Slider

PART TWO ⏮ മിയയുടെ ഓർമ്മകൾ ഒരു ഫ്ലാഷ് ബാക്ക്.....⏮

0
PART TWO  മിയയുടെ ഓർമ്മകൾ ഒരു ഫ്ലാഷ് ബാക്ക്.....
വർഷങ്ങൾക്കു ശേഷം വീണ്ടും 'മുടിനീർ'എന്ന ഗ്രാമത്തിലേക്കുള്ള ഒറ്റയടിപാതയിൽ, ബുള്ളറ്റ് അഡ്രിയാനയെയും കൊണ്ട് കയറ്റം കയറുമ്പോൾ..... കരിഞ്ഞുണങ്ങിയ കരിയിലകളെ ശക്തിയായി ചുഴറ്റിഎറിഞ്ഞു ഒരു കാറ്റ് മിയയുടെ നിലവിളിയെ ഓർമ്മിപ്പിച്ചു ഞങ്ങളെ വലം വെച്ചു കടന്നു പോയി....
ചാഞ്ഞുകിടക്കുന്ന കാട്ടുകരിമ്പിൻ ഓലകൾ വകഞ്ഞുമാറ്റി മുന്നോട്ടുള്ള യാത്ര...... അതുകഴിഞ്ഞു വിശാലമായ ഭൂപ്രദേശം..അഡ്രിയാനയുടെ കാനൻ 90D ക്യാമറയ്ക്കു നല്ലൊരു വിരുന്നൊരുക്കി വഴിയോരങ്ങൾ.....കുടിലുകൾ..അരുവികൾ..പുൽമേടുകൾ.....
'അഡ്രിയാനാ' യാത്ര നന്നായി ആസ്വദിക്കുന്നുണ്ട്‌...
ഞാൻ യാന്ത്രികമായി വിശാലമായ ഒരു ഗ്രൗണ്ടിന് അടുത്ത് ബൈക്ക് നിറുത്തി... ദൂരെ കാണുന്ന രണ്ട് പടുകൂറ്റൻ ആഞ്ഞിലിമരങ്ങൾ.. മിയയെയും,എന്നെയും കെട്ടിവച്ചവ......
ഓർമ്മകൾ കെട്ടുപൊട്ടിച്ചു നിന്നുകിതച്ചു..വീണ്ടും
കാറ്റിന്റെ ചൂളംവിളി.. ഒരു തേങ്ങലിന്റെ തുടർച്ച...ഞാൻ രണ്ടു കൈകളും കൊണ്ട് കാതുപോത്തി.....what happend rakesh? അഡ്രിയാന ചോദിച്ചു.. nothing ഞാൻ പറഞ്ഞു....
പൊടുന്നനെ കാർമേഘങ്ങൾ ഇരുണ്ട്കൂടി..മഴ പെയ്യാൻതുടങ്ങി.. ഒരു വെള്ളിടി ഭയങ്കരശബ്ദത്തോടെ ഞങ്ങളുടെ ബൈക്കിൽ തൊട്ടതുപോലെ കടന്നു പോയി.....പേടിച്ചിട്ടാവണം നനഞ്ഞൊട്ടിയ..... അഡ്രിയാനയുടെ കൈകൾ പിന്നിൽനിന്നും എന്നെ വരിഞ്ഞു മുറുക്കി...മിന്നലിന്റെവെട്ടത്തിൽ റിയർ വ്യൂ മിററിൽ.... രണ്ടുകണ്ണുകൾ വല്ലാതെ വെട്ടിത്തിളങ്ങി.....
അടുത്തെങ്ങും മഴനനയാതെ കയറിനിൽകാൻ ഒരുസ്ഥലമില്ലാത്തതിനാൽ,ബൈക്ക് സ്റ്റാർട്ടാക്കി വീണ്ടും യാത്രതുടർന്നു..പതിയെ മഴ നേർത്തുനേർത്തുവന്നു..ബൈക്ക് ഗ്രാമത്തിലെ പ്രധാന കവലയിൽ എത്തി....ഗ്രാമത്തിന് ഇന്നും ഒരു മാറ്റവും വന്നിട്ടില്ല..എല്ലാം അന്നുകണ്ടതുപോലെ തന്നെ.......
ആളുകളെല്ലാം ഗ്രാമതലവന്റെ വീട്ടുമുറ്റത്തുണ്ട്...എന്തെന്നറിയാനുള്ള ആകാംഷ എന്നിൽ ഉടലെടുത്തു....
എന്റെ പഴയൊരു വിദ്യാർത്ഥിയോട്‌ കാര്യം തിരക്കി..അവന് എന്നെകണ്ടതും വല്ലാത്ത സന്തോഷം..അവൻ പറഞ്ഞത്‌ കേട്ട് അക്ഷരാർത്ഥത്തിൽ ഞാൻ ഞെട്ടിപ്പോയി.. ഗ്രാമതലവൻ ഇന്നലെ മരണപ്പെട്ടിരിക്കുന്നു..മിയയുടെ മരണശേഷം അവളുടെ അമ്മ അതിൽ മനംനൊന്തു ആറ്റിൽചാടി ആത്മഹത്യ
ചെയ്തത്രേ..അതിനുശേഷം അപ്പൻ ഒറ്റക്കായിരുന്നു താമസം.. പക്ഷെ അപ്പനെ ഇന്നലെ വാഴ തോട്ടത്തിൽ ആനകുത്തികൊന്നരീതിയിൽ കണ്ടെത്തുകയായിരുന്നുവത്രെ.....ഇതുകേട്ടിരുന്ന അഡ്രിയാന വല്ലാത്ത രീതിയിൽ ഒന്ന് കുലുങ്ങിചിരിച്ചു.....
പക്ഷെ അതോന്നുമായിരുന്നില്ല എന്നെ ആത്ഭുതപ്പെടുത്തിയത്...! സംസാരിച്ച ശേഷം നടന്നുതുടങ്ങിയ അയാളോടായി അഡ്രിയാന 'ചീരയ്ക്ക് സുഖമാണോ മാണിക്കാ..' എന്നു ചോദിച്ചപ്പോഴായിരുന്നു..മിയയുടെ അതേ ശബ്ദം..!! അയാൾ ഞെട്ടിതിരിഞ്ഞു നോക്കി..അഡ്രിയാനാ യുടെ മുഖഭാവം മിയയുടേത് പോലെ മാറിയിരിക്കുന്നു..! ഒരു കഥയും ആരുംതന്നെ ഇവളോട് ഇതുവരെ സംസാരിച്ചിട്ടില്ല... പിന്നെ എങ്ങനെ..!!?...ചീര തളർവാതം പിടിച്ചു പണ്ടേ കിടപ്പാണ്....അയാൾ 'സുഖം തന്നെയെന്ന്' വെപ്രാളത്തിൽ പറഞ്ഞൊപ്പിച്ചു, അവിടെനിന്ന് നടന്നുനീങ്ങി....
ആ മിന്നൽ!..അതിനുശേഷം..!? അതെ,അഡ്രിയാന.....അവളറിയാതെ മിയയായി മാറുകയായിരുന്നു... പ്രേതബാധപോലെ എന്തോ ഒന്ന്.....സയൻസിൽ, മൾട്ടിപ്പിൾ പഴ്സണാലിറ്റി സിൻഡ്രോം എന്നൊക്കെ പറയുംപോലെ....
പക്ഷേ ഗ്രാമവാസികൾ ഞാൻപറഞ്ഞുകൊടുത്തതാണ് ഇതൊക്കെയെന്നു തെറ്റിധരിച്ചു... അതങ്ങനെതന്നെയിരിക്കട്ടെയെന്നു ഞാനും......
××××××××××××××××××
അഡ്രിയാനയെ ഞാൻ മിയയെന്നു വിളിച്ചു.. അവൾ പണ്ട് മിയ വിളിച്ചിരുന്ന ഓമനപ്പേരിട്ടു എന്നെയും....തിരിച്ചുകിട്ടിയ സ്നേഹം തട്ടിക്കളയാൻ എന്റെ മനസ്സനുവദിച്ചില്ല....ഞങ്ങൾ പ്രേമത്തിന്റെ രണ്ടു പൂമ്പാറ്റകളായി വാനത്തു പാറിനടന്നു....പണ്ടത്തെപ്പോലെ ആരാമം ഞങ്ങൾക്ക് വേണ്ടി പുഷ്പിച്ചു..കുയിലുകൾ ഞങ്ങൾക്ക് വേണ്ടി പാട്ടുകൾപാടി,മയിലുകൾ വർണ്ണ ചിറകുകൾ വിടർത്തി ഞങ്ങൾക്കായി നൃത്തംചവുട്ടി....
ശരിയോ തെറ്റോ എന്നറിയില്ല.. ഞങ്ങളുടെ മുന്നിൽ ഒരുശരിയേ ഉള്ളുവായിരുന്നു..... പ്രേമം!.... അവളുടെ രാജ്യത്തുനിന്നും, എന്റെ നാട്ടിൽനിന്നും ആരും ഞങ്ങളെ തിരക്കിവരാതിരിക്കാൻ... അങ്ങനെ വരരുതേ എന്നുപ്രാർത്ഥിച്ചുകൊണ്ട്‌.... ഞാൻ ഞങ്ങളുടെഫോണുകൾ ഓഫാക്കി ആറ്റിലെറിഞ്ഞു....ബുള്ളറ്റ് ഒതുക്കിമൂടിവെച്ചു.....പാസ്പോർട് പെട്ടിയുടെ ഏറ്റവും അടിയിലേക്ക്.....
***************************
ഞങ്ങൾ മുടിനീർ എന്ന ഗ്രാമത്തിൽ,ആളൊഴിഞ്ഞ ഗ്രാമ തലവന്റെ കുടിലിൽ ഭാര്യാഭർത്താക്കൻമാരായി താമസമാക്കിയിട്ടു ഇന്ന് വർഷം രണ്ടു കഴിഞ്ഞിരിക്കുന്നു......
മിയ തൊടിയിൽ മരച്ചീനി പിഴുകയാണ്.... അവൾ ഇന്ന് ആറുമാസം ഗർഭിണിയാണ്....അവളോടൊപ്പം ഞാനുമുണ്ട് കൂടെ...ഞങ്ങളൊരുമിച്ചു കുഞ്ഞു മിയയ്ക്കായി കാത്തിരിക്കുന്നു......
(കുട്ടി പെണ്ണായിരിക്കും എന്നാണ് മലദൈവങ്ങളെ ആവാഹിച്ചു ഉറഞ്ഞു തുള്ളിയ കണിയാൻ കാണിക്കുറുമ്പൻ പറഞ്ഞത്‌..) അത് അങ്ങനെതന്നെ ഭവിക്കട്ടെ....
.....ശുഭം...
NB:ആരുംതന്നെ ഈ വിവരങ്ങൾ ആരോടും പറയരുത്...വിശ്വസ്തതയോടെ...
_shajith_
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo