മിടുക്കി.. നീയാണ് ശരി.. (കഥ )
----------------------------------------------------
പ്രൗഢഗംഭീരമായി തലയുയർത്തി നിൽക്കുന്ന ആ തറവാട്ടുകെട്ടിലേക്ക് പട്ടും പൊന്നും പൂവും ചൂടി സുമംഗലിയായി വലതുകാലെടുത്തു വയ്ക്കുമ്പോ മായയുടെ ഉള്ളിൽ അൽപ്പം ഭയം തോന്നാതിരുന്നില്ല.. കതിർമണ്ഡപത്തിൽ കൈപിടിച്ച് കൊടുക്കാൻ അച്ഛനും അമ്മയും ഇല്ലാത്തതിന്റെ നൊമ്പരം ഹരിനാരായണൻ എന്ന നവവരന്റെ പ്രണയനിർഭരമായ കടാക്ഷത്തിൽ അലിഞ്ഞു പോയതാണ്.. പക്ഷെ ഇപ്പൊ ഗൃഹപ്രവേശനത്തിന് സമയമായപ്പോ മായയുടെ മനസ്സ് വീണ്ടും മൂടിക്കെട്ടാൻ തുടങ്ങി.. ബന്ധുക്കളായ സ്ത്രീജനങ്ങളുടെ കുരവയിടലിന്റെ പശ്ചാത്തലത്തിൽ തുളസിയേടത്തി നീട്ടിയ നിലവിളക്കുമേന്തി ഉമ്മറത്തെ കല്പടവുകളേറുമ്പോ പ്രാർത്ഥനകളുയരേണ്ട മനസ്സിൽ അസ്വസ്ഥതകൾ.. ഹരിയേട്ടന്റെ മൂത്ത സഹോദരൻ ശിവശങ്കരന്റെ ഭാര്യയാണ് തുളസിയേടത്തി.. പെണ്ണുകാണാൻ വന്നത് മുതൽ തുളസിയേടത്തിയുമായി കൂട്ടായതാണ് മായ.. അധികം സംസാരിക്കില്ലെങ്കിലും സ്നേഹമുള്ള പെരുമാറ്റം.. ശ്രീത്വം തുളുമ്പുന്ന രൂപഭാവങ്ങൾ.. അതിസുന്ദരിയാണ് തുളസിയേടത്തി..
അകത്ത് നിലവിളക്ക് വച്ചു തൊഴുതശേഷം വിശാലമായ സ്വീകരണമുറിയിൽ ഹരിയേട്ടനൊപ്പം ഇരിക്കവേ വധൂവരന്മാർക്കുള്ള മധുരവുമായി രംഗപ്രവേശനം ചെയ്യുകയായി സാക്ഷാൽ കദളിക്കാട്ട് കല്യാണിക്കുട്ടിയമ്മ.!ഹരിയേട്ടന്റെ അമ്മ.. പെണ്ണുകാണലിനു ശേഷം പിന്നെ ഇപ്പോഴാണ് മായ അവരെ നേരിട്ടു കാണുന്നത്..കല്യാണിക്കുട്ടിയമ്മയുടെ ഒത്തശരീരവും ഉറച്ച നടത്തവും ആജ്ഞാശക്തി നിറഞ്ഞ ശബ്ദവും വലിഞ്ഞുമുറുകിയ പോലുള്ള മുഖഭാവവും മായയിൽ അവരെക്കുറിച്ചുള്ള ഭയം ജനിപ്പിച്ചിരുന്നു..
എന്നാൽ ഹരിയേട്ടൻ അമ്മയെപ്പോലെയേ അല്ല.. സൗമ്യഭാവനാണ്.. സുമുഖനാണ്.. സ്നേഹസമ്പന്നനാണ്.. നിശ്ചയത്തിനും കല്യാണത്തിനുമിടയിലുള്ള നീണ്ട മൂന്നു മാസങ്ങളായി സംസാരിച്ചതിനിടയിൽ ഹരിനാരായണനെക്കുറിച്ചും കദളിക്കാട്ട് തറവാടിനെക്കുറിച്ചുമുളള വ്യക്തമായൊരു ചിത്രം മായയുടെ മനസ്സിൽ രൂപപ്പെട്ടിരുന്നു..
ഹരിയേട്ടന്റെ മൂന്നാം വയസ്സിലാണ് അച്ഛൻ ഒരപകടത്തിൽ മരിക്കുന്നത്.. രണ്ടാണ്മക്കളെ അച്ഛനില്ലാത്ത കുറവറിയിക്കാതെ പഠിപ്പിച്ചു വലിയവരാക്കി വളർത്തുന്നതിനിടയിൽ അമ്മയുടെ സൗമ്യഭാവങ്ങൾ എവിടെയോ നഷ്ടമായത് ഹരിയേട്ടൻ നിരാശനിറഞ്ഞ ശബ്ദത്തിൽ പറഞ്ഞത് മായ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.. തന്റെ ജീവിതത്തിൽ ഉണ്ടായ നഷ്ടങ്ങൾക്ക് ലോകത്തോട് മുഴുവനും പകയുമായാണ് അമ്മ കഴിയുന്നതെന്ന ഹരിയേട്ടന്റെ വാക്കുകൾ കല്യാണിക്കുട്ടിയമ്മയ്ക്ക് മായയുടെ മനസ്സിൽ ഭീകരപരിവേഷം നൽകി..
നവദമ്പതികൾക്ക് പാലും പഴവും പങ്കുവച്ചു നൽകി ദക്ഷിണ സ്വീകരിച്ചനുഗ്രഹിക്കുമ്പോഴും കല്യാണിക്കുട്ടിയമ്മയുടെ മുഖത്ത് ഭാവഭേദങ്ങളില്ലായിരുന്നു.. ചുറ്റും നടക്കുന്നതൊന്നും തന്നെ തെല്ലും സ്വാധീനിക്കുന്നില്ലെന്ന മട്ട്.. ഒരു നോട്ടത്തിന്റെ ആനുകൂല്യം പോലും താനെന്ന നവവധുവിന് അമ്മായിയമ്മയിൽ നിന്നും ലഭിച്ചില്ല എന്നത് മായയുടെ ഹൃദയം തകർത്തു..
ജീവിതത്തിലിന്നോണം അച്ഛനമ്മമാരുടെ സ്നേഹം ലഭിക്കാത്ത ഹതഭാഗ്യയായ തനിക്ക് ഭാവിഭർത്താവിന്റെ വീട്ടിൽ നിന്നും നഷ്ടപ്പെട്ടവയെല്ലാം തിരിച്ചുപിടിക്കാമെന്നൊരു സ്വപ്നം കൗമാരം കടന്നപ്പോ മുതലുണ്ടായിരുന്നത് ഇപ്പൊ ഏതാണ്ട് അസ്തമിച്ചിരിക്കയാണ്.. കല്യാണിക്കുട്ടിയമ്മ എന്ന അമ്മായിയമ്മയിൽ ഒരു തരത്തിലും തനിക്ക് പ്രിയപ്പെട്ട ഒരമ്മയെ മായയ്ക്ക്
കാണാൻ കഴിഞ്ഞില്ല.. അല്ലെങ്കിലും ജീവിതത്തിൽ ഇന്നോളം താൻ ആഗ്രഹിച്ചതൊന്നും നേടിയിട്ടില്ലെന്നത് മായ ഒരു നെടുവീർപ്പോടെയോർത്തു..

ഹരിയേട്ടന്റെ ബന്ധുക്കളും സുഹൃത്തുക്കളുമായി തറവാട്ടിൽ ധാരാളം പേരുണ്ടായിരുന്നു. പലരും വന്നു പരിചയപ്പെട്ടു.. തുളസിയേടത്തി പലരെയും പരിചയപ്പെടുത്തി.. രാവേറെ ചെല്ലുവോളം നീണ്ട റിസെപ്ഷനു ശേഷം ആദ്യരാത്രി.. ഹരിനാരായണൻ എന്ന ഭർത്താവ് തനിക്ക് ജീവിതത്തിൽ കിട്ടിയ പുണ്യമാണെന്ന് മായ തിരിച്ചറിയുകയായിരുന്നു..
നല്ലതൊന്നും തനിക്ക് വിധിച്ചിട്ടില്ലെന്ന മട്ടിൽ ജീവിക്കാൻ അവൾ എന്നേ മനസ്സിനെ പാകപ്പെടുത്തിയതാണ്.. തിരിച്ചറിവാകും മുൻപ് അച്ഛനമ്മമാരെ നഷ്ടപ്പെട്ട തന്നെ ഇളയച്ഛൻ സ്വന്തം മകളായി കരുതിയെങ്കിലും ഇളയമ്മയ്ക്ക് താനെന്നുമൊരു ചതുർഥിയായിരുന്നതവളോർത്തു.. ഇളയച്ഛന്റെ ആജ്ഞാശക്തിക്കുമുൻപിൽ സ്നേഹം അഭിനയിക്കുമെങ്കിലും തന്നോടവർ കാട്ടിയ വിവേചനങ്ങൾ ഒരിക്കലും ഇളയച്ഛൻ അറിയാതെ മായ ശ്രദ്ധിച്ചിരുന്നു.. മാളികവീടും എല്ലാവിധ സുഖസൗകര്യങ്ങളും ഇഷ്ടമുളളതിനെല്ലാം സ്വാതന്ത്ര്യവുമുണ്ടായിരുന്നിട്ടും തന്റെ ജീവിതം എത്ര ശൂന്യമായിരുന്നു എന്ന് മായ അത്ഭുതപ്പെടാറുണ്ട്.. സ്നേഹം എന്തെന്ന് അല്പമെങ്കിലും മനസ്സിലാക്കി തന്നത് ഇളയച്ഛന്റെ മക്കൾ രാജീവും രജനിയുമാണ്.. വല്യേച്ചീന്നു വിളിച്ചുകൊണ്ട് ഓടിവന്നു കെട്ടിപ്പിടിക്കുന്ന പ്രിയപ്പെട്ട സഹോദരങ്ങൾ.. ഇളം പ്രായത്തിൽ തന്നെ ഇരുവരെയും ബോർഡിങ് സ്കൂളിലയച്ചതിനാൽ ആ സ്നേഹവും തനിക്ക് നിഷേധിക്കപ്പെട്ടു.
പിജി പഠനത്തിന്റെ അവസാനവർഷമാണ് ഹരിയേട്ടൻ തന്നെ ആദ്യമായി കാണുന്നത്.. കോളേജിലെ പൂർവവിദ്യാർത്ഥി സംഗമത്തിൽ വച്ച്.. കാണാൻ മോശമല്ലാത്ത തന്നെ ആദ്യകാഴ്ച്ചയിൽ തന്നെ ഹരിയേട്ടന് ഇഷ്ടപ്പെട്ടത്രെ.. എംബിഎ കഴിഞ്ഞു തറവാട്ടുവക ബിസിനസ് നോക്കിനടത്തുന്ന സുമുഖനായ പയ്യന്റെ ആലോചന ഇളയച്ഛനും നന്നേ ബോധിച്ചു.. പിന്നെ കാര്യങ്ങൾ വേഗത്തിലായിരുന്നു.. പെണ്ണുകാണൽ, നിശ്ചയം ഇപ്പൊ വിവാഹവും.. കല്യാണത്തിന് ഒരുങ്ങി വീട്ടിൽ നിന്നിറങ്ങുമ്പോ പ്രത്യേകിച്ചൊരു വികാരവും തോന്നിയിരുന്നില്ലെന്ന് മായയോർത്തു.. അല്ലെങ്കിലും താൻ ഒരിക്കലും ആ വീടിനു സ്വന്തമായിരുന്നില്ലല്ലോ..
ഭർതൃഗൃഹത്തിന്റെ ചിട്ടകളുമായി പൊരുത്തപ്പെട്ടു വരുന്നതിനിടയിൽ മായ ചില സത്യങ്ങൾമനസ്സിലാക്കി.. സംസാരം അധികം ഇല്ലെങ്കിലും തന്റെ ആണ്മക്കളുടെ മേൽ സർവ അധികാരവും അമ്മയ്ക്കാണ് .. മക്കളുണ്ടാകാത്തതിന്റെ പേരിൽ തുളസിയേടത്തി അമ്മയിൽ നിന്നും കടുത്ത മാനസിക പീഡനം നേരിടുന്നുണ്ട്.. എന്നാൽ മായയിൽ ഏറ്റവും ഞെട്ടലുണ്ടാക്കിയത് മറ്റൊരു വിഷയമാണ്..
മുഷിഞ്ഞ മുണ്ടും നേര്യതും ചുറ്റി അടുക്കളയിലും പിന്നാമ്പുറത്തുമായി പകൽസമയം സദാ തിരക്കിട്ട ജോലികളുമായി നടക്കുന്ന, രാത്രി വളരെ വൈകുവോളം അടുക്കളഭാഗത്തെ വരാന്തയിൽ മുനിയെപ്പോലെ ധ്യാനിച്ചിരിക്കുന്ന, സ്റ്റോർ റൂമിലെ പാറ്റയും പല്ലിയും വിഹരിക്കുന്ന നിലത്തുവിരിച്ച കീറപ്പായയിൽ ചുരുണ്ടുകിടന്ന് അന്തിയുറങ്ങുന്ന വെളുത്തു മെലിഞ്ഞ പ്രായമായ സ്ത്രീയെ കല്യാണം കഴിഞ്ഞു വന്ന ദിവസങ്ങളിൽ തന്നെ മായ ശ്രദ്ധിച്ചതാണ്.. ജോലിക്കാരിയെന്നു കരുതിയ അവരെ തുളസിയേടത്തി ഒരിക്കൽ അമ്മായി എന്നു വിളിക്കുന്നത് കേട്ട് കാരണം തിരക്കിയപ്പോഴാണ് ഞെട്ടിക്കുന്ന സത്യം മായ മനസ്സിലാക്കിയത്.. അവർ ശരിക്കും ഹരിയേട്ടന്റെ അമ്മായി തന്നെയാണ് ! ഭവാനിയമ്മായി.. ഹരിയേട്ടന്റെ അച്ഛന്റെ ഇളയ സഹോദരി.. എന്നിട്ടും എന്തേ ഈ വിധം ഒരു വേലക്കാരിയെക്കാൾ ദയനീയമായ അവസ്ഥയിൽ എന്ന തന്റെ ചോദ്യത്തിന് ഉത്തരം പറയാൻ തുളസിയേടത്തി മടിക്കുന്ന പോലെ..
അസ്വസ്ഥനിറഞ്ഞ മനസ്സിൽ ഓരായിരം ചോദ്യങ്ങളുമായി തന്നെ സമീപിച്ച മായയുടെ മുൻപിൽ ഹരി അൽപ്പനേരം നിശ്ശബ്ദനായി.. തന്റെയും ഏട്ടന്റെയും നിയന്ത്രണങ്ങൾക്ക് അപ്പുറമാണ് സ്വന്തം വീട്ടിൽ നടക്കുന്ന കാര്യങ്ങൾ എന്ന് നിസ്സഹായനായി സമ്മതിച്ചുകൊണ്ട് അയാൾ നടത്തിയ വിശദീകരണം മായയെ കൂടുതൽ ചിന്താകുലയാക്കി..
ഭവാനിയമ്മായിക്ക് ചെറുപ്പത്തിൽ ഒരു ഇഷ്ടമുണ്ടായിരുന്നത്രെ.. പറമ്പിലെ തെങ്ങുകളിൽനിന്നും കള്ളുചെത്താൻ വരുന്ന സുധാകരനോടു മകൾക്ക് തോന്നിയ ഇഷ്ടം തറവാടിനാകെ ചീത്തപ്പേരുണ്ടാക്കുമെന്ന ഘട്ടം വന്നപ്പോൾ ഹരിയേട്ടന്റെ മുത്തശ്ശൻ ഭവാനിയമ്മായിയെ കർശനമായി താക്കീതു ചെയ്തതോടൊപ്പം സുധാകരനെ കുടുംബമടക്കം നാട്ടിൽ നിന്നും കെട്ടുകെട്ടിക്കയും ചെയ്തത്രേ..നിരാഹാരവും ആത്മഹത്യാ ഭീഷണിയുമായി പ്രതിഷേധിച്ച മകളെ എത്രയും വേഗം വിവാഹം ചെയ്തയക്കാനുള്ള അച്ഛന്റെ ആഗ്രഹത്തിന് ഭവാനിയമ്മായിയുടെ എതിർപ്പിനൊപ്പം അവരുടെ ദോഷജാതകവും വിഘാതമായി.. മുത്തശ്ശന്റെ മരണശേഷം അനിയത്തിയുടെ സംരക്ഷണം ഏറ്റെടുത്ത ഹരിയേട്ടന്റെ അച്ഛന്റെ അകാലനിര്യാണത്തെ ജ്യോതിഷികൾ ഭവാനിയമ്മായിയുടെ പാപജാതകവുമായി ചേർത്തുകെട്ടിയതു മുതൽ ഹരിയേട്ടന്റെ അമ്മ ഭവാനിയമ്മായിക്കെതിരായതാണ്.. ചീത്തപറഞ്ഞും ശപിച്ചും ദേഹോപദ്രവങ്ങൾഏൽപിച്ചും വീട്ടുജോലികൾ ചെയ്യിച്ചും പട്ടിണിക്കിട്ടും കല്യാണിക്കുട്ടിയമ്മ എന്ന മരുമകൾ സ്വന്തം മകളെ കൊല്ലാക്കൊല ചെയ്യുന്നത് കണ്ട് ഹൃദയംനൊന്താണ് ഹരിയേട്ടന്റെ മുത്തശ്ശി അന്ത്യശ്വാസം വലിച്ചതത്രേ..
ഈ കഥകളൊക്കെ അറിഞ്ഞ ശേഷം ഭവാനിയമ്മായിയെ മായ കൂടുതൽ നിരീക്ഷിക്കാൻ തുടങ്ങി..അമ്മായി നേരം പുലരും മുൻപ് എഴുന്നേറ്റു മുറ്റമടി തുടങ്ങും.. നാലുചുറ്റും പരന്നുകിടക്കുന്ന വിശാലമായ മുറ്റം അടിച്ചു വൃത്തിയാക്കി വരുമ്പോഴേക്കും നേരം വെളുക്കും.. പിന്നെ തൊഴുത്ത് വൃത്തിയാക്കൽ, പശുക്കളെ കുളിപ്പിച്ച് പുല്ലും വെള്ളവും കൊടുക്കൽ, കറവക്കാരനെ സഹായിക്കൽ തുടങ്ങിയ ജോലികൾ, അതുകഴിഞ്ഞ് നിലം തൂക്കലും തുടയ്ക്കലും പറ്റുന്നിടത്തോളം.. ഇവയൊക്കെ ചെയ്യാൻ കദളിക്കാട്ട് ജോലിക്കാരില്ലാഞ്ഞിട്ടല്ല.. എന്നാലും ഒന്നിനു പിറകെ ഒന്നായി ഭവാനിയമ്മായി എന്തെങ്കിലും ചെയ്തുകൊണ്ടേയിരിക്കും.. രാവിലെ എന്തെങ്കിലും കഴിക്കുമ്പോൾ പത്തര പതിനൊന്നു മണിയാകും..ആരും പറയാതെ തന്നെ വീണ്ടും തുടരുന്ന ജോലികൾ..ഭവാനിയമ്മായിയുടെ ശബ്ദം ഇത്രയും ദിവസങ്ങൾക്ക് ശേഷവും താൻ ഇതുവരെ കേട്ടിട്ടില്ലെന്നത് മായ ആശ്ചര്യത്തോടെയോർത്തു.. കഴിവതും അമ്മയുടെ കണ്ണിൽപെടാതിരിക്കാൻ അമ്മായി ശ്രദ്ധിച്ചിരുന്നു എന്ന് മായയ്ക്ക് തോന്നി..
ഭവാനിയമ്മായിയെ കാണുമ്പോ തന്നെ കല്യാണിക്കുട്ടിയമ്മയുടെ രക്തം തിളയ്ക്കും.. പിന്നെ പ്രാക്കും ശകാരങ്ങളും കുറ്റപ്പെടുത്തലുകളും.. ഒക്കെ കേട്ട് നിർവികാരയായി അക്ഷോഭ്യയായി തന്റെ ജോലികൾ തുടരുന്ന അമ്മായിയെ നോക്കി വീണ്ടും ശാപവാക്കുകൾ ഉതിർക്കുന്ന കല്യാണിക്കുട്ടിയമ്മ ഒടുവിൽ വലിയൊരു പൊട്ടിക്കരച്ചിലിലാണ് തന്റെ വികാരപ്രകടനം അവസാനിപ്പിക്കുക..! വിട്ടുമാറാത്ത തലവേദനയും ഹൈ ബിപിയും ഒപ്പം നൂറായിരം രോഗങ്ങളും കല്യാണിക്കുട്ടിയമ്മക്ക് കൂട്ടായുണ്ട്.. ഒരു പിടി ഗുളിക ഓരോ നേരവും വിഴുങ്ങുന്ന തന്റെ അമ്മായിയമ്മ പിന്നെ വായ് തുറക്കുന്നത് ശകാരിക്കാൻ മാത്രമാണെന്നത് മായയോർത്തു.. തന്നെ, തുളസിയേടത്തിയെ, ഭവാനിയമ്മായിയെ, ജോലിക്കാരികളെ അങ്ങനെ മുന്നിൽ കാണുന്ന എല്ലാവരെയും എല്ലാറ്റിനെയും ശപിച്ചും കുറ്റപ്പെടുത്തിയും മാത്രം നടക്കുന്ന അവർ ഒരിക്കലെങ്കിലും ചിരിക്കുന്നത് മായ കണ്ടിട്ടില്ല.. ഒരിക്കൽ ദേഷ്യം മൂത്തു ഭവാനിയമ്മായിയെ ദേഹോപദ്രവമേൽപ്പിക്കുന്നത് കണ്ട് സഹികെട്ട് ഇടപെട്ടയന്നുമുതൽ മായയോട് കല്യാണിക്കുട്ടിയമ്മയ്ക്ക് വെറുപ്പാണ്.. അതിൽ മായയ്ക്ക് അത്ഭുതമില്ല.. എന്നാൽ ഇത്രയും പീഡനങ്ങൾ എന്തിനിങ്ങനെ സഹിക്കുന്നു എന്ന തന്റെ ചോദ്യത്തിന് ഭവാനിയമ്മായി നൽകിയ മറുപടി മായയെ അമ്പരപ്പിച്ചു കളഞ്ഞു .." എന്റെ ജാതകദോഷം മൂലം നഷ്ടമായ ഏടത്തിയുടെ ജീവിതത്തിനു പകരം കൊടുക്കാൻ ഒന്നുമില്ലാതിരിക്കെ എന്നെത്തന്നെ ദ്രോഹിച്ചുകൊണ്ട് മരണം വരെ ഞാനിവിടെ കഴിയണം.. അങ്ങനെയെങ്കിലും എന്റെ തെറ്റിന് ഞാൻ പ്രായശ്ചിത്തം ചെയ്യട്ടെ.. "
ഇതിൽ എന്താണ് അമ്മായി ചെയ്ത തെറ്റെന്നു ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും വികാരവിചാരങ്ങളുടെ ഒരു വേലിയേറ്റം മായയെ ഒരു ധ്യാനത്തിലെന്നോണം നിശ്ശബ്ദയാക്കി മാറ്റി..
കദളിക്കാട്ട് തറവാട്ടിലെ ഓരോ ദിനവും മായ്ക്ക് ഓരോ യുഗങ്ങൾ പോലെ അനുഭവപ്പെട്ടു തുടങ്ങി.. അകാല ഭർതൃവിയോഗവും ഏകാന്തതയും ചിത്തഭ്രമത്തിന്റെ വക്കോളമെത്തിച്ച അമ്മായിയമ്മ.. അനപത്യ ദുഃഖത്തിൽ നീറി ഈശ്വരഭജനം മാത്രം ജീവിതചര്യയാക്കിയ ഏടത്തിയമ്മ.. ജാതകദോഷത്തിന് പ്രായശ്ചിത്തം ചെയ്യാൻ സ്വയം ഇല്ലാതാവുന്ന അമ്മായി..
മായയുടെ നോട്ടത്തിൽ ഒക്കെയും മുഴു ഭ്രാന്തികൾ !! ജീവിതത്തിലെ ഒറ്റപ്പെട്ട ദുഃഖങ്ങളിൽ തളർന്നു ജീവിതം തന്നെ പാഴാക്കുന്ന ബുദ്ധിശൂന്യർ.. അച്ഛനമ്മമാർ ജീവിച്ചിരിപ്പില്ല എന്ന ദുഃഖത്തിൽ ജീവിതത്തിന്റെ നല്ലപങ്ക് നഷ്ടമാക്കിയ താനും അത്ര ഭേദമല്ലായിരുന്നു എന്ന് മായ കുറ്റബോധത്തോടെയോർത്തു..
ഇല്ല ഇനി തനിക്ക് തെറ്റുപറ്റില്ല.. ഇല്ലാത്തവയെ ഓർത്തുവിലപിച്ചു ഉള്ള സൗഭാഗ്യങ്ങൾ താൻ വിസ്മരിക്കില്ല... ജീവിതം നരകമാക്കുന്ന ഒന്നിനും ഇനി തന്റെ ജീവിതത്തിൽ ഉണ്ടാവില്ല..
ഉള്ളിലെ വീർപ്പുമുട്ടൽ പങ്കുവയ്ക്കവേ മായയെ അത്ഭുതപ്പെടുത്തിക്കൊണ്ട് മാറിത്താമസിക്കാം എന്ന ആശയം ഹരി മുൻപോട്ടു വെച്ചപ്പോൾ ചിരിക്കണോ കരയണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായി മായ.. കല്യാണം കഴിഞ്ഞു മൂന്നാം മാസം കെട്ടിയോനെയും കൂട്ടി പടിയിറങ്ങിയവൾ എന്ന തനിക്കുണ്ടാവാൻ പോകുന്ന ചീത്തപ്പേരും അമ്മയുടെയും മറ്റും എതിർപ്പും ഒരു വശത്ത്.. അലോസരങ്ങളേതുമില്ലാതെ ഹരിയേട്ടനുമൊത്തുള്ള സമാധാനപൂർണ്ണമായ ജീവിതം മറുവശത്തും..
ആശങ്കകളുടേയും കൂട്ടിക്കിഴിക്കലുകളുടെയും താരതമ്യങ്ങളുടെയും ദിനരാത്രങ്ങൾക്കൊടുവിൽ ഹരിയേട്ടനൊപ്പം യാത്രയ്‌ക്കൊരുങ്ങിയിറങ്ങി, മുഖം തിരിഞ്ഞു നിൽക്കുന്ന അമ്മയോട് യാത്ര ചോദിച്ചു പടികളിറങ്ങുമ്പോ പിന്നിൽ തുളസിയേടത്തിയുടെ ഏങ്ങലടികൾ.. മുറ്റത്ത് മാവിൻ ചോട്ടിൽ നിസ്സംഗയായി നിൽക്കുന്ന ഭവാനിയമ്മായി.. ഒപ്പം വന്നു സാധനങ്ങൾ വണ്ടിയിൽ കയറ്റിവയ്ക്കുന്ന ശിവേട്ടൻ..
നെഞ്ചു പിടയുന്ന വേദനയുണ്ടെങ്കിലും പോവാതെ വയ്യ.. തനിക്ക് ഇനിയെങ്കിലും ജീവിക്കണം.. വിധിയെ പഴിച്ചു കരഞ്ഞു ജീവിക്കാൻ എനിക്ക് ഇനിയും സാധ്യമല്ല..
തറവാട്ടുമുറ്റം കടന്നു കാർ നീങ്ങി മറയവേ മാവിൻചുവട്ടിൽ നിന്നും തിരിഞ്ഞു നടന്നുകൊണ്ട് ഭവാനിയമ്മായി
ആരോടെന്നില്ലാതെ പറഞ്ഞു..."മിടുക്കി..നീയാണ് ശരി.. "

Anju

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക