Slider

ബജറ്റ്

0

ബജറ്റ്
“അവിടെ 30 രൂപ !” .
അഴുക്കുപിടിച്ച ഒരു തുണികൊണ്ട് ടേബിൾ ക്ലീൻ ചെയ്യുന്നതിനിടയിൽ വൈറ്റെർ വിളിച്ചുപറഞ്ഞു .
കാഷിയർ ഒരു ഏറ്റുപദേശിയെപ്പോലെ എന്നെനോക്കി അതൊന്നുകൂടി ഉരുവിട്ടു . “അവിടെ 30 രൂപ !” .
പേഴ്സ് തുറന്ന് അന്പതിന്റെ ഒരു നോട്ടെടുത്ത് കൊടുത്തു .ബാക്കി രൂപ വാങ്ങി പേർസിൽ വെക്കുമ്പോൾ ഞാനോർത്തു . സാലറി ക്രെടിടാകാൻ ഇനിയും രണ്ടു ദിവസമാകും . കയ്യിലിനി ആകെ ബാക്കിയുള്ളത് 180 രൂപ. എങ്ങനയെങ്കിലും ഇതുവെച്ചു രണ്ടു ദിവസം തള്ളി നീക്കണം .ഹോട്ടലിനു വെളിയിലിറങ്ങി വണ്ടിക്കടുത്തേക്ക് നടന്നു .ഒരു വിദ്വാൻ ഒരു കയിൽ ഏതാണ്ട് എരിഞ്ഞുതീരാറായ ഒരു സിഗരറ്റും മറുകയ്യിൽ മൊബൈലും ഞോണ്ടി കൊണ്ട് വണ്ടിയിൽ ചാരി നില്ക്കുന്നു .വണ്ടിക്കരികിൽ എന്നെ കണ്ടമാത്രയിൽ തന്നെ ആ മാന്യൻ ഇരിപ്പിടം ഒഴിഞ്ഞു തന്നു.
ഹെൽമെട്ടെടുത്തു തലയിൽ വെച്ച് താക്കോൽ തിരിച്ചപ്പോൾ ഒരാഗ്രഹം .ഒന്നു പുകച്ചാലോ ? പെട്ടെന്ന് കൈയിലെ സമ്പാദ്യം ഓർമ്മവന്നു. മനസിലിട്ട്‌ കണക്കുകൂട്ടി .
രണ്ടുദിവസം തള്ളി നീക്കണം .രാവിലെ നാല് ദോശ.സ്പെഷ്യൽ കറി ഒന്നും വാങ്ങണ്ട .ചമ്മന്തിയോ സാമ്പാറോ മതി .ഉച്ചക്ക് ഓഫീസിലെ ആരെയെങ്കിലും കൂട്ടുപിടിച്ച് ഷയറിട്ടു ഒരൂണ് പാർസൽ വാങ്ങാം . ആമീൻ ഹോട്ടലിൽ നിന്നുതന്നെ ആകാം .അവിടുത്തെ പാർസലിനു കനം ഇത്തിരി കൂടുതലാണ് .ഒരൂണ് രണ്ടുപേർക്കു സുഖമായി കഴിക്കാം .രാത്രിയിൽ മൂന്നു ചപ്പാത്തി ,അതിനു ചമ്മന്തി കിട്ടില്ല .കറി എന്തെങ്കിലും വാങ്ങിയെ പറ്റു.ഒരു വെജിറ്റബിൾ കറി വാങ്ങേണ്ടി വരും തീർച്ച.
കൂട്ടിയും കുറച്ചും എല്ലാം കൂടി ഒരു നൂറ്റിഅറുപതിൽ ഒതുക്കി ..ബാക്കി ഇരുപതു രൂപ ..അതെനിക്ക് സന്തോഷിക്കാനുള്ള പൈസയാണ് .ബട്ജട്ടിലെ നീക്കിയിരുപ്പുതുകയെ കുറിച്ചായി അടുത്ത ചിന്ത ..ആറു രൂപ സിഗരട്ട് വാങ്ങി കളയണോ ?.ആലോചിച്ചു ..മനസ് വേണ്ടാന്നു പറയുന്നു .പക്ഷെ എന്ടെ തലച്ചോറ് ലഹരിക്കുവേണ്ടി കേഴുന്നു .ഉപദെശങ്ങലെക്കാൾ വിലാപങ്ങൾക്കാന് ഞാനെന്നും അടിമപെട്ടിരുന്നത് .ഞനെന്റെ മസ്തിഷ്കത്തിന് വഴങ്ങാൻ തീർച്ചയാക്കി.
ഞാനുൾപ്പെടുന്ന മനുഷ്യവർഗം അങ്ങനെയാണ് ..മനസിലാഗ്രഹിക്കുന്നത് നടപ്പിലാക്കാൻ ഏതറ്റംവരയും പോകും ..ആഗ്രഹത്തിന്റെ പരമകോടിയിലെക്കുള്ള വഴികളിലെ മുള്ളുകളെപോലും പനിനീർ പുഷ്പമാക്കി അവരോധിക്കും ..ഞാനാണ് ശരി എന്നുള്ള മിഥ്യയായ ഗർവിൽ.
***********************************
താമസിക്കുന്ന ഫ്ലാറ്റിന്റെ വലതുവശത്തായി ഒരു ചെറിയ മാടക്കട ഞാൻ ശ്രദ്ധിച്ചിരുന്നു .എൻബതിൽ കുറയാതെ പ്രായമുള്ളൊരു വൃദ്ധനാണത്തിന്റെ പ്രൊപ്പ്രര്യ്റ്റെർ.. ഒരവധി ദിവസം ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന് ഞാൻ അയാളെയും ആ കടയെയും കുറച്ചുനേരം നോക്കിനിന്നിട്ടുണ്ടായിരുന്നു .മിനുട്ടിൽ നൂറുകണക്കിന് വാഹനങ്ങൾ ചീറിപായുന്ന തിരക്കുള്ള ആ റോഡിൽ അയാളെയും കടയെയും ആരും ശ്രദ്ധിക്കുന്നില്ല . ബാൽക്കണിയിൽ ഞാൻ ചെലവഴിച്ച ഒരു മണിക്കൂറിൽ ഒരേ ഒരാൾ മാത്രമേ ദ്രവിച്ച മാടക്കടയിൽ വന്നുള്ളൂ . വന്നയാൾ ഒരു ഗ്ലാസ്‌ പച്ചവെള്ളം മാത്രം വാങ്ങിക്കുടിച്ച് തിരക്കുകളിലേക്ക് നടന്നുപോയി.
*************************************
വണ്ടി സ്റ്റാർട്ട്‌ ചെയുതു. എന്നിലെ പുകവലിക്കാരൻ എന്നെ ആ മാടക്കടയിലേക്ക് കൂട്ടികൊണ്ടുപോയി .കടയുടെ മുന്പിലെ തട്ടിൽ കുറച്ചു ഭരണികൾ നിരത്തി വെച്ചിട്ടുണ്ട് . അതിൽ മിക്കതും കാലിയായിരുന്നു . തട്ടിന്റെ ഒരു മൂലയിലായി പരന്ന പാത്രത്തിൽ വെറ്റിലകൾ അടുക്കി വെച്ചിരിക്കുന്നു. അതിനടുത്തുതന്നെ പാക്ക് വെട്ടാനായി ഒരു കത്തിയും .കടയുടെ ഉൾഭാഗം കുറെ ഒടിഞ്ഞു തൂങ്ങിയ കസേരകളും വക്കുപൊട്ടിയ ഭരണികളും കയ്യടക്കിയിരിക്കുന്നു .
പേർസിൽ നിന്ന് ഒരു ഇരുപതു രൂപ എടുത്തു നീട്ടി –
“ചേട്ടാ ഒരു ഗോൾഡ്‌ ഫ്ലാക്”..
കസേരയിലിരുന്നുകൊണ്ടുതന്നെ കുനിഞ്ഞു തട്ടിന്ടടിയിൽനിന്നു ഒരു പുതിയ സിഗരട്ട് പാക്കേട്ടെടുത്തു പൊട്ടിച്ച് ഒരെണ്ണം എനിക്കുനേരെ നീട്ടി .കാശ് വാങ്ങി പെട്ടിയിലിട്ടിട്ടു വിറയാർന്ന സ്വരത്തിൽ അയാൾ പറഞ്ഞു-
“കൈനീട്ടമാണ്” .
ഞാൻ അമ്പരന്നു . സമയം രാത്രി 7 ആയിരിക്കുന്നു ..ഇപ്പോഴാണോ ആ പണപ്പെട്ടിയിൽ ഇന്നത്തെ ആദ്യ കച്ചവടത്തിന്റെ മുതലും ലാഭവും വീഴുന്നത് . ഒരു നെടുവീർപ്പടക്കികൊണ്ട് സിഗരറ്റിനു തിരികൊളുത്തി ചുണ്ടിലേക്ക്‌ വെച്ചു..ആദ്യത്തെ പുക ഉളളിൽ ചെന്നപ്പോൾ എന്തോ നിർവികാരമായ അനുഭൂതിയാണ് തോന്നിയത് .തീപ്പെട്ടി തിരികെ കൊടുക്കാൻനേരം കയിൽനിന്നു താഴെ വീണു .കുനിഞ്ഞു നിന്ന് തീപ്പെട്ടി എടുത്തപ്പോൾ വെറുതെ ആ തട്ടിനടിയിലേക്ക് ഒന്നുനോക്കി . ചാടുകൾ ഘടിപ്പിച്ച ഒരു പലക തട്ടിനടിയിൽ ചാരി വെച്ചിരിക്കുന്നു .ജിജ്ഞാസയോടെ കണ്ണുകൾ കുറച്ചുകൂടി മുകളിലേക്കുയർത്തി നോക്കി .
കസേരയിലിരിക്കുന്ന വയോധികന്റെ കാലുകൾ രണ്ടും കാണുന്നില്ല !! ..
നിക്കോട്ടിൻ നല്കിയ അനുഭൂതി ഒരുനോമ്പരമായി മാറി . അദ്ദേഹത്തിന് യാത്രചെയ്യാനുള്ളതാകും ആ ചാടുവണ്ടി എന്നൂഹിച്ചു .തീപ്പെട്ടി തിരികെ നൽകിയപ്പോൾ ആ മുഖത്തേക്ക് ഒന്നുകൂടി നോക്കി .
ദൈവ സൃഷ്ടിയിൽ ഇങ്ങനയു ചിലർ-മനസ്സിൽ പറഞ്ഞു .
അയാൾ എനിക്കുനേരെ ബാലൻസ് നീട്ടി .പതിനാലു രൂപ ബാലൻസ് പ്രതീക്ഷിച്ച എന്ടെ കയ്യിലേക്കയാൾ ഇരുപത്തിനാല് രൂപ വെച്ചുനീട്ടി . ഒരു ഇരുപതു രൂപാ നോട്ടും നാല് നാണയങ്ങളും .
“ചേട്ടാ ഞാൻ തന്നത് 20 രൂപയാണ് .ഇതിപ്പോ 24 രൂപയുണ്ട് .”
ഞാനാ 20 രൂപ മടക്കികൊടുത്തു .
“ഞാൻ 20 രൂപയുടെ നോട്ടാണോ മോനുതന്നത് .ഞാൻ വിചാരിച്ചു 10 ആണെന്ന് .കണ്ണ് ശരിക്ക് കാണില്ല മോനെ .വെള്ലെഴുത്താ.” – വൃദ്ധൻ മൊഴിഞ്ഞു.
20 രൂപ വാങ്ങി പെട്ടിയിലിട്ടു പകരം 10 രൂപ എനിക്ക് തന്നു ..ബാക്കി വാങ്ങി പോക്കെട്ടിലിട്ടു ഞാനാ ശുഷ്കിച്ച കടയുടെ ഒരു കോണിലേക്ക് മാറിനിന്ന് ബാക്കി പുക കൂടി വിഴുങ്ങുവാൻ തുടങ്ങി .
ഞാനോർത്തു .
ബഹുജനം പലവിധം .എല്ലാവരും എന്നെപ്പോലെതന്നെ ആകണമെന്നില്ലല്ലൊ . എത്ര പേർ ഈ പാവത്തിനെ പറ്റിചിട്ടുണ്ടാകും.അയാളൊരിക്കലും ഈ കടയിലെ കച്ചവടംകൊണ്ട് ലാഭാമുണ്ടാക്കില്ല. മറിച്ച് മുതലുകൂടി നഷ്ടമാകുകയാണ് .അയാൾക് ബന്ധുക്കളും വീട്ടുകാരും കാണുമോ ..? ഒരു വികലാംഗനെ സഹിക്കാൻ വയ്യെന്ന് കരുതി മക്കളയാളെ ഉപേക്ഷിച്ചതാണോ ?അയാൾക്ക് ജന്മനാ വൈകല്യം ഉള്ളതാകുമോ ?
എരിഞ്ഞൊടുങ്ങാറായ സിഗരട്ടിലെ തീ കയിലേക്ക് പടർന്നപ്പോൾ ഞാനുണർന്നു .സിഗരട്ട് കുറ്റി താഴെകളഞ്ഞു വൃദ്ധനെ ഒന്നുകൂടി നോക്കി ഞാൻ വണ്ടി സ്റ്റാർട്ട്‌ ചെയുതു.
രണ്ടുനാൾ കഴിഞ്ഞു .സാലറി ക്രെടിട്ടായ സുദിനം .അന്നാകെപ്പാടെ ഒരു ഉണ്മേഷമാണ് .മാസാവസാനം ഉണ്ടാകുന്ന സാമ്പത്തിക പരാധീനതയിൽനിന്ന് ഉയർതെഴുനെൽക്കുന്ന ദിവസം .ഓഫീസ് വിട്ട് വൈകുന്നേരം നഗരത്തിലെ നല്ലൊരു ഹോട്ടലിൽ കയറി സുഭിക്ഷമായി ശാപ്പിട്ടു. രഞ്ജൻ എന്നൊരു കൂട്ടുകാരനും കൂടെയുണ്ടായിരുന്നു .വയറുനിറഞ്ഞപ്പോൾ മനസ്സിൽ വീണ്ടും ചെകുത്താൻ കടന്നുകൂടി .
ഒരു പുക എടുത്താലോ ?
വികലാംഗനായ വെള്ളെഴുത്തുള്ള വൃദ്ധനെയും കടയെയും ഓർമവന്നു .എന്റെ വണ്ടി റിപൈർ ചെയ്യാൻ വർക്ഷോപ്പിൽ കൊടുത്തിരുന്നതിനാൽ രഞ്ജൻ ആയിരുന്നു എന്റെ സാരഥി .അവനോട് ആവശ്യം അറിയിച്ചു .പുകവലിക്കാത്ത അവൻ മനസില്ലാമനസോടെ സമ്മതിച്ചു .ലക്‌ഷ്യം വൃദ്ധന്റെ കട .
വണ്ടിയിൽ നിന്നിറങ്ങി കടയിലേക്ക് ചെന്നു. രഞ്ജൻ വണ്ടിയിൽത്തന്നെ ഇരിക്കാൻ തീരുമാനിച്ചു. കടയിലെ സാധനങ്ങളും വൃദ്ധനും എല്ലാം പഴയപോലെ യഥാസ്ഥാനങ്ങളിൽ തന്നെ .തട്ടിൽ റബ്ബര്ബാണ്ട് ഇട്ട ഒരു ചെറിയ റേഡിയോ ഇരിക്കുന്നു . പുതിയ അതിഥി ചെറിയ ശബ്ദത്തിൽ ഹിന്ദിയിൽ എന്തോ സംസാരിക്കുന്നുണ്ട് .
പേർസിൽ നിന്നാദ്യം ഒരു 10 രൂപ എടുത്തു .പിന്നതു തിരിച്ചുവെചിട്ടൊരു 50 രൂപാ നോട്ടെടുത്ത് വൃദ്ധന് നേരെ നീട്ടി ..
“ചേട്ടാ ഒരു ഗോൾഡ്‌ ഫ്ലാക്”.
സിഗരറ്റിനു തീ കൊളുത്തി തീപ്പെടി കയ്യിൽത്തന്നെ വെച്ച്‌ ഒരു മൂലയിലേക്ക് മാറി നിന്ന് പുകയൂതാൻ തുടങ്ങി .
അവസാന പുകയും ആസ്വദിച്ചുകൊണ്ട്‌ ആ പഞ്ഞി ഞാൻ ദൂരേക്ക്‌ വലിച്ചെറിഞ്ഞു .തീപ്പെട്ടി തിരികെനൽകി ബാക്കിക്കായി കാത്തുനിന്ന എന്റെ കയിലേക്ക് അയാൾ നാല് പത്തുരൂപ നോട്ടുകളും നാല് നാണയങ്ങളും തന്നു .
“ചേട്ടനിന്നും കണക്കു തെറ്റിയല്ലോ ..ഞാൻ തന്നത് പത്തുരൂപയാ ..”- ഞാൻ പറഞ്ഞു .
“അല്ല മോനെ ,മോൻ തന്നത് അന്പതിന്റെ നോട്ടാ.”
“അല്ല ചേട്ടാ ..പത്തിന്റെയാ തന്നത് ..ബാക്കി നാലുരൂപ തന്നാൽ മതി . .”
നാല് നാണയങ്ങൾ കയിൽവെച്ച്‌ ബാക്കി നാല്പ്പതുരൂപയും ഞാൻ തിരിച്ചുകൊടുത്തു ..
സംശയത്തോടെ വൃദ്ധൻ ആ കാശ് പെട്ടിയിലേക്ക് തന്നെ നിക്ഷേപിച്ചു .
ഞാൻ രഞ്ജന്റെ അരികിലേക്ക് നടന്നു . ബൈക്ക് മുന്നോട്ട്ടുത്തപ്പോൾ ഒന്നുകൂടി അയാളെ നോക്കി .വൃദ്ധൻ റേഡിയോയിൽ നിന്നോഴുകിവന്ന ഒരു ഗാനത്തിന് ചെവിയോർത്തിരിക്കുന്നു………..
വിഷ്ണു ചന്ദ്രൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo