേയ്ക്ക് വീണു
“ആലീസ് ..ആലീസ് “ ആ ഫോട്ടോയില്‍ നോക്കികൊണ്ട് അയാള്‍ മന്ത്രിച്ചു .ഫോട്ടോ ഇരിന്നിരുന്ന ആ പുസ്തകത്താളില്‍ ഒരിടത്ത് പേനക്കൊണ്ട് അണ്ടര്‍ ലൈന്‍ ചെയ്തിരിക്കുന്നു .അയാള്‍ ആ ഭാഗം അടക്കിപ്പിടിച്ചോരു തേങ്ങലിനോപ്പം വായിച്ചു
“You realize that trying to keep your distance from me will not lessen my affection for you. All efforts to save me from you will fail “
------------------------
17th ജൂലൈ 2016
വിവാഹ സമ്മാനങ്ങളോരോന്നും തുറന്ന് നോക്കുകയായിരുന്നു ആലീസ്.
“ഇതൊക്കെ തുറന്ന് നോക്കിയാല്‍ മതിയോ “ അവളുടെ അടുത്തേയ്ക്ക് വന്ന് നിക്ക്സന്‍ ഒരു കള്ളച്ചിരിയോടെ ചോദിച്ചു
“ആഹാ താടി ഇവിടെ ? കളഞ്ഞോ ? ഒരു മനുഷ്യരൂപം ആയിട്ടുണ്ട് ഇപ്പോ..അല്ലെങ്കിലും താടി നിക്കിനൊരു ഭംഗിയുമില്ല “ അവള്‍ ചിരിച്ചുകൊണ്ട് അവനോട് പറഞ്ഞു
“ഇന്ന് മുതല്‍ പുതിയൊരു ജീവിതം ആരംഭിക്കുകയല്ലേ ..ഒരു മാറ്റത്തിന്‍റെ ഭാഗമായി അതങ്ങോട്ട്‌ കളഞ്ഞു “
“നല്ല മൂഡിലാണല്ലോ ഇന്ന് ..കല്യാണകെട്ടിന്‍റെ സമയത്ത് ആ താടി എടുക്കാമായിരുന്നു..ഫോട്ടോസിലൊക്കെ താടി വെച്ച ഗൗരവക്കാരനായ ഭര്‍ത്താവിന്‍റെ മുഖം കാണണം എനിയ്ക്ക് “ അവളൊരു പരാതി പറയുമ്പോലെ അവനോട് പറഞ്ഞു
“ഫോട്ടോസ് ആര് പരിഗണിക്കുന്നു ആലീസ് ..കടന്നുവന്ന നിമിഷങ്ങളുടെ നിശ്ചല ആവിഷ്ക്കാരം മാത്രമാണ് ഫോട്ടോസ് ..കടന്നുവന്ന നിമിഷങ്ങളും ഓര്‍മ്മകളും ഒന്നും മറക്കാതെ മനസ്സിലെന്നും താലോലിക്കാന്‍ എന്തിനാണ് ആലീസ് ഫോട്ടോസ് ?
“അട പാവി ..ഫിലോസഫിയൊക്കെ അനര്‍ഗ നിര്‍ഗളമായി ഒഴുകുകയാണല്ലോ ..ആകെ മൊത്തത്തിലൊരു മാറ്റം ? ..താടി കളയുന്നു ..റൊമാന്റിക്‌ ആവുന്നു ..ഇപ്പോ ഇതാ ഫിലോസഫിയും ..എന്താണ് ഈ മാറ്റത്തിന് കാരണം “
“ഹ ഹ ഹ ..മാറ്റം “ അവന്‍ ആ ചോദ്യത്തിന് പൊട്ടിച്ചിരിച്ചു
“ദൈവമേ ..നിക്ക് ചിരിക്കുന്നു..ഇതെന്ത് മാറ്റം ? ഒരു വലിയ തമാശ പറഞ്ഞാല്‍ പോലും ചിരിക്കാത്ത നിക്ക് ..ഇതെന്ത് മറിമായം ? ഇന്ന് കല്യാണകെട്ടിനും പള്ളിയ്ക്ക് അകത്ത് നില്‍ക്കുമ്പോഴും എന്തൊരു ഗൗരവമായിരുന്നു മുഖത്ത് ..എന്താണ് നിക്ക് പെട്ടന്നൊരു മാറ്റം “
“ഇന്നത്തെ ദിവസം ഏറ്റവും സന്തോഷവാനായ മനുഷ്യരുടെ കണക്കെടുക്കുകയാണെങ്കില്‍ നിന്‍റെ ഈ നിക്ക് ആയിരിക്കും ഒന്നാമത് ..നിന്‍റെ കഴുത്തില്‍ ഇന്ന് ഞാന്‍ മിന്ന് കെട്ടിയ ആ നിമിഷം മുതല്‍ ഞാന്‍ എന്നെ തന്നെ തേടുകയായിരുന്നു ..ഗൗരവക്കാരനല്ലാത്ത..റൊമാന്റികായ ..തമാശകേട്ടാല്‍ ചിരിക്കുന്ന..ഒരു പാവം പിടിച്ച ഒരു നാട്ടിന്‍പ്പുറത്തുക്കാരനായ ആ പഴയ നിക്ക്സന്‍ ജോസഫിനെ ..ഇടയ്ക്കെപ്പോഴോ മരിച്ച ആ പഴയ നിക്ക്സനെ തിരിച്ചു തന്ന എന്‍റെ പ്രിയ ഭാര്യേ.. നിനക്കെന്‍റെ അളവുകളില്ലാത്ത നന്ദിയുടെ പൂച്ചെണ്ടുകള്‍ “ അവളെ അവനിലേയ്ക്ക് ചേര്‍ത്ത് പിടിച്ചുകൊണ്ട് അവന്‍ പറഞ്ഞു
“ഓ സന്തോഷത്തോടെ സ്വീകരിച്ചിരിക്കുന്നു “
“ഇതെന്താ ? ഞങ്ങളുടെ സ്വന്തം ഗോസ്റ്റിന് ? “ സമ്മാനപൊതികളിലോന്നു കയ്യിലെടുത്ത് അതിന്‍റെ പുറത്ത് എഴുതിയിരിക്കുന്നത് വായിച്ചുകൊണ്ട് അവള്‍ ചോദിച്ചു
“നിക്ക് ഗോസ്റ്റാണോ ? “ അവള്‍ കളിയാക്കികൊണ്ട്‌ ചോദിച്ചു
“അതെന്‍റെ ആര്‍മിയിലെ വിളിപ്പേരാണ് “
“വേറെ നല്ല പേരൊന്നും കിട്ടിയില്ലേ നിക്ക് “ സമ്മാനപൊതിതുറക്കുന്നതിനിടയില്‍ അവള്‍ ചോദിച്ചു
“ഇതെന്താ കത്തിയോ ? “ പൊതി തുറന്നതിന് ശേഷം അതിലുണ്ടായിരുന്ന ചങ്ങല കൊണ്ട് ചുറ്റപ്പെട്ട ഒരു കത്തി കയ്യിലെടുത്ത് അവള്‍ ചോദിച്ചു
“ആര്‍മിയുടെ വക സ്നേഹോപഹാരം “ കത്തി കയ്യിലെടുത്തുകൊണ്ട്‌ അവന്‍ പറഞ്ഞു
“നല്ല ബെസ്റ്റ് സ്നേഹോപഹാരം..ഭാഗ്യം അവര്‍ ഡെഡ് ബോഡി തന്നുവിടാതെ ഇരുന്നത് ..അതെന്താ നിക്ക് നിക്കിനെ ഗോസ്റ്റ് ഇന്ന് വിളിക്കുന്നത്‌ “വളരെ നിഷ്കളങ്കമായി അവള്‍ ചോദിച്ചു
-------------------------
വലിയൊരു വീടിന് മുന്നിലാണ് ജീവന്‍റെ ജീപ്പ് വന്നുനിന്നത്‌ .കൊള്ളിംഗ് ബെല്‍ അടിച്ച് അധികനേരം ആവാതെ തന്നെ ഡോര്‍ തുറന്ന് കയ്യിലൊരു ഊന്നുവടി പിടിച്ചുകൊണ്ട് ഒരാള്‍ പുറത്തേയ്ക്ക് വന്നു .
“മിസ്റ്റര്‍ അലക്സ്‌ റൈറ്റ് ? “ ജീവന്‍ അയാളോട് ചോദിച്ചു
“അതെ “ അയാള്‍ മറുപടി നല്‍കി
“ഞാന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജീവന്‍ അഗസ്റ്റിന്‍ ..ഒരു കേസിന്‍റെ ഭാഗമായി ഒരാളെക്കുറിച്ച് അറിയണമായിരുന്നു “
“വരൂ അകത്തിരിക്കാം “ അലക്സ്‌ ജീവനേ അകത്തേയ്ക്ക് ക്ഷണിച്ചു .കയ്യിലുണ്ടായിരുന്ന ഫയലില്‍ നിന്നൊരു ഫോട്ടോ എടുത്ത് അലക്സിനെ കാണിച്ചുകൊണ്ട് ജീവന്‍ ചോദിച്ചു
“നിക്ക്സന്‍ ജോസഫ് ..അതാണ് ഇയാളുടെ പേര് ..ഇയാളെ അലക്സ് അറിയുമോ ?“ അലക്സ് അറിയില്ല എന്ന രീതിയില്‍ തലയാട്ടി
“അങ്ങനെ പറഞ്ഞാല്‍ എങ്ങനെയാണ് അലക്സ് ..ഫോട്ടോയില്‍ ഒന്ന്‍ നോക്കിയിട്ടെങ്കിലും പറ അറിയുമോ എന്ന് “ അലക്സ് അതിന് മറുപടി നല്‍കിയില്ല
“കാല് നഷ്ടപ്പെട്ട ഒരു ആര്‍മി ഓഫീസര്‍ ആയതുകൊണ്ടാണ് ഞാന്‍ ഇവിടെ വരെ വന്നത് ..പോലീസ് അന്വേഷിക്കുന്ന ഒരു കുറ്റവാളിയാണ് താങ്കളുടെ മിത്രം നിക്ക്സന്‍ ജോസഫ് ..അയാളെക്കുറിച്ച് പറയാന്‍ ഉദേശമില്ലെങ്കില്‍ വേറെ പല വഴികളും ഞങ്ങള്‍ക്ക് നോക്കേണ്ടിവരും അത് താങ്കള്‍ക്ക് അത്ര നല്ലതായിരിക്കില്ല “ ജീവന്‍ ഒരു തക്കീതോടെ അലക്സിനോട് പറഞ്ഞു
“നിക്ക്സന്‍ കുറ്റവാളിയൊ ..ഹ ഹ ..അതിന് നിങ്ങളുടെ കയ്യില്‍ എന്ത് തെളിവാണ് ഉള്ളത് ? ..രേഖാചിത്ര വിദഗ്ധന്‍ വരച്ചുതന്ന ഒരു ചിത്രമോ ? “ അലക്സ് ഒരു പുച്ചത്തോടെ ജീവനോട്‌ ചോദിച്ചു.അലക്സ് തുടര്‍ന്നു
“ജീവന്‍ പ്രേതത്തെ കണ്ടിട്ടുണ്ടോ”
ജീവന്‍ അലക്സ് പറഞ്ഞത് മനസ്സിലാവാത്ത രീതിയില്‍ ആംഗ്യം കാണിച്ചു
“നിക്സന്‍ ജോസഫ് ഏലിയാസ് ഗോസ്റ്റ്..അയാളൊരു പ്രേതത്തെ പോലെയാണ് ജീവന്‍ ..നിഴലുപോലെ ശത്രുക്കളെ ,അവര്‍ പോലും അറിയാതെ പിന്തുടര്‍ന്ന്‍ തെളിവുകള്‍ ഒന്നുപോലും അവശേഷിപ്പിക്കാതെ വക വരുത്തുന്നതില്‍ അപാരമായ കഴിവാണ് അയാള്‍ക്ക്..കാശ്മീരില്‍ തീവ്രവാദികള്‍ക്ക് നേരെ അയാള്‍ നടത്തിയ ഓപ്പറേഷന് ശേഷം അയാള്‍ക്ക് ഗോസ്റ്റ് എന്ന വിളിപ്പേര് ലഭിക്കുകയായിരുന്നു..ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദി ഫ്യു ദി ഫിയര്‍ലെസ്സ് ക്യാമ്പിലേയ്ക്ക് അയാള്‍ വരുമ്പോള്‍ “
“വെയിറ്റ് വെയിറ്റ്..എന്താണ് ഈ ദി ഫ്യു ദി ഫിയര്‍ലെസ്സ് ? “ ജീവന്‍ ഇടയ്ക്ക് കയറി ചോദിച്ചു
“മറൈന്‍ കമാന്‍ഡോ ഫോഴ്സിന്‍റെ മറ്റൊരു പേരാണ് ..കൂടാതെ ഞങ്ങളുടെ മോട്ടോയും അതാണ് “ കയ്യില്‍ പച്ചകുത്തിയിരിക്കുന്ന ഒരു മുതലയുടെ ചിത്രവും എഴുത്തും കാണിച്ചുകൊണ്ട് അലക്സ് ജീവനോട്‌ പറഞ്ഞു
“മം ..അപ്പൊ അതാണ് മുതലയും ദി ഫ്യു ദി ഫിയര്‍ലെസ്സ് എന്ന വാക്കും ....അതുപോലെ നിങ്ങള്‍ക്ക് താടി വെയ്ക്കാമോ ?
“ഇന്ത്യന്‍ മിലിട്ടറിയില്‍ താടി വെയ്ക്കാന്‍ അനുവാദമുള്ളത് മറൈന്‍ കമാന്‍ഡോസിന് മാത്രമാണ് “
“ഓക്കെ ഇപ്പോ എല്ലാം വ്യക്തമായി ...ബാക്കി പറയു “
“ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അയാള്‍ ക്യാമ്പിലേയ്ക്ക് വരുമ്പോള്‍ തന്നെ അയാള്‍ വളരെ പരുക്കന്‍ സ്വഭാവക്കാരനാണ് ..അധികം ആരോടും മിണ്ടാത്ത പ്രകൃതം..ഇപ്പോഴും എന്തെങ്കിലും പുസ്തകങ്ങള്‍ വായിക്കുന്നത് കാണാം..എന്തെങ്കിലും ചോദിച്ചാല്‍ തന്നെ വളരെ ഗൗരവത്തോടെ മറുപടി പറയുന്ന സ്വഭാവക്കാരന്‍ ..ശത്രുക്കളെ വകവരുത്തിയ ശേഷം അവരുടെ ദേഹത്ത് അയാളുടെ പേര് കത്തികൊണ്ട് വരക്കുമായിരുന്നു ..വളരെ വിചിത്രമായ ഈ സ്വഭാവം കാരണം അധികമാരും അയാളോട് അടുക്കാറില്ല ..ക്യാമ്പില്‍ എന്‍റെ കട്ടിലിന്‍റെ മുകളിലായിരുന്നു നിക്ക്സന്‍ കിടന്നിരുന്നത്..അതുകൊണ്ടാണോ എന്തോ അറിയില്ല എന്നെ നല്ല കാര്യമായിരുന്നു അയാള്‍ക്ക് എനിയ്ക്കും തിരിച്ചും..ആലീസുമായുള്ള കല്യാണത്തിന് ശേഷം നിക്ക്സിനില്‍ വളരെയധികം മാറ്റം കണ്ടിരുന്നു..മുന്‍പ് വീട്ടിലേയ്ക്ക് ഫോണ്‍ പോലും ചെയ്യാത്ത നിക്സന്‍ ഒഴിവുസമയങ്ങളില്‍ ആലീസുമായി ഒരുപാട് നേരം സംസാരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട് ..അയാളെ നല്ലൊരു മനുഷ്യനാക്കിയത് ആലീസാണ് ..അതിനുശേഷം ക്യാമ്പിലെ മറ്റുള്ളവരോടോക്കെ വളരെ നല്ല രീതിയിലാണ്‌ അയാള്‍ പെരുമാറിയിരുന്നത് ..പക്ഷെ ..വിധി എന്നൊന്ന് ഉണ്ടല്ലോ ജീവന്‍ ..കല്യാണം കഴിഞ്ഞ് ആറുമാസം ആവുന്നതിന് മുന്‍പേ ആലീസ് കൊല്ലപ്പെട്ടു ..ആ സംഭവം അയാളുടെ താളം തെറ്റിച്ചു ..ആര്‍മിയില്‍ നിന്ന് VRS എടുത്തതിന് ശേഷം ആലീസിന്‍റെ ഘാതകരെ അറെസ്റ്റ്‌ ചെയ്യണം എന്നാവശ്യപ്പെട്ട് അയാള്‍ പല തവണ പോലീസ് സ്റ്റേഷനില്‍ കയറി ഇറങ്ങി..പക്ഷേ ആലീസിന്‍റെ കൊലയാളികളെ കണ്ടെത്തുന്നതില്‍ പോലീസ് പരാജയപ്പെട്ടു ..തെളിവുകളുടെ അഭാവം സ്പാന്‍ര്‍ ഷിബുവിന് ഗുണമായി..കോടതിയില്‍ നിന്ന് നിയമത്തിന്‍റെ ഇളവ് പറ്റി ഷിബു ഇറങ്ങി പോവുമ്പോള്‍ കരഞ്ഞുകൊണ്ട്‌ ഒരു കൊച്ചിനെ പോലെ നിക്ക്സന്‍ എന്‍റെ ചുമലില്‍ ചാഞ്ഞത് ഇപ്പോഴും ഞാന്‍ മറന്നട്ടില്ല ജീവന്‍ ..നിക്ക്സന്‍ അയാളുടെ ഭാര്യയുടെ ഘതകരുടെ പിന്നാലെയാണ് ജീവന്‍ ..നിക്ക്സന്‍ ഒരാളെ വകവരുത്തണം എന്ന് കരുതിയാല്‍ ദൈവത്തിന് പോലും അയാളെ രക്ഷിക്കാന്‍ പറ്റില്ല ജീവന്‍ .. അദൃശ്യനായ ഒരു പ്രേതത്തെ പോലെയാണ് അയാള്‍..എപ്പോ കണ്മുന്നില്‍ പ്രത്യക്ഷപ്പെടും എന്നാര്‍ക്കും പറയാന്‍ പറ്റില്ല
------------------------
താടിവടിച്ചു കളഞ്ഞതിന് ശേഷം കണ്ണാടിയില്‍ അയാള്‍ മുഖം വീണ്ടും നോക്കി
“അല്ലെങ്കിലും താടി നിക്കിനൊരു ഭംഗിയുമില്ല “ ആലീസിന്‍റെ ശബ്ദം അയാളുടെ ചെവിയില്‍ വീണ്ടും വീണ്ടും അടിച്ചു .അയാളുടെ മുഖം പ്രതികാരം കൊണ്ട് ജ്വലിച്ചുനിന്നു ആ സമയം .ചങ്ങലയുടെ അറ്റത്തായി കത്തി പോലെ തോന്നിക്കുന്ന ആയുധം കയ്യിലെടുത്ത് അയാള്‍ പുറത്തേയ്ക്ക് നടന്നു
(തുടരും)

Lijin
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo