സഖാവിന്റെ പ്രണയിനി അമ്മു
----------------------------------------------
----------------------------------------------
ഡ്യൂട്ടി കഴിഞ്ഞു വന്നു റൂമിൽ കയറിയപ്പോളാണ് നാട്ടിൽ നിന്നും രാജീവ് വിളിച്ചത്.
അവൻ മാത്രമാണ് വല്ലപ്പോഴും വിളിക്കാറുള്ളത്.
ഫോൺ അറ്റൻഡ് ചെയ്തുകൊണ്ട് ഞാൻ ചോദിച്ചു.
അവൻ മാത്രമാണ് വല്ലപ്പോഴും വിളിക്കാറുള്ളത്.
ഫോൺ അറ്റൻഡ് ചെയ്തുകൊണ്ട് ഞാൻ ചോദിച്ചു.
"എന്നാ ഉണ്ടഡാ ?മഴയുണ്ടോ നാട്ടിൽ ?"
അവൻ മറുപടി പറഞ്ഞില്ല.
ഞാൻ പിന്നെയും ചോദിച്ചു
"എന്നാടാ നീ ഒന്നും പറയാത്തത് ?"
അവൻ പറഞ്ഞു.
"പോയടാ പോയി നമ്മുടെ സഖാവ് പോയി "
അവൻ മറുപടി പറഞ്ഞില്ല.
ഞാൻ പിന്നെയും ചോദിച്ചു
"എന്നാടാ നീ ഒന്നും പറയാത്തത് ?"
അവൻ പറഞ്ഞു.
"പോയടാ പോയി നമ്മുടെ സഖാവ് പോയി "
ആ വാക്കുകൾ ധാരാളം ആയിരുന്നു എന്നിക്കു
ഫോൺ എന്റെ കൈയിൽ നിന്നും വഴുതി താഴെ വീണു.
അവൻ....
ഞങ്ങളുടെ സഖാവ് പോയിരിക്കുന്നു.
ഈ ലോകത്തു നിന്നും പോയിരിക്കുന്നു....
ഞാൻ പതിയെ ഫോൺ എടുത്തു..
ഫോൺ എന്റെ കൈയിൽ നിന്നും വഴുതി താഴെ വീണു.
അവൻ....
ഞങ്ങളുടെ സഖാവ് പോയിരിക്കുന്നു.
ഈ ലോകത്തു നിന്നും പോയിരിക്കുന്നു....
ഞാൻ പതിയെ ഫോൺ എടുത്തു..
"ഡാ രാജീവ് നീ.....നീ പറഞ്ഞതും സത്യാണോ ?"
"അതെ .. അവൻ പോയി .... നീ വരുവോ അവനെ അവസാനം ഒരു നോക്കു കാണാൻ, നമ്മുടെ സഖാവിനു ഒരു നൂറു അഭിവാദ്യങ്ങൾ അല്ലേടാ ? "
"അതെ .. അവൻ പോയി .... നീ വരുവോ അവനെ അവസാനം ഒരു നോക്കു കാണാൻ, നമ്മുടെ സഖാവിനു ഒരു നൂറു അഭിവാദ്യങ്ങൾ അല്ലേടാ ? "
ഒരു തേങ്ങൽ മാത്രമായി മാറി രാജീവിന്റെ ശബ്ദം...
ഞാൻ ഫോൺ വെച്ചു.
ഞാൻ ഫോൺ വെച്ചു.
എന്റെ മുൻപിൽ അപ്പോൾ ഞങ്ങളുടെ സഖാവിന്റെ പുഞ്ചിരിക്കുന്ന മുഖം മാത്രമായിരുന്നു.
ഞാനും രാജീവും പിന്നെ ഞങ്ങളുടെ സഖാവ് എന്ന ശരതും....ഇതായിരുന്നു കോളേജിലെ ലോകം...ശരിക്കും പറഞ്ഞാൽ സഖാവ് എന്ന അവനെ ചുറ്റിയുള്ള ലോകം.
രക്തസാക്ഷി സഖാവ് രാമന്റെ മകൻ....അമ്മയും ചെറുപ്പത്തിൽ നഷ്ടപെട്ട അവനു സ്വന്തമായിയുള്ളത് പാർട്ടിയുടെ ആ ചുവന്ന കൊടിയായിരുന്നു.അതുകൊണ്ട് തന്നെ അവൻ ആ കൊടി നെഞ്ചോടു ചേർത്തു പിടിച്ചു ഒപ്പം ആദർശങ്ങളും....
അദ്ധ്യാപകർ മുതൽ വിദ്യാർത്ഥികൾ വരെ ഒരുപോലെ ബഹുമാനിക്കുന്ന വ്യക്തി...അതുകൊണ്ട് തന്നെ അവൻ ഞങ്ങളുടെ സ്വകാര്യ അഹങ്കാരമായിരുന്നു. ഏതു പ്രശ്നവും സമാധാനപരമായി പറഞ്ഞു തീർക്കുന്ന അക്ഷരങ്ങളെ നെഞ്ചോടു ചേർത്തു നടക്കുന്ന ഒരു കറതീർന്ന കമ്മ്യൂണിസ്റ്റ്.
ഇതായിരുന്നു അവൻ......
സാമൂഹ്യ സേവനവും പാർട്ടി പ്രവർത്തനവും ആയി സദാ സന്തോഷവാനായി നടന്ന അവൻ പെട്ടന്ന് നിശബ്ദനായി .ഞങ്ങൾ പലതവണ ചോദിച്ചിട്ടും അവൻ മറുപടി പറഞ്ഞില്ല.
അങ്ങനെയിരിക്കെ ഒരു ദിവസം ഹോസ്റ്റൽ അഡ്രസിൽ സഖാവിനു ഒരു കത്ത് വന്നു.യൂണിയൻ ഉൽഘാടനവുമായി ബദ്ധപ്പെട് അവൻ പാർട്ടി ഓഫീസില്ലായിരുന്നു. അതുകൊണ്ടു ഞങ്ങൾ കത്ത് മേടിച്ചു.സാധാരണ അവനു
ബുക്ക് പബ്ലിഷിങ് ഹൌസസിൽ നിന്നോ പത്ര ഓഫീസിൽ നിന്നോ ആയിരിക്കും കത്ത്.പക്ഷെ ഈ കത്ത് മറ്റാരോ അയച്ചതാ യിരുന്നു.അവൻ തിരിച്ചു വന്നപ്പോൾ ഞങ്ങൾ കത്ത് നൽകി കാര്യം തിരക്കി.ഒന്നും പറയാതെ അവൻ അതു തുറന്നു ഞങ്ങൾക്ക് നൽകി. അതിൽ ഒരു വാചകം മാത്രം.
ബുക്ക് പബ്ലിഷിങ് ഹൌസസിൽ നിന്നോ പത്ര ഓഫീസിൽ നിന്നോ ആയിരിക്കും കത്ത്.പക്ഷെ ഈ കത്ത് മറ്റാരോ അയച്ചതാ യിരുന്നു.അവൻ തിരിച്ചു വന്നപ്പോൾ ഞങ്ങൾ കത്ത് നൽകി കാര്യം തിരക്കി.ഒന്നും പറയാതെ അവൻ അതു തുറന്നു ഞങ്ങൾക്ക് നൽകി. അതിൽ ഒരു വാചകം മാത്രം.
"വാക്കുകളാൽ വർണിക്കാൻ കഴിയുന്നില്ല സഖാവേ.... എനിക്കു നിന്നോടുളള തീവ്രമായ അനുരാഗത്തെ....... അതു വിപ്ലവചൂടിനേക്കാൾ തീഷ്ണമാണ്....."
അവനു കഴിഞ്ഞ കുറച്ചു മാസങ്ങളായി കിട്ടുന്നുണ്ട് ഇതുപോലെ കത്ത്.അപ്പോൾ ഇതാണ് അവനെ വിഷമത്തിലാക്കിയത്. ഈ കത്തിന്റെ ഉറവിടം അന്വേഷിച്ചു അവൻ കുറെ അലഞ്ഞു. പക്ഷെ നിരാശയായിരുന്നു ഫലം.
പിന്നെ ഞങ്ങൾ അന്വേഷണം ഏറ്റെടുത്തു .എന്നിട്ടും ഒരു പ്രയോജനവും ഉണ്ടായില്ല.പതിവ് തെറ്റാതെ ആ കത്ത് ഓരോ മാസവും വന്നുകൊണ്ടിരിന്നു. പതിയെ ആ ഒറ്റ വരി പ്രണയ ലേഖനം അവന്റെ പ്രാണനായി മാറിയതു ഞങ്ങൾ മനസിലാക്കി . മറുപടി അയക്കാൻ അഡ്രസ് ഇല്ലാത്തതു അവനെ സങ്കടത്തിലാക്കി എങ്കിലും ആ കത്തിന്റെ വരവിനായി അവൻ കാത്തിരിന്നു.
ഒരു ദിവസം ലൈബ്രറിയിൽ നിന്നും ബുക്ക് എടുത്ത അവനു അതിൽ നിന്നും ഒരു കുറിപ്പ് കിട്ടി.
"ഞാൻ ആരാ എന്നു ഇനിയും മനസില്ലായില്ല അല്ലേ? ഏങ്കിലും ഞാൻ പറയുന്നു.... പ്രണയമാണ് സഖാവേ.....വിപ്ലവം തിളങ്ങുന്ന നിന്റെ ഈ കണ്ണുകളോടും......തീ സ്ഫുരിക്കുന്ന നിന്റെ വാക്കുകളോടും......
എന്ന് സ്വന്തം അമ്മു "
"ഞാൻ ആരാ എന്നു ഇനിയും മനസില്ലായില്ല അല്ലേ? ഏങ്കിലും ഞാൻ പറയുന്നു.... പ്രണയമാണ് സഖാവേ.....വിപ്ലവം തിളങ്ങുന്ന നിന്റെ ഈ കണ്ണുകളോടും......തീ സ്ഫുരിക്കുന്ന നിന്റെ വാക്കുകളോടും......
എന്ന് സ്വന്തം അമ്മു "
ലോകം ജയിച്ചവന്റെ അത്രയും സന്തോഷമുണ്ടായിരുന്നു അന്ന് ഞങ്ങളുടെ സഖാവിന്.പിന്നെ അമ്മു എന്ന ആ പേരിന്നു പിന്നാലെയായി ഞങ്ങളുടെ അന്വേഷണം.കോളേജ് രജിസ്റ്റർ മുഴുവനും അരിച്ചു നോക്കിട്ടും അങ്ങനെ ഒരു പേരു കണ്ടു പിടിക്കാൻ സാധിച്ചില്ല.
ഹോസ്റ്റലിൽ വരുന്ന കത്തിൽ നിന്നും ലൈബ്രറിയിൽ പുസ്തകങ്ങളിലായി പ്രണയ സന്ദേശം.അതുകൊണ്ട് സഖാവിനു മറുപടി നൽകാനും സാധിച്ചു.
ഹോസ്റ്റലിൽ വരുന്ന കത്തിൽ നിന്നും ലൈബ്രറിയിൽ പുസ്തകങ്ങളിലായി പ്രണയ സന്ദേശം.അതുകൊണ്ട് സഖാവിനു മറുപടി നൽകാനും സാധിച്ചു.
തമ്മിൽ ഒരിക്കൽ പോലും കാണാതെ അവർ പ്രണയിച്ചു.ഗുൽമോഹർ പൂക്കുന്നതും മഴ പെയുന്നതും എല്ലാം അവർക്കു വേണ്ടിയായി. ആരും ഇല്ലാത്ത അവനു അമ്മു എല്ലാമായി.ഒരിക്കൽ പോലും പരസപരം കാണാത്തത് അവരുടെ പ്രണയത്തിന്റെ ആഴം കൂട്ടിയതു അല്ലാതെ മറ്റു ഒന്നും സംഭവിച്ചില്ല.
അവരുടെ പ്രണയം അനസ്യൂതം തുടരുന്നു.ഡിഗ്രി കഴിയാറായി ഇനിയും അമ്മു ആരാ എന്നോ എവിടെ എന്നോ ഒന്നും അറിയില്ല.പക്ഷെ ഒന്നും അറിയാം പരസ്പരം ജീവനുത്തുല്യം അവർ സ്നേഹിക്കുന്നു.
പഠനം എല്ലാം അവസാനിച്ചു പരീക്ഷയും കഴിഞ്ഞു.അന്നു രാത്രി സഖാവ് അമ്മുവുമായി ഡൽഹിക്ക് പോക്കാൻ തീരുമാനിച്ചു.അവനു അവിടെ ഒരു പത്രത്തിൽ ജോലി ശരിയായി.കോളേജിന്റെ പുറകിലെ വാക മരത്തിന്റെ ചുവട്ടിൽ അവളേയും കാത്തു അവനും ഞങ്ങളും ആ രാത്രി മുഴുവനും നിന്നു.അമ്മു വന്നില്ല.ഒരു തരം മരവിച്ച അവസ്ഥയിൽ അവൻ ഹോസ്റ്റലിൽ തിരിച്ചു വന്നു.
അപ്പോളാണ് പാർട്ടി ഓഫീസിൽ നിന്നും വിളി.സ്ഥലം MLA ശിവ ദാസൻ സാറിന്റെ വീട്ടിൽ ഒരു മരണം.കോളേജ് യൂണിയൻ വകയായി റീത്തു വെക്കണം.സാർ ഞങ്ങളുടെ രാഷ്ട്രീയ ഗുരുവാണ്. അവൻ ഇല്ലാതെ പോക്കാൻ പറ്റില്ല.ഒരു തരത്തിൽ പറഞ്ഞു മനസിലാക്കി അവനെയും കൊണ്ടു പോയി.
ഞങ്ങൾ മരണ വീട്ടിൽ എത്തി.അവൻ റീത്തു വെക്കാൻ തുടങ്ങിയപ്പോൾ സാർ അവനെ ഒറ്റ തോഴി.കാര്യം അറിയാതെ പകച്ചു നിന്ന എല്ലാരോടും കൂടി അയാള് ആക്രോശിച്ചു കൊണ്ടു പറഞ്ഞു.
"ഇവനാ ഈ കാൽ കാശിനു വില ഇല്ലാത്ത ഇവനാ എന്റെ മോളേ കൊലയ്ക്ക് കൊടുത്തത്.എന്നിട്ട് ഇപ്പോ റീത്തു കൊണ്ടു വന്നിരിക്കുന്നു."
ഒന്നും മനസിലായില്ല ഞങ്ങൾക്കു.മരിച്ച ആ കുട്ടി ഞങ്ങളുടെ കോളേജിൽ ആണ് പഠിച്ചിരുന്നത്.ഒന്നു രണ്ടു വട്ടം കണ്ടിട്ടുമുണ്ട് ഇതു അല്ലാതെ യാതൊരു പരിചയമില്ല മകൾ നഷ്ട്ടപ്പെട്ട ഒരു അച്ഛന്റെ നില തെറ്റിയ പെരുമാറ്റം അത്രയേയുള്ളൂ എന്നു പറഞ്ഞു സഖാവ് ഞങ്ങളുടെ വിഷമം മാറ്റി.
അപ്പോൾ ആണ് ഞങ്ങളുടെ സഹപാഠിയായ മായ വരുന്നത്. അവൾ മരിച്ചു പോയ കുട്ടിയുടെ സുഹൃത്താ യിരുന്നു. അവൾ പതിയെ പറഞ്ഞു.
"സഖാവേ അമ്മുവിനു പനീർ പൂക്കളേക്കാൾ ഇഷ്ട്ടം ഗുൽമോഹർ ആയിരുന്നു.എന്നിട്ട് എന്താ ആ റീത്തു വെക്കാഞ്ഞത് ?"
"സഖാവേ അമ്മുവിനു പനീർ പൂക്കളേക്കാൾ ഇഷ്ട്ടം ഗുൽമോഹർ ആയിരുന്നു.എന്നിട്ട് എന്താ ആ റീത്തു വെക്കാഞ്ഞത് ?"
"എന്താ നീ പറഞ്ഞത് ?"
സഖാവ് അലറികൊണ്ട് ചോദിച്ചു.
സഖാവ് അലറികൊണ്ട് ചോദിച്ചു.
കരഞ്ഞു കലങ്ങിയ കണ്ണുമായി മായ പറഞ്ഞു തുടങ്ങി ശില്പ എന്ന അമ്മുവിനു പ്രാണനിൽ ലയിച്ചു ചേർന്ന സഖാവ് ശരത് എന്ന പ്രണയത്തെക്കുറിച്ച്.ഓരോ നിമിഷവും അവന്റെ സ്വന്തമായി തീരാൻ കാത്തിരുന്ന അമ്മുവിനെക്കുറിച്ച്.
"അച്ഛന്റെ പിന്നിൽ നിന്നും അർപ്പണ ബുദ്ധിയോടെ കാര്യങ്ങൾ നിർവഹിക്കുന്ന ഈ വിപ്ലവക്കാരിയോട് അവൾക്കു പ്രണയമായിരുന്നു.തുറന്നു പറയാൻ ധൈര്യമില്ലാത്തകൊണ്ട് അക്ഷരങ്ങളിൽ കൂടി സഖാവിന്റെ മനസ്സലെ ഇടത്തെ പിടിച്ചു വാങ്ങിയവൾ.മുൻപിൽ വരാൻ ഭയമായിരുന്നു.രാഷ്ട്രീയ ഗുരു തുല്യനായ ശിവ ദാസൻ സാറിന്റെ മകളെ സ്വീകരിക്കുമോ എന്ന ഭയം.ഒരു പക്ഷെ എല്ലാം ഉപേക്ഷിച്ചു വരാൻ അവളു തയാറായായതു അതു കൊണ്ട് ആയിരുന്നു.എന്നാൽ അമ്മുവിന്റെ അച്ഛൻ എല്ലാം അറിഞ്ഞു.വെറും ഒരു ഏഴാം കൂലി ആയ പാർട്ടി പ്രവർത്തക്കന്റെ കൂടെ മകളെ ജീവിക്കാൻ വിടാൻ ആ ആദർശ ധീരനായ പൊതു പ്രവർത്തകന്നു കഴിഞ്ഞില്ല.അയാൾ അവളെ മുറിയിൽ അടച്ചു.പക്ഷെ അവൾ സ്വന്തം ജീവൻ എടുത്തു അച്ഛനോട് പകരം വീട്ടി."
മായ ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ ഞങ്ങളെ തള്ളി മാറ്റി സഖാവ് അമ്മുവിന്റെ അടുത്ത് എത്തിയിരുന്നു.അവളുടെ ആ നനുത്ത നെറ്റിയിൽ അവൻ ഒരു ചുംബനം നൽകി ആദ്യമായിട്ടും അവസാനമായിട്ടും.പിന്നെ അവൻ പിന്നിലെ തൂണ്ണിൽ ചാരിയിരുന്നു.ഒന്നു കരയാൻ അവൻ കൂട്ടാക്കിയില്ല.
പിന്നെ അവൻ ചിരിച്ചില്ല കരഞ്ഞില്ല.
അവനു കൂട്ടായി ആ മനോരോഗ ആശുപത്രിയിലെ നാലു ചുമർ മാത്രമായിരുന്നു.ഇപ്പോൾ അവൻ പോയിരിക്കുന്നു നീണ്ട 10 വർഷത്തെ ഇടവേളക്കു ശേഷം അവന്റെ അമ്മുവിന്റെ ഒപ്പം.
മണ്ണിൽ ഒന്നിച്ചു ജീവിക്കാൻ കൊതിച്ച അവർ ഇന്നു വിണ്ണിൽ ഒന്നിച്ചു.
രചന :അപർണ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക