ഫേസ്ബുക്ക്.
************
എം ഡി യുടെ ചീത്തവിളി കേട്ട് മടുത്തു!!ഉള്ള ജോലി വലിച്ചെറിഞ്ഞ് വീട്ടിൽ പോയാലോന്ന് ആലോചിച്ചിരിക്കുംബൊഴാണു നിനച്ചിരിക്കാതെ മൊബൈൽ ശബ്ദിച്ചത്.നോക്കാൻ തോന്നിയില്ല,കാരണം സാധാരണ മെസ്സേജ് അയക്കാറുള്ള ടെലികോം കൻപനിക്കാരായിരിക്കും,അവിടെ കിടക്കട്ടെ..
വാഷ് റൂമിൽ പോയി ഒന്നു ഫ്രഷ് ആകാം എന്നു കരുതി മൊബൈൽ ചാർജ്ജിൽ കുത്തി ഇടാൻ നോക്കിയപ്പോഴാണു ഞാൻ അതു ശ്രദ്ധിച്ചത്,മെസ്സേജ് അല്ല വന്നത്,ഫേസ്ബുക്കിൽ നോട്ടിഫിക്കേഷൻ ആണു,മാസത്തിൽ വല്ലപ്പൊഴും തുറന്നു നോക്കുന്ന ഒന്നായിരുന്നു ഈ നൂറ്റാണ്ടിലെ അതിശയം എന്നു വിശേഷിപ്പിക്ക്കാവുന്ന ഫേസ്ബുക്,കാരണം നാൽപതൊ അമ്പതൊ കൂട്ടുകാർ,അത്രെ ഉള്ളു അതിൽ,നാട്ടുകാരായ കുറച്ചു പേരും കൂടെ ജോലി ചെയ്യുന്ന കുറച്ചു പേരും..അത്രെ ഉള്ളു...കൂടെ പഠിച്ചവരെല്ലാം വിദേശത്തും മറ്റുമായി നല്ല സെറ്റപ്പിലാണു,അത് കൊണ്ട് തന്നെ എന്റെ കോമ്പ്ല്ക്സും ഈഗോയും കാരണം അവരെ ആരെയും ഞാൻ ഇതിലേക്ക് ക്ഷണിച്ചിട്ടില്ല...
പതിവില്ലാതെ ഫേസ്ബുക്ക് എനിക്ക് വേണ്ടി ശബ്ദിച്ചപ്പോൾ ഞാൻ തുറന്നു നോക്കി,അതെ ഫ്രണ്ട് റിക്വസ്റ്റ് ആണു,എന്നെ സ്വീകരിക്കൂ എന്ന് കേണുകൊണ്ട് വെളുത്ത് സുന്ദരിയായ ഒരു യുവതിയുടെ മുഖചിത്രം.. 'കാതറിൻ മഖണ്ഡത്തൊ' അതായിരുന്നു ആ സുന്ദരിയുടെ പേരു,ഫോട്ടൊ കൊള്ളാം,പൊതുവെ പെൺ വിരോധി ആണെങ്കിലും ആ മാനസിക അവസ്ഥയിൽ അവളുടെ റിക്വസ്റ്റ് മനസ്സിനു വല്ലാത്തൊരു ഉന്മേഷം തോന്നി.എന്റെ ലിസ്റ്റിൽ പെണ്ണായിട്ട് ആകെയുള്ളത് ഡിഗ്രിക്ക് ഇംഗ്ലിഷ് പഠിപ്പിച്ച അന്നമ്മ റ്റീച്ചർ മാത്രെ ഉള്ളു ,അത് കൊണ്ട് തന്നെ ഈ സുന്ദരിയുടെ പ്രൊഫൈൽ മൊത്തത്തിൽ അരിച്ചുപെറുക്കാൻ തുടങ്ങി!!
കാൽപ്പന്തുകളിയുടെ നാടായ ബ്രസ്സീലിൽ നിന്നാണു കക്ഷി,കണ്ടിട്ട് കല്യാണം കഴിഞ്ഞിട്ടില്ലാന്നു തോന്നുന്നു,ഫേസ്ബുക്കിൽ അത്ര പരിചയമില്ലാത്തതിനാൽ മനസ്സിൽ ഒരായിരം ചോദ്യങ്ങൾ ഉയാരാൻ തുടങ്ങി.
എം ഡിയും ചെയ്തു തീർക്കേണ്ട ജോലിയൊന്നുമില്ല മനസ്സിൽ,ക്യാറ്റി(ക്ഷമിക്കണം,അവളെ അങ്ങനെ വിളിക്കാനാണു എനിക്കിഷ്ടം).അവൾക്കെങ്ങനെ എന്റെ പ്രൊഫൈൽ കിട്ടി?അവൾ എന്തിനു എന്നെ തിരഞ്ഞു വന്നു?അവൾ എന്നിൽ നിന്നെന്തായിരിക്കും പ്രതീക്ഷിക്കുന്നത്?അങ്ങനെ ഒരു പാട് ചോദ്യങ്ങൾ മനസ്സിനെ അലട്ടാൻ തുടങ്ങി,കാരണം ആദ്യമായിട്ടാണു ഒരു പെണ്ണു റിക്വസ്റ്റ് അയക്കുന്നത്,അതും ഒരു സുന്ദരി,മനസ്സിനു വല്ലാത്തിരു കുളിർമ്മ...
എം ഡി കൊടുത്തു വിട്ട ഫയലുകൾ മുന്നിൽ കിടക്കുന്നു,തിരിഞ്ഞു നോക്കിയില്ല ഞാൻ,പിന്നല്ല,ഒരു ദിവസമെങ്കിലും എനിക്കും സന്തോഷിക്കണം,അവിടെ കിടക്കട്ടെ.ഞാൻ വീണ്ടും ക്യാറ്റിയിലേക്ക് തിരിഞ്ഞു,അവളുടെ അപേക്ഷ സ്വീകരിക്കണൊ വേണ്ടയൊ എന്ന വളരെ ചെറിയ കൺഫ്യൂഷൻ മാത്രമായിരുന്നു മൻസ്സിൽ!അധികം ചിന്തിക്കാൻ നിന്നില്ല,പണ്ട് ഹൈസ്കൂളിൽ തേച്ചിട്ട് പോയ കളിക്കൂട്ടുകാരിയുടെ മുഖം മനസ്സിലോർത്ത് ക്യാറ്റിയുടെ അപേക്ഷ ഞാൻ സ്വീകരിച്ചു.
എല്ലാരും തിരക്കിട്ട ജോലിയിലാണു,എന്റെ കണ്ണുകൾ മൊബൈലിൽ തന്നെ,അവൾ എന്നെ ശ്രദ്ധിക്കുന്നുണ്ടൊ,ഞാൻ അവൾടെ ഫ്രണ്ടായത് അവൾ അറിഞ്ഞൊ,അങ്ങനെ ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി അവൾടെ ഫോട്ടൊയും നോക്കി ഒരേ ഇരിപ്പാണു ഞാൻ!ചിന്തകൾ കാട് കയറുന്നു!!തുറിച്ച കണ്ണുകളുമായി എം ഡി എന്റെ ക്യാബിന്റെ മുന്നിൽ കൂടെ നടന്നു പോയത് ഒരു മിന്നായം പോലെ ഞാൻ കണ്ടു,ഞാൻ അതൊന്നും ശ്രദ്ധിച്ചില്ല.
സെക്യൂരിറ്റി അച്ചായൻ വന്നു ചുമച്ചപ്പോഴാണു സമയം നോക്കിയത്,ആറു മണിയായിരിക്കുന്നു,എല്ലാരും പോയി,ഓഫിസ് വൃത്തിയാക്കാൻ വന്ന കബീറിക്കയും ഞാനും മാത്രമെ അവിടെയുള്ളൂ,ഒരു വിധത്തിൽ എഴുന്നേറ്റ് ബാഗും ചാർജെറും എടുത്ത് ഞാൻ ഓഫിസ് വിട്ടിറങ്ങി,എങ്ങനെലും റൂമിലെത്തണം,ക്യാറ്റിക്ക് മെസ്സേജ് അയക്കണം,പറ്റിയാൽ ഒന്നു വിളിക്കണം,സാധാരണ പത്ത് മിനിറ്റ് നടന്നാൽ റൂമിലെത്തുന്ന ഞാൻ അന്ന് ഓട്ടൊയിൽ കയറി.റൂമിലെത്തി ബാഗ് വലിച്ചെറിഞ്ഞ് ഞാൻ കട്ടിലിൽ കയറി കിടന്നു,മൊബൈൽ ചാർജ്ജിൽ കുത്തിയിട്ടു,ഇനി ചാർജ്ജില്ലാഞ്ഞിട്ട് ക്യാറ്റിയെ നഷ്ടപ്പ്പെടെണ്ടല്ലൊ?ഫേസ്ബുക്ക് തുറന്നു,ഇല്ല ഒരനക്കവും ഇല്ല,നാട്ടിലെ ഏതൊക്കെയൊ കൂട്ടുകാർ ആരുടെയൊ പിറന്നാൾ ആഘോഷിക്കുന്നതിന്റെ കുറച്ച് ചിത്രങ്ങൾ മാത്രം,ദേഷ്യവും സങ്ക്ടവും ഒരുമിച്ച് വന്നു,അവൾ എന്തെ എനിക്ക്ക് മെസ്സേജ് അയക്കാത്തത്??
സാധാരണ ജോലി കഴിഞ്ഞു വന്നാൽ ഒരു ഉറക്കം പതിവുളളതാണു,ഇന്നെന്തൊ ഉറക്കവും വരുന്നില്ല,കണ്ണു മൊബൈലിൽ തന്നെ,അവൾ വരും,മെസ്സേജ് അയക്ജും ഞാനുറപ്പിച്ചു,ഞാൻ അവളെ തേടിപ്പോയതല്ലല്ലൊ?ഒരു മണിക്കൂർ കഴിഞ്ഞു.വന്നു,മൊബൈലിൽ മെസ്സേജ് വന്നു,അത് അവൾ ആയിരിക്കണെ എന്ന പ്രാർത്ഥനയോടെ ഞാൻ ഫേസ്ബുക് തുറന്നു,അതെ അതവളായിരുന്നു,"ഹായ്",എന്ന സന്ദേശവും ചിരിക്കുന്ന ഒരു സ്മയിലിയും,സുനാമിത്തിര അടിച്ച മരുഭൂമി പോലെയായി എന്റെ മനസ്സ്,എന്തു ചെയ്യണം എന്നറീല്ല,ആകെ ഒരു കോരിത്തരിപ്പ്!!!മൂന്ന് നാലു തവണ ആ മെസ്സേജ് ആവർത്തിച്ചു വായിച്ചു,തിരിച്ചും അതെ പോലെ മറുപടി കൊടുത്തു..ക്രോണിക് ബാച്ചിലറായി ജീവിതം അവസാനിക്കണം എന്നു തീരുമാനിച്ച എന്റെ മനസ്സിൽ പ്രണയത്തിന്റെ നാംൻപുകൾ മൊട്ടിടാൻ തുടങ്ങി.അതെ അവൾക്ക് എന്നോട് പ്രണയമായിരിക്കും,വല്യ സൗന്ദര്യമില്ലെലും എന്റെ പ്രൊഫൈലും മറ്റും കണ്ട് അവൾ വീണതായിരിക്കും,ഞാനുറപ്പിച്ചു.
തൊണ്ട വരളുന്നത് പോലെ,ശരീരമാസകലം ഒരു കുളിരു പോലെ.ഞാനൊർത്തു,സ്കൂളിൽ പഠിക്കുന്ന കാലത്ത് കൂട്ടുകാർ പ്രണയത്തെപ്പറ്റി പറഞ്ഞത് എത്ര സത്യം?ഫേസ്ബുക്കുണ്ടാക്കിയ ആ മനുഷ്യനോട് ഞാൻ ആദ്യമായി നന്ദി പറഞ്ഞു,
കാരണം എന്റെ ജീവിതം ഇവിടെ മാറുകയാണു,ജീവിതത്തിനു ഒരു അർത്ഥമുണ്ടായിരിക്കുകയാണു!!
കുറച്ച് നേരം കഴിഞ്ഞു,ക്യാറ്റി വല്യ ഒരു മെസ്സേജ് അയച്ചു,അത് വായിച്ച് തീർക്കാൻ ഞാൻ കുറച്ച് പാട് പെട്ടു,അതിൽ എഴുതിയിരിക്കുന്നതിന്റെ ഒരു ചുരുക്കിയ വിവരണം ഞാൻ താഴെ കൊടുക്കുന്നു..
"എന്റെ പ്രിയ കൂട്ടുകാരനു,തികച്ചും അനാഥയായ എന്നെ താങ്കൾ ദത്ത് എടുക്കുമോ??ദത്തെടുത്താൽ മരിച്ചു പോയ കോടീശ്വരനായ അച്ചന്റെ സ്വത്തുക്കളിൽ നിന്നും ഒരു വിഹിതം താങ്കൾക്കും ലഭിക്കുന്നതായിരിക്കും,ആയതിനാൽ എന്നെ ദത്തെടുക്കുന്നതിന്റെ ഭാഗമായി മൂന്ന് ലക്ഷം രൂപ താഴെ പറയുന്ന അക്കൗണ്ടിലെക്ക് അയക്കാൻ താൽപര്യപ്പെടുന്നു.ക്യാഷ് അയച്ചു കഴിഞ്ഞാൽ എന്റെ കുറെ ഫോട്ടൊകൾ താങ്കൾക്ക് ഞാൻ മെയിൽ അയച്ചു തരുന്നതായിരിക്കും...സ്നേഹത്തോടെ..."

എന്റെ കണ്ണിൽ ഇരുട്ട് കയറാൻ തുടങ്ങി,ഇതാണൊ പ്രണയം,മാങ്ങാത്തൊലി,അവൾ എന്നെ ചതിക്കുകയായിരുന്നു,കൊടുമുടി വരെ കയറിയ ഞാൻ ഒറ്റച്ചവിട്ടിനു താഴെ എത്തി,കരച്ചിൽ അടക്കാൻ കഴിയുന്നില്ല.ഞാൻ എന്റെ ആത്മാർത്ഥ പ്രണയം അവളെ എഴുതി അറിയിച്ചു,അതിനൊന്നും ഒരു മറുപടിയുമില്ല,തകർന്നു പോയി ഞാൻ!!ഞാൻ കാത്തിരുന്നു,ഉറങ്ങാതെ...
രാവിലെ ആയപ്പോൾ എനിക്കെല്ലാം മനസ്സിലായി,അതെ,ഇന്നലെ സംഭവിച്ചതെല്ലാം വെറും സ്വപ്നം മാത്രമായിരുന്നു!!!

ശുഭം
Shafas

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക